എന്‍എച്ച്എസില്‍ വെള്ളക്കാര്‍ നൈറ്റ് ഷിഫ്റ്റ് ഒഴിവാക്കുന്നു; പകരം കറുത്തവരും വംശീയ ന്യൂനപക്ഷ ജോലിക്കാരും
എന്‍എച്ച്എസില്‍ രാത്രി ഷിഫ്റ്റുകളില്‍ നിന്ന് വെള്ളക്കാര്‍ വലിയ തോതില്‍ ഒഴിവാകുന്നു. കറുത്തവരും, വംശീയ ന്യൂനപക്ഷ ജോലിക്കാരും രാത്രി ഷിഫ്റ്റുകളിലേക്ക് കൂടുതലായി നിയോഗിക്കപ്പെടുകയാണ്.
കറുത്തവരും, വംശീയ ന്യൂനപക്ഷങ്ങളില്‍ പെട്ടവരും പതിവായി നൈറ്റ് ഷിഫ്റ്റുകളില്‍ ജോലിക്കെത്തുന്നതില്‍ വര്‍ദ്ധനവ് ഉണ്ടായെന്ന് ട്രേഡ്‌സ് യൂണിയന്‍ കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. അതേസമയം രാത്രിയില്‍ ജോലി ചെയ്യുന്ന വെള്ളക്കാരുടെ എണ്ണത്തില്‍ വലിയ ഇടിവും നേരിട്ടിരിക്കുന്നു.
2014-ലെ കണക്കുകളെ അപേക്ഷിച്ച് 360,000-ലേറെ കറുത്തവരും, വംശീയ ന്യൂനപക്ഷ വംശജരുമാണ് രാത്രിയില്‍ അധികമായി ജോലിക്ക് എത്തുന്നതെന്നാണ് കണ്ടെത്തല്‍. ഇതേ കാലയളവില്‍ രാത്രി ഷിഫ്റ്റിന് എത്തുന്ന വെള്ളക്കാരുടെ എണ്ണത്തില്‍ 570,000-ലേറെ കുറവ് വന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ആറിലൊന്ന് കറുത്തവരും, ന്യൂനപക്ഷ വംശജരും രാത്രി ജോലിക്ക്
More »
അവിഹിത ബന്ധത്തില്‍ ജനിച്ച കുഞ്ഞിനെ കൊന്നു; മലേഷ്യന്‍ വിദ്യാര്‍ത്ഥിനിക്ക് 17 വര്‍ഷം ജയില്‍
പഠനത്തിനെത്തിയ മലേഷ്യന്‍ യുവതി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലേക്ക്. കവന്‍ട്രി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനെത്തിയ മലേഷ്യന്‍ വിദ്യാര്‍ത്ഥിനിക്കാണ് പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് 17 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടത്. മലേഷ്യക്കാരിയായ ജിയാ സിന്‍ തിയോ നടത്തിയ കുറ്റകൃത്യം സമാനതകളില്ലാത്തതെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പൊലീസ് വ്യക്തമാക്കി.
നിര്‍വികാരതയോടെയാണ് യുവതി ശിക്ഷ കേട്ടത്. മലേഷ്യയിലുള്ള കുടുംബത്തെ ഭയന്നും പഠനം മുടങ്ങുമെന്നതിനാലുമാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പറഞ്ഞു.
നവജാത ശിശുവിനെ പ്രസവിച്ച ശേഷം സീരിയല്‍ ബോക്‌സില്‍ ഉപേക്ഷിച്ചു. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് കുഞ്ഞിന് യുവതി ജന്മം നല്‍കിയത്. രണ്ടു ദിവസം കഴിഞ്ഞാണ് പൊലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സീല്‍ ചെയ്യാവുന്ന പ്ലാസ്റ്റിക് ബാഗിലാക്കിയാണ് കുഞ്ഞിനെ യുവതി സീരിയല്‍ ബോക്‌സില്‍ ഉപേക്ഷിച്ചത്. ഈ
More »
11 കുത്തുകള്‍ കുത്തി മകളെ കൊന്ന അമ്മയ്ക്ക് ആജീവനാന്ത ആശുപത്രി വാസം
ഷിസോഫെര്‍ണീയ എന്ന അതീവ ഗുരുതരമായ മാനസിക രോഗം ബാധിച്ച അമ്മ പതിനൊന്ന് കുത്തുകള്‍ കുത്തി മകളെ കൊന്നതിന് ആജീവനാന്ത ആശുപത്രി വാസം. ഒരു വ്യക്തിയുടെ പെരുമാറ്റത്തെയും ചിന്താഗതിയെയും, തോന്നലുകളെയുമൊക്കെ ബാധിക്കുന്ന രോഗമാണ് ഷിസോഫെര്‍ണീയ. ഉറങ്ങിക്കിടക്കുമ്പോള്‍ മകളുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയായിരുന്നു കൊല. ലേസറുകളും സാങ്കേതികവിദ്യകളുമായി ആരൊക്കെയോ തന്നെയും മകളെയും ഉന്നം വയ്ക്കുന്നു എന്ന തോന്നലാണ് ജസ്‌കിരാത് കൗര്‍ എന്ന ഈ 33കാരിയെ തന്റെ 10 വയസ്സുകാരി മകള്‍ ഷേ കാംഗിനെ കൊല്ലാന്‍ പ്രേരിപ്പിച്ചത്.
ഈ വര്‍ഷം ആദ്യമായിരുന്നു സംഭവം. മാര്‍ച്ച് നാലിന് കൊല്ലപ്പെടുന്നതിന് തൊട്ടു മുന്‍പ് വരെ ഈ അഞ്ചാം ക്ലാസ്സുകാരി തന്റെ വീടിന് പുറത്ത് മറ്റു കുട്ടികളുമായി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ റൗളി റെഗിസിലാണ് ഇവരുടെ വീട്. മകളുടെ നെഞ്ചില്‍ 11 തവണ കത്തി കയറ്റി ഇറക്കിയശേഷം തന്റെ മകള്‍ മരിച്ചുവെന്ന്
More »
യുകെ വിസയ്ക്ക് ലാംഗ്വേജ് ടെസ്റ്റിന് ഫീസ് ഈടാക്കിയത് നിയമവിരുദ്ധമെന്ന് സമ്മതിച്ച് ഹോം ഓഫീസ്; തിരിച്ചു കിട്ടുമോ?
യുകെയില്‍ വിസ ലഭിക്കാനായി അപേക്ഷിക്കുമ്പോള്‍ ലാംഗ്വേജ് ടെസ്റ്റിനായി നൂറുകണക്കിന് പൗണ്ടാണ് അപേക്ഷകരില്‍ നിന്ന് ഈടാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ ഈ ലാംഗ്വേജ് ടെസ്റ്റ് ഫീസുകള്‍ നിയമവിരുദ്ധമാണെന്നാണ് ഹോം ഓഫീസ് ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി നടക്കുന്ന ഫീസ് ഈടാക്കല്‍ ഇപ്പോഴും തുടരുന്നതിന് പിന്നില്‍ ഹോം ഓഫീസിന് പണം ആവശ്യമുണ്ടെന്ന ന്യായീകരണം മാത്രമാണ് എന്നതാണ് അത്ഭുതകരം.
ഹോം ഓഫീസ് മന്ത്രി സീമ മല്‍ഹോത്രയാണ് ലോര്‍ഡ്‌സ് കമ്മിറ്റി മുന്‍പാകെ വസ്തുത വെളിപ്പെടുത്തുന്നത്. വെല്ലുവിളി നിറഞ്ഞ സാഹചര്യം എങ്ങനെ പരിഹരിക്കുമെന്ന് കണ്ടെത്താന്‍ ഗവണ്‍മെന്റ് തലപുകയ്ക്കുകയാണ്. ലാംഗ്വേജ് ടെസ്റ്റിനും, ക്വാളിഫിക്കേഷന്‍ അസസ്‌മെന്റുകള്‍ക്കുമായി എക്ടിസ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഫീസ് ഈടാക്കുന്നത്. 2008 മുതല്‍ നടത്തിവരുന്ന ഈ പരിപാടിക്ക് യാതൊരു നിയമസാധുതയുമില്ലെന്നതിനാല്‍ കോടതിയില്‍ ചോദ്യം ചെയ്യാവുന്ന
More »
സോഷ്യല്‍ ഹൗസിംഗ് വാടകക്കാര്‍ക്ക് ലഭ്യമാക്കുന്ന റൈറ്റ് ടു ബൈ സ്‌കീം വെട്ടിക്കുറയ്ക്കും; സ്ഥിരീകരിച്ച് ട്രഷറി
മാര്‍ഗററ്റ് താച്ചറുടെ കാലത്തു തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള റൈറ്റ് ടു ബൈ സ്‌കീം വരുന്ന ബജറ്റില്‍ വെട്ടിക്കുറയ്ക്കുമെന്ന് സ്ഥിരീകരിച്ച് ട്രഷറി. നിലവിലുള്ള സ്‌റ്റോക്ക് സംരക്ഷിക്കാനും, സോഷ്യല്‍ ഹൗസിംഗ് ബൂം സൃഷ്ടിക്കാനും ഈ വെട്ടിക്കുറയ്ക്കലുകള്‍ അനിവാര്യമാണെന്ന് ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ പറയുന്നു. പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതിന് മുന്‍പ് സ്വന്തം കൗണ്‍സില്‍ ഭവനം വാങ്ങാനായി സ്‌കീം പ്രകാരമുള്ള ആനുകൂല്യം ഉപയോഗിച്ച വ്യക്തിയാണ് റെയ്‌നര്‍.
സോഷ്യല്‍ ഹൗസിംഗ് വാടകക്കാര്‍ക്ക് ലഭ്യമാക്കുന്ന ഡിസ്‌കൗണ്ട് പരമാവധി 70 ശതമാനം എന്നത് വെട്ടിക്കുറച്ച് കേവലം 25 ശതമാനമാക്കി ചുരുക്കാനാണ് റെയ്‌നറുടെ പദ്ധതി. കൂടാതെ റൈറ്റ് ടു ബൈ അവകാശം ലഭിക്കാന്‍ കൗണ്‍സില്‍ ഹോമില്‍ ഒരു ദശകം വരെയെങ്കിലും വാടകയ്ക്ക് താമസിച്ചിരിക്കണം. നിലവില്‍ ഇത് മൂന്ന് വര്‍ഷം മാത്രമാണ്. ഈ പരിധി മൂന്നിരട്ടി ഉയര്‍ത്താനാണ് നീക്കം.
ഇതിന് പുറമെ
More »
ലണ്ടനില്‍ സ്‌കൂളിലേക്ക് വാഹനം ഇടിച്ചു കയറി ഇന്ത്യന്‍ വംശജയുള്‍പ്പെടെ കുരുന്നുകള്‍ മരിച്ച സംഭവം; പുനരന്വേഷണത്തിന് പൊലീസ്
ലണ്ടനിലെ സ്‌കൂളിലേക്ക് വാഹനം ഇടിച്ചുകയറി ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ രണ്ടുകുട്ടികള്‍ മരിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്തുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ദാരുണ സംഭവം നടന്നത്. ഇന്ത്യന്‍ വംശജയായ നൂറിയ സജ്ജാദും സെലീന ലോയുമാണ് മരണമടഞ്ഞത്.
സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടിയൊന്നുമുണ്ടായില്ല. അപകട സമയം തനിക്ക് അപസ്മാരം പിടിപെട്ടെന്ന് ഡ്രൈവര്‍ ക്ലെയര്‍ ഫ്രീമാന്റില്‍ വാദിക്കുകയായിരുന്നു. 47 കാരന്റെ മൊഴി പരിഗണിച്ച് നടപടിയുമുണ്ടായില്ല.
എന്നാല്‍ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കുട്ടികളുടെ കുടുംബം നിരാശയിലായി. 47 കാരന്റെ രോഗം സംബന്ധിച്ചു ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നതാണ് ഒരു കാരണം. പ്രധാന സാക്ഷികളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായി.
പുതിയ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഒരു മാതാപിതാക്കള്‍ക്കും താങ്ങാനാകാത്തതാണ് തങ്ങള്‍ക്ക് സംഭവിച്ചതെന്നും നൂറിയയുടെ പിതാവ് പറയുന്നു.
More »
ഇംഗ്ലണ്ടിലും വെയില്‍സിലും ഒറ്റത്തവണ ഉപയോഗിക്കുന്ന ഡിസ്പോസിബിള്‍ വേപ്പുകള്‍ നിരോധിക്കും
ഇംഗ്ലണ്ടിലും വെയില്‍സിലും ഒറ്റത്തവണ ഉപയോഗിക്കുന്ന ഡിസ്പോസിബിള്‍ വേപ്പുകള്‍ നിരോധിക്കുമെന്ന് സര്‍ക്കാര്‍. അടുത്ത ജൂണ്‍ മുതല്‍ നിരോധനം നടപ്പില്‍ വരും. പ്രായപൂര്‍ത്തിയായ കുട്ടികളില്‍ നിക്കോട്ടിന്‍ ആസക്തി വര്‍ദ്ധിക്കുന്നതും മറ്റ് ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ചുമാണ് ഡിസ്പോസിബിള്‍ വേപ്പുകള്‍ നിരോധിക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുന്നത്.
2024 ജനുവരിയില്‍ മുന്‍ സര്‍ക്കാര്‍ ഡിസ്പോസിബിള്‍ വേപ്പുകള്‍ നിരോധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പൊതു തിരഞ്ഞെടുപ്പ് നടന്നതോടെ നിരോധന തീരുമാനം നടപ്പില്‍ വരുത്തുന്നതില്‍ കാലതാമസം ഉണ്ടാവുകയായിരുന്നു.
2012 നും 2023 നും ഇടയില്‍ ഇംഗ്ലണ്ടിലെ വേപ്പിന്റെ ഉപയോഗം 400 ശതമാനത്തിലധികം വര്‍ദ്ധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ജനങ്ങളില്‍ 9 ശതമാനവും ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവരാണ്.
യുകെയില്‍ 18 വയസിന്
More »
ഞായറാഴ്ച മുതല്‍ സമയം ഒരു മണിക്കൂര്‍ പിന്നോട്ട്; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്
ഒക്ടോബറിലെ അവസാന ഞായറാഴ്ച റോഡ് അപകടങ്ങള്‍ വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്. അതിനാല്‍ ആ ദിവസം യാത്രക്കാര്‍ വാഹനങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണമെന്നാണ് യുകെയിലെ ഏറ്റവും വലിയ മോട്ടോറിംഗ് ഗ്രൂപ്പായ എഎ നല്‍കുന്ന മുന്നറിയിപ്പ്.
ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട് സഞ്ചരിക്കുന്ന സീസണിലെ 'ആ' സമയം വന്നുചേരുന്നതാണ് ഈ മുന്നറിയിപ്പിന് കാരണം. വാര്‍ഷിക സമയമാറ്റത്തിന്റെ ദിവസം അപകടങ്ങള്‍ കുതിച്ചുയരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2023 ഒക്ടോബറിലെ സമയമാറ്റത്തിന് പിന്നാലെയുള്ള രണ്ട് ആഴ്ചകളില്‍ വാഹനാപകടങ്ങളുടെ തോത് 11% വര്‍ദ്ധിച്ചതായാണ് നാഷണല്‍ ആക്‌സിഡന്റ് അസിസ്റ്റ് സര്‍വ്വീസ് റിപ്പോര്‍ട്ട് പ്രകാരം എഎ വ്യക്തമാക്കുന്നത്.
മാര്‍ച്ച് മാസത്തിലെ അവസാന ഞായറാഴ്ച ബ്രിട്ടീഷ് സമ്മര്‍ ടൈമിലേക്ക് മാറുന്ന ബ്രിട്ടനിലെ ക്ലോക്കുകള്‍ ഒക്ടോബറിലെ അവസാന ഞായറാഴ്ച ഒരു മണിക്കൂര്‍ പിന്നിലേക്ക് മാറി
More »
ഡോര്‍സെറ്റ് കെയര്‍ ഹോമിലെ അന്തേവാസികളുടെ മരണം; അറസ്റ്റിലായ 60കാരിയ്ക്ക് ജാമ്യം
ഡോര്‍സെറ്റ് സ്വാനേജിലെ കെയര്‍ ഹോമില്‍ മൂന്ന് അന്തേവാസികളെ മരിച്ച കാര്‍ബണ്‍ മോണോക്‌സൈഡ് വിഷം ശ്വസിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ സ്ത്രീയെ അന്വേഷണവിധേയമായി ജാമ്യത്തില്‍ വിട്ടു. ഉള്‍വെല്‍ റോഡിലെ ഗെയിന്‍സ്ബറോ കെയര്‍ ഹോമില്‍ 74, 91 വയസ്സുള്ള രണ്ട് പുരുഷന്‍മാരും, 86-കാരിയായ സ്ത്രീയും മരിച്ച സംഭവത്തിലാണ് നരഹത്യ ആരോപിച്ച് 60-കാരിയെ അറസ്റ്റ് ചെയ്തത്.
ഏതെങ്കിലും തരത്തിലുള്ള ഗുരുതര വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഈ സംഭവത്തില്‍ അറസ്റ്റിലായ സ്ത്രീയെയാണ് അന്വേഷണവിധേയമായി കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചത്. മൂന്ന് അന്തേവാസികളുടെ മരണം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങളെ ഓഫീസര്‍മാര്‍ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്.
കെയര്‍ ഹോമിലെ അപകടത്തെ തുടര്‍ന്ന് ഏഴ് അന്തേവാസികള്‍ ആശുപത്രിയില്‍ തുടരുകയാണ്. കിടപ്പിലായ രോഗികള്‍ ഉള്‍പ്പെടെ ഇവിടെ
More »