കുട്ടിപ്പീഡക ബന്ധം: 'രാജകുമാരന്' പദവിയും റോയല്‍ ലോഡ്ജും നഷ്ടപ്പെട്ടു ആന്‍ഡ്രൂ; മുന്‍ ഭാര്യയും പുറത്ത്
കുട്ടിപീഡകനുമായുള്ള ബന്ധവും ലൈംഗിക വിവാദവും മൂലം പ്രതിച്ഛായ നഷ്ടപ്പെട്ട ആന്‍ഡ്രൂ രാജകുമാരന് ഇനി വെറും ആന്‍ഡ്രൂ. പേരിലെ 'രാജകുമാരന്' പദവി രാജാവ് തിരിച്ചെടുത്തു. ഒപ്പം താമസിക്കുന്ന റോയല്‍ ലോഡ്ജും നഷ്ടപ്പെടും. വിവാഹമോചനം നേടിയിട്ടും രാജകുടുംബത്തോടൊപ്പം താമസിച്ച മുന്‍ ഭാര്യ സാറ ഫെര്‍ഗൂസണും റോയല്‍ ലോഡ്ജ് വിടണം.
ആന്‍ഡ്രൂവിന് സാന്‍ഡിഗ്രാം എസ്റ്റേറ്റിലെ സ്വകാര്യ വസതി കിട്ടിയെങ്കില്‍ സാറാ ഫെര്‍ഗൂസന്റെ സ്ഥിതി അതല്ല. സ്വന്തം നിലയില്‍ ഇവര്‍ താമസിക്കാന്‍ സ്ഥലം കണ്ടെത്തേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 1996-ല്‍ ആന്‍ഡ്രൂവും, സാറയും വിവാഹമോചനം നേടിയതാണ്. എന്നിട്ടും 2008 മുതല്‍ ഇവര്‍ മുന്‍ ഭര്‍ത്താവിനൊപ്പം 30 മുറികളുള്ള റോയല്‍ ലോഡ്ജില്‍ രാജകീയമായി താമസിച്ച് വരികയായിരുന്നു.
ആന്‍ഡ്രൂവിനൊപ്പം, സാറാ ഫെര്‍ഗൂസണും കുട്ടിപ്പീഡകന് ജെഫ്രി എപ്സ്റ്റീനുമായി അടുപ്പം പുലര്‍ത്തുകയും, പണം കടം വാങ്ങുകയും
More »
അഭയാര്‍ത്ഥി അപേക്ഷ തള്ളി; പ്രതികാരമായി ബാങ്കിലെത്തി ഇന്ത്യന്‍ വംശജനെ കുത്തിക്കൊന്നു, കുറ്റവാളിക്ക് 25 വര്‍ഷം ജയില്‍
അഭയാര്‍ത്ഥി അപേക്ഷ തള്ളിയതിന് പ്രതികാരം തീര്‍ക്കാന്‍ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ആളെ കുത്തിക്കൊന്ന ചാനല്‍ കുടിയേറ്റക്കാരന് ജയില്‍ശിക്ഷ. 500 പേരെയെങ്കിലും കൊല്ലുമെന്ന് ഭീഷണി മുഴക്കിയ സൊമാലിയന്‍ പൗരന് ഹെയ്ബി കാബ്ഡിറാക്സ്മാന്‍ നൂറാണ് ഡെര്‍ബിയിലെ ലോയ്ഡ്സ് ബാങ്കിന്റെ ബ്രാഞ്ചിലെത്തിയ 37-കാരന് ഗുര്‍വീന്ദര്‍ സിംഗ് ജോഹലിനെ കുത്തിക്കൊലപ്പെടുത്തിയത്.
വെസ്റ്റ് ബ്രോംവിച്ചില്‍ ഭാര്യക്കൊപ്പം താമസിച്ചിരുന്ന ജോഹല്‍ മൂന്ന് മക്കളുടെ പിതാവായിരുന്നു. വിവിധ ബിസിനസ്സുകള്‍ ചെയ്തിരുന്ന ഈ ഇന്ത്യന്‍ വംശജന് ജോലിക്കാര്‍ക്ക് നല്‍കാനുള്ള ശമ്പളം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയതായിരുന്നു. ഈ സമയത്താണ് ആരെയെങ്കിലും കൊല്ലാന്‍ ലക്ഷ്യമിട്ട് എത്തിയ നൂര്‍ ഇന്ത്യന്‍ വംശജന്റെ നെഞ്ചില്‍ കത്തികുത്തിയിറക്കിയത്.
അതിക്രൂരമായ കൊലപാതകമെന്നാണ് ജഡ്ജ് വിധി പ്രസ്താവിക്കവെ ചൂണ്ടിക്കാണിച്ചത്. ചുരുങ്ങിയത് 25 വര്‍ഷത്തെ
More »
ലണ്ടനില്‍ വിഷവാതകം ശ്വസിച്ച് ഒരു കുട്ടി മരണമടഞ്ഞു; 3 പേര് ചികിത്സയില്‍
ലണ്ടന്‍ നഗരത്തിലെ ന്യൂഹാമിലെ അപ്പാര്‍ട്ട്മെന്റില്‍ വിഷവാതകം ശ്വസിച്ച് ഒരു കുട്ടി മരിച്ചു. ബാര്‍ക്കിംഗ് റോഡിലെ ഫ്ലാറ്റില്‍ രാസവസ്തുവിന്റെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് മുതിര്‍ന്നവരെയും രണ്ട് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരില്‍ ഒരു കുട്ടിയാണ് പിന്നീട് മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് സമീപ വീടുകളില്‍ നിന്നുള്ള പന്ത്രണ്ടോളം ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. പൊപ്ലാര്‍, മില്ല്വാള്‍, യൂസ്റ്റണ് ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി വിഷവാതകം നിര്‍വീര്യമാക്കി പ്രദേശം ശുദ്ധീകരിച്ചു. ഉച്ചയ്ക്ക് 1.18ന് ലഭിച്ച ഫോണ്‍ കോളിനെ തുടര്‍ന്ന് ആരംഭിച്ച രക്ഷാപ്രവര്‍ത്തനം വൈകിട്ട് 4.23ഓടെ ആണ് പൂര്‍ത്തിയായത്.
സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും
More »
അബദ്ധത്തില്‍ പുറത്തുവിട്ട ലൈംഗിക കുറ്റവാളിയെ ഒടുവില്‍ നാടുകടത്തി
എസെക്സില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയ്ക്കും , മറ്റൊരു സ്ത്രീയ്ക്കും നേരെ ലൈംഗിക അതിക്രമം നടത്തിയ കുടിയേറ്റ ലൈംഗിക കുറ്റവാളിയെ അബദ്ധത്തില്‍ ജയിലില്‍ നിന്നും പുറത്തുവിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് എതിരായ ജനരോഷം ഉയരാന്‍ കാരണമായ എസെക്സ് കേസിലെ കുറ്റവാളിയാണ് ജയില്‍ ജീവനക്കാരുടെ അശ്രദ്ധയില്‍ പുറത്തിറങ്ങിയത്.
ഹോം ഓഫീസിനെയും, ഗവണ്മെന്റിനെയും പ്രതിസന്ധിയിലാക്കിയ ഹാദുഷ് കെബാതുവിനെ ഇപ്പോള്‍ നാടുകടത്തിയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഭയാര്‍ത്ഥി ഹോട്ടലില്‍ താമസിക്കുന്നതിനിടെയാണ് ഇയാള്‍ പ്രദേശവാസികളെ അക്രമിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച കേസില്‍ അകത്തായിരുന്ന കെബാതുവിനെ ജയില്‍ ജീവനക്കാര്‍ അബദ്ധത്തില്‍ പുറത്തുവിടുകയായിരുന്നു. ഇയാളെ ചൊവ്വാഴ്ച രാത്രി എത്യോപ്യയിലേക്ക് നാടുകടത്തിയതായി ഹോം ഓഫീസ് പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ചയിലെ അബദ്ധം ഒരിക്കലും സംഭവിക്കാന്‍
More »
പുതിയ പോളിലും റിഫോം യുകെ മുമ്പില്‍; ടോറികളും ലേബറും ഒപ്പത്തിനൊപ്പം
ലണ്ടന്‍ : ഒക്ടോബര്‍ 28ന് പുറത്തു വിട്ട, യു ഗോവിന്റെ ഏറ്റവും പുതിയ സര്‍വ്വേഫലം പ്രകാരം റിഫോം യുകെ 27 ശതമാനം വോട്ടുകള്‍ നേടി മുന്നിലെത്തിയപ്പോള്‍ ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും 17 ശതമാനം വോട്ടുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമാണ്. 16 ശതമാനം വോട്ടുകള്‍ നേടി ഗ്രീന്‍സ് പാര്‍ട്ടി മൂന്നാം സ്ഥാനത്തും 15 ശതമാനം വോട്ടു നേടി ലിബറല്‍ ഡെമോക്രാറ്റുകള്‍ നാലാം സ്ഥാനത്തും എത്തിയപ്പോള്‍ എസ് എന്‍ പിക്ക് ലഭിച്ചത് മൂന്നു ശതമാനം മാത്രം വോട്ടുകളാണ്.
ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പരമ്പരാഗത ശക്തികളായ ലേബര്‍ പാര്‍ട്ടിക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും കൂടി 34 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് എന്നതാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം. 2017 ല്‍ ഈ രണ്ട് പാര്‍ട്ടികള്‍ക്കും കൂടി ലഭിച്ചത് 80 ശതമാനം വോട്ടുകളായിരുന്നു.
ഗ്രീന്‍സിന് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആണ് ലഭിച്ചിരിക്കുന്നത്.
More »
ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം; യുകെയില്‍ മലയാളി യുവാവിന് 27 മാസം ജയില്‍
ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മലയാളി യുവാവിന് 27 മാസത്തെ ജയില്‍ ശിക്ഷ. ഐല്‍ ഓഫ് വൈറ്റ് കോടതി രണ്ടാഴ്ച മുമ്പ് നടത്തിയ നടത്തിയ വിധി പ്രസ്താവം പ്രാദേശിക മാധ്യമങ്ങള്‍ ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിലാണ് പ്രിന്‍സ് ഫ്രാന്‍സിസ്(40) എന്നയാള്‍ക്ക് ശിക്ഷ ലഭിച്ചത്. പ്രിന്‍സ് ഒക്ടോബര്‍ പത്താം തീയതിയാണ് ഐല്‍ ഓഫ് വൈറ്റ് കോടതി മുമ്പാകെ ഹാജരായത്. ഭാര്യയെ മാനസികമായും ശാരീരികമായും അടിമയാക്കിയിരുന്നു എന്നും മനഃപൂര്‍വം അയല്‍വാസിയായ സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നും ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു.
2023 നവംബറില്‍ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മദ്യം കഴിച്ചാല്‍ ഭാര്യയെ ഉപദ്രവിക്കുക എന്നത് ഇയാളുടെ സ്ഥിരം സ്വഭാവം ആണെന്നാണ് കോടതിയില്‍ വെളിപ്പെടുത്തപ്പെട്ടത്. നാലാമത്തെ കുഞ്ഞു ജനിച്ച ശേഷം പ്രസവ
More »
യുകെയിലെ മലയാളി ദമ്പതികളുടെ നാലര വയസുള്ള മകന് വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍
യുകെയിലെ മലയാളി ദമ്പതികളുടെ മകന് നാട്ടില്‍ ദാരുണാന്ത്യം. കൊല്ലം ചവറയില്‍ നാലര വയസുകാരനെ വീടിന് സമീപത്തുള്ള വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. യുകെയില്‍ ജോലി ചെയ്യുന്ന നീണ്ടകര താഴത്തുരുത്ത് പഴങ്കാലയില്‍ (സോപാനം) അനീഷ് - ഫിന്‍ല ദിലീപ് ദമ്പതികളുടെ ഏക മകന് അറ്റ്ലാന് അനീഷ് ആണ് മരിച്ചത്. അറ്റ്ലാന് അമ്മയുടെ കുടുംബവീട്ടില്‍ ആയിരുന്നു താമസം. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം നടന്നത്.
നീണ്ടകര പരിമണത്തെ പ്ലേ സ്കൂളില്‍ പഠിക്കുന്ന അറ്റ്ലാന്, സ്കൂളിന്റെ വാഹനത്തില്‍ വന്നിറങ്ങി അപ്പൂപ്പന് ദിലീപിനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗേറ്റ് തുറന്ന് അപ്പൂപ്പന് അകത്തു കയറിയപ്പോള്‍ കുട്ടി അപ്പൂപ്പന്റെ കൈ വിട്ട് വെളിയിലേക്ക് ഓടിപ്പോയി. കുട്ടിയുടെ ബാഗ് വീട്ടില്‍ വച്ച ശേഷം ദിലീപ് കുട്ടിയെ അന്വേഷിച്ചിറങ്ങുകയായിരുന്നു.
എന്നാല്‍, കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്
More »
രാജ്യത്തെ 90% കൗണ്‍സിലുകളും അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കും
അനധികൃത കുടിയേറ്റക്കാരെ ഹോട്ടലുകളില്‍ താമസിപ്പിക്കുന്ന നടപടിയില്‍ ജനരോഷം ശക്തമായി ഉയരവേ പുതിയ നീക്കവുമായി സര്‍ക്കാര്‍ .അനധികൃത കുടിയേറ്റക്കാരെ യുകെയില്‍ നിന്ന് നാടുകടത്തണമെന്നും വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം രാജ്യത്തിന് തിരിച്ചടിയാണെന്നും പ്രതിഷേധക്കാര്‍ പറയുമ്പോള്‍ അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കാനാണ് കൗണ്‍സിലുകള്‍ തയാറെടുക്കുന്നത്.
അടുത്ത മാസം മുതല്‍ ഏകദേശം 1,000 അഭയാര്‍ത്ഥികളെ രണ്ട് സൈനിക ബാരക്കുകളിലായി പാര്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്. സ്കോട്ട്ലന്‍ഡിലും തെക്കന്‍ ഇംഗ്ലണ്ടിലും 900 പേരെ താല്‍ക്കാലികമായി പാര്‍പ്പിക്കാന്‍ കഴിയുന്ന രണ്ട് ബാരക്കുകളാണ് തയാറാക്കുന്നത്. ഇന്‍വെര്‍നെസിലെ കാമറൂണ്‍ ബാരക്കിലും കിഴക്കന്‍ സസെക്സിലെ ക്രോബറോ പരിശീലന ക്യാമ്പിലും അഭയാര്‍ത്ഥികളായ പുരുഷന്മാരെ പാര്‍പ്പിക്കുമെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചിരിക്കുകയാണ്.
10,000 കുടിയേറ്റക്കാരെ
More »
ഇംഗ്ലണ്ടിലെ എല്ലാ സ്കൂളുകളും 4 വര്‍ഷത്തിനുള്ളില്‍ റീന്‍ഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോണ്‍ക്രീറ്റ് മുക്തമാക്കും
ഇംഗ്ലണ്ടില്‍ സുരക്ഷിത ക്ലാസ് മുറികള്‍ ഉറപ്പാക്കാന്‍ 38 ബില്യണ്‍ പൗണ്ട് നിക്ഷേപവുമായി സര്‍ക്കാര്‍. റീന്‍ഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോണ്‍ക്രീറ്റ് (RAAC) നീക്കം ചെയ്യുന്നതിനുള്ള ഗ്രാന്റ് ലഭിച്ച ഇംഗ്ലണ്ടിലെ എല്ലാ സ്കൂളുകളും 2029 ഓടെ പൂര്‍ണ്ണമായും സുരക്ഷിതമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ അറിയിച്ചു. തകര്‍ന്ന അടിസ്ഥാന സംവിധാനമാണ് ഈ സര്‍ക്കാര്‍ ഏറ്റുവാങ്ങിയത് എന്നും എന്നാല്‍ അതിനെ അതുപോലെ വിടാന്‍ അനുവദിക്കില്ല എന്നുമായിരിന്നു നിലവിലെ സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. കുട്ടികള്‍ക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ക്ലാസ് മുറികളില്‍ പഠിക്കാനുള്ള സാഹചര്യം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ പുതിയ സമയരേഖ പ്രഖ്യാപിച്ചത്.
റീന്‍ഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോണ്‍ക്രീറ്റ് ഉപയോഗിച്ച ഭാഗങ്ങള്‍ ഇതിനകം 62 സ്കൂളുകളിലും കോളേജുകളിലും നീക്കം ചെയ്തതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
More »