യു.കെ.വാര്‍ത്തകള്‍

ഞങ്ങളുടെ കൊഹിനൂര്‍ തിരികെ തരൂ..; ബ്രിട്ടീഷ് വിനോദ സഞ്ചാരികളോട് മലയാളി വനിത
കേരളത്തില്‍ എത്തിയ രണ്ട് ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍ നേരിട്ട ചോദ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നിന്ന് കടത്തി കൊണ്ടുപോയ കോഹിനൂര്‍ ഉള്‍പ്പെടെയുള്ള അമൂല്യ വസ്തുക്കള്‍ കൊണ്ടുപോയ കോഹിനൂര്‍ ഉള്‍പ്പെടെ അമൂല്യ വസ്തുക്കള്‍ തിരികെ തരാന്‍ ഇന്ത്യന്‍ വനിതകള്‍ ആവശ്യപ്പെട്ടതായി അവകാശപ്പെടുന്ന വീഡിയോയാണ് സമൂഹ മാധ്യമത്തില്‍ വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം ട്രാവല്‍ ക്രിയേറ്ററായ @discoverwithemma_ ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മലയാളിയായ വനിത ബ്രിട്ടീഷ് സഞ്ചാരികളോട് ചോദിച്ചു. അവര്‍ ഇംഗ്ലണ്ട് എന്നു മറുപടി നല്‍കിയതോടെ മലയാളി വനിത ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ കൊള്ളയടിച്ചു.. നിധി, കുരുമുളക് എല്ലാം കൊണ്ടുപോയി, വിലയേറിയതും അപൂര്‍വവുമായ വജ്രമാണ് കൊഹിനൂര്‍. അത് ഇന്ത്യയ്ക്ക് തിരികെ നല്‍കുക, എന്നു പറയുകയായിരുന്നു. പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ ടൂറിസ്റ്റുകളിലൊരാള്‍ തമാശരൂപേണ

More »

കാന്‍സര്‍ ചികിത്സയിലിരിക്കേ കെന്റിലെ മലയാളി നഴ്സ് ആന്‍സി വിടപറഞ്ഞു
കെന്റില്‍ താമസിക്കുന്ന മലയാളി നഴ്സ് ആന്‍സി(46) മരണമടഞ്ഞു. ദീര്‍ഘകാലമായി കാന്‍സര്‍ ചികിത്സയില്‍ ആയിരുന്നു. ഭര്‍ത്താവ് ഡോ പദ്മകുമാറും ഏക മകന്‍ നവീനും അടങ്ങുന്ന ആന്‍സിയുടെ കുടുംബം കെന്റിലെ ജില്ലിങ്ഹാമിലായിരുന്നു താമസം. മുവാറ്റുപുഴ, കല്ലൂര്‍ക്കാട് , മണിയന്ത്രം, മുണ്ടഞ്ചിറ ജോണിന്റെ മകള്‍ ആണ് ആന്‍സി എന്ന് വിളിക്കുന്ന സോണിയ. ആന്‍സിയുടെ ഒരു സഹോദരനായ ജോണും കുടുംബവും ജില്ലിങ്ഹാമിലാണ് താമസം. ആന്‍സിയുടെ മാതാപിതാക്കളും ഇളയ സഹോദരനും നാട്ടില്‍ നിന്നും കഴിഞ്ഞ ദിവസം യു കെയില്‍ എത്തിയിട്ടുണ്ട്. ആന്‍സിയുടെ സംസ്‌കാരം പിന്നീട് അറിയിക്കും. 2005ലാണ് ആന്‍സി യുകെയില്‍ എത്തുന്നത്. 6 വര്‍ഷം മുന്‍പാണ് കാന്‍സര്‍ രോഗം തുടങ്ങിയത്. ചികിത്സകള്‍ക്ക് ശേഷം ഭേദമായി വരവേ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വീണ്ടും രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. ജോലി ചെയ്തിരുന്ന ഹോസ്പിറ്റലില്‍ തന്നെ ചികിത്സയിലിരിക്കെ ആണ് കഴിഞ്ഞ ദിവസം ആന്‍സി

More »

ഇംഗ്ലണ്ടില്‍ ഹൈസ്പീഡ് ട്രെയിനില്‍ കത്തി അക്രമണം; 10 പേര്‍ക്ക് കുത്തേറ്റു, ഗുരുതരമായ പരുക്കുകള്‍, 2 പേര്‍ അറസ്റ്റില്‍
ബ്രിട്ടനെ ഞെട്ടിച്ചു ഇംഗ്ലണ്ടില്‍ ഹൈസ്പീഡ് ട്രെയിനില്‍ കത്തി അക്രമണം.പത്ത് പേര്‍ക്ക് കുത്തേറ്റു. കേംബ്രിഡ്ജ്ഷയറില്‍ സഞ്ചരിക്കുകയായിരുന്ന ഹൈസ്പീഡ് ട്രെയിനില്‍ നടന്ന കത്തി ആക്രമണത്തില്‍ ഒന്‍പത് പേരുടേത് അതീവ ഗുരുതരമായ പരുക്കുകള്‍ ആണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കത്തിക്കുത്ത് നടത്തിയെന്ന് സംശയിക്കുന്ന ആളെ പോലീസ് പിടികൂടി. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേംബ്രിഡ്ജ്ഷയറിലെ ഹണ്ടിംഗ്ടണ്‍ സ്‌റ്റേഷനില്‍ ശനിയാഴ്ച രാത്രി 7.40-ഓടെ ട്രെയിന്‍ നിര്‍ത്തി. ഇവിടെ വലിയ കത്തിയുമായി നിന്ന ഒരാളെ പോലീസ് ടേസര്‍ ചെയ്ത് വീഴ്ത്തി. പീറ്റര്‍ബറോ സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ യാത്ര പുറപ്പെട്ട ശേഷമായിരുന്നു കത്തിക്കുത്ത്. രണ്ട് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഒന്‍പത് പേരുള്‍പ്പെടെ പത്ത് പേരെ

More »

റിഫോമിന് പിന്നാലെ ഗ്രീന്‍സ് പാര്‍ട്ടി രണ്ടാം സ്ഥാനത്തെയ്ക്ക്; ലേബറും ടോറികളും ആശങ്കയില്‍
യുകെയില്‍ വലിയ തോതില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു. ലേബറിനും ടോറികള്‍ക്കും ഭീഷണിയായി പുതിയ അഭിപ്രായ സര്‍വ്വേയില്‍ ഗ്രീന്‍സ് പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തി. ഫൈന്‍ഡ് ഔട്ട് നൗ നടത്തിയ സര്‍വ്വേയില്‍ ബ്രിട്ടനിലെ രണ്ട് പ്രധാന പാര്‍ട്ടികളുടെ നില പരുങ്ങലിലാണ്. ഗ്രീന്‍സ് നേടിയത് 17 ശതമാനം വോട്ടുകളാണ്. ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പിന്തള്ളപ്പെടുന്ന സ്ഥിതിയാണ്. റിഫോം യുകെ 32 ശതമാനം വോട്ടുകളുമായി മുന്നേറ്റം തുടരുകയാണ്. ഗ്രീന്‍സ് ഒക്ടോബര്‍ ആദ്യം മുതല്‍ തന്നെ പോയിന്റ് നിലയില്‍ അഞ്ചു ശതമാനത്തിന്റെ വര്‍ധനവ് നേടി എന്നാണ് കണക്കുകള്‍ പറയുന്നത്. ഒക്ടോബര്‍ മാസത്തില്‍ ലേബര്‍ പാര്‍ട്ടിക്കും റിഫോം യുകെയ്ക്കും മൂന്ന് പോയിന്റുകള്‍ വീതം നഷ്ടമായി എന്നാണ് ഫൈന്‍ഡ് ഔട്ട് നൗ സര്‍വ്വേയില്‍ കാണുന്നത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും 16 ശതമാനത്തിലെത്തി

More »

ഫ്ലൂ സീസണ്‍ നേരത്തെ; വാക്‌സിനെടുക്കാന്‍ ഉപദേശിച്ച് ആരോഗ്യ വകുപ്പ്
ഫ്ലൂ രോഗ ബാധ മൂന്നു മടങ്ങ് വര്‍ദ്ധിച്ചതായും ഇത് നേരത്തെ എത്തുന്നതിനാലും എന്‍എച്ച്എസിനെ സമ്മര്‍ദ്ദത്തിലാക്കാതെ വാക്‌സിനെടുക്കാന്‍ ഉപദേശിച്ച് ആരോഗ്യ വകുപ്പ്. ഫ്ലൂ സീസണ്‍ പതിവിനേക്കാള്‍ ഒരു മാസം മുമ്പേ എത്തി. ഏവരും വാക്‌സിന്‍ എടുത്ത് രോഗ വ്യാപനം കുറയ്ക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ വകുപ്പ്. മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നു മടങ്ങാണ് തുടക്കം തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ രോഗ വ്യാപനം ആശങ്കാജനകമാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വിന്ററില്‍ എന്‍എച്ച്എസ് ഇനി കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്കാണ് പോകുന്നത്. കുട്ടികള്‍ക്ക് ഫ്ലൂ വന്നാല്‍ മുതിര്‍ന്നവരിലേക്ക് വൈകാതെ വ്യാപിക്കാറുണ്ടെന്ന് ഇംഗ്ലണ്ടിലെ ചീഫ് നഴ്‌സിങ് ഓഫീസര്‍ ഡങ്കന്‍ പറയുന്നു. കൂടുതല്‍ പേര്‍ വാക്‌സിന്‍ എടുത്ത് പ്രതിരോധ ശേഷി നേരിടണം.

More »

വാടക ലൈസന്‍സ് വെട്ടിപ്പില്‍ റീവ്‌സിന് തിരിച്ചടിയായി ഇമെയിലുകള്‍, സംരക്ഷിച്ചു സ്റ്റാര്‍മര്‍
യുകെയില്‍ വീട് വാടകയ്ക്ക് കൊടുക്കുന്നതിന് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെങ്കില്‍ പിടിവീഴും. അല്ലാത്ത പക്ഷം പിഴ മാത്രമല്ല ചിലപ്പോള്‍ ജയിലിലും കിടക്കേണ്ടി വരും. എന്നാല്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട ഇവിടെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് തന്നെ വാടക ലൈസന്‍സ് വെട്ടിപ്പില്‍പ്പെട്ടിരിക്കുകയാണ്. അവരുടെ കുടുംബ വീട് വാടകയ്ക്ക് നല്‍കുന്നതിന് മുന്‍പ് കൗണ്‍സിലില്‍ നിന്നും ലൈസന്‍സ് നേടിയില്ലെന്നതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം. അബദ്ധം പിണഞ്ഞതായി സമ്മതിച്ച റീവ്‌സിനൊപ്പം നിലയുറപ്പിച്ച് പ്രധാമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ചാന്‍സലറെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ലൈസന്‍സ് വേണമെന്ന് അറിഞ്ഞില്ലെന്ന റീവ്‌സിന്റെ വാദം തെറ്റാമെന്ന് ഇമെയിലുകള്‍ വെളിപ്പെടുത്തിയതോടെ വിവാദം ആളിക്കത്തുകയാണ്. ലെറ്റിംഗ് ഏജന്‍സ് ഇതുസംബന്ധിച്ച് റീവ്‌സിന്റെ ഭര്‍ത്താവിന് അയച്ച ഇമെയിലിലാണ് സൗത്ത്‌വാര്‍ക്ക്

More »

പ്രോപ്പര്‍ട്ടി ടാക്‌സ് വരുമെന്ന ആശങ്കകള്‍ക്കിടെ ഭവനവില ഉയരുന്നു; ഒക്ടോബറില്‍ ശരാശരി വില 272,226 പൗണ്ടില്‍
ഈ മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ റേച്ചല്‍ റീവ്‌സ് പ്രോപ്പര്‍ട്ടി ടാക്‌സ് കൊണ്ടുവരുമെന്ന ആശങ്ക ശക്തമാണ്. ഇതിനിടയില്‍ രാജ്യത്തെ ഭവനവില വര്‍ധിക്കുകയാണ്. നേഷന്‍വൈഡ് പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം വര്‍ഷാവര്‍ഷ നിരക്കില്‍ 2.4 ശതമാനം വര്‍ധനവാണ് പ്രോപ്പര്‍ട്ടി മൂല്യത്തില്‍ രേഖപ്പെടുത്തിയത്. ഇതോടെ ഒക്ടോബറില്‍ യുകെ ഭവനവില ശരാശരി 272,226 പൗണ്ടിലേക്കാണ് എത്തിയത്. പ്രതിമാസ വര്‍ധന പരിഗണിച്ചാല്‍ യുകെ ഭവനവില 0.3 ശതമാനവും ഉയര്‍ന്നു. സെപ്റ്റംബറിലെ 0.5 ശതമാനത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രതിമാസ വര്‍ധനവാണ് ഇത്. അതേസമയം വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കാത്തിരുന്ന് കാണാമെന്ന നിലപാടിലാണെന്ന് വിദഗ്ധര്‍ പറയുന്നു. പ്രോപ്പര്‍ട്ടി ടാക്‌സ് ഏത് വിധത്തില്‍ ബാധിക്കുമെന്ന് ഉറപ്പായ ശേഷം ഈ നീക്കം മതിയെന്നാണ് നല്ലൊരു ശതമാനം ആളുകളും ചിന്തിക്കുന്നത്. അടുത്ത മാസത്തെ ബജറ്റ് ബ്രിട്ടന്റെ പ്രോപ്പര്‍ട്ടി വിപണിയെ

More »

ഹീത്രുവില്‍ നിന്ന് തായ്ലാന്‍ഡിലെ ഫുക്കറ്റിലേക്ക് നേരിട്ടു പറക്കാന്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക്
ലണ്ടനിലെ ഹീത്രൂവില്‍ നിന്നും തായ്ലാന്‍ഡിലെ ഏറ്റവും വലിയ ദ്വീപായ ഫുക്കറ്റിലേക്ക് വെര്‍ജിന്‍ അറ്റ്‌ലാന്റിക് നേരിട്ടുള്ള സര്‍വ്വീസ് നടത്തുന്നു. 2026 ഒക്ടോബര്‍ 18 മുതലായിരിക്കും സര്‍വ്വീസ് ആരംഭിക്കുക. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായിരിക്കും ഒരു ബോയിംഗ് 787-9 ഈ റൂട്ടില്‍ സര്‍വീസ് നടത്തുക. ഇതിനുള്ള ബുക്കിംഗ് ഒക്ടോബര്‍ 30 മുതല്‍ ആരംഭിച്ചിട്ടുണ്ട്. തായ്ലാന്‍ഡിലെ തിരക്കേറിയ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഫുക്കറ്റ്. ലണ്ടനില്‍ നിന്നും ഫുക്കറ്റിലേക്കുള്ള യാത്ര 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും എന്നാണ് സ്‌കൈ സ്‌കാനര്‍ പറയുന്നത്. മാത്രമല്ല, ഇടയില്‍ ഒരു സ്റ്റോപ്പും ഉണ്ടായിരിക്കും. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്ത് ടി യു ഐ മാഞ്ചസ്റ്ററില്‍ നിന്നും ഗാറ്റ്വിക്കില്‍ നിന്നും ഇപ്പോള്‍ തന്നെ ഫുക്കറ്റിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. 999 പൗണ്ട് മുതലാണ് വെര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ പാക്കേജ്

More »

ഡോണ്‍കാസ്റ്ററില്‍ ഹെലികോപ്റ്റര്‍ അപകടം; ഒരാള്‍ മരിച്ചു, 3 പേര്‍ക്ക് പരിക്ക്
ബെന്‍ലി പ്രദേശത്തെ ഇന്‍ഗ്സ് ലെയ്‌ന്‍ സമീപം സ്ഥിതി ചെയ്യുന്ന വയലിലേക്കാണ് കഴിഞ്ഞ ദിവസം രാവിലെ ഏകദേശം 10.15 ഓടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. റെറ്റ്‌ഫോര്‍ഡ് ഗാംസ്റ്റണ്‍ വിമാനത്താവളത്തില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത് . 70 വയസുള്ള ആളാണ് മരണപ്പെട്ടത്. 41 വയസ്സുള്ള പൈലറ്റിനും 58 വയസ്സുള്ള സ്ത്രീക്കും 10 വയസ്സുള്ള ബാലനുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന്സൗത്ത് യോര്‍ക്ഷയര്‍ പൊലീസ് അറിയിച്ചു. അപകടസ്ഥലത്ത് തന്നെ 70 കാരനെ രക്ഷപ്പെടുത്താന്‍ മെഡിക്കല്‍ സംഘം ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസും എയര്‍ ആക്‌സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും (AAIB) ചേര്‍ന്ന് അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അപകടസമയത്തെ ദൃശ്യങ്ങളോ വിവരങ്ങളോ ഉള്ളവര്‍ പൊലീസിനെ ബന്ധപ്പെടണമെന്ന് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് . പ്രദേശത്ത് റോഡ് ഗതാഗതം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions