യു.കെ.വാര്‍ത്തകള്‍

ജീവനക്കാര്‍ പണിമുടക്കിലേക്ക്; ഹീത്രൂ വിമാനത്താവള പ്രവര്‍ത്തനത്തെ ബാധിക്കും, മലയാളികള്‍ക്ക് തിരിച്ചടി
ലണ്ടന്‍ : ഹീത്രൂ വിമാനത്താവളത്തില്‍ നൂറുകണക്കിന് ബോര്‍ഡര്‍ സുരക്ഷാ ജീവനക്കാര്‍ തൊഴില്‍ നിബന്ധനകളിലെ മാറ്റങ്ങള്‍ക്കെതിരെ പണിമുടക്കിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 31 മുതല്‍ 23 ദിവസത്തേക്കാണ് പണിമുടക്കുകള്‍ക്ക് ഒരുങ്ങുന്നത്. പബ്ലിക് ആന്‍ഡ് കൊമേഴ്സ്യല്‍ സര്‍വീസസ് (പിസിഎസ്) യൂണിയനിലെ ഏകദേശം 650 അംഗങ്ങളാണ് പണിമുടക്കില്‍ പങ്കെടുക്കുക. സെപ്റ്റംബര്‍ 22 വരെയാണ് പണിമുടക്ക് . ഹീത്രൂ എയര്‍പോര്‍ട്ടിലെ 2, 3, 4, 5 ടെര്‍മിനലുകളില്‍ പ്രവര്‍ത്തിച്ചിരുന്ന പിസിഎസ് അംഗങ്ങള്‍ ഏപ്രിലില്‍ പുതിയ ഡ്യൂട്ടി റോസ്റ്റര്‍ വന്നതിന് ശേഷം മാനേജ്മെന്റുമായി തര്‍ക്കത്തിലായിരുന്നു. പണിമുടക്ക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഓണത്തിന്റെ സമയത്ത് നിരവധി മലയാളികള്‍ ആണ് ഹീത്രു എയര്‍പോര്‍ട്ട് വഴി കേരളത്തിലേക്ക് യാത്ര തിരിക്കാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.

More »

‘സോഷ്യല്‍ വര്‍ക്ക് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍’ ചുരുക്കപ്പട്ടികയില്‍ ഇടം നേടി മലയാളി
ലണ്ടന്‍ : യുകെയില്‍ 2024 ലെ 'സോഷ്യല്‍ വര്‍ക്ക് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' അവാര്‍ഡിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടി കൊല്ലം അഞ്ചല്‍ സ്വദേശിയായ വിശാല്‍ ഉദയകുമാര്‍. ലണ്ടനില്‍ ബ്രൂണല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായ വിശാലിനൊപ്പം ഇതേ യൂണിവേഴ്സിറ്റിയിലെ തന്നെ ടിയാന്‍ഗ എന്‍ഗേല്‍ എന്ന മറ്റൊരു വിദ്യാര്‍ഥിയും ചുരുക്കപ്പട്ടികയിലുണ്ട്. ഇംഗ്ലണ്ടിലെ സര്‍വ്വകലാശാലകളില്‍ നിന്നും ഏറ്റവും മികച്ച സബ്മിഷനുകള്‍ കാണിക്കുന്ന ചുരുക്കപ്പട്ടികയിയിലെ അഞ്ച് സ്ഥാനങ്ങളില്‍ രണ്ടെണ്ണം തങ്ങളുടെ മാസ്റ്റേഴ്സ് വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയെന്ന് ബ്രൂണല്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. നവംബറില്‍ ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ അന്തിമഫലം അറിയുവാന്‍ കഴിയും. ഇതേ വിഭാഗത്തിലെ മുന്‍ അവാര്‍ഡ് ജേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുള്‍പ്പെടെ സ്വതന്ത്ര വിധികര്‍ത്താക്കളുടെ പാനലുകളാണ്

More »

എംപോക്‌സ് വാക്‌സിനും, ചികിത്സകളും അടിയന്തരമായി സജ്ജീകരിച്ച് ബ്രിട്ടന്‍
എംപോക്‌സ് വൈറസ് ബ്രിട്ടീഷ് മണ്ണില്‍ എത്തിച്ചേര്‍ന്നിരിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ എംപോക്‌സ് വാക്‌സിനുകള്‍ ശേഖരിച്ച് യുകെ. ക്ലെയ്ഡ് 1 എംപോക്‌സ് വേരിയന്റിനെ തിരിച്ചറിയാന്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പത്തെ വൈറസിനെ അപേക്ഷിച്ച് പുതിയ വേരിയന്റ് വേഗത്തില്‍ പടരുന്നതും, ഉയര്‍ന്ന തോതില്‍ ജീവനെടുക്കുന്നതുമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനകം സ്വീഡനിലും, പാകിസ്ഥാനിലും രോഗങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കില്‍ ആദ്യം കണ്ടെത്തിയ പുതിയ എംപോക്‌സ് വേരിയന്റ് ഇതുവരെയുള്ളതില്‍ ഏറ്റവും അപകടകാരിയാണെന്നാണ് കരുതുന്നത്. പ്രാഥമിക ലക്ഷണങ്ങള്‍ ഫ്‌ളൂവിന് സമാനമാണ്. മുഖത്ത് നിന്നുള്ള ചൊറിച്ചില്‍ പിന്നീട് ശരീരം മുഴുവന്‍ പടരുകയും, ഇന്‍ഫെക്ഷനായി

More »

നാട്ടില്‍നിന്ന് മടങ്ങിയെത്തി മണിക്കൂറുകള്‍ക്കകം റെഡിച്ചിലെ മലയാളി നഴ്സ് കുഴഞ്ഞുവീണു മരിച്ചു
യുകെ മലയാളി സമൂഹത്തെ ഞെട്ടിച്ചു റെഡിച്ചില്‍ കോട്ടയം സ്വദേശിയായ നഴ്‌സിന്റെ അപ്രതീക്ഷിത വിയോഗം. കോട്ടയം ചിങ്ങവനം സ്വദേശിയായ സോണിയ അനില്‍(39) ആണ് നാട്ടില്‍ നിന്ന് തിരിച്ചെത്തി മണിക്കൂറുകള്‍ക്കകം വിടപറഞ്ഞത്. കാലില്‍ ചെറിയൊരു ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പത്തു ദിവസം മുമ്പാണ് സോണിയ നാട്ടില്‍ പോയത്. ഞായറാഴ്ച രാവിലെ പത്തരയോടെ റെഡിച്ചിലെ വീട്ടില്‍ തിരിച്ചെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശ്വാസ തടസം അനുഭവപ്പെട്ടതോടെ കുഴഞ്ഞുവീഴ്ങ്ങുകയായിരുന്നു. അടിയന്തര വൈദ്യ സഹായം എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റെഡിച്ചിലെ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു സോണിയ. അനില്‍ ചെറിയാനാണ് ഭര്‍ത്താവ്. മക്കള്‍ : ലിയ, ലൂയിസ്. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിച്ചിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു സോണിയ. കെസിഎ റെഡിച്ചിന്റെ പ്രസിഡന്റ് ജെയ് തോമസും സെക്രട്ടറി ജസ്റ്റിന്‍ തോമസും ട്രഷറര്‍ ജോബി ജോണും

More »

ഹീത്രൂ വിമാനത്താവളത്തിന് സമീപം ഹോട്ടല്‍ മുറിയില്‍ എയര്‍ ഇന്ത്യ എയര്‍ ഹോസ്റ്റസിന് നേര്‍ക്ക് ആക്രമണം
ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ എയര്‍ ഇന്ത്യ എയര്‍ ഹോസ്റ്റസിന് നേര്‍ക്ക് ആക്രമണം. ഹീത്രൂ വിമാനത്താവളത്തിന് സമീപം ഉള്ള ഹോട്ടലിലെ മുറിയില്‍ അതിക്രമിച്ച് കയറിയാണ് അജ്ഞാതന്റെ അക്രമം. യുവതിയുടെ കരച്ചില്‍ കേട്ട് അടുത്ത മുറികളിലുണ്ടായിരുന്ന സഹജീവനക്കാര്‍ ഓടിയെത്തിയതോടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടാന്‍ അക്രമി ശ്രമിച്ചെങ്കിലും സഹജീവനക്കാര്‍ ഇയാളെ പിടികൂടി. ഭയചകിതയായ യുവതിക്ക് മുറിവുകളേറ്റതിനാല്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ഇപ്പോള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ എയര്‍ ഹോസ്റ്റസിന് കൗണ്‍സിലിംഗ് ലഭ്യമാക്കുന്നതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് അക്രമം അരങ്ങേരിയത്. 'ഹോട്ടലില്‍ അതിക്രമിച്ച് കയറിയ സംഭവം വളരെ രോഷം ജനിപ്പിക്കുന്നതാണ്, ഒരു സുപ്രധാന അന്താരാഷ്ട്ര ശൃംഖലയുടെ ഹോട്ടലാണിത്, ഇവിടെ വെച്ചാണ് ഞങ്ങളുടെ ഒരു അംഗത്തിന് അക്രമം നേരിട്ടത്', എഐ വക്താവ് സ്ഥിരീകരിച്ചു. തങ്ങളുടെ

More »

കലാപം; 92% മുസ്ലീങ്ങള്‍ പറയുന്നത് യുകെ ജീവിതം സുരക്ഷിതമല്ലെന്ന്
സൗത്ത്‌പോര്‍ട്ടില്‍ നടന്ന മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മരണവുമായി ബന്ധപ്പെട്ട് നടന്നഅതിതീവ്ര വലതുപക്ഷക്കാരുടെ കലാപം യു കെയിലെ മുസ്ലീങ്ങളില്‍ അതീവ ആശങ്ക ജനിപ്പിച്ചതായി സര്‍വ്വേ. മുസ്ലീങ്ങളുമായും മറ്റ് വംശീയ ന്യൂനപക്ഷങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡാറ്റാ ഓര്‍ഗനൈസേഷനായ മുസ്ലീം സെന്‍സസ് കമ്മീഷന്‍ ചെയ്ത സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 92 ശതമാനം ആളുകളും പറയുന്നത് യു കെയിലെ ജീവിതം ഒട്ടും സുരക്ഷിതമല്ലെന്നാണ്. വിവിധ പശ്ചാത്തലങ്ങളുള്ള 1519 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ആഗസ്റ്റ് 5, 6 തീയതികളിലായിട്ടായിരുന്നു സര്‍വ്വേ നടത്തിയത്. ലഹള ആരംഭിച്ച ജൂലൈ 30 മുതല്‍, സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ആറില്‍ അഞ്ചുപേര്‍ വീതം വ്യക്തിപരമായി വംശീയ ആക്രമണത്തിന് വിധേയരാവര്‍ ആണെന്ന് സര്‍വ്വേ ഫലം പറയുന്നു. മൂന്നില്‍ രണ്ടു പേര്‍ അത്തരം ആക്രമണങ്ങള്‍ക്ക് ദൃക്സാക്ഷികള്‍ ആയവരാണ്. അതില്‍ ഏറ്റവും അധികം പേര്‍

More »

മുന്‍നിര യൂണിവേഴ്‌സിറ്റികള്‍ യുകെ സ്‌കൂള്‍ ലീവേഴ്‌സിന് കൂടുതല്‍ സീറ്റുകള്‍ നല്‍കി
എ-ലെവല്‍ ഫലങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ചതായതും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതും മൂലം ഉയര്‍ന്ന ഫീസുള്ള യൂണിവേഴ്‌സിറ്റികള്‍ 13% അധികം യുകെ സ്‌കൂള്‍ ലീവേഴ്‌സിനെ പ്രവേശിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച എ-ലെവല്‍ ഫലങ്ങള്‍ രേഖപ്പെടുത്തിയതോടെയാണ് എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തത്. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെയുള്ള മുന്‍നിര യൂണിവേഴ്‌സിറ്റികള്‍ യുകെ സ്‌കൂള്‍ ലീവേഴ്‌സിന് ഇക്കുറി കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വിദേശ വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്‌മെന്റ് കുറഞ്ഞതാണ് ഇതിന് കാരണമായത്. കൂടാതെ കോവിഡ് മഹാമാരി കാലത്ത് പ്രവേശിപ്പിച്ച വന്‍തോതിലുള്ള അണ്ടര്‍ഗ്രാജുവേറ്റുകള്‍ ഒഴിഞ്ഞുപോയതും മിക്ക യൂണിവേഴ്‌സിറ്റികള്‍ക്കും അനുഗ്രഹമായി. വ്യാഴാഴ്ച എ ലെവല്‍ ഫലങ്ങള്‍

More »

വീട് വാങ്ങുന്ന മക്കളെ സഹായിക്കാന്‍ മാതാപിതാക്കള്‍ കഴിഞ്ഞവര്‍ഷം ഇറക്കിയത് 10 ബില്ല്യണ്‍ പൗണ്ട്
കഴിഞ്ഞ വര്‍ഷം ആദ്യമായി വീട് വാങ്ങുന്ന മക്കളെ സഹായിക്കാന്‍ മാതാപിതാക്കള്‍ നല്‍കിയത് 9.4 ബില്ല്യണ്‍ പൗണ്ട്. അഞ്ച് വര്‍ഷം മുന്‍പത്തേക്കാള്‍ ഇരട്ടിയാണ് ഈ കണക്കുകളെന്ന് ഗവേഷണം വ്യക്തമാക്കി. 2023-ല്‍ പ്രോപ്പര്‍ട്ടി വിപണിയില്‍ പ്രവേശിക്കാന്‍ സാധിച്ച 57 ശതമാനം പേര്‍ക്കും മാതാപിതാക്കളുടെയോ, കുടുംബാംഗങ്ങളുടെയോ സഹായം ലഭിച്ചുവെന്നും വ്യക്തമായി. 2023-ല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് മാതാപിതാക്കളുടെ സഹായത്തില്‍ കുത്തനെ വര്‍ദ്ധനവുണ്ടായത്. 2019-ല്‍ 5 ബില്ല്യണ്‍ പൗണ്ടായിരുന്നുവെങ്കില്‍ 2022-ല്‍ ഇത് 8.8 ബില്ല്യണ്‍ പൗണ്ടായി ഉയര്‍ന്നതിന് ശേഷമാണ് വീണ്ടും വര്‍ദ്ധിച്ചത്. ഇതിന് പുറമെ പല ഭാഗത്തും വന്‍തോതിലുള്ള വാടക വര്‍ദ്ധന നേരിട്ടതിനാല്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനുള്ള തുക സേവ് ചെയ്യാനും സാധിച്ചിട്ടില്ല. ഈ ഘട്ടത്തിലാണ് കുറവ് വരുന്ന തുക നല്‍കാന്‍ കുടുംബങ്ങള്‍ക്ക് രംഗത്തിറങ്ങേണ്ടി

More »

എ ലെവല്‍ പരീക്ഷാ ഫലങ്ങളില്‍ മികച്ച പ്രകടനവുമായി മലയാളി വിജയഗാഥ തുടരുന്നു
എ ലെവല്‍ പരീക്ഷാ ഫലങ്ങളില്‍ മലയാളി വിജയഗാഥ തുടരുന്നു. മാഞ്ചസ്റ്ററിലെ റിയാനന്‍ മാത്യു, ഇസബെല്‍ മിന്റോ, ലക്ഷ്മി നായര്‍, ലിഡിയ ബിനു എന്നീ നാല് പേര് ഉന്നത വിജയം കരസ്ഥമാക്കി മെഡിക്കല്‍ പഠനത്തിന് അഡ്മിഷന്‍ നേടി. ഓള്‍ട്രിംങ്ഹാം ഗ്രാമര്‍ സ്‌കൂള്‍ ഗേള്‍സിലെ വിദ്യാര്‍ത്ഥിനിയായിരുന്ന റിയാനന്‍ മാത്യു സൈക്കോളജി, ബയോളജി, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളില്‍ മൂന്ന് എ കരസ്ഥമാക്കിയാണ് മെഡിസിന് മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നേടിയത്. സാല്‍ഫോര്‍ഡ് റോയല്‍ ഹോസ്പിറ്റലിലെ ഫിസിയോ തെറാപ്പിസ്റ്റ് മഹേഷ് ജോസഫിന്റേയും ടേംസൈഡ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ഷീനാ മാത്യുവിന്റേയും മൂത്ത മകളാണ്. സഹോദരിമാര്‍ മെഗന്‍ മാത്യു, അന്‍വെന്‍ മാത്യു. മാഞ്ചസ്റ്ററില്‍ നിന്നും തന്നെയുള്ള ഐടി മേഖലയില്‍ ജോലി ചെയ്യുന്ന മിന്റോയുടേയും വിഥിന്‍ഷോ ഹോസ്പിറ്റലില്‍ റിസര്‍ച്ച് നഴ്സായ പ്രീത മിന്റോയുടേയും മൂത്ത മകളായ ഇസബെല്‍ മിന്റോയും മികച്ച വിജയം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions