ബ്രിട്ടനിലെങ്ങും പ്രക്ഷോഭവിരുദ്ധ റാലികള്‍: പ്രശ്നസാധ്യത മേഖലകളില്‍ പൊലീസ് കാവല്‍
ലണ്ടന്‍ : കുടിയേറ്റ വിരുദ്ധര്‍ക്കെതിരെ തദ്ദേശീയര്‍ ശക്തമായി രംഗത്തുവന്നതോടെ ബ്രിട്ടന്‍ ശാന്തമാകുന്നു. പല പട്ടണങ്ങളിലും ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തി. കുടിയേറ്റക്കാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട് വിവിധ സ്ഥലങ്ങളില്‍ അഴിഞ്ഞാടിയ വംശീയവാദികള്‍ക്കെതിരെ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്തതും പൊലീസ് സമയോജിതമായി ഇടപെട്ടതും സമാധാനകാംഷികളായ ജനങ്ങള്‍ അക്രത്തിനെതിരെ സംഘടിച്ച് തെരുവിലിറങ്ങിയതും അക്രമങ്ങള്‍ക്ക് അറുതിവരുത്തി. അക്രമികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ തുടരണമെന്നും എല്ലാ സ്ഥലങ്ങളിലും അതീവ ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നിര്‍ദേശിച്ചു. ഇന്നലെ വൈകിട്ട് ചേര്‍ന്ന അടിയന്തര കോബ്രാ കമ്മിറ്റി യോഗത്തിനു ശേഷമാണ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി പൊലീസിന് മുന്നറിയിപ്പു നല്‍കിയത്. ഒരാഴ്ചയ്ക്കിടെ ഇതു മൂന്നാം തവണയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കോബ്ര
More »
യുകെയില്‍ 1.5 മില്ല്യണ്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ ബ്രിട്ടീഷ് ജോലിക്കാര്‍ മതിയെന്ന് ചാന്‍സലര്‍
ബ്രിട്ടനില്‍ ലേബര്‍ ഗവണ്‍മെന്റ് പദ്ധതിയിടുന്ന പുതിയ 1.5 മില്ല്യണ്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ ബ്രിട്ടീഷ് ജോലിക്കാര്‍ മതിയെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. യുകെ മേസ്തരിമാരും, പ്ലംബര്‍മാരും, ഇലക്ട്രീഷ്യന്‍മാരുമാണ് ഗവണ്‍മെന്റിന്റെ അഞ്ച് വര്‍ഷത്തെ പദ്ധതിയുടെ കേന്ദ്രബിന്ദുവെന്നാണ് റേച്ചല്‍ റീവ്‌സ് വ്യക്തമാക്കിയിരിക്കുന്നത്. അതായത് കുടിയേറ്റ പണിക്കാരല്ല ലക്‌ഷ്യം.
ഗവണ്‍മെന്റ് ലക്ഷ്യമിട്ട തോതില്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ 2028-ഓടെ 251,000 ജോലിക്കാര്‍ വേണ്ടിവരുമെന്ന് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ട്രെയിനിംഗ് ബോര്‍ഡ് കണക്കാക്കിയിരുന്നു. ഓരോ വര്‍ഷവും 45,000 പേരെങ്കിലും അപ്രന്റീസ്ഷിപ്പ് ആരംഭിക്കണമെന്ന് മേഖലയിലെ വിദഗ്ധര്‍ കണക്കുകൂട്ടുന്നു. 2023-ല്‍ ഏതാണ്ട് 24,000 പേരാണ് ഇതിന് തയ്യാറായത്. 30,000 പൗണ്ടോ, അതിലേറെയോ ലഭിക്കുമെങ്കില്‍ മാത്രമാണ് കണ്‍സ്ട്രക്ഷന്‍ ജോലിക്കാര്‍ക്ക് ബ്രിട്ടനിലേക്ക് വിസയില്‍ വരാന്‍ കഴിയുക.
More »
കലാപത്തിന് പ്രേരകമായി വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്ത 55കാരി അറസ്റ്റില്‍
ബ്രിട്ടനില്‍ വ്യാപകമായ കലാപത്തിന് തുടക്കമിട്ട സൗത്ത്‌പോര്‍ട്ടിലെ കൊലപാതക കേസിലെ പ്രതിയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് 55 കാരി അറസ്റ്റിലായി. വംശീയ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ എഴുതി പ്രചരിപ്പിച്ചതിന് ഇന്നലെ, വ്യാഴാഴ്ചയാണ് അവര്‍ അറസ്റ്റിലായത്. ഇപ്പോള്‍ ചെഷയര്‍ പോലീസിന്റെ കസ്റ്റഡിയിലാണ് അവര്‍.
കഴിഞ്ഞ ഒരാഴ്ചയായി യു കെയില്‍ അങ്ങോളമിങ്ങോളം അക്രമാസക്തമായ നിലയിലുള്ള കലാപം നടക്കുകയാണെന്നും അതിന് പ്രചോദനമായത് ദുരുദ്ദേശപരമായി നടത്തുന്ന വ്യാജ പ്രചാരണങ്ങളാണെന്നും ചീഫ് സൂപ്രണ്ട് അലിസണ്‍ റോസ്സ് പറഞ്ഞു. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടന്നിരുന്നത്. വസ്തുത പരിശോധിക്കാതെ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ അറസ്റ്റ് എന്നും അലിസണ്‍ റോസ്സ് പറഞ്ഞു.
More »
ഇംഗ്ലണ്ടിലെ എ&ഇകള്‍ നേരിടുന്നത് ഏറ്റവും തിരക്കേറിയ സമ്മര്‍; വെയ്റ്റിംഗ് ലിസ്റ്റ് 7.62 മില്ല്യണ്‍
എന്‍എച്ച്എസ് ചികിത്സകള്‍ക്കായുള്ള കാത്തിരിപ്പ് പട്ടിക തുടര്‍ച്ചയായ മൂന്നാം മാസവും വര്‍ദ്ധിച്ചു. ക്യാന്‍സര്‍ കെയറിലെ കണക്കുകളില്‍ അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ മറ്റ് സേവനങ്ങള്‍ ഇപ്പോഴും പ്രതിസന്ധിയിലാണ്.
ജൂണ്‍ അവസാനത്തോടെ 6.39 മില്ല്യണ്‍ രോഗികളുമായി ബന്ധപ്പെട്ട 7.62 മില്ല്യണ്‍ ചികിത്സകള്‍ക്കായി കാത്തിരിപ്പ് വേണ്ടിവരുന്നതായാണ് ഡാറ്റ വ്യക്തമാക്കുന്നത്. മുന്‍ മാസത്തെ 7.60 മില്ല്യണ്‍ ചികിത്സകളും, 6.37 മില്ല്യണ്‍ രോഗികളും എന്ന കണക്കില്‍ നിന്നുമാണ് ഈ വര്‍ദ്ധന.
അതേസമയം ജൂണ്‍ മാസത്തില്‍ അടിയന്തര കാന്‍സര്‍ റഫറല്‍ ലഭിച്ച് 62 ദിവസത്തില്‍ കവിയാതെ കാത്തിരുന്ന രോഗികളുടെ എണ്ണം മേയിലെ 65.8% എന്നതില്‍ നിന്നും 67.4 ശതമാനമായി താഴ്ന്നു. 85 ശതമാനം രോഗികള്‍ക്ക് ഈ ദിവസത്തിനുള്ളില്‍ ചികിത്സ നല്‍കുകയാണ് ലക്ഷ്യം.
കൂടാതെ ജൂണ്‍ മാസത്തില്‍ കാന്‍സറുള്ളതായി സംശയിച്ച 76.3 ശതമാനം രോഗികള്‍ക്കും 28 ദിവസത്തിനകം രോഗം
More »
വിസാ നിയന്ത്രണങ്ങള്‍: ബ്രിട്ടനെ കൈവിട്ട് വിദേശ ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍മാര്‍; ആപ്ലിക്കേഷന്‍ 81% ഇടിഞ്ഞു
കുടിയേറ്റത്തില്‍ വെട്ടിക്കുറവ് വരുത്താന്‍ മുന്‍ ടോറി ഗവണ്‍മെന്റ് നടപ്പിലാക്കിയ വിസാ നിയന്ത്രണങ്ങള്‍ മൂലം യുകെയിലേക്കുള്ള ഹെല്‍ത്ത് & കെയര്‍ ആപ്ലിക്കേഷന്‍ നല്‍കുന്നതില്‍ 81% കുറവ്. സ്റ്റുഡന്റ്, വര്‍ക്കര്‍ വിസകള്‍ക്കായുള്ള അപേക്ഷകളില്‍ 35 ശതമാനത്തിന്റെയാണ് കുറവ്. ബ്രിട്ടനിലേക്ക് വരാനായി ശ്രമിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെയും, ജോലിക്കാരുടെയും എണ്ണത്തില്‍ കാല്‍ശതമാനത്തോളം കുറവ് വന്നതായാണ് ഹോം ഓഫീസ് കണക്കുകള്‍. മുന്‍ കണ്‍സര്‍വേറ്റീവ് ഭരണകൂടം നിയമപരമായ കുടിയേറ്റത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഫലമായാണ് ഈ ഇടിവ്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ ഹെല്‍ത്ത് & കെയര്‍ സ്റ്റാഫ്, സ്‌കില്‍ഡ് വര്‍ക്കര്‍, സ്റ്റുഡന്റ്‌സ് എന്നിവരുടെ വിസാ ആപ്ലിക്കേഷനുകളില്‍ 35 ശതമാനം കുറവ് വന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്
More »
ഒക്ടോബറില്‍ എനര്‍ജി ബില്ലുകള്‍ 140 പൗണ്ട് ഉയരും; വിന്ററില്‍ പ്രൈസ് ക്യാപ്പ് 10% ഉയരുമെന്ന് മുന്നറിയിപ്പ്
സ്റ്റാര്‍മാര്‍ സര്‍ക്കാര്‍ എത്തിയതിനു ശേഷം ജനത്തിന് ബാധ്യതയായി എനര്‍ജി ബില്ലുകള്‍. ഒക്ടോബര്‍ മാസത്തോടെ എനര്‍ജി ബില്ലുകള്‍ 140 പൗണ്ട് ഉയരുമെന്ന് മുന്നറിയിപ്പ് വന്നതോടെ വിന്റര്‍ മാസങ്ങള്‍ പെന്‍ഷന്‍കാര്‍ക്ക് ദുരിതത്തിന്റെ മാസമായി മാറുമെന്ന് ആശങ്ക. മില്ല്യണ്‍ കണക്കിന് വരുന്ന പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് റദ്ദാക്കിയിരുന്നു. ഇതിനോടൊപ്പം ബില്ലുകള്‍ ഉയരുകയും ചെയ്താല്‍ ആഘാതം ഇരട്ടിയാകും.
എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം നിശ്ചയിക്കുന്ന എനര്‍ജി പ്രൈസ് ക്യാപ് ഈ വിന്ററില്‍ 10 ശതമാനം വര്‍ദ്ധിക്കുമെന്നാണ് എനര്‍ജി കണ്‍സള്‍ട്ടന്‍സി ബിഎഫ്‌വൈ ഗ്രൂപ്പിലെ അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഈ പ്രവചനങ്ങള്‍ സത്യമായാല്‍ ഒക്ടോബര്‍ 1 മുതല്‍ പ്രൈസ് ക്യാപ് ഏകദേശം 1700 പൗണ്ടിലേക്ക് വര്‍ദ്ധിക്കും.
ഈ വര്‍ഷം അവസാന പാദത്തില്‍ ശരാശരി ഭവനങ്ങളുടെ എനര്‍ജി
More »
നഴ്സുമാര്‍ അടക്കമുള്ള വിദേശ ജോലിക്കാര്‍ക്കുള്ള സുരക്ഷാ സംവിധാനം കര്‍ക്കശമാക്കി ആശുപത്രികള്‍; വീടുകളിലെത്താന്‍ ടാക്സികള്‍
രാജ്യത്തു കുടിയേറ്റ വിരുദ്ധ പ്രതിഷേധം വ്യാപകമായതോടെ നഴ്സുമാര്‍ അടക്കമുള്ള വിദേശ ജോലിക്കാര്‍ക്കുള്ള സുരക്ഷാ സംവിധാനം കര്‍ക്കശമാക്കി ആശുപത്രികള്‍. ജോലിക്ക് വന്നു പോകുന്നതിനായി ടാക്സികള്‍ ഏര്‍പ്പാടാക്കിയും, ആശുപത്രികള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചും, ജി പി സര്‍ജറികള്‍ നേരത്തെ അടച്ചു പൂട്ടിയും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ന്യൂനപക്ഷ കുടിയേറ്റ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സുരക്ഷയൊരുക്കുകയാണ് പ്രമുഖ സ്ഥാപനങ്ങള്‍ . കൂടുതല്‍ ഇടങ്ങളിലെക്ക് കലാപം വ്യാപിച്ചേക്കും എന്ന ആശങ്ക നിലനില്‍ക്കവേയാണ് തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്‍എച്ച്എസ് മൂന്നോട്ട് വന്നിരിക്കുന്നത്.
കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവരെയും, അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെയും പ്രതിഷേധത്തിനിടയിലെ അക്രമങ്ങളില്‍ പരിക്കേറ്റാല്‍ ചികിത്സക്കായി വ്യത്യസ്ത ആശുപത്രികളിലായിരിക്കും പ്രവേശിപ്പിക്കുക.
More »
പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കി അഞ്ചിലൊന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാര്‍; രോഗികള്‍ക്ക് അപകടമെന്ന് മുന്നറിയിപ്പ്
സമ്മര്‍ദത്തില്‍ ജോലി ചെയ്ത് അവശരാകുന്നതായി പരാതിപ്പെട്ട് പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കുന്നത് അഞ്ചിലൊന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാരെന്ന് സര്‍വ്വെ. കഴിഞ്ഞ വര്‍ഷം സമ്മര്‍ദം മൂലം ഏകദേശം 23 ശതമാനം ഡോക്ടര്‍മാരാണ് ഓഫെടുത്തത്. അതേസമയം 41 ശതമാനം പേര്‍ ഓവര്‍ടൈം ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും സര്‍വ്വെ പറയുന്നു.
ജോലിസ്ഥലത്ത് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുന്നതായി മൂന്നിലൊരാള്‍ വ്യക്തമാക്കി. ഈ സ്ഥിതിവിശേഷം തുടര്‍ന്നാല്‍ ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ, രോഗികള്‍ അപകടത്തിലാകുമെന്ന് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ പറഞ്ഞു. 4288 ഡോക്ടര്‍മാരുടെ പ്രതികരണങ്ങള്‍ പരിശോധിച്ചാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.
ശമ്പളത്തിന്റെയും, തൊഴില്‍സാഹചര്യങ്ങളുടെയും പേരില്‍ കഴിഞ്ഞ 18 മാസക്കാലമായി എന്‍എച്ച്എസിലെ ഓരോ വിഭാഗം ഡോക്ടര്‍മാരും സമരം നടത്തിയിരുന്നു. ജൂനിയര്‍ ഡോക്ടര്‍മാര്‍ 11 തവണ
More »
'അള്ളാഹു അക്ബര്‍' മുഴക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് മുന്‍ ഇമിഗ്രേഷന്‍ മന്ത്രി; വിവാദം
അള്ളാഹു അക്ബര്‍' മുഴക്കുന്ന പ്രതിഷേധക്കാരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തി മുന്‍ ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക്. തീവ്രവലത് തെമ്മാടികളെ നേരിടുന്ന രീതിയില്‍ കര്‍ശനമായി ഇസ്ലാമിക യാഥാസ്ഥികരെ കൈകാര്യം ചെയ്യാന്‍ കീര്‍ സ്റ്റാര്‍മറിന് സാധിക്കുന്നില്ലെന്ന് വിമര്‍ശിച്ചാണ് മുന്‍ ഇമിഗ്രേഷന്‍ മന്ത്രിയുടെ അഭിപ്രായം.
'മുന്‍പും പോലീസിനെ വളരെ ഗുരുതരമായി വിമര്‍ശിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7ന് ശേഷം നടന്ന പല പ്രതിഷേധങ്ങള്‍ക്കും എതിരായ ചില പോലീസ് സേനകളുടെ സമീപനത്തിന് എതിരെയായിരുന്നു ഇത്. ലണ്ടനിലെ തെരുവില്‍ ഒരാള്‍ക്ക് അള്ളാഹു അക്ബര്‍ വിളിക്കാനും, ഉടന്‍ അറസ്റ്റ് ചെയ്യപ്പെടുന്നില്ലെന്നതും വളരെ തെറ്റാണ്. ബിഗ് ബെന്നില്‍ വംശഹത്യാ മുദ്രാവാക്യങ്ങള്‍ മുഴക്കിയാലും അറസ്റ്റ് ഉണ്ടാകുന്നില്ല', ജെന്റിക്ക് സ്‌കൈ ന്യൂസിനോട് പറഞ്ഞു.
ഈ നിലപാട് തെറ്റാണ്. ഇതിന് പോലീസിനെ
More »