യു.കെ.വാര്‍ത്തകള്‍

നാഷണല്‍ ഇന്‍ഷുറന്‍സ് എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ ഉയര്‍ത്തുമെന്ന് സൂചന; തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ സാധ്യത
വരുന്ന ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സില്‍ എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തമായതോടെ തൊഴില്‍ ദാതാക്കള്‍ മുന്നൊരുക്കം നടത്തുമെന്ന് റിപ്പോര്‍ട്ട് . പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എംപ്ലോയറുടെ നികുതി വര്‍ദ്ധിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ചാന്‍സലര്‍ ചൂണ്ടിക്കാണിച്ചതോടെയാണ് ബിസിനസ്സുകള്‍ ബജറ്റില്‍ നേരിടേണ്ട ആഘാതത്തെ കുറിച്ച് ഏകദേശം തീരുമാനമായത്. ലണ്ടനില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റില്‍ സംസാരിക്കവെയാണ് ഈ മാസത്തെ ബജറ്റ് പ്രഖ്യാപനങ്ങളില്‍ നികുതി വര്‍ദ്ധനവിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. സാമ്പത്തിക സ്ഥിരത കൈവരിക്കേണ്ട ആവശ്യം ബിസിനസ്സുകള്‍ക്ക് മനസ്സിലാകുമെന്ന് ചാന്‍സലര്‍ വാദിച്ചു. 22 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി നേരിടുന്ന സാഹചര്യത്തിലും പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നാണ്

More »

ജീവിത ചെലവുകള്‍: ഇംഗ്ലണ്ട് വിട്ട് ഇംഗ്ലീഷുകാര്‍ സ്‌കോട്ട്‌ലാന്‍ഡിലേക്കും വെയ്ല്‍സിലേക്കും കുടിയേറുന്നു
ഉയര്‍ന്ന ജീവിത ചെലവുകള്‍ താങ്ങാനാവാതെ ഇംഗ്ലണ്ട് വിട്ട് സ്‌കോട്ട്‌ലാന്‍ഡിലേക്കും വെയ്ല്‍സിലേക്കും ചേക്കേറുന്ന ഇംഗ്ലീഷുകാരുടെ എണ്ണം റെക്കോര്‍ഡ് നിലയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. 2023 ജൂണില്‍ അവസാനിക്കുന്ന വര്‍ഷത്തില്‍ ഇംഗ്ലണ്ടില്‍ നിന്നും യു കെയിലെ മറ്റ് അംഗരാജ്യങ്ങളിലേക്കുള്ള നെറ്റ് മൈഗ്രേഷന്‍ 53 ശതമാനമായി ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോര്‍ട്ട്. 2020 പകുതി വരെയുള്ള ഒരു വര്‍ഷക്കാലത്ത് ലോക്ക്ഡൗണ്‍ കാരണം 33,701 പേര്‍ ഇംഗ്ലണ്ട് വിട്ട് സ്‌കോട്ട്‌ലാന്‍ഡ്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്ക് പോയതിന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഇംഗ്ലണ്ട് വിട്ട് പോകുന്നത് ഇപ്പോഴാണ്. 2023 ജൂണില്‍ അവസാനിച്ച ഒരു വര്‍ഷക്കാലയളവില്‍ 31,393 പേര്‍ ഇംഗ്ലണ്ട് വിട്ടു എന്നാണ് കണക്കുകള്‍

More »

ഇന്ത്യ- കാനഡ ബന്ധം വീണ്ടും വഷളായി; ഇന്ത്യന്‍ ഹൈക്കമ്മിഷണറെ തിരിച്ചുവിളിച്ചു
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ടുയര്‍ന്ന നയതന്ത്ര തര്‍ക്കം ഇന്ത്യ- കാനഡ ബന്ധം വീണ്ടും വഷളാക്കി. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിച്ചതിനു പിന്നാലെ ആറു കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. 19ന് മുന്‍പ് ഇവര്‍ രാജ്യം വിടണമെന്നാണ് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദേശം. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയെ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ തിരിച്ചുവിളിച്ചു. ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്കെതിരെ കേസെടുക്കാനുള്ള കാനഡയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണു കേന്ദ്ര സര്‍ക്കാരിന്റെ നടപടി. കാനഡയുടെ ആരോപണങ്ങള്‍ തള്ളിയും കടുത്ത ഭാഷയില്‍ മറുപടി പറഞ്ഞും രംഗത്തെത്തിയതിനു പിന്നാലെയാണു കേന്ദ്ര നീക്കം. കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ

More »

എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് ഗുണകരമാകും
ലേബര്‍ സര്‍ക്കാരിന്റെ എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് ഗുണം ചെയ്യും. നിലവിലെ നിര്‍ദ്ദേശങ്ങളില്‍ തന്നെ ബില്ല് പാസായാല്‍ ഇത് ജീവനക്കാര്‍ക്ക് വലിയ ആശ്വാസമാകും. നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും ഏറെ ഗുണകരമാകും ബില്ല്. സിക്ക് പേ ലഭിക്കാന്‍ മൂന്നു ദിവസത്തെ കാത്തിരിപ്പ് ഇനി വേണ്ടിവരില്ല, ആഴ്ചയില്‍ മിനിമം വേതനമെന്ന വ്യവസ്ഥയും ഇനിയില്ല. 26 ആഴ്ച ജോലി ചെയ്താല്‍ മാത്രം പാരന്റല്‍, പാറ്റേണിറ്റി ലീവെന്ന വ്യവസ്ഥയും ഇല്ലാതാക്കും. സിക്ക് വെയ്റ്റിങ് പിരീഡിലെ മാറ്റം നഴ്‌സുമാര്‍ക്കുള്‍പ്പെടെ ആശ്വാസമാകും.സീറോ അവര്‍ കരാറില്‍ ഏര്‍പ്പെടുന്ന തൊഴിലാളിക്ക് ഇനി ഒരു നിശ്ചിത മണിക്കൂറുകളിലെ ജോലി ഉറപ്പുവരുത്തണം. ഷിഫ്റ്റുകള്‍ മാറുമ്പോള്‍ പേയ്‌മെന്റില്‍ വരുന്ന മാറ്റങ്ങള്‍ക്കും കരാര്‍ കാന്‍സല്‍ ചെയ്യുന്നതിനുമൊക്കെ മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടിവരും.

More »

യുകെ യൂണിവേഴ്‌സിറ്റികളെ കൈവിട്ട് വിദേശ വിദ്യാര്‍ത്ഥികള്‍; വിസയ്ക്കായി 3മാസം അപേക്ഷകളില്‍ 16% കുറവ്
യുകെയില്‍ സ്റ്റഡി വിസയ്ക്കായി അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം സമ്മറില്‍ ഗണ്യമായി കുറഞ്ഞതായി പുതിയ കണക്കുകള്‍. 2023ലെ കണക്കുകളെ അപേക്ഷിച്ച് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ കാലയളവില്‍ 16% വിസാ ആപ്ലിക്കേഷനുകളാണ് ലഭിച്ചതെന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കായുള്ള വിസാ ആപ്ലിക്കേഷനുകളുടെ എണ്ണത്തില്‍ 89% ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതല്‍ മുന്‍ ഗവണ്‍മെന്റ് നടപ്പാക്കിയ നിമയമാറ്റങ്ങളാണ് ആശ്രിതരുടെ വരവിനെ അട്ടിമറിച്ചത്. ഈ കണക്കുകള്‍ യുകെ യൂണിവേഴ്‌സിറ്റികളുടെ സാമ്പത്തിക ആരോഗ്യത്തെ കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതാണ്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഫീസിനെ ആശ്രയിച്ചാണ് പല യൂണിവേഴ്‌സിറ്റികളുടെയും നിലനില്‍പ്പ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 263,400 സ്‌പോണ്‍സേഡ് സ്റ്റഡി വിസാ ആപ്ലിക്കേഷനുകളാണ് ലഭിച്ചതെന്ന് ഹോം ഓഫീസ് പറയുന്നു. 2023

More »

മുന്‍ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ അലക്‌സ് സാല്‍മണ്ട് ഹൃദയാഘാതം മൂലം അന്തരിച്ചു
സ്‌കോട്ട്‌ലന്‍ഡിന്റെ മുന്‍ ഫസ്റ്റ് മിനിസ്റ്റര്‍ അലക്‌സ് സാല്‍മണ്ട് (69) അന്തരിച്ചു. നോര്‍ത്ത് മാസിഡോണിയയില്‍ ഒരു രാജ്യാന്തര കോണ്‍ഫറന്‍സില്‍ ഉച്ചഭക്ഷണത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും സംഭവ സ്ഥലത്തു തന്നെ അദ്ദേഹം മരിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണ കാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. 2007നും 2014 നും ഇടയില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്റര്‍ ആയിരുന്ന അലക്‌സ് സാല്‍മണ്ട് പൊതു സമ്മതനായ നേതാവ് ആയിരുന്നു. സ്‌കോട്ടിഷ് രാഷ്ട്രീയത്തിലെ മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു അലക്‌സ് സാല്‍മണ്ട് എന്നു പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. അലക്‌സ് സാല്‍മണ്ടിന്റെ പെട്ടെന്നുള്ള മരണ വാര്‍ത്തയില്‍ താനും രാജ്ഞിയും ദു :ഖിതരാണെന്ന് ചാള്‍സ് രാജാവ് പറഞ്ഞു. അധികാരത്തിലുള്ളപ്പോള്‍ നിരവധി ജനകീയ പദ്ധതികള്‍ നടപ്പിലാക്കിയ ആളായിരുന്നു

More »

മോര്‍ട്ട്‌ഗേജ് പലിശ നിരക്കുകള്‍ പുതുക്കി ബാര്‍ക്ലേസും, സാന്‍ടാന്‍ഡറും; ഹോം ലോണ്‍ എടുത്തവര്‍ക്ക് തിരിച്ചടി
മോര്‍ട്ട്‌ഗേജ് പലിശ നിരക്കുകളില്‍ വമ്പന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ബാര്‍ക്ലേസും, സാന്‍ടാന്‍ഡറും. ഇതുമൂലം ഹോം ലോണ്‍ എടുത്തവരുടെ മോര്‍ട്ട്‌ഗേജ് ചെലവുകളില്‍ വര്‍ദ്ധനയുണ്ടാവും. ഈ രണ്ട് ലെന്‍ഡര്‍മാരും ഏറ്റവും ലാഭകരമായ ഡീലുകളുടെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയോ, അപ്പാടെ പിന്‍വലിക്കുകയോ ചെയ്തിരിക്കുകയാണ്. സ്വാപ് റേറ്റില്‍ അടുത്തിടെ വരുത്തിയ വര്‍ദ്ധനവുകളാണ് ലെന്‍ഡര്‍മാരെ മാറ്റി ചിന്തിപ്പിക്കുന്നത്. ഇത് ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളെ നേരിട്ട് ബാധിക്കും. അനിശ്ചിതാവസ്ഥകള്‍ വ്യാപകമാകുന്ന ഘട്ടത്തില്‍ മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധനവുകള്‍ ഉറപ്പായും സംഭവിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാന്‍ടാന്‍ഡര്‍ തങ്ങളുടെ ഏറ്റവും ലാഭകരമായ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീല്‍ താല്‍ക്കാലികമായി പിന്‍വലിക്കും. ബ്രോക്കര്‍മാര്‍ വഴി നല്‍കിയിരുന്ന 3.68% നിരക്കുള്ള ഡീലാണ്

More »

ഡ്രീംലൈനര്‍ എഞ്ചിനുകള്‍ തകരാറില്‍; നൂറു കണക്കിന് ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങള്‍ റദ്ദാക്കി
സാങ്കേതിക തകരാറ് മൂലം യുകെയില്‍ നിന്നുള്ള നൂറോളം ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങള്‍ റദ്ദാക്കി. മലേഷ്യയിലേക്കുള്ള പുതിയ റൂട്ടുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയപ്പോള്‍ ഖത്തറിലേക്കുള്ള സര്‍വീസുകളുടെ എണ്ണം പകുതിയായി കുറച്ചു. ഗാറ്റ്വിക്കില്‍ നിന്നും ന്യൂയോര്‍ക്ക് ജെ എഫ് കെന്നഡിയിലേക്കുള്ള സര്‍വീസ് ഉള്‍പ്പടെ മറ്റ് പല സര്‍വീസുകളും താത്ക്കാലികമായി നിര്‍ത്തി. ഇതിനോടകം തന്നെ 11 റൂട്ടുകളിലെ സര്‍വീസ് റദ്ദാക്കിയ വിമാനക്കമ്പനിയുടെ നടപടി ആയിരക്കണക്കിന് യാത്രക്കാരെയാണ് വലച്ചത്. ബോയിംഗ് 787 ഡ്രീംലൈനര്‍ ജെറ്റുകളില്‍ ഉപയോഗിച്ചിട്ടുള്ള ട്രെന്റ് 1000 എഞ്ചിനുകളിലാണ് തകരാറ് കണ്ടെത്തിയത്. അമിതമായ തേയ്മാനവും മറ്റും മൂലമുണ്ടായ തകരാറാണിത്. ഇതിന്റെ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സിന് പകരം എഞ്ചിനുകള്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യം വന്നതോടെ 15 ശതമാനത്തോളം സര്‍വീസുകളാണ് റദ്ദ് ചെയ്യേണ്ടി വന്നത്. തുടര്‍ന്ന് ബോയിംഗ് 777 ഉപയോഗിച്ച് ഈ

More »

യുകെയില്‍ വാടക വീടുകള്‍ പൊള്ളും
ലണ്ടന്‍ : കുടിയേറ്റം കൂടിയതും സ്വന്തമായി വീട് വാങ്ങുക എന്നത് പ്രയാസമേറിയ കാര്യവും ആയതോടെ യുകെയില്‍ വാടക വീടുകളുടെ നിരക്ക് കുതിച്ച് കയറുന്നു. ഇപ്പോള്‍ത്തന്നെ ശമ്പളത്തിന്റെ നല്ലൊരു ശതമാനവും വാടകയ്ക്ക് പോകുകയാണ്. ഉയര്‍ന്ന പണപ്പെരുപ്പം നിലനില്‍ക്കുന്നതിനാല്‍ ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കും ഒക്കെ പണം കണ്ടെത്താന്‍ യുകെയില്‍ എത്തുന്ന പലരും ബുദ്ധിമുട്ടുന്നു. വാടക വീടുകളുടെ മാത്രമല്ല, മറ്റ് പ്രോപ്പര്‍ട്ടികളുടെയും നിരക്ക് ഉയരുകയാണ്. സമീപ വര്‍ഷങ്ങളിലും നിരക്ക് വര്‍ധന തുടരുമെന്നാണ് സൂചന. വീടുകളുടെ ഡിമാന്‍ഡ് ഉയരുന്നഅവസരം പ്രോപ്പര്‍ട്ടി ഡവലപ്പര്‍മാരും വാടകക്ക് വീടു നല്‍കുന്നവരും പരമാവധി മുതലാക്കിക്കൊണ്ടിരിക്കുന്നു. റെക്കോര്‍ഡ് വാടകയാണ് ബ്രിട്ടനിലിപ്പോള്‍. സ്റ്റുഡിയോ അപ്പാര്‍ട്‌മെന്റുകളും ചെറിയ വീടുകളും ഒന്നും കിട്ടാനില്ലാത്തതാണ് സ്ഥിതി. പുതിയ പ്രോപ്പര്‍ട്ടികള്‍ക്കായി ചോദിക്കുന്ന ശരാശരി വാടക

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions