യു.കെ.വാര്‍ത്തകള്‍

ബജറ്റില്‍ കടുത്ത സാമ്പത്തിക ആഘാതം ഉണ്ടാകുമെന്നു പാര്‍ട്ടി കോണ്‍ഫറന്‍സില്‍ സൂചന നല്‍കി കീര്‍ സ്റ്റാര്‍മര്‍
ബ്രിട്ടന്‍ പുനര്‍നിര്‍മ്മാണ പദ്ധതി പൂര്‍ത്തിയാകുവാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും, കഷ്ടതകളും ക്ലേശങ്ങളും എല്ലാവരും പങ്കുവയ്ക്കണമെന്നും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. വര്‍ദ്ധനവുകളും, ജനപ്രിയമല്ലാത്ത തീരുമാനങ്ങളും വരുമെന്ന സൂചന നല്‍കി കൊണ്ടാണ് പ്രധാനമന്ത്രി ലിവര്‍പൂളില്‍ നടന്ന ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പ്രസംഗിച്ചത്. അടുത്ത മാസത്തെ ബജറ്റില്‍ തന്നെ നികുതി വര്‍ദ്ധനവിനുള്ള സാധ്യതകളും അദ്ദേഹം പങ്കുവെച്ചു. ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി ശരിപ്പെടുകയും, സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുകയും ചെയ്യുന്നത് വരെ കുറഞ്ഞ നികുതി കൊണ്ട് കാര്യമില്ലെന്നാണ് സ്റ്റാര്‍മര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ആയിരക്കണക്കിന് ചാനല്‍ കുടിയേറ്റക്കാര്‍ക്ക് അഭയാര്‍ത്ഥിത്വം നല്‍കാനും, ഗ്രീന്‍ ബെല്‍റ്റില്‍ കെട്ടിടങ്ങള്‍ പണിതുയര്‍ത്താനും, പുതിയ ജയിലുകള്‍ നിര്‍മ്മിക്കുന്നതും, നൂറുകണക്കിന് മൈല്‍

More »

ഷിഫ്റ്റിന്റെ പേരില്‍ തര്‍ക്കം; ആംബുലന്‍സ് സര്‍വീസ് മേധാവിയെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ജീവനക്കാരി
ഷിഫ്റ്റ് പാറ്റേണുകളുടെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ആംബുലന്‍സ് സര്‍വ്വീസ് മേധാവിയെ വീട്ടില്‍ കയറി ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച് ആംബുലന്‍സ് ജീവനക്കാരി. നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസിലെ തന്റെ മാനേജരായ മിഖാല മോര്‍ട്ടനെയാണ് വീട്ടില്‍ കയറി 46-കാരി സ്‌റ്റേസി സ്മിത്ത് അക്രമിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ആംബുലന്‍സ് ജീവനക്കാരി മേധാവിയുടെ വീട്ടില്‍ കയറി അക്രമം നടത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 11ന് രാവിലെ 5.30നായിരുന്നു സംഭവം. ടേംസൈഡ് ഡങ്ക്ഫീല്‍ഡിലെ മോര്‍ട്ടന്റെ വീടിന് പുറത്ത് കാത്തുകിടന്ന സ്മിത്ത് ഇതിന് ശേഷമാണ് അക്രമം നടത്തിയതെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ വിചാരണയില്‍ വ്യക്തമാക്കി. ചുറ്റിക കൊണ്ട് സ്മിത്ത് മോര്‍ട്ടന്റെ തലയ്ക്ക് അടിച്ചതോടെ മരണഭീതിയില്‍ ഇവര്‍ ഉച്ചത്തില്‍ നിലവിളിച്ചു. ഇതിനിടെ അക്രമിയുടെ കൈയില്‍ നിന്നും ചുറ്റിക

More »

എന്‍എച്ച്എസിലെ വെയിറ്റിങ് ലിസ്റ്റ് കുറക്കാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇംഗ്ലണ്ടും വെയില്‍സും
വെയിറ്റിങ് ലിസ്റ്റ് കുതിച്ചുയര്‍ന്നതോടെ എന്‍എച്ച്എസില്‍ ചികിത്സ തേടുന്ന രോഗികള്‍ കടുത്ത അതൃപ്തിയിലാണ്. കുട്ടികളും മുതിര്‍ന്നവരും അടക്കം ലക്ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന്റെ പേരില്‍ ബ്രിട്ടനിലെ ആരോഗ്യ മേഖല പഴികേള്‍ക്കുകയാണ്. അതുകൊണ്ടു സര്‍ക്കാരിന്റെ മുന്നിലെ വലിയ വെല്ലുവിളിയാണ് കാത്തിരിപ്പിനുള്ള പരിഹാരം ഏഴു ദശലക്ഷത്തിലേറെ ആളുകള്‍ ചികിത്സയ്ക്ക് കാത്തിരിക്കുന്നു എന്ന അവസ്ഥ ഭയാനാകമാണ്. കോവിഡ് മൂലവും നഴ്‌സുമാരും ഡോക്ടര്‍മാരും ഉള്‍പ്പെടെ ജീവനക്കാരുടെ കുറവും മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്‍എച്ച്എസിന് ഫണ്ട് തരുമ്പോള്‍ തന്നെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കണമെന്ന് ഓര്‍മ്മിപ്പിച്ചിരുന്നു. വെയ്റ്റിങ് ലിസ്റ്റ് കുറക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വെയില്‍സ് സര്‍ക്കാരുമായി സഹകരിക്കാനുള്ള നീക്കത്തിലാണ് യുകെ. ലിവര്‍പൂളില്‍ നടക്കുന്ന ലേബറിന്റെ

More »

പാര്‍ക്കിംഗ് പിഴയുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി അധികൃതര്‍
യുകെയില്‍ പാര്‍ക്കിംഗ് പിഴയുമായി ബന്ധപ്പെട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. പിഴ അടക്കാന്‍ വൈകിയതിലുള്ള കുറ്റപ്പെടുത്തലുകളുമായി എത്തുന്ന ടെക്സ്റ്റ് സന്ദേശത്തിലൂടെയാണ് ആളുകളെ കബളിപ്പിക്കുന്നത്. കൃത്യ സമയത്ത് പിഴ അടച്ചില്ലെങ്കില്‍ ഡ്രൈവിംഗ് നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. അതല്ലെങ്കില്‍, കോടതി കയറ്റുകയോ, അധിക പിഴ ഈടാക്കുകയോ ചെയ്യുമെന്നും അതില്‍ പറയുന്നു. നിസ്സഹായരായ ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തിയതിന് ശേഷം അവരോട് സന്ദേശത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാനും വാഹനത്തിന്റെ റെജിസ്‌ട്രേഷന്‍ എന്റര്‍ ചെയ്തതിന് ശേഷം പിഴ ഒടുക്കാനും ആവശ്യപ്പെടും. അതില്‍ ക്ലിക്ക് ചെയ്താല്‍, സമ്പാദ്യം മുഴുവന്‍ തട്ടിപ്പുകാരുടെ കൈവശം എത്താം. മറ്റു ചില സന്ദേശങ്ങളില്‍, പിഴ ഒടുക്കേണ്ട അവസാന ദിവസം ഇന്നാണെന്നും സൂചിപ്പിക്കുന്നുണ്ട് ഡ്രൈവര്‍

More »

വരുമാനത്തിന്റെ ആറിരട്ടി തുക മോര്‍ട്ട്‌ഗേജ് നല്‍കാന്‍ നേഷന്‍വൈഡ്
ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് അനുകൂലമായ നീക്കവുമായി ബ്രിട്ടന്റെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റിയായ നേഷന്‍വൈഡ്. ആദ്യ വീട് സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വരുമാനത്തിന്റെ ആറിരട്ടി തുകവരെ മോര്‍ട്ട്‌ഗേജില്‍ അനുവദിക്കാനാണ് നേഷന്‍വൈഡ് തീരുമാനിച്ചിരിക്കുന്നത്. കടമെടുക്കാന്‍ കഴിയുന്ന പമാവധി തുക ഉയര്‍ത്തുന്നതിന് പുറമെ ചില മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ കുറയ്ക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ആരംഭിക്കുന്ന ഹെല്‍പ്പിംഗ് ഹാന്‍ഡ് മോര്‍ട്ട്‌ഗേജ് റേഞ്ചിലൂടെ മാക്‌സിമം ലോണ്‍ ടു ഇന്‍കം അനുപാതം വര്‍ദ്ധിപ്പിക്കുകയാണ് നേഷന്‍വൈഡ് ചെയ്യുന്നത്. ഇതുവഴി 5 ശതമാനം മാത്രം ഡെപ്പോസിറ്റുള്ളവര്‍ക്ക് അഞ്ച്, 10 വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് എടുക്കുമ്പോള്‍ വരുമാനത്തിന്റെ ആറിരട്ടി കടമെടുക്കാന്‍ സാധിക്കും. സൊസൈറ്റി സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്ന തുക വരുമാനത്തിന്റെ നാലര ഇരട്ടിയാണ്.

More »

ഒരു ദിവസം പെയ്തിറങ്ങിയത് ഒരു മാസത്തെ മഴ!; യുകെയില്‍ വെള്ളപ്പൊക്ക ദുരിതം, സ്‌കൂളുകള്‍ അടച്ചു, റോഡുകള്‍ വെള്ളത്തില്‍
വേനലിന്റെ കൊട്ടിക്കലാശം ഇത്തവണ യുകെയില്‍ പേമാരിയും കൊടുങ്കാറ്റും ആയി പെയ്തിറങ്ങിയത് ജന ജീവിതം ദുസ്സഹമാക്കി. പ്രതീക്ഷിച്ചതിലും വലിയ ദുരിതമാണ് മഴ സമ്മാനിച്ചത്. ഒരു ദിവസം പെയ്തിറങ്ങിയത് ഒരു മാസത്തെ മഴയാണ്. റോഡുകള്‍ പുഴകളായി. നിരവധി വീടുകളില്‍ വെള്ളം കയറി. സ്‌കൂളുകള്‍ അടച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളിലേക്കും മോശം കാലാവസ്ഥ തുടരുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. അതിശക്തമായ മഴയില്‍ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ലണ്ടന്റെ ചില ഭാഗങ്ങളും, ഹോം കൗണ്ടികളും മുങ്ങി. രൂക്ഷമായ ഗതാഗത പ്രശ്‌നങ്ങള്‍ക്കും, കെട്ടിടങ്ങള്‍ക്ക് കേടുപാടുകളും രൂപപ്പെട്ടു. വീടുകളില്‍ വെള്ളം കയറുകയും, സ്‌കൂളുകള്‍ അടയ്ക്കുകയും, വെള്ളം നിറഞ്ഞ റോഡുകളില്‍ കാറുകള്‍ മുങ്ങുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം നാല് ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ലൈനുകള്‍ ഭാഗികമായി സസ്‌പെന്‍ഡ് ചെയ്തു. ബേക്കര്‍ലൂ,

More »

സര്‍ക്കാരിന്റെ 5.5% ശമ്പളവര്‍ദ്ധന ഓഫര്‍ തള്ളി; ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ വീണ്ടും സമരമുഖത്തേയ്‌ക്ക്‌
സര്‍ക്കാര്‍ മുന്നോട്ടുവച്ച 5.5% ശമ്പളവര്‍ദ്ധന ഓഫര്‍ തള്ളി ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ വീണ്ടും സമരമുഖത്തേയ്‌ക്ക്‌. കുറഞ്ഞ ശമ്പളര്‍ദ്ധന നല്‍കി ഒതുക്കാമെന്ന സര്‍ക്കാര്‍ പദ്ധതി പൊളിച്ചാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് രംഗത്തുവന്നത്. കഴിഞ്ഞ ശമ്പളവര്‍ദ്ധനയില്‍ ഏറ്റവും കുറഞ്ഞ വര്‍ദ്ധന അംഗീകരിച്ച് പണിമുടക്ക് അവസാനിപ്പിച്ചെങ്കിലും, സമരം തുടര്‍ന്ന ഡോക്ടര്‍മാര്‍ക്ക് 22% വരെ വര്‍ദ്ധനവാണ് സമ്മാനിച്ചത്. ഈ മുന്‍ അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഈ വര്‍ഷത്തേക്ക് സര്‍ക്കാര്‍ വെച്ചുനീട്ടിയ 5.5 ശതമാനം ഓഫര്‍ സ്വീകരിക്കേണ്ടെന്നാണ് നഴ്‌സുമാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അംഗങ്ങളിലെ മൂന്നില്‍ രണ്ട് പേരും വര്‍ദ്ധന കരാറിന് എതിരെ വോട്ട് ചെയ്തു. ഇക്കുറി 145,000 അംഗങ്ങള്‍ വോട്ട് ചെയ്‌തെന്നതും ശ്രദ്ധേയമാണ്. 'നഴ്‌സിംഗ് ജീവനക്കാരുടെ നിശ്ചയദാര്‍ഢ്യത്തില്‍ വ്യക്തമായ

More »

പണമില്ല; 40 പുതിയ ആശുപത്രികളില്‍ പകുതിയും മുടങ്ങുമെന്ന് സമ്മതിച്ച് ഹെല്‍ത്ത് സെക്രട്ടറി
ടോറി ഭരണകാലത്ത് നിര്‍മ്മാണം പ്രഖ്യാപിച്ച 40 പുതിയ ആശുപത്രികളില്‍ പകുതിയുടെയും പണികള്‍ മാറ്റിവെയ്ക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. പദ്ധതി നടപ്പാക്കാനുള്ള ചെലവുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് 25 പുതിയ ആശുപത്രികളുടെ നിര്‍മ്മാണം നീട്ടിവെയ്ക്കാന്‍ ആലോചിക്കുന്നതെന്ന് വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കി. 2019 പ്രകടനപത്രികയിലാണ് കണ്‍സര്‍വേറ്റീവുകള്‍ 2030 ആകുന്നതോടെ 40 പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഈ പദ്ധതി നടക്കാന്‍ പോകുന്നില്ലെന്നാണ് ലേബര്‍ വാര്‍ഷിക കോണ്‍ഫറന്‍സ് ലിവര്‍പൂളില്‍ പുരോഗമിക്കവെ വെസ് സ്ട്രീറ്റിംഗ് എംപിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പകരം വ്യക്തവും, ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമായ പദ്ധതികള്‍ യാഥാര്‍ത്ഥ്യബോധമുള്ള സമയക്രമത്തില്‍ പൂര്‍ത്തിയാക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി അറിയിച്ചതായി

More »

യുകെയില്‍ ഇന്ധനവില മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍; ഒരു മാസം 7 പെന്‍സ് കുറഞ്ഞു
യുകെയില്‍ ഇന്ധനവില മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍. യുകെ ഫോര്‍കോര്‍ട്ടുകളിലെ ശരാശരി പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 7 പെന്‍സ് വീതമാണ് താഴ്ന്നത്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് നിരക്കുകള്‍ കുറഞ്ഞിരിക്കുന്നത്. ശരാശരി പെട്രോള്‍ വില ലിറ്ററിന് 142.9 പെന്‍സ് എന്നതില്‍ നിന്നും 136.2 പെന്‍സ് എന്ന നിലയിലേക്കാണ് താഴ്ന്നത്. ഡീസല്‍ വിലയാകട്ടെ 147.7 പെന്‍സില്‍ നിന്നും 140.9 പെന്‍സായും കുറഞ്ഞു. ഇതോടെ 55 ലിറ്റര്‍ ഇന്ധന ടാങ്കുള്ള ഒരു ഫാമിലി കാര്‍ നിറയ്ക്കാന്‍ ഒരു മാസം മുന്‍പത്തേക്കാള്‍ 4 പൗണ്ട് കുറവ് മതിയെന്നതാണ് അവസ്ഥ. ആഗോള തലത്തില്‍ ഇന്ധനത്തിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ എണ്ണവില ബാരലിന് 73 ഡോളറായി താഴ്ന്നതും, യുഎസ് ഡോളറിന് എതിരെ പൗണ്ട് ശക്തമായി നിലകൊള്ളുന്നതും ചേര്‍ന്നാണ് ഈ നിരക്ക് കുറയുന്നതെന്നാണ് ആര്‍എസി കണക്കാക്കുന്നത്. ഹോള്‍സെയില്‍ വിപണിയില്‍ ഈ ഘടകങ്ങള്‍ മുന്‍നിര്‍ത്തി യുകെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions