യു.കെ.വാര്‍ത്തകള്‍

സോജന്‍ ജോസഫിന്റെ സീറ്റില്‍ 6 വോട്ടിന് മലയാളിയായ റീന മാത്യുവിന് പരാജയം
ലണ്ടന്‍ : ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജന്‍ ജോസഫ് രാജിവെച്ച കൗണ്‍സില്‍ സീറ്റില്‍ ലേബര്‍ പാര്‍ട്ടിക്ക് തോല്‍വി. വെറും 6 വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് ലേബര്‍ പാര്‍ട്ടിയുടെ തന്നെ സ്ഥാനാര്‍ഥിയും മലയാളിയുമായ റീന മാത്യുവാണ്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ തോം പിസ്സ 299 വോട്ടുകള്‍ക്ക് വിജയിച്ചു. റീന മാത്യു 293 വോട്ടുകള്‍ നേടി. ഉപ തിരഞ്ഞെടുപ്പില്‍ മത്സരിച്ച റീഫോം 216 വോട്ടുകളും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 111 വോട്ടുകളും നേടി. ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി 26 വോട്ടുകള്‍ നേടി. ഉപ തിരഞ്ഞെടുപ്പ് നടന്ന ആഷ്ഫോര്‍ഡ് ബറോ കൗണ്‍സിലിലെ ആദ്യ മലയാളി കൗണ്‍സിലര്‍ ആയിരുന്നു സോജന്‍ ജോസഫ്. എംപിയായി വിജയിച്ച സോജന്‍ ജോസഫിന്റെ കൂടി അഭിപ്രായം അറിഞ്ഞതിന് ശേഷമാണ് എന്‍എച്ച്എസില്‍ നഴ്സായ റീന മാത്യുവിനെ ലേബര്‍ പാര്‍ട്ടി മത്സരിപ്പിച്ചത്. എന്നാല്‍ വാശിയേറിയ തിരഞ്ഞെടുപ്പില്‍

More »

യുകെയില്‍ ദയാവധം നിയമവിധേയമാക്കരുതെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്
യുകെയില്‍ ദയാവധം നിയമ വിധേയമാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കവേ വിഷയത്തില്‍ വലിയ തോതിലുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ദയാവധം നിയമ വിധേയമാക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി വ്യക്തമാക്കി. ബില്‍ അവതരണത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദയാവധത്തിന് അര്‍ഹതയില്ലാത്തവരും ഇതിന് ഇരയാകുകയാണെന്നും ജീവിതം അവസാനിപ്പിക്കാന്‍ പലരേയും ചിന്തിപ്പിക്കുന്നതാണ് ഈ നിയമമെന്നു ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു. പക്ഷെ മാരകരോഗ ബാധിതര്‍ ജീവിതം തള്ളിനീക്കാന്‍ കഷ്ടപ്പെടുമ്പോള്‍ അവരോട് കരുണ കാണിക്കണമെന്നും ആര്‍ച്ച് ബിഷപ്പിന്റെ അഭിപ്രായം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനാകില്ലെന്നുമാണ് എം പി കിം ലീഡ്ബീറ്റര്‍ പറയുന്നത്. അഭിപ്രായ സര്‍വ്വേകളില്‍ 70 ശതമാനം പേരും ദയാവധത്തെ പിന്തുണക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ ദയാവധം നിയമ വിധേയവുമാണ്. നിയമ

More »

തെറ്റായ ദിശയില്‍ സഞ്ചരിച്ച സ്‌കോഡ എതിരെ വന്ന കാറിലിടിച്ച് എം 6ല്‍ 5 മരണം
തെറ്റായ ദിശയില്‍ സഞ്ചരിച്ച സ്‌കോഡ എതിരെ വന്ന കാറിലിടിച്ച് എം 6 ല്‍ രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ മരണമടഞ്ഞു. വടക്കോട്ട് പോകുന്ന കാര്യേജ് വേയില്‍, തെക്ക് ദിശയിലേക്കായിരുന്നു സ്‌കോഡ സഞ്ചരിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കമ്പ്രിയയിലാണ് അപകടം നടന്നത്. സ്‌കോഡ കാര്‍ തെറ്റായ ദിശയില്‍ എം 6 ലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ച പോലീസുകാര്‍ അങ്ങോട്ട് പോകുന്ന വഴിയായിരുന്നു അത് ഒരു ടൊയോട്ടയുമായി ഇടിച്ച് അപകടമുണ്ടായ വിവരം പോലീസിന് ലഭിക്കുന്നത്. സ്‌കോഡയുടെ ഡ്രൈവറായ, കേംബ്രിഡ്ജ്ഷയറില്‍ നിന്നുള്ള 40 കാരന്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ടൊയോട്ട ഓടിച്ചിരുന്ന 42 കാരനും അതില്‍ സഞ്ചരിച്ചിരുന്ന 33 കാരിയായ സ്ത്രീയും 15 ഉം 7 ഉം വയസ്സുള്ള രണ്ട് കുട്ടികളുമാണ് മരിച്ച മറ്റുള്ളവര്‍. ഇവര്‍ ഗ്ലാസ്‌ഗോയില്‍ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു. ടൊയോട്ടയില്‍ ഉണ്ടായിരുന്ന ഏഴ് വയസ്സുള്ള മറ്റൊരു ആണ്‍കുട്ടിയെ എയര്‍

More »

റാങ്കിങ്ങില്‍ യുകെ മലയാളികളുടെ പ്രിയ എയര്‍ലൈന്‍ എമിറേറ്റ്‌സ് തന്നെ രാജാവ്; എയര്‍ ഇന്ത്യയുടെ സ്ഥാനം 47
ലോകത്തിലെ ഏറ്റവും നല്ല വിമാനക്കമ്പനിയെ കണ്ടെത്താന്‍ ടെലെഗ്രാഫ് ട്രാവല്‍ ശാസ്ത്രീയ സമീപനത്തിലൂടെ നടത്തിയ സര്‍വേയില്‍ ഒന്നാമതെത്തിയത് യുകെ മലയാളികളുടെ പ്രിയ എയര്‍ലൈന്‍ എമിറേറ്റ്‌സ്. ലോകത്തിലെ വിമാനക്കമ്പനികളെ 30 ല്‍ അധികം മാനദണ്ഡങ്ങളുടെ അളവുകോലിലൂടെ പരിശോധിച്ചണ് റാങ്കിങ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. തൊണ്ണൂറോളം വിമാനക്കമ്പനികളെ, ലെഗ്‌റൂം, സമയ കൃത്യത, അനുവദിക്കുന്ന ബാഗേജ്, റൂട്ട് നെറ്റ്വര്‍ക്ക്, ഹോം എയര്‍പോര്‍ട്ടിന്റെ ഗുണനിലവാരം, വിമാനങ്ങളുടെ കാലപ്പഴക്കം, റിവാര്‍ഡ് പോഗ്രാമുകളുടെ മൂല്യം, വിമാനത്തില്‍ നല്‍കുന്ന ഭക്ഷണങ്ങളുടെ സ്വാദ് എന്ന് തുടങ്ങി 30 ല്‍ അധികം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതോടൊപ്പം ആഗോളാടിസ്ഥാനത്തില്‍ നടന്ന, വിമാനക്കമ്പനികളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രധാന സര്‍വ്വേ ഫലങ്ങളും പരിഗണിക്കപ്പെട്ടു. ഇതിനോടൊപ്പം 30,000 ഓളം

More »

യുകെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും താഴ്ന്നു; ശമ്പള വളര്‍ച്ചയും മന്ദഗതിയില്‍
യുകെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും താഴ്ന്നു; ശമ്പള വളര്‍ച്ചയും മന്ദഗതിയില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്ക് കുറയ്ക്കാന്‍ 'ഇന്ററസ്റ്റ്' നല്‍കുന്ന ഒഎന്‍എസ് കണക്കുകള്‍ പുറത്ത്; ആകാംക്ഷയോടെ മോര്‍ട്ട്‌ഗേജുകാര്‍ യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് വീണ്ടും താഴുകയും, ശമ്പളവര്‍ദ്ധന മന്ദഗതിയിലാകുകയും ചെയ്തതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതിയ കണക്കുകള്‍. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള ശമ്പള വളര്‍ച്ച രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്, 4.9%. മൂന്ന് മുന്‍ മാസങ്ങളിലെ 5.9 ശതമാനത്തില്‍ നിന്നുമാണ് നിരക്ക് താഴ്ന്നത്. ഇപ്പോഴും പണപ്പെരുപ്പത്തെ മറികടന്നുള്ള ശമ്പളവര്‍ദ്ധന തുടരുന്നുണ്ട്. സിപിഐ പണപ്പെരുപ്പം കൂടി കണക്കിലെടുത്താല്‍ ആഗസ്റ്റ് വരെ മൂന്ന് മാസങ്ങളില്‍ 2.6 ശതമാനമാണ് വരുമാനം ഉയര്‍ന്നത്. 2023 സമ്മറില്‍ 8 ശതമാനത്തിന് അരികിലെത്തിയ ശേഷമാണ് വരുമാന വര്‍ദ്ധന കുത്തനെ താഴ്ന്നത്. ശമ്പള വളര്‍ച്ച

More »

യുവതലമുറയുടെ അമിത വണ്ണം പ്രശ്‌നം; തടി കുറക്കാന്‍ ഇനി ജിപിമാര്‍ ഒസെമ്പിക് മരുന്നുകള്‍ നല്‍കും
അമിത വണ്ണം യുകെയിലെ യുവതലമുറയെ ദോഷകരമായി ബാധിക്കുന്നു. കുട്ടികളിലും യുവതലമുറയിലും കൂടിവരുന്ന പൊണ്ണത്തടി എന്‍എച്ച്എസിനും വലിയ ബാധ്യതയാണ്. ബോധവല്‍ക്കരണം കൊണ്ട് മാത്രം ഇതിനു പരിഹാരം ഉണ്ടാക്കുക പ്രായോഗികമല്ല. അതിനാല്‍ സര്‍ക്കാര്‍ തന്നെ ജനങ്ങളുടെ അമിത വണ്ണത്തിനെതിരെ രംഗത്തുവരുകയാണ്. ഒസെമ്പിക് അല്ലെങ്കില്‍ മൗജൗരോ മരുന്ന് നല്‍കി അമിത വണ്ണത്തിന് പ്രതിരോധം തീര്‍ക്കുകയാണ് സര്‍ക്കാര്‍. ജനത്തിന്റെ ഉത്പാദന ക്ഷമത കൂട്ടിയാല്‍ പ്രതിവര്‍ഷം 74 ബില്യണ്‍ പൗണ്ട് അധിക വരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. കാരണം അമിതവണ്ണം മൂലം ആത്മവിശ്വാസം നഷ്ടപ്പെട്ട പുതുതലമുറ ജോലിയ്ക്ക് പോലും പോകാനാകാതെ പലപ്പോഴും ജീവിതം തള്ളിനീക്കുന്ന അവസ്ഥയാണ്. ആരോഗ്യമില്ലാത്ത തലമുറയ്ക്ക് തങ്ങളുടെ ഊര്‍ജ്ജ സ്വലമായ ജീവിതം മുന്നോട്ട് നയിക്കാന്‍ ബുദ്ധിമുട്ടാകുന്നു. ശരീരത്തിലെ 26 ശതമാനം കൊഴുപ്പും എരിച്ചു കളയാന്‍ കിംഗ് കോംഗ് എന്ന മരുന്നിന്

More »

ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഉയര്‍ത്താന്‍ ചാന്‍സലര്‍; നികുതി പേടിച്ച് വീടുകള്‍ വില്‍പ്പനയ്ക്ക് വെച്ച് ഉടമകള്‍
ഒക്ടോബര്‍ 30ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിക്കാന്‍ ഇരിക്കുന്ന ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഉയര്‍ത്തുമെന്ന അഭ്യൂഹം ശക്തമായതോടെ നികുതി പേടിച്ച് വീടുകള്‍ വില്‍പ്പനയ്ക്ക് വയ്ക്കുകയാണ് ഉടമകള്‍. ഇതോടെ ഇപ്പോള്‍ വില്‍പ്പനയ്ക്ക് എത്തുന്ന വീടുകളുടെ എണ്ണത്തില്‍ പെട്ടെന്നുള്ള വര്‍ധനവ് അനുഭവപ്പെടുന്നുണ്ട്. വരുമാനം വര്‍ദ്ധിപ്പിക്കാനായി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ്-സിജിടി ഉയര്‍ത്തുമെന്ന് വ്യക്തമായതോടെയാണ് രണ്ടാമത്തെ വീടുകള്‍ വില്‍പ്പനയ്ക്ക് വെച്ച് രക്ഷപ്പെടാന്‍ ഉടമകള്‍ കിണഞ്ഞ് പരിശ്രമിക്കുന്നത്. ഹൗസ് ഓഫ് കോമണ്‍സില്‍ റീവ്‌സ് തന്റെ പദ്ധതികള്‍ അവതരിപ്പിക്കുന്നതിന് മുന്‍ രണ്ടാം വീടുകള്‍ വില്‍ക്കാനാണ് ഉടമകളുടെ ശ്രമം, സിജിടി വര്‍ധനവ് പ്രഖ്യാപിച്ചാല്‍ അതേ ദിവസം അര്‍ദ്ധരാത്രി പദ്ധതി പ്രാബല്യത്തില്‍ വരുമെന്നത് കനത്ത തിരിച്ചടിയാണ്.

More »

യുകെയില്‍ വ്യാജ പാര്‍ക്കിംഗ് വാര്‍ഡന്‍മാര്‍ നടത്തുന്ന തട്ടിപ്പ് വര്‍ധിക്കുന്നു; കരുതിയിരിക്കുക
യുകെയില്‍ തട്ടിപ്പു സംഘം പാര്‍ക്കിംഗ് വാര്‍ഡന്‍മാരുടെ രൂപത്തിലും. ഇപ്പോള്‍ പാര്‍ക്കിംഗ് വാര്‍ഡന്‍മാര്‍ ചമഞ്ഞുള്ള തട്ടിപ്പാണ് പെരുകുന്നത്. ട്രാഫിക് വാര്‍ഡന്‍മാരുടെ വേഷം ധരിച്ച് ഒരാള്‍ സ്ത്രീയില്‍ നിന്നും 4000 പൗണ്ട് അടിച്ചുമാറ്റാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്നാണ് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഒരു ആശുപത്രിക്ക് സമീപം കാര്‍ പാര്‍ക്ക് ചെയ്തതിന് പിന്നാലെ അരികിലെത്തിയ വ്യാജ വാര്‍ഡന്‍ ബാങ്ക് കാര്‍ഡ് കൈമാറാനും, ഇല്ലെങ്കില്‍ ഫൈന്‍ ഈടാക്കുമെന്നും ഭീഷണിപ്പെടുത്തി. ബാങ്ക് കാര്‍ഡ് കൈക്കലാക്കിയ തട്ടിപ്പുകാരന്‍ ഇവിടെ നിന്നും ഓടിക്കളയുകയായിരുന്നു. ഇതിന് പിന്നാലെ 4000 പൗണ്ട് സൈ്വപ്പ് ചെയ്യാന്‍ ശ്രമിച്ചതായി ബാങ്കില്‍ നിന്നും സന്ദേശം ലഭിച്ചു. എന്നാല്‍ സംശയം തോന്നിയ ബാങ്ക് ഈ ട്രാന്‍സാക്ഷന്‍ തടഞ്ഞതിനാല്‍ പണം നഷ്ടമായില്ല. ഹെര്‍ട്ട്‌സിലെ ഹെമെല്‍ ഹെംപ്‌സ്റ്റെഡിലാണ് വ്യാഴാഴ്ച ഈ സംഭവം

More »

സ്ത്രീകള്‍ക്കുള്ള എന്‍എച്ച്എസ് ചികിത്സ രണ്ടാം തരമെന്നു ആക്ഷേപം
എന്‍എച്ച്എസ് തങ്ങളുടെ ആരോഗ്യ കാര്യങ്ങളെ രണ്ടാം തരം വിഷയമായി മാത്രം പരിഗണിക്കുന്നതായി പകുതിയിലേറെ സ്ത്രീകള്‍. സര്‍വ്വെയില്‍ പങ്കെടുത്ത 22 ശതമാനം സ്ത്രീകളാണ് ഈ ഞെട്ടിക്കുന്ന വിധിയെഴുത്ത് നടത്തിയത്. 28 ശതമാനം ഒരുപരിധി വരെ ഈ വാദങ്ങളെ അനുകൂലിച്ചപ്പോള്‍ 20 ശതമാനം മാത്രമാണ് എതിരെ വാദിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം എന്‍എച്ച്എസ് പ്രൊഫഷണലുകളില്‍ നിന്നും നെഗറ്റീവ് അനുഭവം ഉണ്ടായെന്നാണ് നാലിലൊന്ന് സ്ത്രീകളും സര്‍വ്വെയില്‍ വ്യക്തമാക്കിയത്. തങ്ങളുടെ പ്രശ്‌നങ്ങളെ കാര്യമായി കണ്ടില്ലെന്ന് അഞ്ചിലൊന്ന് സ്ത്രീകള്‍ പരാതിപ്പെടുന്നു. കൂടാതെ അവഗണിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ലഭിച്ചതെന്നും ഇവര്‍ പറയുന്നു. ജിപി അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നത് ശ്രമകരമായ കാര്യമാണെന്നാണ് പത്തില്‍ നാല് സ്ത്രീകളുടെ പരാതി. ഇനി ജിപിയെ കണ്ടുകിട്ടിയാല്‍ തന്നെ നല്ല പരിചരണം ലഭിക്കുന്നതായി പകുതി ആളുകള്‍ (49%) മാത്രമാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions