കാന്സര് രോഗികള്ക്ക് 2 മാസത്തിനുള്ളില് ചികിത്സ ലഭിക്കാനുള്ള നിയമപരമായ അവകാശം നല്കണമെന്ന് വിദഗ്ധര്
കാന്സര് രോഗികള്ക്ക് ജിപിയുടെ ചികിത്സാ നിര്ദ്ദേശം ലഭിച്ചാല് പരമാവധി രണ്ടു മാസത്തിനുള്ളില് ചികിത്സ ലഭിക്കാനുള്ള നിയമപരമായ അവകാശം നല്കണമെന്ന് വിദഗ്ധര്. ലാന്സറ്റ് ഓങ്കോളജിയില് പ്രസിദ്ധീകരിച്ച റിപ്പോര്ട്ടില് രോഗികളെ അവരുടെ ആശുപത്രിയില് ചികിത്സിക്കാന് കഴിയില്ലെങ്കില് എന്എച്ച്എസ് മറ്റൊരു ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ വിദേശത്തോ ചികിത്സ ക്രമീകരിക്കാന് ബാധ്യസ്ഥരായിരിക്കണമെന്നാണ് അര്ത്ഥമാക്കുന്നത്.
ഡെന്മാര്ക്കില് കാന്സര് രോഗികള്ക്ക് 28 ദിവസത്തിനുള്ളില് ചികിത്സ ആരംഭിക്കാനുള്ള നിയമാവകാശമുണ്ട്. ഈ സംവിധാനം രോഗികളുടെ ജീവിത രക്ഷാ നിരക്ക് ഉയര്ത്തുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്തതായി പഠനങ്ങള് വ്യക്തമാക്കുന്നു. ദേശീയ കാന്സര് പദ്ധതി ഗുണകരമായിട്ടില്ല.
കാന്സര് രോഗികള്ക്ക് അവരുടെ ചികിത്സയ്ക്കായി വിദഗ്ധ ഡോക്ടര്മാര്ക്കെതിരെ ലഭിക്കാനുള്ള
More »
ഹെല്ത്ത് സെക്രട്ടറിയുടെ ശമ്പളവര്ധന ഓഫര് തള്ളി ഡോക്ടര്മാര്; എന്എച്ച്എസില് വിന്ററില് സമര ദുരിതം
വിന്ററില് എന്എച്ച്എസിനെയും രോഗികളെയും ദുരിതത്തിലാക്കാന് സമരങ്ങളുമായി ജൂനിയര് ഡോക്ടര്മാര് മുന്നോട്ട്. ഹെല്ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ ശമ്പളവര്ധന ഓഫര് തള്ളിയ ജൂനിയര് ഡോക്ടര്മാര് സമരത്തിലേക്ക് പോകുകയാണ്. വിന്ററില് ജനങ്ങള് എത്ര ബുദ്ധിമുട്ടിയാലും സമരം ചെയ്യുമെന്നാണ് അവര് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം അഞ്ച് ദിവസം തുടര്ച്ചയായി പണിമുടക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച ബ്രിട്ടീഷ് മെഡിക്കല് അസോസിയേഷന് രാജ്യത്തെ ബന്ദികളാക്കി നിര്ത്തുകയാണെന്നാണ് സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തുന്നത്.
ബുധനാഴ്ച ബിഎംഎയ്ക്ക് മുന്നില് പുതിയ ഓഫര് സമര്പ്പിച്ച് കൊണ്ട് സമരങ്ങള് ഒഴിവാക്കാമെന്നാണ് സ്ട്രീറ്റിംഗ് പ്രതീക്ഷിച്ചത്. എന്നാല് ഗവണ്മെന്റ് ഓഫര് വെറും 'കഷ്ണങ്ങള്' മാത്രമാണെന്ന് വ്യക്തമാക്കിയ ബിഎംഎയുടെ ഡോ. മെലിസ റയാന് നാല് മണിക്കൂറിനുള്ളില് പ്രതികരണം അറിയിക്കുകയായിരുന്നു.
More »
എംഎച്ച്ആര്എ യുടെ ചീഫ് മെഡിക്കല് ആന്ഡ് സയന്റിഫിക് ഓഫീസറായി മലയാളി നിയമിതനായി
മെഡിസിന്സ് ആന്ഡ് ഹെല്ത്ത്കെയര് പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജന്സി (എം എച്ച് ആര് എ) യുടെ ആദ്യത്തെ ചീഫ് മെഡിക്കല് ആന്ഡ് സയന്റിഫിക് ഓഫീസറായി മലയാളിയായ പ്രൊഫ. ജേക്കബ് ജോര്ജ് നിയമിതനായി. ശാസ്ത്രീയ മികവ് കൈവരിക്കാന് സഹായിക്കുന്ന ഒരു സുപ്രധാന തസ്തികയാണിത്. മാത്രമല്ല, എംഎച്ച്ആര്എയുടെ ശാസ്ത്രീയ നയങ്ങളിലൂടെ ഭാവിയിലെ റെഗുലേഷനുകള്ക്ക് രൂപം നല്കാനും കഴിയും. നിലവില് യൂണിവേഴ്സിറ്റി ഓഫ് ഡണ്ഡീ മെഡിക്കല് സ്കൂളില് കാര്ഡിയോവാസ്കുലര് മെഡിസിന് ആന്ഡ് തെറപ്യുറ്റിക്സ് വിഭാഗത്തിലെ പ്രൊഫസറാണ് അദ്ദേഹം ഇപ്പോള്.
കൂടാതെ എന് എച്ച് ടെയ്സൈഡില് കണ്സള്ട്ടന്റ് ഫിസിഷ്യനായും കാര്ഡിയോവാസ്കുലാര് റിസ്ക് സര്വീസിന്റെ ക്ലിനിക്കല് ലീഡ് ആയും പ്രവര്ത്തിക്കുന്നൂണ്ട്. ക്ലിനിക്കല് ഫാര്മക്കോളജിയിലും ജനറല് ഇന്റേണല് മെഡിസിനിലും യോഗ്യത നേടിയിട്ടുള്ള ആളാണ് പ്രൊഫ ജേക്കബ് ജോര്ജ്.
More »
ലണ്ടന് ജയിലില് നിന്ന് കൊടും കുറ്റവാളികളെ തെറ്റായി മോചിപ്പിച്ചു; തിരച്ചില് ശക്തം
കൊടും കുറ്റവാളികളെ വീണ്ടും തെറ്റായി മോചിപ്പിച്ചു യുകെയിലെ ജയില് വകുപ്പ് വീണ്ടും വിവാദത്തില്. ലണ്ടനിലെ വാന്സ്വര്ത്ത് ജയിലില് നിന്ന് രണ്ടുതടവുകാര് തെറ്റായി മോചിതരായതിനെ തുടര്ന്ന് ആണ് ജയില് വകുപ്പ് പുലിവാല് പിടിച്ചിരിക്കുന്നത്.
24 വയസുള്ള അള്ജീരിയന് സ്വദേശി ബ്രാഹിം കടൂര് ഷെരിഫ് എന്ന ലൈംഗീക പീഡന കുറ്റവാളി ഒക്ടോബര് 29 ന് തെറ്റായി പുറത്തിറങ്ങിയപ്പോള് 35 വയസുകാരനായ വില്യം സ്മിത്ത് നവംബര് 3ന് മോചിതയായി.
അടുത്തിടെ എസെക്സിലെ ഹെംപ്സ്റ്റഡ് ജയിലില് നിന്നും അധികൃത കുടിയേറ്റ കുറ്റവാളി ഹദുഷ് കെബാതു തെറ്റായി മോചിതനായ സംഭവം വലിയ വിവാദമുണ്ടാക്കിയിരുന്നു. അതിന് ശേഷം കൂടുതല് പരിശോധനാ സംവിധാനങ്ങള് ഏര്പ്പെടുത്താമെന്ന് ജസ്റ്റിസ് മിനിസ്റ്റര് ഡേവിഡ് ലാമി ഉറപ്പു നല്കിയെങ്കിലും പിഴവുകള് ആവര്ത്തിച്ചതോടെ വിമര്ശനം ശക്തമായിരിക്കുകയാണ്.
മെട്രോ പൊളിറ്റന് പൊലീസ് ഇപ്പോള് ഇരുവരെയും
More »
ഇലക്ട്രിക് വാഹന ഡ്രൈവര്മാരെ ലക്ഷ്യമിട്ട് റോഡ് ചാര്ജിംഗ് ടാക്സുമായി റീവ്സ്
പ്രകൃതി സൗഹൃദത്തിന്റെ ഭാഗമായി പെട്രോള്, ഡീസല് വാഹനങ്ങള് ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങള് വാങ്ങിയ ഡ്രൈവര്മാരെ ലക്ഷ്യമിട്ട് റോഡ് ചാര്ജിംഗ് ടാക്സുമായി റേച്ചല് റീവ്സ്. വില കൂടുതലായിട്ടും പ്രകൃതി സ്നേഹം പരിഗണിച്ചു ഇവി വാഹനങ്ങള് എടുത്തവരെ പോക്കറ്റടിക്കാനാണ് ഇപ്പോള് ചാന്സലര് നീക്കം നടത്തുന്നത്. ഫ്യൂവല് ഡ്യൂട്ടിയിലെ കുറവ് പരിഹരിക്കാന് ആണ് പുതിയ തന്ത്രം.
ഈ മാസം അവതരിപ്പിക്കുന്ന ബജറ്റില് പുതിയ റോഡ് ചാര്ജ്ജിംഗ് ടാക്സ് ഏര്പ്പെടുത്താനാണ് ചാന്സലറുടെ ശ്രമം. ഇലക്ട്രിക് വാഹനങ്ങള് ഉപയോഗിക്കുന്നവരെയാണ് ഇത് ലക്ഷ്യം വെയ്ക്കുന്നത്. മറ്റ് റോഡ് നികുതികള്ക്ക് പുറമെ ഓരോ മൈലിനും 3 പെന്സ് വീതം ഇവികള്ക്ക് ചാര്ജ്ജ് ഏര്പ്പെടുത്തുമെന്നാണ് ട്രഷറി സ്രോതസുകള് വെളിപ്പെടുത്തുന്നത്.
ഇതോടെ 2028 ആകുന്നതോടെ ശരാശരി ഡ്രൈവര്ക്ക് പ്രതിവര്ഷം 250 പൗണ്ടാണ് നല്കേണ്ടി വരിക. ഇതിന് പുറമെ ഹൈബ്രിഡ്
More »
ഇംഗ്ലണ്ടിലെ സ്കൂള് പാഠ്യപദ്ധതിയില് ഇടം നേടി മോര്ട്ട്ഗേജ്; ചെറുപ്പത്തിലേ ബജറ്റ് അവബോധം ഉണ്ടാകും
ഇംഗ്ലണ്ടിലെ സ്കൂളുകളുടെ പാഠ്യപദ്ധതിയില് വലിയ മാറ്റങ്ങള് വരുത്താനാണു സര്ക്കാര് തീരുമാനം. കുട്ടികള്ക്ക് ബജറ്റ് തയാറാക്കുന്നതിനു മോര്ട്ട്ഗേജ് പ്രവര്ത്തനരീതി പഠിപ്പിക്കാനും പുതിയ പാഠ്യപദ്ധതിയില് നിര്ദ്ദേശമുണ്ട്. ഇത് കൂടാതെ കൃത്രിമബുദ്ധിയാല് (AI) സൃഷ്ടിക്കുന്ന വ്യാജവാര്ത്തകളും തെറ്റായ വിവരങ്ങളും തിരിച്ചറിയാനുള്ള പരിശീലനം കുട്ടികള്ക്കു നല്കാനാണ് മറ്റൊരു പ്രധാന തീരുമാനം. പത്ത് വര്ഷത്തിന് ശേഷമാണ് ഒരു സമഗ്ര പാഠ്യപദ്ധതി അവലോകനം നടക്കുന്നത്.
ഇംഗ്ലീഷ്, ഗണിതം, തുടങ്ങിയ അടിസ്ഥാന വിഷയങ്ങള് നിലനിര്ത്തിക്കൊണ്ട് തന്നെ ആധുനികതയുള്ള പാഠ്യപദ്ധതി ഒരുക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്സണ് പറഞ്ഞു. ഈ മാറ്റങ്ങള്ക്കൊപ്പം സ്കൂളുകളിലെ 'ഇംഗ്ലീഷ് ബാക്കലോറിയേറ്റ്' (EBacc) വിലയിരുത്തല് രീതി ഒഴിവാക്കാനും സര്ക്കാര് തീരുമാനിച്ചു. ഇതുവഴി വിദ്യാര്ത്ഥികള്ക്ക് കല, സംഗീതം, കായികം
More »
ഇംഗ്ലണ്ടില് ദേശീയ പാഠ്യപദ്ധതി പുനഃപരിശോധന റിപ്പോര്ട്ട്: 10 പ്രധാന ശുപാര്ശകള്
ഇംഗ്ലണ്ടിലെ കൊച്ചുകുട്ടികള് മുതല് 19 വയസുവരെയുള്ളവരുടെ വിദ്യാഭ്യാസത്തെ കുറിച്ച് പ്രൊഫ. ബെക്കി ഫ്രാന്സിസ് നയിച്ച പാഠ്യപദ്ധതി-മൂല്യനിര്ണ്ണയ പുനഃപരിശോധനാ സമിതിയുടെ റിപ്പോര്ട്ട് പുറത്തുവന്നു. ഒരു വര്ഷം നീണ്ട പഠനത്തിനൊടുവില് തയ്യാറാക്കിയ 197 പേജുള്ള ഈ റിപ്പോര്ട്ട്, നിലവിലെ പാഠ്യപദ്ധതിയിലെ അമിത പരീക്ഷാഭാരവും വിഷയങ്ങളുടെ വ്യാപ്തിയും കുറച്ച് പഠനത്തെ കൂടുതല് ഉള്ക്കൊള്ളുന്നതും പ്രായോഗികവുമായ രീതിയിലേക്ക് മാറ്റണമെന്ന് ശുപാര്ശ ചെയ്യുന്നു. 7,000-ത്തിലധികം പൊതുപ്രതികരണങ്ങളും വിദഗ്ധരുടെ നിര്ദേശങ്ങളും പരിഗണിച്ചാണ് റിപ്പോര്ട്ട് തയാറാക്കിയിരിക്കുന്നത്.
റിപ്പോര്ട്ടില് ഉള്പ്പെടുത്തിയ 10 പ്രധാന ശുപാര്ശകള്-
ജി സി എസ് ഇ പരീക്ഷകളുടെ ദൈര്ഘ്യം 10 ശതമാനം കുറയ്ക്കുക, വിഷയങ്ങളുടെ ഉള്ളടക്കം ചുരുക്കുക, ഇംഗ്ലീഷ് ബാക്കലോറിയേറ്റ് സ്യൂട്ട് റദ്ദാക്കുക, പാഠ്യപദ്ധതിയില് സാമൂഹിക വൈവിധ്യം
More »
കംബ്രിയയില് ട്രെയിന് പാളം തെറ്റി; യാത്രാസര്വീസുകള് തടസപ്പെട്ടു
ലണ്ടന് : ഗ്ലാസ്ഗോയില്നിന്ന് ലണ്ടനിലേക്കുള്ള അവന്ദി-വെസ്റ്റ്കോസ്റ്റ് ട്രെയിന് കംബ്രിയയ്ക്കു സമീപം പാളം തെറ്റി. കഴഞ്ഞ ദിവസം രാവിലെ 04.28നായിരുന്നു അപകടം. യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നും ആര്ക്കും പരിക്കുപറ്റിയില്ലെന്നും അധികൃതര് അറിയിച്ചു.
അപകടത്തെ 'മേജര് ഇന്സിഡന്റ്' ആയി പ്രഖ്യാപിച്ച ട്രാന്സ്പോര്ട്ട് സെക്രട്ടറി ഹെയ്ദി അലക്സാണ്ടര്, സംഭവത്തെ തുടര്ന്ന് പ്രസ്റ്റണിന്റെ വടക്കുഭാഗത്തേക്കുള്ള ട്രെയിന് സര്വീസുകള് തടസ്സപ്പെട്ടതായി അറിയിച്ചു. വരും ദിവസങ്ങളില് ഈ റൂട്ടിലൂടെയുള്ള യാത്രാസര്വീസുകള്ക്ക് തടസം നേരിടാനാകുമെന്നു മുന്നറിയിപ്പും നല്കിയിട്ടുണ്ട്. യാത്രക്കാര്ക്ക് സുരക്ഷിതമായ ഇടപെടലുകള് ഉറപ്പാക്കാന് റെയില്വേ അധികൃതര് നടപടികള് സ്വീകരിച്ചുവരികയാണ്.
More »
ആന്ഡ്രൂവിനെതിരായ ആരോപണങ്ങള് ശക്തം; കൂടുതല് വിവരങ്ങള് പുറത്തേയ്ക്ക്
ലൈംഗീക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധമെന്ന ആരോപണത്തിലാണ് ആന്ഡ്രൂ രാജകുമാരന് രാജ കുടുംബത്തില് നിന്ന് ഒഴിവാകേണ്ടിവന്നത്. ആന്ഡ്രുവിന്റെ എല്ലാ രാജകീയ പദവികളും ബഹുമതികളും പിന്വലിക്കാന് തീരുമാനിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില് പറഞ്ഞിയിരുന്നു.
ഇപ്പോഴിതാ ആന്ഡ്രൂവിനെതിരായ ആരോപണങ്ങളുടെ കൂടുതല് വിവരങ്ങള് പുറത്തേയ്ക്ക് വരുകയാണ്. 2019ല് ബിബിസി പനോരമയ്ക്ക് വെര്ജീന ജൂഫ്രെ വിവാദ അഭിമുഖം നല്കിയെങ്കിലും ഇതുവരെ പ്രക്ഷേപം ചെയ്യാത്ത അഭിമുഖ ദൃശ്യങ്ങള് ബിബിസി വണ് ചാനലില് ഇന്നു എട്ടു മണിക്ക് പ്രക്ഷേപണം ചെയ്യും. ഇതോടെ ആന്ഡ്രൂവിന്റെ നില കൂടുതല് പരുങ്ങലിലാവും.
17ാം വയസ്സില് ആന്ഡ്രൂവിനെ ലണ്ടനിലെ നൈറ്റ് ക്ലബ്ബില് കണ്ടുമുട്ടിയ അനുഭവത്തെ കുറിച്ച് ജൂഫ്രെ തുറന്നുപറഞ്ഞിരുന്നു. മൂന്നു തവണ ലൈംഗീക ബന്ധമുണ്ടായെന്നാണ് ജൂഫ്രെ ആരോപിക്കുന്നത് എന്നാല്
More »