യു.കെ.വാര്‍ത്തകള്‍

നികുതിവേട്ട സഹിക്കണമെന്ന് ചാന്‍സലര്‍; 35 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി പിരിവ്, 30 ലക്ഷം ജോലിക്കാര്‍ക്ക് 1400 പൗണ്ട് ശമ്പളവര്‍ദ്ധന
ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വേട്ടയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് മുന്നോട്ടുവയ്ക്കുന്നത്. 35 ബില്ല്യണ്‍ പൗണ്ടിന്റെ ടാക്‌സ് ബോംബാണ് ചാന്‍സലര്‍ ഒരുക്കിയിരിക്കുന്നത്. കരുതുന്നത്. ഉയര്‍ന്ന നികുതി, ഉയര്‍ന്ന ചെലവഴിക്കല്‍, ഉയര്‍ന്ന കടമെടുപ്പ് എന്നിവ ചേരുന്ന എന്നിവയിലൂടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കാമെന്നാണ് വിവാദമായ ബജറ്റ് പ്രഖ്യാപനത്തിലൂടെ റീവ്‌സ് ലക്ഷ്യമിടുന്നത്. 'സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ നിക്ഷേപമാണ് ഏക പോംവഴി. ഇതിന് എളുപ്പവഴികളില്ല. ഈ നിക്ഷേപം നടത്താന്‍ സാമ്പത്തിക സ്ഥിരത തിരിച്ചുനേടണം', റീവ്‌സ് പറയുന്നു. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ മറ്റ് എളുപ്പ വഴികളില്ലെന്ന് വ്യക്തമാക്കുന്ന ചാന്‍സലര്‍ കൂടുതല്‍ തുക പോക്കറ്റില്‍ എത്തിക്കാനും പദ്ധതിയിടുന്നു. എന്‍എച്ച്എസിലേക്കും, സ്‌കൂളുകളുടെ പുനര്‍നിര്‍മ്മാണത്തിനും, താങ്ങാവുന്ന വീടുകള്‍ നിര്‍മ്മിക്കാനും പണം

More »

ബ്രിട്ടനില്‍ കുഞ്ഞുങ്ങളുടെ ജനനം ആശങ്കപ്പെടുത്തും വിധം കുറയുന്നു
ബ്രിട്ടന്റെ ജനനനിരക്ക് കുറയുന്നത് വലിയ ആശങ്കയായി മാറുന്നു. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും താഴ്ന്ന ജനന നിരക്കുമായാണ് ഫെര്‍ട്ടിലിറ്റി പ്രതിസന്ധി വ്യാപിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു. 2023 വരെയുള്ള കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലും, വെയില്‍സിലും പ്രസവിക്കാന്‍ കഴിയുന്ന സ്ത്രീകളില്‍ ശരാശരി 1.44 കുഞ്ഞുങ്ങളാണ് പിറന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. എന്നാല്‍ ജനന നിരക്ക് താഴുന്നത് ജനസംഖ്യ കുറയാന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നു. ജോലി ചെയ്യാന്‍ പ്രായത്തിലുള്ള മുതിര്‍ന്നവരുടെ എണ്ണം കുറയുന്നത് സാമ്പത്തിക പ്രശ്‌നങ്ങളിലേക്കും നയിക്കും. ഇതിനെല്ലാം പുറമെ എണ്ണക്കുറവ് പരിഹരിക്കാന്‍ കുടിയേറ്റത്തെ ബ്രിട്ടന് തുടര്‍ന്നും ആശ്രയിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. സ്ത്രീകള്‍ തങ്ങളുടെ ചെറുപ്പത്തില്‍ കരിയറിന് പ്രാധാന്യം നല്‍കുന്നതാണ് ഈ

More »

ഈസ്റ്റ് ലണ്ടനില്‍ രണ്ട് വയസുള്ള കുഞ്ഞിന്റെ കഴുത്ത് മുറിച്ചും അഞ്ച് വയസുകാരിയുടെ മുഖത്ത് വെട്ടിയും ഇന്ത്യന്‍ വംശജന്‍
ഈസ്റ്റ് ലണ്ടനില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ വംശജനെ കോടതിയില്‍ ഹാജരാക്കി. ഒരു പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ വെട്ടുകയും, മറ്റൊരു കുഞ്ഞിന്റെ മുഖത്ത് വെട്ടുകയും ചെയ്ത പ്രതിയെയാണ് കോടതിയിലെത്തിച്ചത്. രണ്ടും, അഞ്ചും വയസ്സുള്ള കുട്ടികളെ ഈസ്റ്റ് ലണ്ടന്‍ ഡാജെന്‍ഹാമില്‍ വെച്ച് അക്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട് ഇവരെ രക്ഷിക്കാനായി ശ്രമിച്ച സ്ത്രീക്കും അക്രമത്തില്‍ പരുക്കേറ്റു. 48-കാരനായ കുല്‍വീന്ദര്‍ റാമാണ് പ്രതി. മൂന്ന് ഇരകളെയും പരുക്കുകളുമായി ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നത് ആശ്വാസകരമാണ്. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതിനാല്‍ പഞ്ചാബി പരിഭാഷകന്റെ സഹായത്തോടെയാണ് ഇയാളെ ബാര്‍ക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കിയത്. പേരും, വിലാസവും മാത്രമാണ് സ്ഥിരീകരിച്ചത്. രണ്ട് വയസ്സുള്ള ആണ്‍കുട്ടിയുടെ കഴുത്ത്

More »

14 വര്‍ഷത്തിന് ശേഷമുള്ള ലേബര്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ബുധനാഴ്ച; ആകാംക്ഷയോടെ ജനം
ലണ്ടന്‍ : കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ കന്നി ബജറ്റിന് കാത്തിരിക്കുകയാണ് രാജ്യം. ബുധനാഴ്ചയാണ് ബജറ്റ്. 14 വര്‍ഷത്തിന് ശേഷമുള്ള ലേബര്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് എപ്രകാരം ആയിരിക്കുമെന്ന കാര്യത്തില്‍ ജനം ആകാംക്ഷയിലാണ്. തിരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ച് ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്സ് നികുതി വര്‍ധനകള്‍ ഒഴിവാക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. അധികാരത്തിലെത്തിയാല്‍ ഇന്‍കം ടാക്സ്, നാഷനല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ വര്‍ധിപ്പിക്കില്ലെന്ന് ലേബര്‍ പാര്‍ട്ടി മാനിഫെസ്റ്റോയില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അധികാരം ഏറ്റയുടന്‍ 22 ബില്യണ്‍ പൗണ്ടിന്റെ ബ്ലാക്ക്ഹോള്‍ തീര്‍ത്താണ് ടോറി സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞതെന്ന് പ്രഖ്യാപിച്ച്, കടുത്ത സാമ്പത്തിക നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയത്. ഇത് മറികടക്കാന്‍ നികുതി വര്‍ധിപ്പിക്കുമോ എന്ന ആശങ്ക

More »

അടിപിടി: ലേബര്‍ എംപിയ്‌ക്ക്‌ സസ്‌പെന്‍ഷന്‍; വിവാദം
കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാറിനു നാണക്കേടായി ഭരണകക്ഷി എംപി അടിപിടിക്കേസില്‍. ലേബര്‍ എം പിയായ മൈക്ക് ആംസ്ബറി ഒരു മനുഷ്യനെ അടിച്ച് നിലത്തിടുന്നതും, നിലത്തു വീണ മനുഷ്യനെ ചവിട്ടുന്നതുമായ വീഡിയോ ദൃശ്യം പുറത്തു വന്നതോടെ എംപിയെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഇനി അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമോ എന്നേ അറിയാനുള്ളൂ. നികുതി വര്‍ദ്ധനവും പൊതുചെലവിലെ വെട്ടിച്ചുരുക്കലുമൊക്കെ ലേബര്‍ സര്‍ക്കാരിന്റെ ജനപ്രീതി കുത്തനെ കുറയ്ക്കുന്ന സമയത്ത് ആണ് പരീക്ഷണമായി ഉപതെരഞ്ഞെടുപ്പ് സാധ്യത മുന്നിലുള്ളത്. ശനിയാഴ്ച വെളുപ്പിന് 2.15 ഓടെയാണ് സംഭവം. എം പിയുടെ മണ്ഡലത്തിലെ ചെഷയറിലാണ് സംഭവം നടന്നത്. വാക്കുതര്‍ക്കത്തിനൊടുവില്‍ എതിരാളിയെ എംപി അടിച്ച് നിലത്തിട്ട് ചവിട്ടുന്ന വീഡിയോ പുറത്ത് വന്നതോടെ മൈക്ക് ആംസ്ബറിയെ ലേബര്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. തന്നെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന്

More »

കുട്ടികളെ തല്ലുന്നത് നിരോധിക്കാന്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ സെക്രട്ടറി
കുട്ടികളെ തല്ലുന്നതോ ശാരീരികമായി ഉപദ്രവിക്കുന്നതോ ഒഴിവാക്കണമെന്നും കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കാന്‍ ആലോചിക്കുന്നതായും വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍. വെയില്‍സിലേയും സ്‌കോട്‌ലന്‍ഡിലേയും പോലെ ശാരീരിക ശിക്ഷകള്‍ നിരോധിക്കാന്‍ ഇംഗ്ലണ്ട് സര്‍ക്കാരും ആലോചിക്കുകയാണ്. പുതിയ നിയമത്തിലൂടെ നിരോധനം കൊണ്ടുവരാന്‍ ആലോചനയുണ്ടെന്ന് ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ പറഞ്ഞു. ഉടന്‍ ഒരു നിയമ മാറ്റമല്ല ആലോചിക്കുന്നത്, വിദഗ്ധരുമായി സംസാരിച്ച ശേഷമാണ് തീരുമാനം നടപ്പാക്കുക. നിര്‍ദ്ദേശം എങ്ങനെ പ്രായോഗികമാക്കാമെന്നത് ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഈ അടുത്ത് കുട്ടികളെ തല്ലുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ഫോര്‍ ഇംഗ്ലണ്ട് റേച്ചല്‍ ഡിസൂസ ആവശ്യമുന്നയിച്ചിരുന്നു. ഉടന്‍ നിയമം കൊണ്ടുവരില്ലെന്നും ആലോചിക്കാമെന്നുമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ നിര്‍ദ്ദേശം.

More »

ഇന്ത്യക്കാരനായ കുട്ടിപ്പീഡകനെ നാടുകടത്തുന്നത് വിലക്കി ബ്രിട്ടീഷ് കോടതി
തന്റെ മക്കളുടെ മാനസിക ആരോഗ്യത്തിന്റെ പേരുപറഞ്ഞ് ഇന്ത്യക്കാരനായ കുട്ടിപ്പീഡകന്‍ നാടുകടത്തലില്‍ നിന്ന് ഒഴിവായി. തന്നെ നാടുകടത്തുന്നത് തന്റെ കുട്ടികളെ അപകടത്തിലാക്കുമെന്ന് വാദം ആണ് കോടതിയില്‍ ഇയാള്‍ ഉന്നയിച്ചത്. 2021-ലാണ് കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന ചിത്രങ്ങള്‍ വിതരണം ചെയ്ത മൂന്ന് കുറ്റങ്ങള്‍ക്ക് ഇന്ത്യക്കാരനെ 14 മാസം ജയിലില്‍ അടച്ചത്. ഇയാള്‍ക്കെതിരെ ലൈംഗിക അപകട പ്രതിരോധ ഉത്തരവും, 10 വര്‍ഷത്തേക്ക് ലൈംഗിക കുറ്റവാളി രജിസ്റ്ററില്‍ പേര് ചേര്‍ക്കാനും വിധി വന്നിരുന്നു. എന്നാല്‍ ഇയാളെ നാടുകടത്താന്‍ ഹോം ഓഫീസ് ശ്രമിച്ചപ്പോഴാണ് മനുഷ്യാവകാശ നിയമങ്ങളുടെ പേരുപറഞ്ഞു ഇയാള്‍ കോടതിയെ സമീപിക്കുകയും വിജയിക്കുകയും ചെയ്തത്. ഇപ്പോള്‍ കൂടുതല്‍ അപ്പീലുകളില്‍ കേസുകള്‍ നടന്നുവരികയാണ്. യൂറോപ്യന്‍ കന്‍വെഷന്‍ പ്രകാരം തന്നെ നാടുകടത്തുന്നത് സ്വകാര്യ, കുടുംബ ജീവിതത്തിനുള്ള അവകാശത്തെ ഹനിക്കുമെന്നാണ്

More »

മിനിമം വേജ് പണപ്പെരുപ്പ നിരക്കിനെ മറികടന്നുള്ള വലിയ വര്‍ധനയ്ക്ക് വഴിയൊരുക്കാന്‍ റേച്ചല്‍ റീവ്‌സ്
പണപ്പെരുപ്പത്തെ മറികടന്നുള്ള മിനിമം വേജ് വര്‍ധനയ്ക്ക് കളമൊരുക്കുന്ന പ്രഖ്യാപനം ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിക്കുന്ന ബജറ്റില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇവ ബിസിനസ്സുകള്‍ക്ക് ആഘാതം സൃഷ്ടിക്കുമെങ്കിലും ജോലിക്കാര്‍ക്ക് സന്തോഷമേകുന്നതാണ്. 'പുതിയ ലിവിംഗ് വേജ്' എന്ന നിലയില്‍ റീബ്രാന്‍ഡ് ചെയ്യാനാണ് ചാന്‍സലര്‍ ബജറ്റ് ഉപയോഗിക്കുകയെന്ന് ഗവണ്‍മെന്റ് സ്രോതസ്സുകള്‍ വ്യക്തമാക്കി. എംപ്ലോയേഴ്‌സ് നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിക്കുന്നതിന് പുറമെ മിനിമം വേജ് ഉയര്‍ത്തുന്നത് ബിസിനസ്സുകള്‍ക്ക് ആഘാതമാകുമെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ബജറ്റ് പ്രഖ്യാപനം ഉണ്ടായാല്‍ ഇത് സ്ഥാപനങ്ങളുടെ ഹയറിംഗ് നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനും, റദ്ദാക്കാനും വരെ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുന്നു. ബ്രിട്ടന്റെ സുദീര്‍ഘമായ വളര്‍ച്ചാ പദ്ധതി മാറ്റുന്നതാണ് ബജറ്റ്

More »

യുകെയില്‍ നോറോവൈറസ് കേസുകള്‍ കുതിക്കുന്നു; വിന്ററില്‍ 'ട്രിപ്പിള്‍ മഹാമാരി' ആഞ്ഞടിക്കുമെന്ന്
സമ്മറിലെത്തിയ നോറോവൈറസ് ബ്രിട്ടനില്‍ അസാധാരണ വേഗത്തില്‍ പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നോറോവൈറസ് കേസുകള്‍ കുതിച്ചുയര്‍ന്നു. ഇത് വിന്റര്‍ സീസണ്‍ ട്രിപ്പിള്‍ മഹാമാരിയിലേക്ക് നയിക്കുമോയെന്ന ആശങ്കയാണ് ഉയരുന്നത്. സമ്മര്‍ മാസങ്ങളില്‍ പടര്‍ന്നിരുന്ന വൈറസ് ഇപ്പോള്‍ പ്രതീക്ഷിച്ച നിലയും കടന്ന് പടരുന്നതായാണ് ഡാറ്റ വ്യക്തമാക്കുന്നത്. ഏറ്റവും പുതിയ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണക്ക് പ്രകാരം ഈ വൈറസ് ഇപ്പോള്‍ തന്നെ 39 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. വരുന്ന ആഴ്ചകളില്‍ കേസുകള്‍ വീണ്ടും ഉയരുമെന്നാണ് പ്രവചനം. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 13 വരെ നോറോവൈറസ് ബാധയുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് 382 ലാബ് റിപ്പോര്‍ട്ടുകള്‍ പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്. രണ്ടാഴ്ച മുന്‍പത്തെ 274 കേസുകളെ അപേക്ഷിച്ചാണ് ഈ വര്‍ദ്ധന. ഇതോടെ വൈറസ് ബാധിച്ച് രോഗാവസ്ഥയിലാകുന്നവരുടെ എണ്ണം ഇരട്ടിയായെന്നാണ് കണക്കുകള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions