കെമി ബാഡ്‌നോക്ക് പുതിയ ടോറി നേതാവ്
ലണ്ടന്‍ : കഴിഞ്ഞ തവണത്തെപ്പോലെ ക്ലൈമാക്സിലുണ്ടായ ട്വിസ്റ്റിലൂടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നേതാവായി കെമി ബാഡ്‌നോക്ക് തിരഞ്ഞെടുക്കപ്പെട്ടു. റോബര്‍ട്ട് ജെന്റിക്കിനാണു സാധ്യത എന്ന രീതിയിലായിരുന്നു വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ റിഷി സുനാകിന്റെ പിന്‍ഗാമിയായി എത്തുന്നത് വംശീയ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആളായി.
നൈജീരിയയില്‍ വളര്‍ന്ന ബാഡ്‌നോക്ക് യുകെയിലെ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കുന്ന ആദ്യത്തെ കറുത്തവര്‍ഗക്കാരിയാണ്. ജൂലൈയില്‍ കണ്‍സര്‍വേറ്റീവുകളെ അവരുടെ എക്കാലത്തെയും മോശമായ തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ച സുനാകില്‍ നിന്ന് അവര്‍ ചുമതലയേറ്റു.
തന്റെ പ്രചാരണ വേളയില്‍, കണ്‍സര്‍വേറ്റീവുകളെ "ആദ്യ തത്വങ്ങളിലേക്ക്" തിരികെ കൊണ്ടുവരുമെന്നും ഒരു പുതിയ നയ പ്ലാറ്റ്‌ഫോം രൂപപ്പെടുത്തുന്നതിന് വരും മാസങ്ങളില്‍ അവലോകനങ്ങളുടെ ഒരു പരമ്പര
More »
ഹള്ളില്‍ കുത്തേറ്റ 13 കാരി ഗുരുതര നിലയില്‍; ആറ് കൗമാരക്കാര്‍ അറസ്റ്റില്‍
കൗമാര കുറ്റകൃത്യങ്ങള്‍ കൂടിവരുന്ന ബ്രിട്ടനില്‍ ഇന്നലെ ഒരു 13 കാരിക്ക് കുത്തേറ്റു. പെണ്‍കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് കൗമാരക്കാരെ അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് ഇവരുടെ പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഇന്നലെ അതിരാവിലെ പെണ്‍കുട്ടിയെ കുത്തേറ്റ നിലയില്‍ ഹള്ളിന്റെ പ്രാന്തപ്രദേശത്ത് എ 63 ന് സമീപം കണ്ടെത്തുകയായിരുന്നു.
എമര്‍ജസി സര്‍വ്വീസുകാര്‍ എത്തുന്നതുവരെ പൊതുജനങ്ങളായിരുന്നു ആ കുട്ടിക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് പെണ്‍കുട്ടിയെ കഴുത്തിലും, നെഞ്ചിലും, വയറിലും മുതുകിലും കുത്തേറ്റ നിലയിലായിരുന്നു കണ്ടെത്തിയത്. മരണകാരണംവരെ ആയേക്കാവുന്ന രീതിയിലുള്ള മുറിവുകള്‍ക്ക് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഹാംബര്‍സൈഡ് പോലീസ് അറിയിച്ചു.
പരിസരത്ത് തിരച്ചില്‍ നടത്തിയ പോലീസ് 14 ഉം 15 ഉം 16 ഉം 17 ഉം
More »
ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ജീവനക്കാരുടെ സമരം പിന്‍വലിച്ചു
ആര്‍ എം ടി യൂണിയന്‍ പ്രഖ്യാപിച്ച, ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ജീവനക്കാരുടെ സമരം താത്ക്കാലികമായി പിന്‍വലിച്ചതായി യൂണിയന്‍ അറിയിച്ചു. സമരം ഒഴിവാക്കുവാനായി നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണിത്. എഞ്ചിനിയര്‍മാരോടും മെയിന്റനന്‍സ് ജീവനക്കാരോടും ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പണി മുടക്കാനും കണ്‍ട്രോള്‍ റൂം, എമര്‍ജന്‍സി വിഭാഗങ്ങളിലുള്ളവരോട് അടുത്തയാഴ്ച സമരം ചെയ്യാനുമായിരുന്നു യൂണിയന്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, ഇന്ന് പതിവുപോലെ ജോലിക്ക് പോകാനാണ് ഇപ്പോള്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് യൂണിയന്‍ അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടനുമായി നടത്തിയ ചര്‍ച്ചകളില്‍ ആശാവഹമായ പുരോഗതി ഉണ്ടായതിനെ തുടര്‍ന്നാണിതെന്നും യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു.
എങ്കിലും നവംബര്‍ 7 നും 12 നും നടത്താന്‍ ഇരിക്കുന്ന ട്രെയിന്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ള ആസീഫ് യൂണിയന്റെ സമരം ലണ്ടന്‍
More »
എ ഐ സഹായത്തോടെ ആശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചു; യുവാവിന് 18 വര്‍ഷം തടവ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. ഇപ്പോഴിതാ യുകെയില്‍ എ ഐ സഹായത്തോടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചയാളെ കോടതി 18 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരിക്കുകയാണ് . 27 കാരനായ ബോള്‍ട്ടണില്‍ നിന്നുള്ള ഹ്യൂ നെല്‍സനെ ആണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ പ്രോസിക്യൂഷന്‍ കേസാണിത്. ആഗസ്തിലാണ് ഇയാള്‍ അറസ്റ്റിലായത്.
കുട്ടികളുടെ ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ദുരുപയോഗം ചെയ്തതായാണ് പൊലീസ് കണ്ടെത്തിയത്. മാത്രമല്ല കുട്ടികളെ മറ്റ് കുറ്റവാളികളെ കൊണ്ട് ബലാത്സംഗം ചെയ്യാന്‍ പ്രേരിപ്പിച്ച കേസിലും ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തി.കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് ഇയാള്‍ നടത്തിയ സംഭാഷണങ്ങളും നിര്‍ണ്ണായക തെളിവായി. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍
More »
റീവ്‌സിന്റെ ബജറ്റില്‍ കുരുങ്ങി മോര്‍ട്ട്‌ഗേജ് വിപണികള്‍; മോര്‍ട്ട്‌ഗേജ് ഡീലുകള്‍ പിന്‍വലിച്ച് തുടങ്ങി, ഒപ്പം നിരക്ക് വര്‍ധനവും
റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് സാമ്പത്തിക വിപണികളെ ഉലയ്ക്കുകയാണ് . ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ കുതിച്ചുയരുന്നത് വിപണികളെ അക്ഷാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഇതോടെ മോര്‍ട്ട്‌ഗേജ് വിപണിയിലും ചാഞ്ചാട്ടം പ്രകടമായി. മോര്‍ട്ട്‌ഗേജ് നിരക്ക് വെട്ടിക്കുറയ്ക്കല്‍ കാത്തിരിക്കുന്ന ഭവനഉടമകള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷ വേണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഓര്‍മ്മപ്പെടുത്തല്‍. കടമെടുപ്പ് ചെലവ് ഉയരുന്നതോടെ സ്വാഭാവികമായും പലിശ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതാണ് ഇതിന് കാരണമാകുക.
പ്രതികരിച്ച് തുടങ്ങിയതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകളിലും മാറ്റം വന്ന് തുടങ്ങി. അടുത്ത ആഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് കുറയ്ക്കാനുള്ള സാധ്യത ഇടിഞ്ഞതോടെ നിരക്കുകള്‍ സമ്മര്‍ദത്തിലാണ്. ഇതോടെ ഉയര്‍ന്ന ചെലവുകള്‍ നേരിടുന്ന ലെന്‍ഡര്‍മാര്‍ അടുത്തൊന്നും കുറയാന്‍ സാധ്യതയില്ലാത്ത ബേസ് റേറ്റ് മുന്‍നിര്‍ത്തി ഡീലുകള്‍
More »
തൊഴിലുടമകളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം ഉയര്‍ത്തലില്‍ പ്രതിഷേധം ; ജിപിമാരും കെയര്‍ ഹോം ഉടമകളും ആശങ്കയില്‍
ബജറ്റ് പ്രഖ്യാപനത്തില്‍ തൊഴിലുടമകളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം ഉയര്‍ത്തലില്‍ വ്യാപക പ്രതിഷേധം . ലേബര്‍ സര്‍ക്കാരിന്റെ ബജറ്റിലെ നികുതി വര്‍ദ്ധനവിനെതിരെ ആരോഗ്യ മേഖലയും കടുത്ത പ്രതിഷേധത്തിലാണ്. തൊഴിലുടമകളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം 15 ശതമാനമായി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ ജിപിമാരും കെയര്‍ ഹോം ഉടമകളും വലിയ ആശങ്കയിലാണ്.
ജിപിമാരേയും കെയര്‍ഹോമുകളേയും സ്വകാര്യ ബിസിനസ്സാണെന്നാണ് തരംതിരിച്ചിരിക്കുന്നത്. സ്വയം ചെലവു വഹിച്ച് ഒരു സേവനം നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നാണ് കണക്കാക്കുന്നത്.
നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം ഉയര്‍ത്തിയതോടെ പല തൊഴിലുടമകയും ജീവനക്കാരെ വെട്ടി കുറക്കുമെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം ഉയര്‍ത്തുന്നതോടെ പല കെയര്‍ഹോമുകളും അടച്ചുപൂട്ടേണ്ടതായും വരും. ഡന്റല്‍ അസ്സോസിയേഷനും പ്രതിഷേധത്തിന്റെ ഭാഗമാകുകയാണ്. പല ദന്തഡോക്ടര്‍മാരും ഇപ്പോള്‍ തന്നെ നഷ്ടം
More »
ന്യൂപോര്‍ട്ട് മലയാളി ബൈജു കൊടിയന്റെ പൊതുദര്‍ശനവും സംസ്‌കാരവും ഇന്ന്
ന്യൂപോര്‍ട്ട് മലയാളിയും തൃശൂര്‍ മാള വടമ സ്വദേശിയുമായ ബൈജു കൊടിയന്റെ സംസ്‌കാരം ഇന്ന് (ശനിയാഴ്ച) നടക്കും. ന്യൂപോര്‍ട്ടിലെ സെന്റ് ഡേവിഡ്‌സ് കാത്തലിക് ചര്‍ച്ചില്‍ രാവിലെ 11 മണിയ്ക്കാണ് ചടങ്ങുകള്‍ നടക്കുക.
ഏതാനും വര്‍ഷങ്ങളായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ബൈജു കൊടിയനെ അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റില്‍ ഈമാസം 11നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യ കാലങ്ങളില്‍ സാമൂഹ്യ രംഗങ്ങളിലും മറ്റും സജീവ സാന്നിധ്യം ആയിരുന്നു ബൈജു. കേരള കാത്തലിക് അസോസിയേഷന്റെയും മറ്റും പ്രവര്‍ത്തങ്ങളില്‍ സജീവവും ആയിരുന്നു.
ഇദ്ദേഹത്തിനു നാട്ടുകാരായ പരിചയക്കാരും ഏറെയുണ്ട് യുകെ മലയാളികള്‍ക്കിടയില്‍.
More »
ബജറ്റ്: മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരും; തിരിച്ചടവില്‍ നൂറുകണക്കിന് പൗണ്ട് അധികം നേരിടേണ്ടി വരും
40 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി സമാഹരണം പ്രഖ്യാപിച്ചതിനു പിന്നാലെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിക്കുന്നു. പ്രതിവര്‍ഷം നൂറുകണക്കിന് പൗണ്ട് അധിക തിരിച്ചടവ് നടത്തേണ്ട ഗതികേടിലേക്കാണ് ഭവനഉടമകള്‍ മാറുന്നത്. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിനെ അപേക്ഷിച്ച് ലേബര്‍ പദ്ധതികള്‍ മോര്‍ട്ട്‌ഗേജ് ചെലവുകള്‍ വേഗത്തില്‍ ഉയര്‍ത്താനാണ് സഹായിക്കുകയെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി വ്യക്തമാക്കി. തന്റെ ആദ്യ ബജറ്റ് അവതരണത്തില്‍ 41.5 ബില്ല്യണ്‍ പൗണ്ടിന്റെ റെക്കോര്‍ഡ് നികുതി വേട്ടയ്ക്കാണ് ചാന്‍സലര്‍ കളമൊരുക്കിയത്.
എന്നാല്‍ ബജറ്റിനൊപ്പം പുറത്തുവിട്ട ധനകാര്യ നിരീക്ഷകരുടെ 200 പേജ് പരിശോധനാ റിപ്പോര്‍ട്ടിലാണ് 2027 ആകുന്നതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 3.7 ശതമാനത്തില്‍ നിന്നും 4.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് വ്യക്തമാക്കിയത്. 2030 വരെയെങ്കിലും ഈ തോതില്‍ ഉയര്‍ന്ന നിലയില്‍ നിരക്കുകള്‍ നിലനില്‍ക്കുമെന്നും
More »
ടോറി നേതൃസ്ഥാനത്തേയ്ക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞു; ജെന്റിക്കോ ബാഡ്‌നോക്കോ എന്ന് ശനിയാഴ്ചയറിയാം
റിഷി സുനാകിന്റെ പിന്‍ഗാമിയായി കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് കഴിഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവരെ ആയിരുന്നു വോട്ടെടുപ്പ്. ഫലം നാളെ (ശനിയാഴ്ച) അറിയാം. റോബര്‍ട്ട് ജെന്റിക്കും കെമി ബാഡ്‌നോക്കും ആയിരുന്നു അവസാന ഘട്ടത്തിലെത്തിയത്.
നാലുമാസം നീണ്ട മാരത്തോണ്‍ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇന്നലെ അവസാനിച്ചത്. പാര്‍ട്ടിക്കുള്ളില്‍ അടിത്തട്ടില്‍ വരെ ഏറെ അനുയായികളുള്ള ബാഡ്‌നോക്ക് വിജയിക്കും എന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിധിയെഴുതുമ്പോഴും, റോബര്‍ട്ട് ജെന്റിക്കിനെ അത്ര എളുപ്പത്തില്‍ തള്ളിക്കളയാന്‍ ആകില്ല എന്നാണ് മറു വിഭാഗം പറയുന്നത്. രണ്ടുപേരും പാര്‍ട്ടിക്കുള്ളിലെ വലതു പക്ഷത്തെ പിന്തുണക്കുന്നവരാണ്. അതുകൊണ്ടു തന്നെ എതിര്‍പക്ഷത്തെ വോട്ടുകളാകും നിര്‍ണ്ണായകമാവുക.
പാര്‍ട്ടി സമ്മേളനങ്ങളില്‍ ഏറെ തിളങ്ങാന്‍ കഴിയാതെ പോയവരാണ് ജെന്റിക്കും
More »