യു.കെ.വാര്‍ത്തകള്‍

പീറ്റര്‍ബറോയില്‍ മലയാളി ദമ്പതികളുടെ മകള്‍ പനി ബാധിച്ചു മരിച്ചു; വിയോഗം ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കേ
യുകെ മലയാളി സമൂഹത്തിന്റെ കടുത്ത വേദനയിലാഴ്ത്തി മലയാളി ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞിന്റെ വിയോഗം. പീറ്റര്‍ബറോയില്‍ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകള്‍ അഥീന (11 മാസം) യാണ് മരണമടഞ്ഞത്. ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് പെരുമ്പാവൂര്‍ സ്വദേശികളായ ജിനോ ജോര്‍ജിന്റെയും അനിതാ ജിനോയുടേയും മകള്‍ അഥീന മരണമടഞ്ഞത്. പനിയെ തുടര്‍ന്നുള്ള ഹൃദയാഘാതമാണ് കുഞ്ഞിന്റെ മരണ കാരണം. കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുകയായിരുന്നു. പനിയും ശ്വാസതടസവും മൂലമാണ്‌ ആദ്യം പീറ്റര്‍ബറോ എന്‍എച്ച്എസ് ആശുപത്രിയില്‍ ജിപി റഫറന്‍സില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജ് ആഡംബ്രൂക്ക് എന്‍എച്ച്എസ് ആശുപത്രിയില്‍ രണ്ട് ദിവസം മുന്‍പ് പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരവേയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4 മണിയോടെ അഥീന മരിച്ചത്.

More »

ബെല്‍ഫാസ്റ്റില്‍ വിട പറഞ്ഞ മൂലമറ്റം സ്വദേശി ബിനോയ് യുടെ സംസ്‌കാരം 13ന്
ബെല്‍ഫാസ്റ്റില്‍ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയ മൂലമറ്റം സ്വദേശി ബിനോയ് അഗസ്റ്റിന്റെ സംസ്‌കാരം 13ന് നടക്കും. സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് 12 ന് ഉച്ചക്ക് ഒരു മണി മുതല്‍ 6 വരെ പ്രത്യേക പ്രാര്‍ത്ഥനകളും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് 13ന് രാവിലെ 11 മണിക്ക് സെന്റ് ബെര്‍ണടിക്ട് ചര്‍ച്ചില്‍ സംസ്‌കാര ശ്രുശ്രൂഷകളും നടക്കും. തുടര്‍ന്ന് മില്‍ടൗണ്‍ സെമിത്തേരിയിലായിരിക്കും സംസ്‌കാരം നടത്തുക. ബിനോയ് അഗസ്റ്റിന്‍ (49) ഉദര സംബന്ധ അസുഖം മൂലം ചികിത്സയില്‍ ഇരിക്കെയാണ് വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്. ബിനോയിയുടെ സഹോദരിയും കുടുംബവും യുകെ മലയാളികളാണ്. ഭാര്യ ഷൈനി ജോണ്‍ മറ്റെര്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആണ്. വിദ്യാര്‍ത്ഥികളായ ബിയോണ്‍, ഷന, ഫ്രയ എന്നിവരാണ് മക്കള്‍. ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ബിനോയ് ഫോര്‍ധം യൂണിവേഴ്‌സിറ്റിയിലെ എംബിഎ ബിരുദധാരിയും

More »

യുകെയിലെ പ്രീ സ്‌കൂളില്‍ നടക്കുന്നത് ഞെട്ടിക്കുന്ന സംഭവങ്ങളെന്ന് യുവതിയുടെ കുറിപ്പ്
ലണ്ടന്‍ : യുകെയിലെ പ്രീ സ്‌കൂളില്‍ നടക്കുന്നത് കുട്ടികള്‍ക്കു ഹാനികരമായ കാര്യങ്ങളെന്ന് കുറിപ്പ്. ഇപ്പോഴത്തെ പ്രീ സ്‌കൂളുകളില്‍ എന്താണ് നടക്കുന്നതെന്ന് ചോദിച്ച് കൊണ്ട് ഒരു യുവതി എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വാദപ്രതിവാദങ്ങള്‍ക്കു കാരണമായി. ജോലിക്ക് പോകേണ്ടതിനാല്‍ പതിനഞ്ച് മാസം മാത്രം പ്രായമുള്ള കുട്ടിയെ താന്‍ പ്രീ സ്‌കൂളിലാണ് ആക്കാറെന്നും എന്നാല്‍ അവിടെ നടക്കുന്ന സംഭങ്ങളില്‍ താന്‍ അസ്വസ്ഥയാണെന്നും ഇംഗ്ലണ്ട് സ്വദേശിയെന്ന് പരിചയപ്പെടുത്തിയ യുവതി സമൂഹ മാധ്യമത്തില്‍ കുറിച്ചു. 'ഞാന്‍ എന്റെ മകളുടെ നഴ്‌സറി കളിപ്പാട്ടത്തില്‍ ബഗ് വച്ചു' എന്ന തലക്കെട്ടിലാണ് യുവതി തന്റെ റെഡ്ഡിറ്റ് അക്കൌണ്ടില്‍ കുറിപ്പെഴുതിയത്. കൊവിഡിന് പിന്നാലെ നഴ്‌സറി സ്‌കൂളുകള്‍ മാതാപിതാക്കളെ അകത്തേക്ക് കയറ്റാറില്ലെന്നും അതിന് ഉള്ളില്‍ നടക്കുന്നത് പുറത്ത് നിന്നും കാണാതിരിക്കാന്‍ ജനലുകള്‍ക്ക് പ്രത്യേക കര്‍ട്ടനുകള്‍

More »

എന്‍എച്ച്എസില്‍ ആഴ്ചകള്‍ക്കുള്ളില്‍ ട്രിപ്പിള്‍ മഹാമാരി ആഞ്ഞടിക്കുമെന്ന് ആശങ്ക
ഓരോ വിന്ററും എന്‍എച്ച്എസിനെ സംബന്ധിച്ച് സമ്മര്‍ദ്ദം നിറഞ്ഞതാണ്. കോവിഡിന് ശേഷം മറ്റ് വൈറസുകള്‍ പിടിമുറുക്കുകയാണ്. ഈ വിന്ററിലും സ്ഥിതി വ്യത്യസ്തമാകില്ലെന്നാണ് മുന്നറിയിപ്പ്. എന്നുമാത്രമല്ല വൈറസുകള്‍ കൂട്ടമായി അക്രമിക്കുന്നതോടെ യുകെയ്ക്ക് ഒരു 'ട്രിപ്പിള്‍ മഹാമാരിയെ' അഭിമുഖീകരിക്കേണ്ടി വരുമെന്നും പറയപ്പെടുന്നു. അത് ആഴ്ചകള്‍ക്കുള്ളില്‍ സംഭവിക്കുമെന്നതാണ് അവസ്ഥ. ആര്‍എസ്‌വി എന്ന് പേരുള്ള മാരകമായ ശ്വാസകോശ ഇന്‍ഫെക്ഷന്‍ അഞ്ച് വയസ്സില്‍ താഴെയുള്ളവരെയാണ് ബാധിക്കുക. ഇന്‍ഫെക്ഷനുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടെ പല കുഞ്ഞുങ്ങളും ആശുപത്രിയില്‍ എത്തുന്നതായാണ് കണക്കുകള്‍. ഇതിനിടെ നൊറോവൈറസ് കേസുകള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 16 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ഇത് വര്‍ദ്ധിക്കുന്നത് തുടരുമെന്നാണ് പ്രവചനം. അടുത്ത ഏതാനും ആഴ്ചകളില്‍ കോവിഡ്, ഫ്‌ളൂ കേസുകളുടെ എണ്ണവും ഉയരും. നിലവില്‍ ഈ വൈറസുകളുടെ എണ്ണം

More »

സ്ത്രീകളെ നോക്കി ചൂളമടിച്ചാലും കമന്റടിച്ചാലും ഇനി 1000 പൗണ്ട് പിഴ!
കിഴക്കന്‍ ലണ്ടനിലെ ബാര്‍ക്കിംഗ് ആന്‍ഡ് ഡഗെന്‍ഹാം കൗണ്‍സില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും സംരക്ഷിക്കുന്നതിനായി ചൂളമടിക്കുന്നതും പരിഹാസപൂര്‍വ്വം കൂക്കി വിളിക്കുന്നതും 1000 പൗണ്ട് പിഴ ക്ഷണിച്ചു വരുത്തുന്ന കുറ്റകൃത്യമാക്കി. പൊതു ഇടങ്ങളിലെ സുരക്ഷാ നിര്‍ദ്ദേശങ്ങളുടെ ഭാഗമായിട്ടാണ് ഇവയെ കൂടി ലൈംഗിക പീഢനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരകളാവുകയോ, അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാകുകയോ ചെയ്താല്‍ അത് ഒരു ഓണ്‍ലൈന്‍ ഫോം വഴി അറിയിക്കുവാനാണ് പ്രദേശ വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, സംഭവം തെളിയിക്കുന്ന വ്യക്തമായ ദൃശ്യങ്ങളോ ശബ്ദങ്ങളോ ഇല്ലാത്ത വീഡിയോകളുടെ അഭാവത്തില്‍ കുറ്റം എങ്ങനെ തെളിയിക്കാനാകും എന്നതില്‍ കൗണ്‍സില്‍ വ്യക്തത വരുത്തിയിട്ടില്ല. ബ്രിട്ടന്റെ മറ്റു ചില ഭാഗങ്ങളില്‍ പൊതുയിട സുരക്ഷാ ഉത്തരവുകള്‍ നിലവിലുണ്ട്. രണ്ട് വര്‍ഷം

More »

ഇംഗ്ലണ്ടിലെ പുതിയ കൗണ്‍സില്‍ ഹോമുകള്‍ റൈറ്റ് ടു ബൈ സ്‌കീമിന് പുറത്താകും; തിരിച്ചടി
ഇംഗ്ലണ്ടില്‍ ഒരു വീട് വാങ്ങുകയെന്നത് കടുപ്പമേറിയ കാര്യമാണ്. ഇതിനിടയില്‍ പലര്‍ക്കും ആശ്വാസമായി നിലനിന്ന കൗണ്‍സില്‍ ഭവനങ്ങള്‍ വാങ്ങാനുള്ള റൈറ്റ് ടു ബൈ സ്‌കീമിന് ലേബര്‍ ഗവണ്‍മെന്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് വിവരം. റൈറ്റ് ടു ബൈ സ്‌കീം പ്രകാരം നല്‍കിയിരുന്ന ഡിസ്‌കൗണ്ട് വെട്ടിക്കുറച്ചതിന് പിന്നാലെ പുതിയ കൗണ്‍സില്‍ ഭവനങ്ങള്‍ ഈ സ്‌കീം പ്രകാരം വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് ഉപപ്രധാനമന്ത്രി ആഞ്ചെലാ റെയ്‌നര്‍ സൂചന നല്‍കിയിരിക്കുന്നത്. കൗണ്‍സില്‍ ഭവനങ്ങള്‍ താമസക്കാര്‍ വാങ്ങുന്നതോടെ ഇതിന്റെ സ്‌റ്റോക്ക് കുറയുന്നതായി ചൂണ്ടിക്കാണിച്ചാണ് മന്ത്രിമാര്‍ ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഈ സ്റ്റോക്ക് നഷ്ടപ്പെടാതിരിക്കാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ഉപപ്രധാനമന്ത്രി വ്യക്തമാക്കി. 1980-ല്‍ മാര്‍ഗററ്റ് താച്ചര്‍ നടപ്പാക്കിയ പദ്ധതിയിലൂടെ കൗണ്‍സില്‍

More »

ഇംഗ്ലണ്ടിലും വെയില്‍സിലും ജനിച്ച മൂന്നിലൊന്ന് കുഞ്ഞുങ്ങളുടേയും അമ്മമാര്‍ വിദേശീയര്‍, ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്ത്
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലും ജനിച്ച മൂന്നിലൊന്ന് കുഞ്ഞുങ്ങളുടേയും അമ്മമാര്‍ ബ്രിട്ടീഷ് വംശജരായിരുന്നില്ലെന്ന കണക്കുകള്‍ പുറത്തുവന്നു. മാതാപിതാക്കള്‍ ബ്രിട്ടീഷ് വംശജരല്ലാത്ത കുട്ടികളുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്തുള്ളത്. ജോലിയ്ക്കും പഠനത്തിനുമായി എത്തുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനവാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാകാന്‍ കാരണം. കണക്കു പ്രകാരം 2023 ല്‍ ജനിച്ചവരില്‍ 31.8 ശതമാനത്തിന്റെ അമ്മമാര്‍ യുകെയില്‍ ജനിച്ചവരല്ലായിരുന്നു. 2022ല്‍ ഇതു 30.3 ശതമാനമായിരുന്നു. ഇതില്‍ 3.9 ശതമാനം മാതാപിതാക്കളും ഇന്ത്യയില്‍ നിന്നായിരുന്നു. ആദ്യത്തെ പത്തുരാജ്യങ്ങളില്‍ 0.6 ശതമാനവുമായി ഘാനയും ഈ ലിസ്റ്റിലുണ്ട്. ജര്‍മ്മനി പട്ടികയില്‍ നിന്നു പുറത്തായിരിക്കുകയാണ്. യുകെയിലേക്ക് കുടിയേറുന്നതിന്റെ കണക്കുകളാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ടത്.

More »

ട്രംപിന്റെ വിജയം ഹാരിയ്ക്കും ഭാര്യക്കും തിരിച്ചടി! ഹാരി രാജ്യം വിടാനും സാധ്യത
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ച് വന്നതോടെ ഹാരി രാജകുമാരനും, ഭാര്യ മെഗാന്‍ മാര്‍ക്കിളിനും തലവേദനയുടെ ദിനങ്ങളാണ് വരുന്നത്. മുന്‍കാലങ്ങളില്‍ ഇരുപക്ഷവും തമ്മിലുള്ള വാക്‌പോരുകളാണ് പ്രശ്‌നം വഷളാക്കുന്നത്. പ്രത്യേകിച്ച് എലിസബത്ത് രാജ്ഞിയെ ചതിച്ചാണ് ഹാരി രാജ്യം ഉപേക്ഷിച്ച് ഭാര്യക്കൊപ്പം യുഎസിലേക്ക് പോന്നതെന്നാണ് ട്രംപ് ആരോപിക്കുന്നത്. മെഗാന്‍ മാര്‍ക്കിളാകട്ടെ കമലാ ഹാരിസിന് പരസ്യമായി പിന്തുണയും നല്‍കിയിരുന്നു. ഹാരി രാജകുമാരന്റെ ഇമിഗ്രേഷന്‍ രേഖകള്‍ക്ക് ഇതുവരെ ബൈഡന്റെ വൈറ്റ് ഹൗസ് രഹസ്യസ്വഭാവം നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ഞെട്ടിക്കുന്ന വിജയം കരസ്ഥമാക്കിയതോടെ സസെക്‌സ് ഡ്യൂക്കിന്റെ രേഖകള്‍ പരസ്യമാക്കുന്നതിലേക്ക് നയിക്കുമെന്നാണ് ആശങ്ക. ഹാരിയുടെ ഇമിഗ്രേഷന്‍ രേഖകള്‍ പുറത്തുവിടാന്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. ബൈഡന്‍ ഭരണകൂടം ഇത്

More »

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കാന്‍ മത്സരിച്ച് ലെന്‍ഡര്‍മാര്‍; ഉപഭോക്താക്കള്‍ക്ക് നേട്ടമാകും
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ കുറയ്ക്കല്‍ മോര്‍ട്ട്‌ഗേജ് വിപണിയില്‍ പ്രതിഫലിച്ച് തുടങ്ങി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 4.75 ശതമാനത്തിലേക്ക് താഴ്ത്തുന്നത് ആയിരക്കണക്കിന് വരുന്ന മോര്‍ട്ട്‌ഗേജ് ഉപഭോക്താക്കള്‍ക്ക് ഗുണമായി. ഹാലിഫാക്‌സ്, ലോയ്ഡ്‌സ് ബാങ്ക്, മെട്രോ ബാങ്ക് എന്നിങ്ങനെ ലെന്‍ഡര്‍മാര്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നീക്കം അടിസ്ഥാനമാക്കി മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ കുറവ് വരുത്തി. ഇവരുടെ പല ഉപഭോക്താക്കള്‍ക്കും തിരിച്ചടവ് നിരക്കുകളില്‍ ഇതിന്റെ കുറവ് അനുഭവപ്പെടും. വരും ദിവസങ്ങളില്‍ ബാര്‍ക്ലേസ്, കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റി, ലീഡ്‌സ് ബില്‍ഡിംഗ് സൊസൈറ്റി, നേഷന്‍വൈഡ്, നാറ്റ്‌വെസ്റ്റ്, സ്‌കിപ്ടണ്‍, വിര്‍ജിന്‍ മണി തുടങ്ങിയ ലെന്‍ഡര്‍മാരും ഈ പാത പിന്തുടരുമെന്നാണ് സൂചന. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാര്‍ നിരക്ക് കുറയ്ക്കുന്നത് ഉപഭോക്താക്കള്‍ക്ക്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions