പെട്രോള്‍, ഡീസല്‍ വാഹന ഉടമകള്‍ക്ക് സെപ്റ്റംബര്‍ മാസം നിരവധി മാറ്റങ്ങള്‍
സെപ്റ്റംബറില്‍ ബ്രിട്ടനിലെ ഗതാഗത നിയമങ്ങളിലടക്കം നിരവധി മാറ്റങ്ങള്‍ വരികയാണ്. പുതിയ നമ്പര്‍ പ്ലേറ്റുകളും, പുതിയ ഇന്ധന ചാര്‍ജ്ജുകളും എത്തും. ഏറ്റവും പ്രധാനപ്പെട്ടത് സെപ്റ്റംബര്‍ 1 മുതല്‍ നിലവില്‍ വരുന്ന പുതിയ നമ്പര്‍ പ്ലേറ്റാണ്. ഫോര്‍കോര്‍ട്ടുകളും ഡീലര്‍മാരും പുതിയ '74' ഐഡന്റിഫയറോടുകൂടിയ നമ്പര്‍പ്ലേറ്റുകളുമായി എത്തിക്കഴിഞ്ഞു. മാര്‍ച്ച് 1 ന് ഇറക്കിയ '24' ഐഡന്റിഫയര്‍ നമ്പര്‍ പ്ലേറ്റിന് ശേഷം ഈ വര്‍ഷം ഇറക്കുന്ന രണ്ടാമത്തെ നമ്പര്‍ പ്ലേറ്റാണിത്. 2001 മുതല്‍ പിന്തുടരുന്ന പതിവാണിത്. നിരത്തിലൂടെ ഓടുന്ന വാഹനങ്ങളില്‍ ഏതാണ് ഏറ്റവും പുതിയ മോഡലെന്ന് തിരിച്ചറിയാന്‍ ഇത് സഹായിക്കും. മാത്രമല്ല, പഴയ വാഹനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിന്റെ വിലയെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം.
സെപ്റ്റംബര്‍ മാസം മുതല്‍ നിലവില്‍ വരുന്ന മറ്റൊരു പുതിയ കാര്യം, കമ്പനി കാര്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ക്ക് പുതിയ ഇന്ധന
More »
ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ആത്മഹത്യാ നിരക്ക് കുതിച്ചുയര്‍ന്നതായി കണക്കുകള്‍
ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ആത്മഹത്യാ നിരക്ക് വലിയ രീതിയില്‍ ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അമിതമായ മാനസിക സമ്മര്‍ദ്ദം ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. പലര്‍ക്കും മാനസികമായി സംതൃപ്തിയില്ലെന്നതും സമ്മര്‍ദ്ദം താങ്ങാനാകാതെ ആത്മഹത്യയില്‍ അഭയം തേടുന്നതും ഞെട്ടിക്കുന്ന കാര്യമാണ്.
2023ല്‍ 6069 ആയിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. 2023ല്‍ അതില്‍ വന്‍ വര്‍ധനവുണ്ടായിരിക്കുകയാണ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കു പ്രകാരം ആത്മഹത്യ ചെയ്തവരില്‍ അധികവും പുരുഷന്മാരാണ്. സ്ത്രീകളുടെ എണ്ണം കുറഞ്ഞെങ്കിലും സ്ത്രീകളും ജീവന്‍ അവസാനിപ്പിക്കുന്നതില്‍ കുറവില്ലെന്നാണ് കണക്ക് പറയുന്നത്. 1994ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.
45മുതല്‍ 64 വയസ്സുകാര്‍ക്കിടയിലാണ് ആത്മഹത്യാ നിരക്ക് ഉയര്‍ന്നിരിക്കുന്നത്. മാനസികമായി തകര്‍ന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി ശാരീരിക പ്രശ്‌നങ്ങളെ പോലെ മാനസിക
More »
ഇംഗ്ലണ്ടിലെ 60% ഹോം കെയര്‍ പ്രൊവൈഡര്‍മാരും നാല് വര്‍ഷത്തിലേറെയായി ഇന്‍സ്‌പെക്ഷന്‍ നേരിട്ടില്ല!
ഇംഗ്ലണ്ടില്‍ നാല് വര്‍ഷമോ, അതിലേറെയോ ആയി 60 ശതമാനത്തോളം ഹോം കെയര്‍ പ്രൊവൈഡര്‍മാരും ഇന്‍സ്‌പെക്ഷന്‍ നേരിട്ടില്ലെന്നത് ഗുരുതര സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുന്നതായി കെയര്‍ മേധാവികള്‍. ഒരിക്കല്‍ പോലും ഇന്‍സ്‌പെക്ഷന്‍ നേരിടാത്ത പ്രൊവൈഡര്‍മാര്‍ ഉണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇതെല്ലാം പരിശോധിക്കേണ്ട കെയര്‍ ക്വാളിറ്റി കമ്മീഷനിലെ വീഴ്ചകളെ കുറിച്ച് പ്രഖ്യാപിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാന്‍ ഇരിക്കവെയാണ് ഇതിന്റെ ആഴം വ്യക്തമാകുന്നത്. സംഭവങ്ങളുടെ പേരില്‍ സിക്യുസി ചീഫ് എക്‌സിക്യൂട്ടീവിന്റെ സ്ഥാനം തെറിക്കുകയും, ഖേദപ്രകടനം നടത്തേണ്ടി വരികയും ചെയ്തിരുന്നു.
ഇതിനിടയിലാണ് 37% ഹോം കെയര്‍ സര്‍വ്വീസ് നല്‍കുന്ന സേവനദാതാക്കളും നാല് വര്‍ഷത്തിലേറെയായി റേറ്റിംഗ് നേടിയിട്ടില്ലെന്ന് ഹോംകെയര്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നത്. 23% സ്ഥാപനങ്ങള്‍ ഒരിക്കല്‍ പോലും റേറ്റിംഗ് നേടാത്തവരാണ്.
More »
ലൈംഗിക കുറ്റങ്ങള്‍; ന്യൂകാസിലിലെ കുട്ടികളുടെ ഹാര്‍ട്ട് സര്‍ജന്റെ ജോലി പോയി
ഒരു സഹപ്രവര്‍ത്തയോട് ഗൗരവമേറിയ ലൈംഗിക കുറ്റങ്ങള്‍ നടത്തി എന്നാരോപിച്ച് ന്യൂകാസിലിലെ കുട്ടികളുടെ ഹാര്‍ട്ട് സര്‍ജനെ ജോലിയില്‍ നിന്ന് പുറത്താക്കി. നിരവധി കുട്ടികളില്‍ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയ പ്രമുഖ ഡോക്ടര്‍ക്ക് യുകെയില്‍ ജോലി നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഡിസിപ്ലിനറി ട്രിബ്യൂണലിന്റെ വിധി വന്നു. തന്റെ ഒരു സഹപ്രവര്‍ത്തകയുടെ മാറിടത്തില്‍ വസ്ത്രത്തിനു മുകളിലൂടെ അമര്‍ത്തിപ്പിടിച്ചു എന്നതാണ് ഡോക്ടര്‍ ഫാബിരിസിയോ ഡി റിറ്റക്ക് എതിരെ ആരോപിക്കപ്പെടുന്ന കുറ്റം. ഇത് കുറ്റകരമായ ലൈംഗിക പീഡനമാണ് എന്നാണ് ട്രിബ്യൂണല്‍ നിരീക്ഷിച്ചത്.
എട്ടുമാസക്കാലത്തോളം ഒരു വനിതയെ ലൈംഗികമായി പീഡിപ്പിച്ച ഇയാള്‍ക്ക്, ഈ പെരുമാറ്റം ദൂഷ്യം തെളിയിക്കപ്പെട്ടതോടെ യു കെയില്‍ ഡോക്ടര്‍ ആയി ജോലി ചെയ്യാന്‍ കഴിയില്ല എന്നാണ് വിധി. ന്യൂകാസിലിലെ ഫ്രീമാന്‍ ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് സര്‍ജന്‍ ആയിരുന്നു ഡോക്ടര്‍ ഡി
More »
തൊഴിലില്ലാത്ത കുടിയേറ്റക്കാരുടെ എണ്ണം 1.6 മില്ല്യണ്‍; നികുതിദായകന് 8 ബില്ല്യണ്‍ പൗണ്ടിന്റെ ഭാരം
ബ്രിട്ടനില്‍ ജോലി ചെയ്യാത്ത കുടിയേറ്റക്കാരുടെ എണ്ണം റെക്കോര്‍ഡ് നിരക്കില്‍ എത്തിയെന്ന് കണക്കുകള്‍. ഇതുമൂലം നികുതിദായകന് 8 ബില്ല്യണ്‍ പൗണ്ടിന്റെ ഭാരമാണ് ചുമക്കേണ്ടി വരുന്നത്. യുകെ പൗരന്‍മാരല്ലാത്ത 1,689,000 പേരാണ് തൊഴിലില്ലാത്തവരും. സാമ്പത്തികമായി ആക്ടീവല്ലാതെയും ഇരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഇവര്‍ ജോലിക്കായി ശ്രമിക്കുന്നില്ലെന്നതാണ് അതിലേറെ ഞെട്ടിക്കുന്ന വിഷയം. 2024-ലെ രണ്ടാം പാദത്തിലെ കണക്കുകള്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ 1,676,000 എന്ന റെക്കോര്‍ഡിനെയാണ് മറികടന്നത്.
2013 തുടക്കത്തില്‍ 1,628,000 എന്ന മുന്‍ റെക്കോര്‍ഡിനെയും പുതിയ കണക്കുകള്‍ ഭേദിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നു. വിദേശത്ത് ജനിച്ച് യുകെയില്‍ താമസിക്കാന്‍ അവകാശം നേടിയ 16 മുതല്‍ 64 വയസ്സ് വരെ ഉള്ളവരാണ് ഇതില്‍ പെടുന്നത്. കണക്കുകളില്‍ വിദ്യാര്‍ത്ഥികളും, അഭയാര്‍ത്ഥികളും ഉള്‍പ്പെടുന്നില്ല.
More »
ജോലി സ്ഥലത്ത് ആരോഗ്യ പരിശോധനകള്‍ നടത്തുന്ന പദ്ധതിക്ക് ഇംഗ്ലണ്ടില്‍ തുടക്കം
ഇംഗ്ലണ്ടില്‍ ജോലി സ്ഥലത്ത് ആരോഗ്യ ചെക്കപ്പുകള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. തടയാന്‍ കഴിയുന്ന രോഗങ്ങളെ ലക്ഷ്യമിട്ടുള്ള ട്രയല്‍സാണ് നടപ്പാക്കുന്നതെന്ന് ഗവണ്‍മെന്റ് പറഞ്ഞു. ആഗസ്റ്റ് 30ന് ആരംഭിക്കുന്ന ചെക്കപ്പുകള്‍ ജോലിസ്ഥലത്ത് വെച്ച് തന്നെ ജീവനക്കാര്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും.
ഓരോ രോഗിക്കും നല്‍കുന്ന ചോദ്യാവലിയിലൂടെയാണ് വിവരങ്ങള്‍ രേഖപ്പെടുത്തുക. ഹൃദയസംബന്ധമായ അവസ്ഥകള്‍ ഉള്‍പ്പെടെയുള്ളവ ഈ വിവരങ്ങള്‍ ഉപയോഗിച്ച് നിശ്ചയിക്കുമെന്നതിനാല്‍ എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റിന് തുല്യമായ രീതിയില്‍ പരിഗണിക്കപ്പെടും.
ബില്‍ഡിംഗ്, ഹോസ്പിറ്റാലിറ്റി, ട്രാന്‍സ്‌പോര്‍ട്ട് മേഖലകളിലാണ് പ്രാഥമികമായി പദ്ധതി ലഭ്യമാക്കുക. വീടുകളില്‍ നല്‍കുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് ചെക്കിംഗുകള്‍ നോര്‍ഫോക്ക്, മെഡ്‌വെ, ലാംബെത്ത് എന്നിങ്ങനെ ലോക്കല്‍ അതോറിറ്റികളിലാണ് ആരംഭിക്കുന്നത്. ആവശ്യമുള്ള സമയത്ത് സഹായം
More »
ബ്രിട്ടന്‍ ആഴ്ചയില്‍ 4 പ്രവൃത്തിദിനങ്ങളിലേക്ക്; ജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിക്കാന്‍ പുതിയ പാക്കേജ്
ബ്രിട്ടന്‍ ആഴ്ചയില്‍ 4 പ്രവൃത്തിദിനങ്ങളിലേക്ക് നീങ്ങാനുള്ള ഒരുക്കത്തില്‍. ജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിക്കാന്‍ പുതിയ പാക്കേജ് അനുവദിക്കാനാണ് ലേബര്‍ സര്‍ക്കാരിന്റെ ശ്രമം. പുതിയ നിയമം വരുന്നതോടെ ആഴ്ചയില്‍ 4 പ്രവൃത്തിദിനമെന്നത് ജോലിക്കാരുടെ അവകാശമാകും. സാധാരണ ജോലിക്കാര്‍ക്കും കൂടുതല്‍ സ്വകാര്യ സമയം ലഭിക്കാനായി ആഴ്ചയില്‍ നാല് ദിവസമായി ജോലി ദിവസം ചുരുക്കുന്ന പദ്ധതി തയ്യാറാക്കുകയാണ് ഇപ്പോള്‍ ലേബര്‍ ഗവണ്‍മെന്റ്.
ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യാനുള്ള അവകാശം ചോദിക്കാന്‍ ജോലിക്കാര്‍ക്ക് അനുമതി നല്‍കുന്ന പുതിയ നിയമമാണ് ഒക്ടോബറോടെ അവതരിപ്പിക്കപ്പെടുക. ഇത് പ്രകാരം തൊഴില്‍ സമയം നിജപ്പെടുത്തുന്നത് വഴി അഞ്ച് ദിവസത്തിന് പകരം നാല് ദിവസത്തിനുള്ളില്‍ തങ്ങളുടെ കോണ്‍ട്രാക്ട് അനുസരിച്ചുള്ള മണിക്കൂറുകള്‍ ജോലി ചെയ്ത് തീര്‍ത്താല്‍ മതിയാകും.
ഓട്ടം സീസണില്‍ ലേബര്‍ അവതരിപ്പിക്കുന്ന
More »
ലേബര്‍ ബജറ്റിനെ ഭയന്ന് ആസ്തികള്‍ വിറ്റൊഴിയാന്‍ മത്സരിച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സും സേവിംഗ്‌സുകാരും
ഒക്ടോബറിലെ ലേബര്‍ ഗവണ്‍മെന്റിന്റെ ഇടക്കാല ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് വേട്ട ഉണ്ടാകുമെന്ന ആശങ്കയില്‍ ആസ്തികള്‍ വിറ്റൊഴിയാന്‍ മത്സരിച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സും സേവിംഗ്‌സുകാരും.
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ നികുതി വേട്ടയുടെ സൂചനകള്‍ പുറത്തുവന്നതോടെ വീടുകളും, നിക്ഷേപങ്ങളും വിറ്റൊഴിഞ്ഞ് ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സില്‍ പെടാതെ രക്ഷപ്പെടാന്‍ വലിയൊരു ശതമാനം നിക്ഷേപകര്‍ നീക്കം തുടങ്ങിയതായി സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒക്ടോബര്‍ ബജറ്റില്‍ നികുതികള്‍ ഉയര്‍ത്തി ലാഭത്തിന്റെ വലിയൊരു ഭാഗം ഗവണ്‍മെന്റ് കൈക്കലാക്കുമെന്ന് വ്യക്തമായതോടെയാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് തങ്ങളുടെ ഭവനങ്ങളും, നിക്ഷേപകങ്ങളും ഒഴിവാക്കാന്‍ ആരംഭിച്ചത്.
ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി, വരുന്ന ബജറ്റില്‍ ചാന്‍സലര്‍ റേച്ചല്‍
More »
ഡ്രൈവര്‍മാരെയും പിഴിയും; ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന നടപ്പാക്കാന്‍ ലക്ഷ്യമിട്ട് ചാന്‍സലര്‍
ലേബര്‍ ഗവണ്‍മെന്റ് തങ്ങളുടെ ആദ്യ ബജറ്റില്‍ ജനത്തിന് വലിയ ഭാരം ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. മിക്ക നികുതികളും വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയതിന് പിന്നാലെ ഡ്രൈവര്‍മാരെ പിഴിയാന്‍ ഗവണ്‍മെന്റ് ആലോചന സജീവമാക്കിയെന്നാണ് വ്യക്തമാകുന്നത്. 'വേദനിപ്പിക്കുന്ന' ബജറ്റില്‍ നികുതി വര്‍ധനവുകള്‍ ഇന്ധന ഡ്യൂട്ടിയെയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊതുഖജനാവില്‍ കുറവുള്ള 22 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി കുറയ്ക്കാനാണ് ഒക്ടോബര്‍ 30ന് അവതരിപ്പിക്കുന്ന റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് ശ്രമിക്കുക. അങ്ങനെ വരുമ്പോള്‍ മോട്ടോറിസ്റ്റുകള്‍ ജാഗ്രത പാലിക്കാനാണ് ആര്‍എസി അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2022 മാര്‍ച്ചില്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് ലിറ്ററിന് 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി കുറച്ചിരുന്നു. കൂടാതെ 2011 മാര്‍ച്ച് മുതല്‍ നികുതി 57.95 പെന്‍സില്‍ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്.
More »