യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് എയര്‍വെയ്‌സ് പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു; വിമാനം റദ്ദാക്കി
വിമാനയാത്രകള്‍ക്കിടയിലെ ഇടവേളയില്‍ സെയിന്റ് ലൂസിയ ദ്വീപിലെ റിസോര്‍ട്ടില്‍ വെച്ച് ബ്രിട്ടീഷ് എയര്‍വെയ്‌സ് പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു. കരീബിയന്‍ ദ്വീപിലെ ആഡംബര റിസോര്‍ട്ടില്‍ മറ്റ് വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ കുഴഞ്ഞുവീണാണ് 47 കാരനായ സീനിയര്‍ ഫസ്റ്റ് ഓഫീസര്‍ ഇന്നലെ മരണമടഞ്ഞത്. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ 8.50 ന് വ്യൂക്സ് ഫോര്‍ട്ടില്‍ നിന്നും ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്ന ബി എ 2158 വിമാനം റദ്ദാക്കിയതായും ബ്രിട്ടീഷ് എയര്‍വെയ്‌സ് വക്താവ് അറിയിച്ചു. ബ്രിട്ടീഷ് എയര്‍വെയ്‌സ് ജീവനക്കാര്‍ക്ക് ആകെ ഞെട്ടലുണ്ടാക്കിയ ഒരു സംഭവമായിരുന്നു ഇതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു ജീവനക്കാര്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടവനായിരുന്ന ഈ സീനിയര്‍ ഫസ്റ്റ് ഓഫീസറുടെ മരണം തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. റദ്ദ് ചെയ്ത വിമാനത്തില്‍ ജോലിക്ക് കയറേണ്ടിയിരുന്ന മറ്റ്

More »

വിദേശ വിദ്യാര്‍ത്ഥികള്‍ കൈയൊഴിഞ്ഞു; എട്ട് വര്‍ഷത്തിന് ശേഷം യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് 9535 പൗണ്ടായി കൂട്ടി
ഭരണത്തിലെത്തിയ ശേഷം കടുത്ത നടപടികളുമായി മുന്നോട്ടുപോവുകയാണ് ലേബര്‍ ഗവണ്‍മെന്റ്. ജനങ്ങളുടെ പോക്കറ്റില്‍ നിന്നും പരമാവധി പണം ഖജനാവിലേക്ക് എത്തിക്കാനുള്ള നടപടികളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലായി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് തിരിച്ചടി നേരിടുന്നത് . എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് 9535 പൗണ്ടിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. സ്റ്റുഡന്റ് വിസകള്‍ക്ക് പാരവെച്ച് വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് തടഞ്ഞതോടെ നടുവൊടിഞ്ഞ യൂണിവേഴ്‌സിറ്റികള്‍ക്ക് കൈസഹായം നല്‍കാനാണ് ഈ നീക്കം. 2020-ല്‍ പാര്‍ട്ടി നേതാവാകാന്‍ പ്രചരണം നടത്തുമ്പോള്‍ ട്യൂഷന്‍ ഫീസ് റദ്ദാക്കണമെന്ന് വാഗ്ദാനം ചെയ്ത വ്യക്തിയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ബ്രിട്ടന്റെ മധ്യവര്‍ഗ്ഗത്തിന് എതിരായ പുതിയ അക്രമമെന്നാണ് വിമര്‍ശകര്‍ യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ്

More »

എതിരാളികളെ ഒപ്പം നിര്‍ത്തി ബാഡനോക്കിന്റെ ഷാഡോ കാബിനറ്റ്; ജെന്റിക്കിനെ ഷാഡോ ജസ്റ്റിസ് സെക്രട്ടറിയാക്കി
ടോറി നേതൃസ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെ തന്റെ ഷാഡോ കാബിനറ്റ് സംഘത്തെ നിയോഗിച്ച് കെമി ബാഡനോക്ക്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് പുതിയ ടോറി നേതാവിന്റെ ആത്മവിശ്വാസം. ഇതിന്റെ ഭാഗമായി ഷാഡോ ക്യാബിനറ്റിനെ തെരഞ്ഞെടുത്ത ബാഡനോക്ക് ഷാഡോ ഫോറിന്‍ സെക്രട്ടറിയായി പ്രീതി പട്ടേലിന് തിരിച്ചുവരവിനുള്ള വഴിയൊരുക്കി. മുന്‍ ചാന്‍സലര്‍ ജെറമി ഹണ്ട് ബാക്ക്‌ബെഞ്ചിലേക്ക് പിന്‍മാറുന്നതായി വ്യക്തമാക്കിയതോടെ മെല്‍ സ്‌ട്രൈഡ് ഷാഡോ ചാന്‍സലറായി. നേതൃപോരാട്ടത്തിലെ മുഖ്യ എതിരാളി റോബര്‍ട്ട് ജെന്റിക്കിനെ ഷാഡോ ജസ്റ്റിസ് സെക്രട്ടറി പദത്തിലും ബാഡനോക്ക് അവരോധിച്ചു. തന്റെ ഉറച്ച അനുയായി ലോറാ ട്രോട്ടിനെ എഡ്യൂക്കേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ബാഡനോക്ക് ഏല്‍പ്പിച്ചത്. പരിചയസമ്പന്നരായ പ്രീതി പട്ടേലിനെയും, മെല്‍ സ്‌ട്രൈഡിനെയും എത്തിച്ച് കൊണ്ട് കണ്‍സര്‍വേറ്റീവ്

More »

അയര്‍ലന്‍ഡ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാലാക്കാരി നഴ്സ് ഭരണപക്ഷ പാര്‍ട്ടി സ്ഥാനാര്‍ഥി
ഡബ്ലിന്‍ : അയര്‍ലന്‍ഡ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മലയാളി നഴ്സിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ഫിനഫാള്‍ പാര്‍ട്ടി. കോട്ടയം പാലാ സ്വദേശിനിയും ഡബ്ലിന്‍ മാറ്റര്‍ മെസകോഡി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സുമായ മഞ്ജു ദേവിയാണ് ഭരണകക്ഷിയായ ഫിനഫാൾ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. അയര്‍ലന്‍ഡ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി പാര്‍ലമെന്റിലേക്ക് ഔദ്യോഗിക സ്ഥാനാര്‍ഥിയാകുന്നത്. ഡബ്ലിന്‍ ഫിംഗാല്‍ ഈസ്റ്റ്‌ മണ്ഡലത്തിലാണ് മഞ്ജു മത്സരിക്കുന്നത്. നിലവിലെ അയര്‍ലന്‍ഡ് മന്ത്രിസഭയിലെ ഭവന, തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ’ ബ്രീന് ഒപ്പം രണ്ടാം സ്ഥാനാര്‍ഥിയായാണ് മഞ്ജു മത്സരിക്കുക. ഔദ്യോഗികമായി തീയതി പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഡിസംബര്‍ ആദ്യവാരത്തില്‍ തിരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണ് പുറത്തു വരുന്ന സൂചനകള്‍. തിരുവനന്തപുരം പൂജപ്പുര സ്വദേശിയും അയര്‍ലന്‍ഡിലെ

More »

എഡിന്‍ബര്‍ഗില്‍ ബസിടിച്ച് 74 കാരന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ്
എഡിന്‍ബര്‍ഗിലെ കൗഗേറ്റില്‍ ബസിടിച്ച് 74 കാരന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെതിരെ കര്‍ശന നിര്‍ദ്ദേശവുമായി പൊലീസ്. ദാരുണ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത് എന്നാണു പോലീസ് നിര്‍ദേശം. ശനിയാഴ്ച രാത്രി 7 മണിക്കാണ് തിരക്കേറിയ കൗഗേറ്റില്‍ 74 കാരന്‍ ബസിടിച്ച് മരിച്ചത്. തുടര്‍ന്ന് സംഭവത്തിന്റെ ദൃശ്യവും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ബസിടിച്ചതിനെ തുടര്‍ന്ന് വയോധികന് ഗുരുതരമായി പരിക്കേറ്റിരുന്നു. മരിച്ചയാളിന്റെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് ഇത്തരം ചിത്രം പങ്കുവയ്ക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു. സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഇവ തടയാന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.ഇത്തരം ദൃശ്യങ്ങള്‍ വല്ലാതെ ജനങ്ങളെ ബാധിക്കും. വലിയ പ്രത്യാഘാതങ്ങളുമുണ്ടാക്കും. സോഷ്യല്‍മീഡിയയുടെ ദുരുപയോഗം തന്നെയാണിത് എന്ന്

More »

യുകെ ഹൗസിംഗ് ബെനഫിറ്റ് ഫ്രീസിംഗ്; വരുമാനത്തിന്റെ വലിയ പങ്കും വാടകയ്ക്ക് പോകുന്നു
ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. വാടക നിരക്കുകള്‍ കൂടുന്നതല്ലാതെ കുറയുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ജനസംഖ്യാ നിരക്ക് വര്‍ദ്ധിച്ചതോടെ വാടക വീടുകള്‍ക്കായി പിടിച്ചു പറിയാണ് നടക്കുന്നത്. വരുമാനത്തിന്റെ വലിയ പങ്കും വാടകയ്ക്ക് പോകുന്ന സ്ഥിതിയാണ്. വാടക ചെലവുകള്‍ കുതിച്ചുയരുമ്പോഴും ലോക്കല്‍ ഹൗസിംഗ് അലവന്‍സ് വര്‍ദ്ധിപ്പിക്കാത്തതില്‍ ചാന്‍സലര്‍ വിമര്‍ശനം നേരിടുന്നുണ്ട്. ബജറ്റ് പ്രഖ്യാപനങ്ങളില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് കുറഞ്ഞ വരുമാനക്കാരായ വാടകക്കാരെ ഒരുവിധത്തിലും പരിഗണിച്ചില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. ഹൗസിംഗ് ബെനഫിറ്റ് ഇനത്തില്‍ ലഭിക്കുന്ന തുക മരവിപ്പിച്ച് നിര്‍ത്താനാണ് റേച്ചല്‍ റീവ്‌സ് തീരുമാനിച്ചത്. ഇത് സാധാരണക്കാരെ മുള്‍മുനയിലാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോക്കല്‍ ഹൗസിംഗ് അലവന്‍സുകള്‍ 2026 വരെ

More »

തിരിച്ചടി നേരിട്ടിരുന്ന ഫാര്‍മസികള്‍ക്ക് ബജറ്റ് ഇരട്ടിയാഘാതമായി; ഭൂരിഭാഗവും അടച്ചുപൂട്ടല്‍ ഭീഷണിയില്‍
ബ്രിട്ടനിലെ ഫാര്‍മസികള്‍ കുറെ കാലമായി നിലനില്പിനുള്ള കഠിന പ്രയത്നത്തിലാണ്ആ കോവിഡ് മഹാമാരിയും സാമ്പത്തിക തിരിച്ചടിയും മൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരുന്ന ഫാര്‍മസികള്‍ക്ക് ബജറ്റ് ഇരട്ടിയാഘാതമായിരിക്കുകയാണ്. ലേബര്‍ ബജറ്റ് മൂലം രാജ്യത്തു നൂറുകണക്കിന് ലോക്കല്‍ ഫാര്‍മസികളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. ഈ ഭീഷണി സത്യമായി മാറിയാല്‍ ജനങ്ങള്‍ക്ക് മരുന്നുകള്‍ ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഉയരുന്ന ചെലവുകളും, എന്‍എച്ച്എസില്‍ നിന്നും ലഭിക്കുന്ന തുകയില്‍ ഞെരുക്കവും നേരിടുന്നതിനാല്‍ ബുദ്ധിമുട്ടിലായ ഫാര്‍മസികള്‍ ആഴ്ചയില്‍ ഏഴെണ്ണം വീതമാണ് അടച്ചുപൂട്ടുന്നത്. ഉയര്‍ന്ന മിനിമം വേജുകളും, നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ചതും ചേര്‍ന്നാണ് ഫാര്‍മസികളുടെ ചെലവ് കുത്തനെ ഉയര്‍ത്തുന്നത്. ഇത് പല സ്ഥാപനങ്ങളുടെയും നിലനില്‍പ്പിനെ ബാധിക്കുമെന്നാണ് മേധാവികളുടെ

More »

4000 മൈല്‍, 9 മണിക്കൂര്‍ യാത്ര; ഒടുവില്‍ കയറിയിടത്ത് തന്നെ ഇറക്കി ബ്രിട്ടിഷ് എയര്‍വേയ്‌സ്
ലണ്ടന്‍ : ലണ്ടനില്‍ നിന്ന് കോസ്റ്ററിക്കയിലെ സാന്‍ ജോസിലേക്ക് പറന്ന ബ്രിട്ടിഷ് എയര്‍വേയ്‌സ് വിമാനം തിരിച്ചിറക്കി. ഏകദേശം 4,000 മൈല്‍ ദൂരം പിന്നിട്ടതിന് ശേഷമാണ് വിമാനം ലണ്ടനില്‍ തിരിച്ചിറക്കിയത്. നീണ്ട ഒന്‍പത് മണിക്കൂറാണ് യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ ചെലവഴിച്ചത്. ലണ്ടനില്‍ നിന്ന് കോസ്റ്ററിക്കയിലെ സാന്‍ ജോസിലേക്ക് ഷെഡ്യൂള്‍ ചെയ്ത ബോയിങ് 777 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. ലണ്ടനില്‍ നിന്ന് കോസ്റ്റാറിക്കയിലേക്കുള്ള യാത്രാസമയം സാധാരണയായി 10 മണിക്കൂറാണ്. 30 മിനിറ്റ് വൈകി പുറപ്പെട്ട വിമാനം ഏകദേശം അഞ്ച് മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ലണ്ടനിലേക്ക് തിരിച്ചിറക്കുകയായിരുന്നു. അടുത്ത ദിവസം വിമാന സര്‍വീസ് പുനരാരംഭിച്ചു. സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണില്‍ കാനഡയിലെ ന്യൂഫൗണ്ട്‌ലന്‍ഡിലേക്ക് പറന്ന ബോയിങ് 787 വിമാനം 2,300 മൈല്‍ പിന്നിട്ടതിനു ശേഷം ലണ്ടനില്‍

More »

എന്‍എച്ച്എസിനെ കരകയറ്റാന്‍ 22.6 ബില്യണ്‍ പൗണ്ട് മതിയാകില്ലെന്ന് ആരോഗ്യ വിദഗ്ധര്‍
എന്‍എച്ച്എസിനെ കൂടുതല്‍ താളം തെറ്റിച്ചതായിരുന്നു കോവിഡ് മഹാമാരി. അതിന് ശേഷം എല്ലാ കണക്കും തെറ്റിച്ചാണ് എന്‍എച്ച്എസിന്റെ നീണ്ട കാത്തിരിപ്പ് പട്ടിക. അത്യാഹിത വിഭാഗത്തില്‍ പോലും മണിക്കൂറോളം കാത്തിരിക്കേണ്ട സ്ഥിതി. എന്‍എച്ച്എസിനെ സഹായിക്കുമെന്നും എല്ലാം നേരെയാകുമെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ ആരോഗ്യവിദഗ്ധര്‍ തൃപ്തരല്ല. എന്‍എച്ച്എസിന് ബജറ്റില്‍ 22.6 ബില്യണ്‍പൗണ്ടാണ് അനുവദിച്ചിരിക്കുന്നത്. പണം നല്‍കിയാല്‍ മികച്ച സേവനം ഉറപ്പാക്കണമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം എങ്ങനെ വിനിയോഗിച്ചാലും പര്യാപ്തമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാന്‍ ഫണ്ട് കൂടുതല്‍ വേണം. രോഗികളുടെ സേവനം ഉറപ്പാക്കാന്‍ ജീവനക്കാരും അധികമായി വേണം. നിലവിലെ ബജറ്റ് തുകയില്‍ വലിയൊരു പങ്ക് റിക്രൂട്ട്‌മെന്റ് പദ്ധതിക്കായി ഉപയോഗിക്കാനാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions