യു.കെ.വാര്‍ത്തകള്‍

പ്രധാനമന്ത്രിയായി 3 മാസം; സുനാകിനെക്കാള്‍ ജനപ്രീതി കുറഞ്ഞ് സ്റ്റാര്‍മര്‍
വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്ത ലേബര്‍ സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രകടനത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്നു സര്‍വേ. പുതിയ സര്‍ക്കാരിന്റെ മധുവിധു തീരുന്നതിനു മുന്നെയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ ജനപ്രീതി ഇടിഞ്ഞത്. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം കീര്‍ സ്റ്റാര്‍മറുടെ അപ്രൂവല്‍ റേറ്റിംഗില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയതെന്ന് ഞെട്ടിക്കുന്ന സര്‍വ്വെ ഫലം വെളിപ്പെടുത്തുന്നു. ജൂലൈ മുതല്‍ കീര്‍ സ്റ്റാര്‍മറുടെ ജനപ്രീതിയില്‍ 45 പോയിന്റ് ഇടിവ് നേരിട്ടതായി ഒപ്പീനിയം വ്യക്തമാക്കി. കേവലം 24% വോട്ടര്‍മാര്‍ മാത്രമാണ് പ്രധാനമന്ത്രി നല്ല രീതിയില്‍ ജോലി ചെയ്യുന്നതായി വിശ്വസിക്കുന്നത്. പകുതിയോളം പൊതുജനങ്ങള്‍ക്കും നെഗറ്റീവ് ചിന്താഗതിയാണുള്ളത്. ഇതോടെ ആകെ നെറ്റ് റേറ്റിംഗ് -26 ശതമാനത്തിലാണ്. ജൂലൈയില്‍ പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ സ്റ്റാര്‍മറുടെ അപ്രൂവല്‍ റേറ്റിംഗ് +19% ആയിരുന്നു. ഇതോടെ

More »

യുകെയില്‍ കനത്തമഴയും ഇടിമിന്നലും ചുഴലിക്കാറ്റും; വിവിധ ഭാഗങ്ങളില്‍ മഞ്ഞ- ആംബര്‍ ജാഗ്രതകള്‍
യുകെയിലെ വേനല്‍ക്കാലത്തിന് അന്ത്യം കുറിച്ച് വീക്കെന്‍ഡില്‍ തേടിയെത്തിയ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും. ശക്തമായ മഴ മൂലം തിങ്കളാഴ്ച മഞ്ഞ, ആംബര്‍ മുന്നറിയിപ്പുകളാണ് രാജ്യത്തെ വിവിധ ഭാഗങ്ങള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ളത്. നോര്‍ത്തോപ്ടണില്‍ ഞായറാഴ്ച പെയ്ത കനത്ത മഴയില്‍ തെരുവുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ കാറുകള്‍ വെള്ളത്തില്‍ കുടുങ്ങി. ഗ്ലോസ്റ്റര്‍ഷയറിലെ ട്യൂക്‌സ്ബറിയിലും, നോര്‍ത്ത്, വെസ്റ്റ് യോര്‍ക്ക്ഷയറിലും ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായി. ഹാംപ്ഷയര്‍ പട്ടണമായ ആല്‍ഡെര്‍ഷോട്ടില്‍ ചുഴലിക്കാറ്റ് കേടുപാടുകള്‍ വരുത്തി. 13,000-ലേറെ ഇടിമിന്നലുകളാണ് യുകെയില്‍ പതിച്ചതെന്ന് മീറ്റിയോറോളജിസ്റ്റുകള്‍ കണക്കാക്കുന്നു. തിങ്കളാഴ്ച കൊടുങ്കാറ്റ് കൂടുതല്‍ നോര്‍ത്ത് ഭാഗങ്ങളിലേക്ക് നീങ്ങുന്നതോടെ മിഡ്‌ലാന്‍ഡ്‌സില്‍

More »

ട്രിപ്പിള്‍ മഹാമാരി ഒഴിവാക്കാന്‍ ട്രിപ്പിള്‍ വാക്‌സിനേഷന്‍; ഫ്ലൂ, കോവിഡ്-19, ആര്‍എസ്‌വി വാക്‌സിനേഷനുകള്‍ക്ക് ബുക്കിംഗ്
എന്‍എച്ച്എസ് ജീവനക്കാരുടെ നടുവൊടിക്കുന്ന വിന്റര്‍ പ്രതിസന്ധി കുറയ്ക്കാന്‍ ട്രിപ്പിള്‍ വാക്‌സിനേഷന്‍ തുടങ്ങുന്നു. ഫ്ലൂ, കോവിഡ്-19, ആര്‍എസ്‌വി വാക്‌സിനേഷനുകള്‍ക്ക് ബുക്കിംഗ് തുടങ്ങും. ഒരു ട്രിപ്പിള്‍ മഹാമാരി സീസണിന് തുടക്കം കുറിയ്ക്കാതിരിക്കാന്‍ ജനങ്ങള്‍ ഇപ്പോള്‍ വാക്‌സിനേഷന്‍ സ്വീകരിച്ച് തുടങ്ങണമെന്ന് എന്‍എച്ച്എസ് മേധാവികളുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് അധികൃതര്‍ നടത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഫ്ലൂ, കോവിഡ്-19, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (ആര്‍എസ്‌വി) എന്നിവയ്ക്കുള്ള വിന്റര്‍ വാക്‌സിനേഷനുകള്‍ ബുക്ക് ചെയ്ത് തുടങ്ങാം. മൂന്ന് വൈറസുകള്‍ കൂടിച്ചേര്‍ന്ന് ട്രിപ്പിള്‍ മഹാമാരി സൃഷ്ടിക്കുമെന്നാണ് പബ്ലിക് ഹെല്‍ത്ത് മേധാവികളുടെ മുന്നറിയിപ്പ്. വെല്ലുവിളി നിറഞ്ഞ മറ്റൊരു വിന്റര്‍ വരുമ്പോള്‍

More »

ബ്രിസ്‌റ്റോളില്‍ കത്തിയാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
യുകെയില്‍ വീണ്ടും കത്തിയാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞു. ബ്രിസ്റ്റോളിലെ ഈസ്റ്റ് വില്ലെയില്‍ കത്തിയാക്രമണത്തില്‍ 25 കാരനാണു കൊല്ലപ്പെട്ടത്. 32 കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് 5.45നാണ് ബ്രിസ്റ്റോളിലെ ഈസ്റ്റ് വില്ലെ ഏരിയയില്‍വച്ച് ഇയാളെ പിടികൂടിയത്. അടിയന്തര ശുശ്രൂഷകള്‍ നല്‍കി പാരാമെഡിക്കലുകളുടെ സഹായത്തോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകീട്ടോടെയാണ് ഇയാളുടെ മരണം സ്ഥിരീകരിച്ചത്. കുറ്റവാളിയെ സഹായിച്ചുവെന്ന് സംശയിക്കുന്ന 36ഉം 47ഉം വയസ്സു പ്രായമായ രണ്ട് സ്ത്രീകള്‍ അറസ്റ്റിലായിട്ടുണ്ട്. നിലവില്‍ ഇവര്‍ ഇരുവരും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. സംഭവത്തെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും വിവരങ്ങള്‍ അറിയുമെങ്കില്‍ പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍

More »

ബ്രിട്ടന്റെ കടം 2.77 ട്രില്ല്യണ്‍ പൗണ്ടില്‍; ബജറ്റ് കടുത്തതാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍
അടുത്ത മാസം ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിക്കുന്ന ബജറ്റില്‍ നികുതി വര്‍ദ്ധനവുകള്‍ ഉണ്ടാകും. ഇത് പ്രതീക്ഷിച്ചതിലും കടുത്തതാകുമെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കാരണം ബ്രിട്ടന്റെ പൊതുകടം ജിഡിപിയുടെ 100 ശതമാനത്തില്‍ എത്തിയെന്നാണ് ഒഎന്‍എസ് സ്ഥിരീകരിച്ചിരിക്കുന്നത്. 2.77 ട്രില്ല്യണ്‍ പൗണ്ടിലെത്തിയ കടം 1961ന് ശേഷം നേരിടുന്ന ഏറ്റവും ഉയര്‍ന്ന ശതമാന കണക്കാണ്. ഇതോടെ ബജറ്റില്‍ വേദനിപ്പിക്കുന്ന നികുതി വര്‍ദ്ധനവുകള്‍ ഉണ്ടാകുമെന്ന ആശങ്കയും ശക്തമായി. എന്നാല്‍ യുകെ പൊതുഖജനാവിനെ ശക്തിപ്പെടുത്താന്‍ സമ്പദ് വ്യവസ്ഥയെ വളര്‍ത്തുകയാണ് വേണ്ടതെന്ന് മുന്‍നിര ഇക്കണോമിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. നികുതി വര്‍ദ്ധനവുകള്‍ വളര്‍ച്ചയെ തടസ്സപ്പെടുത്താതെ സൂക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സാമ്പത്തിക വളര്‍ച്ചയാണ് കടത്തില്‍ നിന്നും പുറത്തുകടക്കാനുള്ള

More »

ഹാംപ്ഷയറില്‍ ആഞ്ഞടിച്ച് ടൊര്‍ണാഡോ കൊടുങ്കാറ്റ്; വന്‍ നാശനഷ്ടം
ഹാംപ്ഷയറില്‍ ആഞ്ഞടിച്ച ടൊര്‍ണാഡോ കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം. നിരവധി മരങ്ങള്‍ കടപുഴകി വീണ് പല കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. കൊടുങ്കാറ്റില്‍ ആര്‍ക്കും പരിക്കുകള്‍ ഏറ്റിട്ടില്ലെന്നും ജീവാപായം ഉണ്ടായിട്ടില്ലെന്നും റഷ്മൂര്‍ ബറോ കൗണ്‍സിലും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടകരമാം വിധം, കേടുപാടുകള്‍ സംഭവിച്ച മരങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എമര്‍ജന്‍സി വിഭാഗത്തെ അറിയിക്കാന്‍ പ്രദേശവാസികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആള്‍ഡര്‍ഷോട് ഭാഗത്തുകൂടി പ്രാദേശിക സമയം ഉച്ചക്ക് 12 മണിക്ക് ശേഷം കൊടുങ്കാറ്റ് 2 കിലോ മീറ്ററോളം നീങ്ങുന്നത് ശ്രദ്ധയില്‍ പെട്ടതായി ദി ടോര്‍ണാഡോ ആന്‍ഡ് സ്റ്റോം റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ സ്ഥിരീകരിച്ചു. ആല്‍ഡര്‍ഷോട്ടില്‍ നിരവധി മരങ്ങള്‍ വീഴുകയും വീടുകള്‍ ഉള്‍പ്പടെയുള്ള കെട്ടിടങ്ങള്‍ക്ക് നാശം നഷ്ടമുണ്ടാവുകയും ചെയ്ത സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തകരെ അയച്ചതായി

More »

ഉപതെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് വന്‍ വിജയം; ലേബറിന് നഷ്ടമായത് 10 ശതമാനത്തിലേറെ വോട്ടുകള്‍
വലിയ ഭൂരിപക്ഷത്തില്‍ രാജ്യത്തിന്റെ അധികാരം പിടിച്ച ലേബര്‍ പാര്‍ട്ടിയ്ക്ക് തലസ്ഥാനത്തുനിന്നു തന്നെ കനത്ത തിരിച്ചടി. വെസ്റ്റ്മിനിസ്റ്റര്‍ കൗണ്‍സിലിലേക്ക് വെസ്റ്റ് എന്‍ഡ് വാര്‍ഡില്‍ നിന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയം നേടി. കഴിഞ്ഞ തവണയിലെതിനേക്കാള്‍ 9 ശതമാനം വോട്ടുകള്‍ കൂടുതല്‍ നേടിയാണ് ടോറികള്‍ വിജയത്തിലെത്തിയത്. അതേസമയം, കൗണ്‍സിലിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് നഷ്ടമായത് 10 ശതമാനം വോട്ടുകളും. ടോറി സ്ഥാനാര്‍ത്ഥിയായ ടിം ബാര്‍നെസിന് 627 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടിയുടെ ഫിയോണ പാര്‍ക്കര്‍ക്ക് 489 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഗ്രീന്‍ പാര്‍ട്ടിയുടെ രാജീവ് സിണ 94 വോട്ടുകള്‍ നേടിയപ്പോള്‍ ലിബറല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഫിലിപ്പ് കെര്‍ലെ 74 വോട്ടുകളൂം നേടി. സര്‍ക്കാര്‍ പിന്തുണയോടെ ഓക്സ്‌ഫോര്‍ഡ് സ്ട്രീറ്റ് ഭാഗികമായി നടപ്പാത മാത്രമാക്കി

More »

ഹാന്‍ഡ്‌ഫോര്‍ത്തില്‍ സൈക്കിള്‍ യാത്രക്കാരി വാഹനമിടിച്ച് മരിച്ച സംഭവം; മലയാളി യുവതി അറസ്റ്റില്‍
ഹാന്‍ഡ്‌ഫോര്‍ത്തില്‍ സൈക്കിള്‍ യാത്രക്കാരി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളി യുവതി അറസ്റ്റില്‍. ടേബ്ലി റോഡില്‍ താമസിക്കുന്ന 42 കാരിയ്‌ക്കെതിരെ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച ബുള്‍ഡ് ഹെഡ് പബ്ബിന് സമീപമുണ്ടായ അപകടത്തെ തുടര്‍ന്ന് 62 കാരിയായ സ്ത്രീ ആശുപത്രിയില്‍ മരിച്ചു. വില്‍സ്ലോ റോഡിലൂടെ വാഹനമോടിക്കവേ മലയാളി യുവതിയുടെ വാഹനം സൈക്കിള്‍ യാത്രക്കാരിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സൈക്കിള്‍ യാത്രക്കാരിയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചു. സെപ്തംബര്‍ 17 ചൊവ്വാഴ്ച ക്രൗണ്‍ കോടതിയില്‍ ഹാജരായ യുവതിയ്‌ക്കെതിരെ അപകടകരമായ ഡ്രൈവിങ് നടത്തിയതായുള്ള കുറ്റം ചുമത്തി. അപകടകരമായ ഡ്രൈവിങ്, റോഡ് അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോകല്‍, ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെ വാഹനം ഓടിക്കുക എന്നി ഗുരുതര കുറ്റങ്ങളാണ് നേരിടുന്നത്. ഒക്ടോബര്‍ 21 ന് ചെസ്റ്റര്‍ ക്രൗണ്‍

More »

ശക്തമായ കാറ്റിനും പേമാരിയ്ക്കും സാധ്യതയുള്ളതായി മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്
അടുത്ത രണ്ട് ദിവസങ്ങളില്‍ ഇംഗ്ലണ്ടിന്റെയും വെയ്ല്‍സിന്റെയും പല ഭാഗങ്ങളിലും ശക്തമായ കാറ്റും പേമാരിയും ഉണ്ടാകാന്‍ സാധ്യതയുള്ളതായി മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. ഇടവിട്ട് ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടാകാനും സാധ്യതയുണ്ട്. ഇന്ന് (വെള്ളിയാഴ്ച) രാത്രി 8 മണിവരെയാണ് ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തില്‍ ഉണ്ടാവുക. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട് വരെയും, തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലുമാണ് ഈ മുന്നറിയിപ്പ് നിലനില്‍ക്കുന്നത്. കാര്‍ഡിഫ്, സ്വാന്‍ സീ എന്നിവ ഉള്‍പ്പടെ വെയ്ല്‍സിന്റെ വലിയൊരു ഭാഗത്തും ഇത് നിലനില്‍ക്കും. ശകതമായ കാറ്റുള്ളപ്പോള്‍ ഉണ്ടാകുന്ന ഇടിമിന്നല്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താന്‍ ഇടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അതുപോലെ മൂന്ന് മണിക്കൂറില്‍ 40 മി. മീ മഴ പെയ്തിറങ്ങുമ്പോള്‍ ഗതാഗത തടസ്സത്തിനും സാധ്യതകള്‍ ഏറെയാണ്. ആലിപ്പഴ വൃഷ്ടിക്കും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions