ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെയോട് മുഖം തിരിക്കുന്നു; ഈ വര്‍ഷം അപേക്ഷകരില്‍ 32,687 പേരുടെ കുറവ്
മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെയിലെത്താന്‍ തിരക്ക് കൂട്ടുകയായിരുന്നു. എന്നാല്‍ വിസാ നിയന്ത്രങ്ങള്‍ മൂലം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ യുകെയോട് മുഖം തിരിക്കുകയാണ്. യുകെ യൂണിവേഴ്‌സിറ്റികളിലേക്ക് ഈ വര്‍ഷം അപേച്ചവരില്‍ 32,687 പേരുടെ കുറവ് ആണ് ഉണ്ടായത്. കുടിയേറ്റ നിയന്ത്രണങ്ങള്‍ കര്‍ശനമാകുന്ന സാഹചര്യത്തിലാണ് ഇതെന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
2024 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം യുകെയിലേക്ക് ഉന്നത പഠനത്തിനായി വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 23 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നതെന്ന് ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കി. ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം ബ്രിട്ടനില്‍ രണ്ട് വര്‍ഷം തുടര്‍ന്ന് ജോലി ചെയ്യാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന ഗ്രാജുവേറ്റ് വിസാ റൂട്ടില്‍ ഈ അവകാശം കരസ്ഥമാക്കിയ ഏറ്റവും വലിയ വിഭാഗം ഇന്ത്യന്‍
More »
ജിസിഎസ്ഇ പരീക്ഷയില്‍ മികവ് ആവര്‍ത്തിച്ച് മലയാളി വിദ്യാര്‍ത്ഥികള്‍
എ ലെവലിനു പിന്നാലെ ജിസിഎസ്ഇ ഫലങ്ങളിലും മികവ് കാട്ടി മലയാളി കുട്ടികള്‍. പതിനൊന്നില്‍ പത്തും ഡബിള്‍ സ്റ്റാറും ഒരു വിഷയത്തിന് എ സ്റ്റാറും നേടിയാണ് എസെക്‌സിലെ ജോര്‍ദാന്‍ തോമസ് എന്ന മിടുക്കന്‍ അഭിമാന വിജയം കരസ്ഥമാക്കിയത്. ഹോണ്‍ചര്‍ച്ചിലെ ചാമ്പ്യന്‍ കാത്തലിക് സ്‌കൂളിലെ ടോപ്പ് സ്‌കോറര്‍ കൂടിയാണ് ജോര്‍ദാന്‍.
പാപാജോണ്‍സ് ഫ്രാഞ്ചൈസി ഉടമയായ ജീത്തു തോമസിന്റെയും കിംഗ് ജോര്‍ജ്ജ് ഹോസ്പിറ്റലിലെ തീയേറ്റര്‍ നഴ്‌സായ മഞ്ജു തോമസിന്റെയും മകനാണ് ജോര്‍ദാന്‍. സഹോദരന്‍ റിയാന്‍ തോമസ്.
റെഡ്ഡിംഗിലെ ജോയന്ന ജോബിന്‍ എന്ന മിടുക്കി നേടിയത് പതിനൊന്നില്‍ ഒന്‍പതു വിഷയങ്ങള്‍ക്കും ഡബിള്‍ സ്റ്റാളുകളാണ്. ബാക്കി രണ്ടെണ്ണത്തിന് എ സ്റ്റാറുകളും. ജ്യോഗ്രഫി, കണക്ക്, ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ഫുഡ് പ്രിപ്പറേഷന്‍ ആന്റ് ന്യൂട്രിഷന്‍, ഫ്രഞ്ച്, ജര്‍മന്‍, ലിറ്ററേച്ചല്‍ വിഷയങ്ങള്‍ക്കാണ് ഡബിള്‍ സ്റ്റാറുകള്‍ നേടിയത്. ചെറിയ
More »
നഴ്‌സുമാര്‍ക്കും നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും ഗ്രാന്റിന് അപേക്ഷിക്കാം; അവസാന തീയതി ഒക്ടോബര്‍ 18
നഴ്സിംഗ് പഠനത്തിനും തൊഴില്‍ മേഖലയില്‍ ഉന്നതി കൈവരിക്കുന്നതിനുമായി നഴ്സിംഗ് മിഡ്വൈഫറി രംഗത്തുള്ളവര്‍ക്ക് ആര്‍ സി എന്‍ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച 2500 പൗണ്ട് വരെയുള്ള ഗ്രാന്റിന് അപേക്ഷിക്കാമെന്ന് ആര്‍ സി എന്‍ അറിയിച്ചു. റെജിസ്റ്റര്‍ ചെയ്ത പ്രൊഫഷണലുകള്‍ക്ക് 1600 പൗണ്ടും നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 2500 പൗണ്ടുമാണ് ഗ്രാന്റായി നല്‍കുക. എല്ലാ വര്‍ഷവും നല്‍കിവരുന്ന ഈ വാര്‍ഷിക ശരത്ക്കാല എഡ്യൂക്കേഷന്‍ ആന്‍ഡ് കരിയര്‍ ഡെവെലപ്‌മെന്റ് ഗ്രാന്റിനായി ഇപ്പോള്‍ അപേക്ഷിക്കാം.
ഈ ഗ്രാന്റുകളില്‍ മിക്കതും നഴ്സ്, മിഡ്വൈഫ്, സപ്പോര്‍ട്ട് വര്‍ക്കര്‍ തുടങ്ങി ആര്‍ക്കും ലഭ്യമാണ്. അതിനായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗില്‍ അംഗമാകണം എന്നില്ല. കണ്‍ടിന്യൂഡ് പ്രൊഫഷണല്‍ ഡവലപ്‌മെന്റ് (സി പി ഡി) പരിശീലന കോഴ്സുകള്‍, കൂടുതല്‍ ബിരുദങ്ങള്‍ക്കായുള്ള പഠനം തുടങ്ങി, തൊഴിലിലെ ഉയര്‍ച്ച ലാക്കാക്കിയുള്ള ഏതൊരു പ്രവര്‍ത്തനത്തിനും ഈ തുക
More »
പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ പണപ്പെരുപ്പത്തെ മറികടന്നുള്ള വാടക വര്‍ധന നടപ്പാക്കാന്‍ ചാന്‍സലര്‍
കൗണ്‍സില്‍ ഹോമുകളില്‍ താമസിക്കുന്ന വാടകക്കാരെ പിഴിഞ്ഞ് പുതിയ വീടുകള്‍ക്കായി പണമുണ്ടാക്കാന്‍ ലേബര്‍ ഗവണ്‍മെന്റ്. ഇവര്‍ക്കായി പണപ്പെരുപ്പത്തെ മറികടന്നുള്ള വാടക വര്‍ധന നടപ്പാക്കാനാണ് ചാന്‍സലറുടെ നീക്കം.
അടുത്ത പത്ത് വര്‍ഷത്തേക്ക് ഓരോ വര്‍ഷവും പണപ്പെരുപ്പത്തെ അധികരിച്ചുള്ള സബ്‌സിഡി വാടക നിരക്ക് വര്‍ധിപ്പിക്കാനാണ് മന്ത്രിമാര്‍ ആലോചിക്കുന്നത്. ഇതുവഴി താങ്ങാവുന്ന വിലയിലുള്ള വീടുകള്‍ നിര്‍മ്മിക്കാനുള്ള പണം കണ്ടെത്താമെന്നാണ് പ്രതീക്ഷ.
പണപ്പെരുപ്പത്തിന്റെ സിപിഐ കണക്ക് പ്രകാരം ഇംഗ്ലണ്ടിലെ വാടക നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്താനാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ശ്രമം. നിലവില്‍ 2.2 ശതമാനത്തിലാണ് പണപ്പെരുപ്പം. ഇതിനൊപ്പം ഒരു ശതമാനം വീതം വാര്‍ഷിക വര്‍ധന ഉള്‍പ്പെടുത്തി വാടക ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
More »
ബെഡ്‌ഫോര്‍ഡില്‍ വീടിന് തീപിടിച്ച് യുവതിയും മൂന്ന് മക്കളും പൊള്ളലേറ്റു മരിച്ചു; സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
ബെഡ്‌ഫോര്‍ഡിലെ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ യുവതിയായ അമ്മയും മൂന്ന് മക്കളും പൊള്ളലേറ്റു മരിച്ചു. 29 കാരി ബ്രേ്യാണീ ഗവിത്ത് അവരുടെ മക്കളായ ഡെനിസ്റ്റി ബിര്‍ട്ടില്‍ (9), ഓസ്ചര്‍ ബിര്‍ട്ടില്‍ (5), ഓബ്രീ ബ്രിട്ടില്‍ (2) എന്നിവരാണ് മരണമടഞ്ഞത്. വെസ്റ്റ്ബറി റോഡിലെ വീട്ടിലായിരുന്നു സംഭവം. സംഭവസ്ഥലത്തു നിന്നും 29 കാരനായ ഒരു യുവാവിനെ ഗുരുതര പരിക്കുകളോടെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ച ഉച്ച കഴിഞ്ഞ് സംഭവസ്ഥലത്ത് നടത്തിയ പത്ര സമ്മേളനത്തിലാണ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് മരിച്ചവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഒരു സ്ത്രീയും അവരുടെ മൂന്ന് മക്കളും മരണമടഞ്ഞ സംഭവത്തില്‍ മനപൂര്‍വ്വം തീ കൊളുത്തുകയായിരുന്നു എന്നാണ് പോലീസ് വിശ്വസിക്കുന്നത്. ഗാര്‍ഹിക പ്രശ്നങ്ങളാണ് കാരണമെന്ന് വിശ്വസിക്കുന്നതായും പോലീസ് പറഞ്ഞു.
മരണമടഞ്ഞവരുടെ
More »
ജിസിഎസ്ഇ ഫലങ്ങള്‍; ഇംഗ്ലീഷിലും, മാത്സിലും ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍
ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ജിസിഎസ്ഇ ഫലങ്ങള്‍ ഇന്ന് പുറത്തുവരാന്‍ ഇരിക്കവെ ആശങ്കയും ഉയരുന്നു. ഇംഗ്ലീഷിലും, മാത്സിലും 'കൂട്ടത്തോല്‍വി' നേരിടുമെന്നാണ് ആശങ്ക. കാല്‍ശതമാനം പേര്‍ക്കും ഈ വിഷയങ്ങള്‍ കടുകട്ടിയായിരുന്നു.
ജിസിഎസ്ഇ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെല്ലാം എ-ലെവലിന് പോകാന്‍ കഴിയുമെന്നും, ബിടെക് അല്ലെങ്കില്‍ അപ്രന്റീസ്ഷിപ്പിന് പോകണമെന്നും വ്യക്തമാകും. എന്നാല്‍ കാല്‍ശതമാനം പേരും ജിസിഎസ്ഇ ഇംഗ്ലീഷിലും, മാത്സിലും തോല്‍വി അടയുമെന്നാണ് കോളേജ് നേതാക്കളുടെ മുന്നറിയിപ്പ്. ഈ വര്‍ഷം സീറ്റുകള്‍ നേടുന്നത് മത്സരമായി മാറുമെന്നും പറയപ്പെടുന്നു.
മിക്ക വിദ്യാര്‍ത്ഥികളും കോളേജുകളിലും, സ്‌കൂളുകളിലും സിക്‌സ്ത് ഫോമിനായി അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ശരിയായ ഗ്രേഡ് ലഭിക്കുന്നത് ആസ്പദമാക്കിയാകും പ്രവേശനം. ഉന്നത കോളേജുകളിലെ ചില
More »
വിവാദ 20 മൈല്‍ വേഗതാ സോണുകള്‍ വിപുലീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി; എതിര്‍പ്പുമായി ഡ്രൈവര്‍മാര്‍
വിവാദമായ 20 മൈല്‍ വേഗതാ സോണുകളും, കുറഞ്ഞ ട്രാഫിക് മേഖലകളും രാജ്യത്ത് കൂടുതലായി വിപുലീകരിക്കാന്‍ ലേബര്‍ ഗവണ്‍മെന്റ്. ഡ്രൈവര്‍മാരെ ദേഷ്യം പിടിപ്പിക്കുന്ന കുറഞ്ഞ വേഗതയുള്ള മേഖലകള്‍ സംബന്ധിച്ച് ലോക്കല്‍ ഏരിയകള്‍ക്ക് തീരുമാനിക്കാന്‍ അനുവദിക്കുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ലൂസെ ഹെയ്ഗിന്റെ പ്രഖ്യാപനം.
ട്രാന്‍സ്‌പോര്‍ട്ട് നയങ്ങളുടെ പേരിലുള്ള സാംസ്‌കാരിക യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഹെയ്ഗ് പറയുന്നു. ഇതിന്റെ ഭാഗമായി ആക്ടീവ് ട്രാവലിനുള്ള സാമ്പത്തിക പിന്തുണ അസാധാരണമായി വര്‍ദ്ധനവുകള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി വ്യക്തമാക്കി.
പോപ്പ് അപ്പ് സൈക്കിള്‍ ലെയിനുകള്‍, വീതിയേറിയ നടപ്പാതകള്‍, കാറുകള്‍ക്ക് തെരുവുകള്‍ അടയ്ക്കല്‍ എന്നിങ്ങനെയുള്ള ലോ-ട്രാഫിക് നെയ്ബര്‍ഹുഡുകള്‍ വിജയകരമായെന്നാണ് പല കൗണ്‍സിലുകളും പ്രശംസിക്കുന്നത്.
More »
പ്രസ്റ്റണില്‍ മലയാളി യുവാവ് ആത്മഹത്യചെയ്ത നിലയില്‍
യുകെ മലയാളികളെ ഞെട്ടിച്ചു കൊണ്ട് തുടര്‍ മരണങ്ങള്‍. അതില്‍ത്തന്നെ രണ്ടു ദിവസത്തിനിടെ രണ്ടു യുവാക്കള്‍ ജീവനൊടുക്കി എന്നതാണ് ഏറെ നടുക്കം സൃഷ്ടിക്കുന്നത്. പ്രസ്റ്റണില്‍ മലയാളി യുവാവ് അനീഷ് ജോയിയെ ആണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.
നാലു വര്‍ഷം മുമ്പ് യുകെയിലെത്തിയ അനീഷ് ഭാര്യ ടിന്റു അഗസ്റ്റിനും രണ്ടു മക്കള്‍ക്കും ഒപ്പമായിരുന്നു കുടുംബസമേതം പ്രസ്റ്റണ്‍ ലങ്കെന്‍ഷെയറില്‍ കഴിഞ്ഞിരുന്നത്. ലങ്കന്‍ഷെയര്‍ ആന്റ് സൗത്ത് കുംബ്രിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജീവനക്കാരനായിരുന്നു. ഭാര്യ ടിന്റു എന്‍എച്ച്എസ് നഴ്‌സാണ്.
കുടുംബ പ്രശനങ്ങളെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് അനീഷിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നതായി പറയപ്പെടുന്നു. ജാമ്യം ലഭിച്ചതിനു പിന്നാലെ താമസ സ്ഥലത്തു എത്തിയ അനീഷ് ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം ജീവനൊടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ ഫോണില്‍ വിളിച്ചിട്ട്
More »
വിദേശ കെയര്‍ ജീവനക്കാര്‍ ചൂഷണത്തിന് വിധേയമാകുന്നതില്‍ ആറ് മടങ്ങ് വര്‍ധന
നല്ല ജോലിയും മെച്ചപ്പെട്ട വേതനവും മോഹിച്ചു യുകെ കെയര്‍ മേഖലയില്‍ എത്തുന്ന വിദേശ കെയര്‍ ജീവനക്കാര്‍ക്ക് ദുരിതജീവിതം. സ്വപ്‌നം കണ്ടെത്തിയ ജോലിയും, ജീവിതത്തിനും പകരം ചൂഷണത്തിന് വിധേയമാകുകയാണവര്‍. ചൂഷണത്തിന് വിധേയമാകുന്നുവെന്ന് പരാതിപ്പെടുന്ന വിദേശ കെയര്‍ ജീവനക്കാരുടെ എണ്ണത്തില്‍ ആറ് മടങ്ങ് വര്‍ധന രേഖപ്പെടുത്തുന്നുവെന്ന കണക്കുകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ചൂഷണത്തിന് ഇടയാക്കുന്ന കരാറുകളില്‍ പെട്ടതായി റിപ്പോര്‍ട്ട് ചെയ്ത വിദേശ സോഷ്യല്‍ കെയര്‍ ജോലിക്കാരുടെ എണ്ണത്തില്‍ ആറിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ബ്രിട്ടീഷ് കെയര്‍ സിസ്റ്റം കുടിയേറ്റക്കാരെ വ്യാപക ചൂഷണത്തിന് ഇരയാക്കുന്നതിന് പുതിയ തെളിവാണ് ഈ കണക്കുകള്‍.
റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നല്‍കുന്ന ഡാറ്റ പ്രകാരം 2023-24 വര്‍ഷത്തില്‍ തങ്ങളെ കെയര്‍ ജോലിക്കാര്‍ 134 തവണ ബന്ധപ്പെട്ടതായി വ്യക്തമാക്കുന്നു. ജോലി ഉപേക്ഷിച്ചാല്‍
More »