ദിവസം 14,000 എന്‍എച്ച്എസ് ബെഡുകളില്‍ ഡിസ്ചാര്‍ജ് ചെയ്യേണ്ട രോഗികള്‍ കുടുങ്ങി കിടക്കുന്നു
എന്‍എച്ച്എസ് ആശുപത്രികളില്‍ ആവശ്യത്തിന് ബെഡുകള്‍ ലഭ്യമല്ലാതെ പോകുന്നതിന് പിന്നില്‍ പ്രധാനപ്പെട്ട കാര്യം എന്‍എച്ച്എസ് ബെഡുകളില്‍ ഡിസ്ചാര്‍ജ് ചെയ്യേണ്ട രോഗികള്‍ കുടുങ്ങി കിടക്കുന്നതാണ്. ആരോഗ്യം വീണ്ടെടുത്ത രോഗികളെ വേഗത്തില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയാണ് പലപ്പോഴും ഇതിലേക്ക് നയിക്കുന്നത്. ഇപ്പോഴും ദിവസേന 14,000 രോഗികള്‍ എന്‍എച്ച്എസ് ആശുപത്രി ബെഡുകളില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ പര്യാപ്തമായ തോതില്‍ കാത്തിരിക്കുന്നുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ മന്ത്രിമാര്‍ തയ്യാറാകണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. തങ്ങളുടെ പരിചരണത്തിലേക്ക് ആളുകളെ ട്രാന്‍സ്ഫര്‍ ചെയ്ത് കിട്ടാന്‍ 20 ശതമാനത്തോളം കെയര്‍ സേവനദാതാക്കള്‍ ആഴ്ചകള്‍ കാത്തിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന കണക്കുകള്‍ വെളിച്ചത്ത് വരുന്നത്.
More »
അനധികൃത കുടിയേറ്റക്കാരെ പൊക്കാന്‍ ഹോം ഓഫീസിന്റെ വ്യാപക റെയ്ഡ്; കനത്തപിഴ
അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് നിയോഗിച്ച നൂറുകണക്കിന് എംപ്ലോയര്‍മാര്‍ക്ക് വമ്പന്‍ പിഴ നല്‍കി എംപ്ലോയര്‍മാര്‍. കാര്‍ വാഷുകളിലും, നെയില്‍ ബാറുകളിലുമായി അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കിയവരെയാണ് ഹോം ഓഫീസ് റെയ്ഡില്‍ പിടികൂടിയത്. ഹോം ഓഫീസിന്റെ കീഴിലുള്ള ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ റെയ്ഡില്‍ അനധികൃതമായി ജോലിചെയ്യുന്നു എന്ന് സംശയിക്കപ്പെടുന്ന 75 പേര്‍ അറസ്റ്റിലായി.
രഹസ്യമായി അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങളിലാണ് ഒരാഴ്ചയായി റെയ്ഡുകള്‍ സംഘടിപ്പിച്ചത്. 225 ബിസിനസ്സുകള്‍ സന്ദര്‍ശിച്ച ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീമുകള്‍ അനധികൃത ജോലിക്കാരെ നിയോഗിച്ച 122 പേര്‍ക്ക് നോട്ടീസ് നല്‍കി.
ഓരോ അനധികൃത കുടിയേറ്റക്കാര്‍ക്ക് 45,000 പൗണ്ട് വീതം പിഴയാണ് ഉടമസ്ഥര്‍ നല്‍കേണ്ടത്. തുടര്‍ച്ചയായ ലംഘനങ്ങള്‍ക്ക് ഓരോ ജോലിക്കാര്‍ക്കും 60,000 പൗണ്ട് വീതവും പിഴ നല്‍കണം. അടുത്ത ആറ്
More »
നോട്ടിംഗ്ഹാം ഹില്‍ കാര്‍ണിവലില്‍ കത്തിക്കുത്ത്; യുവതി ഗുരുതരാവസ്ഥയില്‍; 15 പോലീസുകാര്‍ക്ക് പരിക്ക്; 90 പേര്‍ അറസ്റ്റില്‍
വംശീയ കലാപങ്ങള്‍ ശമിച്ചതിനു പിന്നാലെ ബ്രിട്ടനില്‍ ആശങ്ക സൃഷ്ടിച്ചു നോട്ടിംഗ്ഹാം ഹില്‍ കാര്‍ണിവലില്‍ കത്തിക്കുത്ത്. നോട്ടിംഗ്ഹാം ഹില്‍ കാര്‍ണിവലിന്റെ ആദ്യ ദിനം അക്രമത്തില്‍ മുങ്ങി. കാര്‍ണിവലിന്റെ ആരംഭമായ ഫാമിലി ഡേയില്‍ അരങ്ങേറിയ അക്രമങ്ങളില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. 15 പോലീസ് ഓഫീസര്‍മാര്‍ക്ക് അക്രമം നേരിടേണ്ടി വന്നപ്പോള്‍ 90 പേരെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി.
മൂന്ന് പേര്‍ക്ക് കുത്തേറ്റതില്‍ ഒരു 32-കാരി ഗുരുതരമായ പരുക്കുകളോടെയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളതെന്ന് മെറ്റ് പറഞ്ഞു. 29-കാരനായ വ്യക്തിയുടെ പരുക്കുകള്‍ മാരകമല്ല. അതേസമയം കുത്തേറ്റ മറ്റൊരു 24-കാരന്റെ സ്ഥിതി വ്യക്തമല്ല.
90 പേര്‍ അറസ്റ്റിലായിട്ടുള്ളതില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍, എമര്‍ജന്‍സി ജീവനക്കാര്‍ക്ക് എതിരായ അതിക്രമം, ആയുധങ്ങള്‍, മയക്കുമരുന്ന് എന്നിവ കൈവശം വെയ്ക്കല്‍, മോഷണം എന്നിങ്ങനെ
More »
ജിസിഎസ്ഇ ഫലങ്ങളില്‍ അഭിമാന വിജയം നേടി പോട്ടേഴ്‌സ് ബാറിലെ നാഥന്‍ ഡേവിഡ് ജോര്‍ജ്, ഷെഫീല്‍ഡിലെ നെയ്ല്‍ ജസ്റ്റിന്‍, എക്‌സീറ്ററിലെ സ്റ്റീവ്
ജിസിഎസ്ഇ ഫലങ്ങളില്‍ അഭിമാന വിജയം നേടിയ കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പുറത്തുവന്നു. പോട്ടേഴ്‌സ് ബാറിലെ നാഥന്‍ ഡേവിഡ് ജോര്‍ജ്, ഷെഫീല്‍ഡിലെ നെയ്ല്‍ ജസ്റ്റിന്‍, എക്‌സീറ്ററിലെ സ്റ്റീവ് എന്നിവരാണ് മികച്ച വിജയം കരസ്ഥമാക്കിയത്.
പോട്ടേഴ്‌സ് ബാറിലെ നാഥന്‍ ഡേവിഡ് ജോര്‍ജ് മൂന്ന് വിഷയങ്ങളില്‍ ഡബിള്‍ എ സ്റ്റാര്‍ അടക്കം മികച്ച നേട്ടമാണ് കൈവരിച്ചത്. സെന്റ് ജോണ്‍സ് പ്രെപ്പ് ആന്റ് സീനിയര്‍ പ്രൈവറ്റ് സ്‌കൂള്‍ എന്‍ഫീല്‍ഡില്‍ നിന്നും കണക്ക്, ജീവശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയില്‍ ഡബിള്‍ എ സ്റ്റാറും, ചരിത്രം, രസതന്ത്രം, ഇംഗ്ലീഷ് ഭാഷ എന്നിവയില്‍ എ സ്റ്റാറും, കമ്പ്യൂട്ടര്‍ സയന്‍സും ഇംഗ്ലീഷ് സാഹിത്യവും എന്നിവയില്‍ എയുമാണ് നാഥന്‍ നേടിയത്.
മോഹന്‍ ജോര്‍ജ്, റിന്‍സി മോഹന്‍ ജോര്‍ജ് ദമ്പതികളുടെ മകനാണ് നാഥന്‍. ലണ്ടനിലെ സെന്റ് മൈക്കിള്‍സ് ഗ്രാമര്‍ സ്‌കൂളില്‍ എ ലെവല്‍ പഠനത്തിനൊരുങ്ങുന്ന നാഥന്‍
More »
സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി സമ്മതിച്ച് ബിബിസി അവതാരകന്‍
ബിബിസി പുറത്താക്കിയതിന് പിന്നാലെ സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി സമ്മതിച്ച് ഫുട്‌ബോള്‍ പണ്ഡിതന്‍ ജെറെമിന്‍ ജെനാസ്. മാച്ച് ഓഫ് ദി ഡേ ഫുട്‌ബോള്‍ വിദഗ്ധനായും, ദി വണ്‍ ഷോ അവതാരകനുമായിരുന്ന മുന്‍ ഫുട്‌ബോള്‍ താരത്തിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ബിബിസി കരാറില്‍ നിന്നും പുറത്താക്കിയത്.
എന്നാല്‍ ഒരിക്കലും മറ്റാരുമായും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് സണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജെനാസ് അവകാശപ്പെട്ടു. അതേസമയം ഭാര്യയോട് കാണിച്ചത് വഞ്ചനയാണെന്നും മുന്‍ താരം കുറ്റസമ്മതം നടത്തി.
'ഞാന്‍ എഴുതിയ കാര്യങ്ങളിലും, പറഞ്ഞതിലുമൊന്നും അഭിമാനിക്കുന്നില്ല. ഇതെല്ലാം എന്റെ പിഴവാണ്. ഇതിന്റെ എല്ലാ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുക്കുന്നു', ജെനാസ് പറഞ്ഞു. എന്നാല്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നും, രണ്ട് മുതിര്‍ന്നവര്‍ തമ്മില്‍ പരസ്പരം അംഗീകരിച്ച
More »
യുകെയില്‍ ജോലിയും പഠനവുമില്ലാതെ കഴിയുന്ന യുവാക്കളുടെ എണ്ണം മൂന്നു മാസം കൊണ്ട് 870,000 ആയി
യുകെയില്‍ ജോലിയില്ലാതെ, ആവശ്യത്തിന് വിദ്യാഭ്യാസമോ പരിശീലനമോ നേടാതെ കഴിയുന്ന 16 മുതല്‍ 24 വയസ്സ് വരെയുള്ളവരുടെ എണ്ണം 2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസ കാലയളവില്‍ 872,000 തൊട്ടതായി ഔദ്യോഗിക കണക്കുകള്‍. അംഗീകരിക്കാന്‍ കഴിയാത്ത തോതില്‍ തൊഴിലെടുക്കാത്തവരുടെ എണ്ണമേറുന്നത് തടയാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ്.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ആകെ 872,000 പേരാണ് ഈ പട്ടികയിലുള്ളതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും 74,000 വര്‍ദ്ധനവാണ് നേരിട്ടത്. 16 മുതല്‍ 24 വയസ്സ് വരെയുള്ള 12.2 ശതമാനം പേരാണ് ഈ പട്ടികയില്‍ തുടരുന്നതെന്ന് കണക്കുകള്‍ വിശദമാക്കുന്നു.
ഈ പട്ടികയിലുള്ള 66% യുവാക്കളും സാമ്പത്തികമായി ആക്ടീവല്ലാത്ത വിഭാഗത്തിലാണ്. ഇവര്‍ ജോലിക്കായി അന്വേഷണം പോലും നടത്തുന്നില്ല. കോവിഡിന് ശേഷമുള്ള പട്ടികയിലെ വര്‍ദ്ധനവിന് പ്രധാന കാരണം ഈ വിഭാഗത്തിന്റെ വര്‍ദ്ധനവാണ്.
More »
പ്രൈസ് ക്യാപ്പ് ഉയര്‍ത്തി ഓഫ്‌ജെം; ഒക്ടോബര്‍ മുതല്‍ കുടുംബങ്ങള്‍ക്ക് ഉയര്‍ന്ന എനര്‍ജി ബില്ലുകള്‍
പ്രതീക്ഷിച്ചതുപോലെ കുടുംബങ്ങളുടെ നടുവൊടിക്കാന്‍ ശരാശരി വാര്‍ഷിക എനര്‍ജി ബില്ലുകളുടെ പ്രൈസ് ക്യാപ്പ് ഉയര്‍ത്തി എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം. ഒക്ടോബര്‍ മുതല്‍ 1717 പൗണ്ടിലേക്ക് ആണ് പ്രൈസ് ക്യാപ്പ് ഉയര്‍ത്തിയത്. ഹോള്‍സെയില്‍ ഗ്യാസ് വിലയിലെ വര്‍ദ്ധനവാണ് 10% ക്യാപ്പ് ഉയര്‍ത്താന്‍ കാരണമായതെന്ന് ഓഫ്‌ജെം പറഞ്ഞു.
നിലവില്‍ പ്രതിവര്‍ഷം 1568 പൗണ്ടെന്ന നിലയില്‍ നിന്നുമാണ് ഒക്ടോബറില്‍ 200 പൗണ്ടോളം വ്യത്യാസം വരുന്നത്. ഇലക്ട്രിസിറ്റിയും, ഗ്യാസും ഉപയോഗിച്ച് ഡയറക്ട് ഡെബിറ്റില്‍ പണം അടയ്ക്കുന്നവര്‍ക്കാണ് ഈ മാറ്റം നേരിടുക.
ഇതോടെ ശരാശരി ബില്ലില്‍ പ്രതിമാസം 12.41 പൗണ്ട് വീതം ചേര്‍ക്കപ്പെടും. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ എനര്‍ജി ഉപയോഗത്തിന് എനര്‍ജി സപ്ലൈയേഴ്‌സ് ചാര്‍ജ്ജ് ചെയ്യുന്ന പരമാവധി വിലയ്ക്കാണ് പ്രൈസ് ക്യാപ്പ് നിശ്ചയിക്കുന്നത്. എന്നാല്‍ എനര്‍ജി ഉപയോഗത്തിന് അനുസരിച്ച്
More »
'കുഞ്ഞുങ്ങളെ മറന്ന് എന്തിന് ചെയ്തു?' അനില്‍ ചെറിയാന്റെ വിയോഗത്തിന്റെ വേദനയില്‍ ഉറ്റ സുഹൃത്ത്
ഏറ്റവും അടുത്ത രണ്ടു സുഹൃത്തുക്കളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് ഏറ്റുമാനൂര്‍ സ്വദേശി സുനില്‍ കുമാറും കുടുംബവും. ഭാര്യ സോണിയ കുഴഞ്ഞു വീണു മരിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത അനില്‍ ചെറിയാന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയില്‍ ആദ്യം കണ്ട വ്യക്തിയാണ് സുഹൃത്തായിരുന്ന സുനില്‍കുമാര്‍. അതിന്റെ ഞെട്ടല്‍ തന്നെ ഇപ്പോഴും വിട്ടു മാറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. 'ഒന്നിനെ കുറിച്ചും ആശങ്കപ്പെടേണ്ടെന്നും വീസയുടെ കാര്യങ്ങള്‍ ഉള്‍പ്പടെ എല്ലാം ശരിയാക്കാമെന്നും ഉറപ്പു നല്‍കിയിട്ടും അവന്‍ കുഞ്ഞുങ്ങളെ പോലും ഓര്‍ക്കാതെ എന്തിനിതു ചെയ്തെന്ന് അറിയില്ല' - സുനില്‍ സങ്കടപ്പെടുന്നു. നാട്ടില്‍ കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ചു ജോലി ചെയ്തിരുന്നപ്പോള്‍ മുതലുള്ള സൗഹൃദമാണ് ഇരുവരുടേതും. അനില്‍ യുകെയില്‍ എത്തിയതിനു പിന്നാലെ അതേ സ്ഥലത്തേയ്ക്കു തന്നെ സുനിലും വരികയായിരുന്നു.
നാട്ടില്‍ നിന്നെത്തി മണിക്കൂറുകള്‍
More »
യുകെയില്‍ കൂടുതല്‍ സംസാരിക്കുന്ന 10 ഭാഷകളില്‍ പഞ്ചാബിയും ഉറുദുവും ഗുജറാത്തിയും
യുകെയില്‍ മലയാളി കുടിയേറ്റം ശക്തമായിട്ടു രണ്ടു പതിറ്റാണ്ട് പിന്നിട്ടു. മലയാളികള്‍ യുകെയില്‍ ധാരാളം എത്തിയെങ്കിലും അവിടെ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഇംഗ്ലിഷ് ഒഴികെയുള്ള 10 ഭാഷകളുടെ കണക്കെടുക്കുമ്പോല്‍ മലയാളം അതിലില്ല. പഞ്ചാബിയും ഉറുദുവും ഗുജറാത്തിയും ഉണ്ടുതാനും.
ഓഫിസ് ഫോര്‍ നാഷനല്‍ സ്റ്റാറ്റിക്സിന്റെ കണക്കുകള്‍ പ്രകാരം യുകെയില്‍ താമസിക്കുന്ന 4.1 ദശലക്ഷം ആളുകള്‍ക്ക് ഇംഗ്ലിഷ് മാതൃഭാഷയല്ല. പടിഞ്ഞാറന്‍ ലണ്ടന്‍, സ്ലോ, സതാംപ്ടണ്‍, ബര്‍മിങാം, ലീഡ്സ് തുടങ്ങിയ സ്ഥലങ്ങളില്‍ 6,12,000 പേര്‍ സംസാരിക്കുന്ന പോളിഷ് ആണ് ഇംഗ്ലിഷ് ഇതര ഭാഷകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. അഞ്ച് ലക്ഷം പേരോളം സംസാരിക്കുന്ന ഭാഷയായ റൊമാനിയന്‍ ആണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. മൂന്ന് ലക്ഷത്തോളം പേര്‍ സംസാരിക്കുന്ന പഞ്ചാബിയാണ് മൂന്നാം സ്ഥാനത്ത് . ഏകദേശം 270,000 പേര്‍ സംസാരിക്കുന്ന ഉറുദു നാലാം സ്ഥാനത്താണ്. ഉര്‍ദു സംസാരിക്കുന്ന ഭൂരിഭാഗം
More »