യു.കെ.വാര്‍ത്തകള്‍

റെന്റേഴ്‌സ് റിഫോം ബില്‍ വീണ്ടും കോമണ്‍സില്‍; അകാരണമായി പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമോ?
റെന്റേഴ്‌സ് റിഫോം ബില്‍ റെന്റേഴ്‌സ് റൈറ്റ്‌സ് ബില്‍ എന്ന് പുനര്‍നാമകരണം ചെയ്ത് വീണ്ടും പാര്‍ലമെന്റിലേക്ക് തിരിച്ചെത്തുമ്പോള്‍, വാടക്കാരെ അകാരണമായി പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമോ ? ലേബര്‍ പാര്‍ട്ടി പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ വാദിച്ചതും, പറഞ്ഞതുമായ പല കാര്യങ്ങളും അധികാരത്തിലെത്തിയപ്പോള്‍ വിസ്മരിച്ച മട്ടാണെന്നു വിമര്‍ശകര്‍ പറയുന്നു. ഇതില്‍ വാടകക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും പെടുമോയെന്നാണ് കാത്തിരിക്കുന്നത്. സുപ്രധാനമായ റെന്റേഴ്‌സ് റിഫോം ബില്‍ പാര്‍ലമെന്റിലേക്ക് മടങ്ങിയെത്തുമ്പോള്‍ അകാരണമായി പുറത്താക്കുന്ന നടപടിക്ക് അടിയന്തര നിരോധനം ഏര്‍പ്പെടുത്താന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നാണ് റെന്റേഴ്‌സ് ആവശ്യപ്പെടുന്നത്. കനത്ത മത്സരം നേരിടുന്ന വാടക വിപണിയില്‍ വാടകക്കാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിര്‍ദ്ദേശങ്ങളാണ് ബില്ലിലുള്ളത്. സെക്ഷന്‍ 21 നോട്ടീസ് പ്രകാരം കാരണം പോലും

More »

യുകെയില്‍ ശരാശരി വീടുവില 281,000 പൗണ്ടില്‍; ആദ്യ വാങ്ങലുകാര്‍ക്ക് തിരിച്ചടി
യുകെയില്‍ വീടു വിലകള്‍ വീണ്ടും ഉയര്‍ന്നു. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് തിരിച്ചടിയായി ശരാശരി ഭവനവില 281,000 പൗണ്ടില്‍ എത്തി. ഭവനവിപണിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് ഈ വര്‍ദ്ധന. ഏപ്രില്‍ വരെയുള്ള വര്‍ഷത്തില്‍ 1.1% വില വര്‍ദ്ധിച്ചതായാണ് കണക്കുകള്‍. ഹൗസിംഗ് വിപണിയിലേക്ക് കാലുകുത്താന്‍ പ്രതീക്ഷയോടെ ഇരിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത ഒട്ടും ശുഭകരമല്ല. ഏപ്രില്‍ വരെയുള്ള 12 മാസത്തിനിടെ ശരാശരി ഭവനവില 1.1% വര്‍ദ്ധിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറയുന്നു. മാര്‍ച്ചില്‍ നിന്നും ഒരു മാസത്തിനിടെ 0.9% വര്‍ദ്ധന. മേയില്‍ ശരാശരി വാടക നിരക്ക് 8.7% ശതമാനമാണ് വര്‍ദ്ധിച്ചത്. ഏപ്രില്‍ മാസത്തിലെ 8.9 ശതമാനത്തില്‍ നിന്നും ചെറിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എട്ട് മാസക്കാലം വാര്‍ഷിക വിലയില്‍ താഴ്ച രേഖപ്പെടുത്തിയ ശേഷം തുടര്‍ച്ചയായ രണ്ടാം മാസമാണ് വിലയില്‍ വര്‍ദ്ധനവുകള്‍ തെളിയുന്നത്. 2024

More »

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് അഞ്ചാമത്തെ ഇടവക ദേവാലയം പോര്ടസ്മൗത്തില്‍, പ്രഖ്യാപനം ഞായറാഴ്ച
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിക്കപ്പെട്ടു എട്ടു വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ രൂപതയുടെ അഞ്ചാമത്തെ ഇടവക ദേവാലയം എട്ടാം തീയതി(ഞായറാഴ്ച) പോര്‍ട്‌സ് മൗത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രഖ്യാപിക്കും. മാര്‍ ഫിലിപ്പ് ഈഗന്‍ പിതാവിന്റെ സാന്നിധ്യത്തില്‍ ഔര്‍ ലേഡി ഓഫ് ദി നേറ്റിവിറ്റി ആന്‍ഡ് സെന്റ് പോള്‍സ് സിറോ മലബാര്‍ മിഷന്‍ ഇടവകയായി പ്രഖ്യാപിക്കപെടുമ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ചരിത്രത്തിലും ഇത് ഒരു നാഴിക കല്ലായി മാറും. രൂപീകൃതമായ നാള്‍ മുതല്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടി മുന്നേറുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഞ്ചാമത് ഇടവക ദേവാലമായി പോര്ടസ്മൗത്ത് ഔര്‍ ലേഡി ഓഫ് നേറ്റിവിറ്റി ആന്‍ഡ് സെന്റ് പോള്‍സ് മിഷന്‍ മാറുമ്പോള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ എല്ലാ തരത്തിലുമുള്ള മാര്‍ഗ

More »

വരും ദിവസങ്ങളില്‍ യുകെ നേരിടേണ്ടത് ശക്തമായ കാറ്റും മഴയും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
ബ്രിട്ടന്റെ പല ഭാഗങ്ങളിലും വനലിനു പരിസമാപ്തി കുറിച്ച് വരും ദിവസങ്ങളില്‍ കനത്ത കാറ്റും മഴയുമായിരിക്കുമെന്ന് മെറ്റ് ഓഫീസ്. പലയിടങ്ങളിലും യെല്ലോ വാര്‍ണിംഗും നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്ന മുന്നറിയിപ്പ് വെള്ളിയാഴ്ച വരെ നിലനില്‍ക്കും. പ്രധാനമായും ഇംഗ്ലണ്ടിന്റെ തെക്കന്‍ ഭാഗങ്ങളിലും വെയ്ല്‍സിലുമായിരിക്കും മുന്നറിയിപ്പ് നിലനില്‍ക്കുക. മഴയെത്തുന്നതോടെ താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴേക്ക് വരും. ഇന്ന് പകലോടെ മഴ കൂടുതല്‍ ശക്തവും വ്യാപകവുമാകുമെന്നാന് പ്രവചനം. കുറവ് സമയത്തിനുള്ളില്‍ വലിയ തോതില്‍ മഴ ലഭിക്കുന്നതിനാല്‍ ചിലയിടങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഇത് ചില റോഡുകളിലെങ്കിലും ഡ്രൈവിംഗ് ദുഷ്‌കരമാക്കും. ട്രെയിന്‍ ഗതാഗതവും ചിലയിടങ്ങളില്‍ തടസ്സപ്പെട്ടേക്കാം. വൈകിട്ടോടെ പല ഭാഗങ്ങളിലും മഴ കൂടുതല്‍ ശക്തമാവും. ഇത്

More »

29 മുതല്‍ ആമസോണ്‍ ജോലിക്കാര്‍ക്ക് മണിക്കൂറിന് 14.50 പൗണ്ട് വരെ ശമ്പളം
മലയാളികളടക്കമുള്ള ബ്രിട്ടനിലെ ആമസോണ്‍ ജീവനക്കാര്‍ക്ക് 10 ശതമാനത്തിനടുത്ത് വരെ വേതന വര്‍ദ്ധനവ് പ്രഖ്യാപിച്ച് കമ്പനി. ശമ്പള വര്‍ദ്ധനവും തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ജി എം ബി ട്രേഡ് യൂണിയന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത നീക്കം. ഈ വര്‍ദ്ധന നിലവില്‍ വരുന്നതോടെ ഏറ്റവും കുറഞ്ഞ വേതന നിരക്ക് മണിക്കൂറില്‍ 9.8 ശതമാനം എന്നതില്‍ നിന്നും 13.50 പൗണ്ടിനും 14.50 പൗണ്ടിനും ഇടയിലെത്തുമെന്ന് ആമസോണ്‍ വ്യക്തമാക്കി. ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ഇത് 13.75 പൗണ്ടിനും 14.75 പൗണ്ടിനും ഇടയിലായിരിക്കും. ആമസോണിലെ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ 29 മുതലാണ് പുതുക്കിയ ശമ്പള നിരക്ക് പ്രാബല്യത്തില്‍ വരിക. ആമസോണിന്റെ യു കെയിലെ ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ വര്‍ദ്ധനവ് ബാധകമാവും. അടുത്ത കാലത്തായി യു കെയിലെ ആമസോണ്‍ ജീവനക്കാര്‍

More »

ജീവിതത്തിലും മരണത്തിലും ഒരുമിച്ച്: അനില്‍-സോണിയ ദമ്പതികളുടെ അന്ത്യവിശ്രമം റെഡ്ഡിച്ചില്‍; സംസ്കാരം സെപ്റ്റംബര്‍ 14ന്
റെഡ്ഡിച്ചിലെ മലയാളി സമൂഹത്തെ വേദനയിലാഴ്ത്തി വിടപറഞ്ഞ അനില്‍ ചെറിയാന്‍- സോണിയ ദമ്പതികള്‍ക്ക് റെഡ്ഡിച്ചില്‍ തന്നെ ഒന്നിച്ചു അന്ത്യവിശ്രമമൊരുങ്ങും. പൊതുദര്‍ശനവും സംസ്കാരവും സെപ്റ്റംബര്‍ 14ന് നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഔര്‍ ലേഡി ഓപ് മൌണ്ട് കാര്‍മല്‍ ആര്‍.സി ചര്‍ച്ചില്‍ ആരംഭിക്കുന്ന പൊതു ദര്‍ശനത്തിനും ശ്രൂഷകള്‍ക്കും ശേഷം റെഡ്ഡിച്ച് ബറോ സെമിത്തേരിയിലായിരിക്കും സംസ്കാരം. ചടങ്ങുകള്‍ക്ക് ഫാ. സാബി മാത്യു കാര്‍മികത്വം വഹിക്കും. ഓഗസ്റ്റ് 18നായിരുന്നു സോണിയ അനിലിന്റെ (39) ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടില്‍ പോയി മടങ്ങിയെത്തിയ സോണിയ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലെത്തി ഒരു മണിക്കൂര്‍പോലും തികയുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭര്‍ത്താവ് അനിലിന്റെ കൈയിലേക്ക് കുഴഞ്ഞുവീണാണ് സോണിയ ജീവന്‍ വെടിഞ്ഞത്. രണ്ടു കുട്ടികളെയും തന്നെയും തനിച്ചാക്കിയുള്ള സോണിയയുടെ വിയോഗം താങ്ങാനാകാതെ

More »

ഇന്ത്യക്കാരനായ വൃദ്ധന്റെ കൊലയ്ക്കു പിന്നാലെ ബ്രിസ്‌റ്റോളില്‍ കറുത്ത എന്‍എച്ച്എസ് ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തിയ സംഭവവും
ബ്രിട്ടനില്‍ വംശീയ ആക്രമണങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസമാണ് 80 വയസുള്ള ഇന്ത്യന്‍ വംശജന് വംശവെറിയന്‍മാരായ കുട്ടികളുടെ കൈകളില്‍ നിന്നും ദാരുണാന്ത്യം ഏറ്റുവാങ്ങേണ്ടി വന്നത്. ലെസ്റ്ററില്‍ 80-കാരനായ ഇന്ത്യന്‍ വംശജന്‍ ഭീം സെന്‍ കോഹ്ലി വീടിന് തൊട്ടടുത്തുള്ള പാര്‍ക്കില്‍ നായയുമായി നടക്കാനിറങ്ങിയതിന് പിന്നാലെയാണ് അക്രമത്തിന് ഇരയായി കൊല്ലപ്പെട്ടത്. കേസില്‍ 14-കാരനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഇപ്പോഴിതാ മറ്റൊരു കേസുകൂടി പുറത്തുവരുന്നു. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ കറുത്ത വര്‍ഗക്കാരനായ എന്‍എച്ച്എസ് ജീവനക്കാരനെ മനഃപ്പൂര്‍വ്വം കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. പരുക്കേറ്റ് നിലത്ത് വീണ് കിടന്ന 25-കാരനായ കാറ്റുന്‍ഗുവാ ജിതെന്തെരോയെ മാസ്‌ക് അണിഞ്ഞ അക്രമിക്കൂട്ടം വംശവെറി നിറഞ്ഞ അസഭ്യങ്ങള്‍ വിളിച്ച് സ്ഥലംവിടുകയായിരുന്നുവെന്ന് കോടതിയില്‍

More »

ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിന് പുതിയ മാറ്റങ്ങള്‍ വരുത്തി നേരിട്ട് നിയന്ത്രിക്കാന്‍ ഹോം ഓഫീസ്
ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിന് പുതിയ മാറ്റങ്ങള്‍ വരുത്തി നേരിട്ടുള്ള നിയന്ത്രണത്തിലാക്കാന്‍ പദ്ധതികളുമായി യു കെ ഹോം ഓഫീസ്. നിലവിലെ, ഹോം ഓഫീസ് അംഗീകാരമുള്ള ഒന്നിലധികം ഏജന്‍സികള്‍ നടത്തുന്ന മാതൃകക്ക് പകരം, ഒരേയൊരു ഏജന്‍സി രൂപകല്പന ചെയ്ത ഹോം ഓഫീസിന്റെ അധികാര പരിധിയിലുള്ള ടെസ്റ്റായിരിക്കും ഇനി മുതല്‍ ഉണ്ടാവുക. ഏകദേശം 1.13 ബില്യന്‍ പൗണ്ട് കരാര്‍ മൂല്യം കണക്കാക്കുന്ന ഈ ടെസ്റ്റ് രണ്ട് സര്‍വ്വീസ് ലൈനുകളായിട്ടാകും നടത്തുക. ആഗോള തലത്തില്‍ ഉപയോഗിക്കുന്നതിനുള്ള ഹോം ഓഫീസ് ബ്രാന്‍ഡഡ് ടെസ്റ്റും അതോടൊപ്പം ലോകത്താകെ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കലും. നിലവിലുള്ള മള്‍ട്ടിപ്പിള്‍ എക്സാം ചോദ്യ മോഡലുകള്‍ക്ക് പകരം യു കെ ഹോം ഓഫീസ് ബ്രാന്‍ഡഡ് മോഡലില്‍ കൂടുതല്‍ ആഴത്തിലുള്ള ടെസ്റ്റിംഗ് രീതിയായിരിക്കും. ടെസ്റ്റിനായി ബുക്ക് ചെയ്യുക, ഫലം അറിയാന്‍ കഴിയുക, ഫിസിക്കല്‍ ടെസ്റ്റ് സെന്ററുകള്‍, നിരീക്ഷകര്‍, ഐ ഡി വെരിഫിക്കേഷന്‍

More »

വീട് വാങ്ങാനും ഇനി ധനസഹായം ലഭിക്കില്ല! റൈറ്റ് ടു ബൈ സ്‌കീം എടുത്തുകളയാന്‍ ഹൗസിംഗ് സെക്രട്ടറി
ലോക്കല്‍ അതോറിറ്റികളുടെ ധനക്കമ്മി പരിഗണിച്ചു വീട് വാങ്ങാനുള്ള ധനസാഹായമായ റൈറ്റ് ടു ബൈ സ്‌കീം എടുത്തുകളയാന്‍ ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നര്‍ നടപടി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ കൗണ്‍സില്‍ ഭവനങ്ങള്‍ക്ക് റൈറ്റ് ടു ബൈ സ്‌കീം റദ്ദാക്കണമെന്നാണ് നൂറിലേറെ ലോക്കല്‍ അതോറിറ്റികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വന്തം കൗണ്‍സില്‍ ഭവനം വാങ്ങാനായി റെയ്‌നറെ സഹായിച്ച സ്‌കീമാണ് മറ്റ് ജനങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുന്നത് എന്നതാണ് വിരോധാഭാസം. 2.2 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി നേരിടുന്ന ലോക്കല്‍ അതോറിറ്റികള്‍ സമ്മര്‍ദം ചെലുത്താന്‍ തുടങ്ങിയതോടെയാണ് ഈ സ്‌കീമിന് മരണമണി മുഴങ്ങിയത്. 1980-ല്‍ മാര്‍ഗററ്റ് താച്ചര്‍ ആരംഭിച്ച സ്‌കീം റദ്ദാക്കുന്നതിനെ കുറിച്ച് ആലോചിക്കാനായി ഹൗസിംഗ് സെക്രട്ടറി അഭിപ്രായസ്വരൂപണം നടത്തുന്നതായാണ് സൂചന. കഴിഞ്ഞ മാസം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions