കുടിയേറ്റ വിരുദ്ധ കലാപത്തിനെതിരേ തെരുവിലിറങ്ങി സമാധാനപ്രിയരായ ജനലക്ഷങ്ങള്‍; ഓടിയൊളിച്ച് അക്രമികള്‍
ഒരാഴ്ചയിലേറെയായി ബ്രിട്ടനില്‍ കലാപത്തിന് തിരികൊളുത്തി അഴിഞ്ഞാടുന്ന കുടിയേറ്റ വിരുദ്ധരായ തീവ്രവലതുകാര്‍ക്കെതിരെ തെരുവിലിറങ്ങി സമാധാനപ്രിയരായ ജനലക്ഷങ്ങള്‍. ബ്രിസ്റ്റോള്‍ മുതല്‍ ലണ്ടന്‍ വരെ ആയിരങ്ങള്‍ മാര്‍ച്ച് ചെയ്തതോടെ പദ്ധതി ഉപേക്ഷിച്ച് അക്രമികള്‍ ഓടിയൊളിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി 38 പട്ടണങ്ങളിലായി നൂറിലേറെ തീവ്രവലത് പ്രതിഷേധങ്ങള്‍ അരങ്ങേറുമെന്നായിരുന്നു ഭീഷണി. എന്നാല്‍ അക്രമവും, അരാജകത്വവും നിറയ്ക്കാനുള്ള കുടിയേറ്റ വിരുദ്ധരുടെ നീക്കങ്ങള്‍ക്ക് ബ്രിട്ടനിലെ സാധാരണ ജനങ്ങള്‍ രംഗത്തുവരുകയായിരുന്നു. ആയിരക്കണക്കിന് ജനങ്ങളാണ് യുകെയിലെ വിവിധ നഗരങ്ങളിലായി വംശീയ വിരുദ്ധ മാര്‍ച്ച് നടത്തിയത്.
ബ്രിസ്റ്റോള്‍, ലണ്ടന്‍, ലിവര്‍പൂള്‍, ബര്‍മിംഗ്ഹാം, ബ്രൈറ്റണ്‍ എന്നിങ്ങനെ നഗരങ്ങളും, പട്ടണങ്ങളും സാധാരണ ജനങ്ങളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. കഴിഞ്ഞ ആഴ്ച നടന്ന
More »
രോഗിയെ പ്രതിയാക്കാന്‍ സ്വയം ഇടിച്ച് പരുക്കേല്‍പ്പിച്ച് ഇന്ത്യന്‍ ജിപി; സസ്‌പെന്‍ഷന്‍
രോഗി തന്നെ അക്രമിച്ചുവെന്ന് കാണിച്ച് സര്‍ജറി ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്വയം ഇടിച്ച് പരുക്കേല്‍പ്പിച്ച ജിപിക്ക് സസ്‌പെന്‍ഷന്‍. എസെക്‌സിലെ തെയിംസ് വ്യൂ മെഡിക്കല്‍ സെന്ററിലെ അപ്പോയിന്റ്‌മെന്റിനിടെയായിരുന്നു 58-കാരനായ ഡോ. ഗുര്‍കിറിത് കാല്‍കാട്ടിന്റെ നാടകം അരങ്ങേറിയത്.
വാതില്‍ക്കലേക്ക് സ്വയം വീഴുകയും, നെഞ്ചിലിട്ട് ഇടിക്കുകയും ചെയ്താണ് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ രോഗിയെ പ്രതിയാക്കാന്‍ ശ്രമിച്ചത്. പോലീസിന് തെറ്റായ റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടിയായിരുന്നു ഈ മണ്ടത്തരം. ഡോക്ടറുടെ അഭിനയം കണ്ട് രോഗി കസേരയില്‍ ഞെട്ടലോടെ ഇരിക്കുമ്പോള്‍ 'എന്നെ അടിക്കല്ലേ. ഇത് അക്രമമാണ്, നിങ്ങള്‍ എന്നെ അക്രമിക്കുകയാണ്' എന്ന് വിളിച്ച് പറഞ്ഞ് സഹായത്തിനായി പാനിക് ബട്ടണ്‍ അമര്‍ത്തുകയാണ് ഡോക്ടര്‍ ചെയ്തത്.
സ്ഥലത്തെത്തിയ പോലീസ് ഓഫീസര്‍മാര്‍ നിരപരാധിയായ രോഗിയെ കൈവിലങ്ങ് അണിയിച്ചാണ്
More »
ബെല്‍ഫാസ്റ്റ് കലാപം: പത്തോളം നഴ്സുമാര്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ബിബിസി
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വിട്ട് പോകുമെന്ന് ബെല്‍ഫാസ്റ്റിലെ ഒരു ഇന്ത്യന്‍ നഴ്സ് ബി ബി സിയോട് പറഞ്ഞു. തന്റെ കരാര്‍ കാലാവധി അവസാനിക്കുന്നതോടെ മടങ്ങുമെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, ഇന്ത്യയില്‍ നിന്നുള്ള ഈ സ്റ്റാഫ് ഈ നഴ്സ് ബി ബി സി ന്യൂസ് എന്‍ ഐയോട് പറഞ്ഞത്. താനും തന്റെ കുടുംബവും അക്ഷരാര്‍ത്ഥത്തില്‍ ഭയന്ന് ഇരിക്കുകയാണെന്നു ഇവര്‍ പറഞ്ഞു.
താന്‍, ഹോസ്പിറ്റലില്‍ ജോലിക്ക് വരാന്‍ തന്നെ ഭയക്കുന്നു എന്നാണ് അവര്‍ പറയുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് ബെല്‍ഫാസ്റ്റ് ഹെല്‍ത്ത് ട്രസ്റ്റ് വ്യക്തമാക്കുന്നത്. ഏതാണ് 10 ഓളം വിദേശ നഴ്സുമാര്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വിട്ട് പോകാന്‍ തയ്യാറെടുക്കുകയാണെന്ന് അവര്‍ പറയുന്നു.
കഴിഞ്ഞ രണ്ടര വര്‍ഷമായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസിക്കുന്ന ഈ നഴ്സ് പറഞ്ഞത്, ഇവിടെ ജോലി സാധ്യതകള്‍
More »
കൗമാരക്കാര്‍ക്കടക്കം അനാവശ്യ പരിശോധനകള്‍: ഇന്ത്യന്‍ വംശജനായ ജിപിക്കെതിരെ കടുത്ത ആരോപണങ്ങള്‍
കൗമാരക്കാരായ പെണ്‍കുട്ടികളെയടക്കം രോഗികളെ കയറിപ്പിടിക്കാന്‍ അനാവശ്യ പരിശോധനകള്‍ നടത്തിയതിനു നിയമ നടപടി നേരിട്ട് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍. വനിതാ രോഗികളെ കയറിപ്പിടിക്കാനും, ശരീരഭാഗങ്ങള്‍ കാണാനുമായി അനാവശ്യ മെഡിക്കല്‍ പ്രൊസീജ്യറുകള്‍ നടത്തിയ 50-കാരന്‍ ഡോ. സതേന്ദ്ര ശര്‍മ്മക്കെതിരെ നിരവധി ആരോപണങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്.
തലവേദനയും, നെഞ്ചുവേദനയുമായി എത്തിയ 18, 19 വയസുള്ള ഒരു പെണ്‍കുട്ടിയോട് മടിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ട ഇയാള്‍ മുഖം മസാജ് ചെയ്യുകയും, പിന്നീട് സ്തനങ്ങളില്‍ കയറിപ്പിടിക്കുകയുമായിരുന്നു. മറ്റൊരു യുവതിയുമായി പ്രണയബന്ധം തുടങ്ങാന്‍ ശ്രമിച്ച ജിപി കോഫി കുടിക്കാന്‍ ക്ഷണിക്കുകയും, സ്വകാര്യമായി കാണാന്‍ കഴിഞ്ഞാല്‍ മസാജ് ചെയ്ത് തരാമെന്നും അറിയിച്ചു.
ഈ കൗമാരക്കാരില്‍ ഒരാളെ അലര്‍ജിക് റിയാക്ഷനുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അനാവശ്യ
More »
ബ്രിട്ടനില്‍ കലാപം നടത്താനുള്ള 38 നഗരങ്ങളുടെ ലിസ്റ്റുമായി പ്രക്ഷോഭകാരികള്‍, വര്‍ക്ക് ഫ്രം ഹോമുമായി ഓഫീസുകള്‍
ബ്രിട്ടനെ കൂടുതല്‍ കലാപ കലുഷിതമാക്കാന്‍ പദ്ധതിയുമായി തീവ്രവലത് അക്രമി സംഘങ്ങള്‍. രാജ്യത്ത് 38 ഇടങ്ങളിലായി ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയ അക്രമികള്‍ ഇന്ന് ഇമിഗ്രേഷന്‍ സെന്ററുകളും, അഭിഭാഷകരുടെ വീടുകളും ഉള്‍പ്പെടെ ലക്ഷ്യമിട്ട് രംഗത്തിറങ്ങുമെന്നാണ് ഭീഷണി മുഴക്കുന്നത്. ആല്‍ഡെര്‍ഷോട്ട് മുതല്‍ വിഗാന്‍ വരെയുള്ള 38 പട്ടണങ്ങളിലും, നഗരങ്ങളിലുമായി പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകുമെന്നാണ് സംഘാടകരുടെ നിലപാട്.
മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, പ്ലൈമൗത്ത്, ബര്‍മിംഗ്ഹാം എന്നിവിടങ്ങളില്‍ കലാപങ്ങള്‍ ഗുരുതരമായ അക്രമങ്ങളിലേക്ക് വഴിമാറിയിരുന്നു. സൗത്ത്‌പോര്‍ട്ടില്‍ കത്തിക്കുത്ത് കൊലപാതകങ്ങള്‍ നടത്തിയത് ചാനല്‍ കടന്നെത്തിയ അഭയാര്‍ത്ഥിയാണെന്ന വ്യാജ പ്രചരണമാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമേകിയത്. എന്നാല്‍ ഇപ്പോള്‍ തീവ്രവലത് വിഭാഗങ്ങള്‍ കലാപം ആളിക്കത്തിക്കുകയാണ്.
ബുധനാഴ്ച 38 ഇടങ്ങളിലായി
More »
യുകെയിലെ കുടിയേറ്റ വിരുദ്ധ കലാപം: വിദ്യാര്‍ഥികള്‍ക്ക് ഹെല്‍പ്‌ലൈന്‍ ആരംഭിച്ചു
ലണ്ടന്‍ : യുകെയിലെ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന കുടിയേറ്റ വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്ഐ യുകെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്കായി അടിയന്തര ഹെല്‍പ് ലൈന്‍ തുടങ്ങി. പ്രക്ഷോഭത്തിന്റെ പശ്ചാലത്തില്‍ വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കുവാന്‍ സ്റ്റുഡന്റസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ യുകെ നിര്‍ദ്ദേശം വച്ചു.
യുകെയില്‍ 6 ദിവസം മുന്‍പു തുടങ്ങിയ പ്രക്ഷോഭത്തില്‍ നൂറിലേറെ പേരെ അറസ്റ്റ് ചെയ്തു. സൗത്ത് പോര്‍ട്ടില്‍ 3 പെണ്‍കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരം പ്രചരിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തു കുടിയേറ്റവിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടം ഞായറാഴ്ച അഭയാര്‍ഥികളെ പാര്‍പ്പിച്ചിരുന്ന 2 ഹോട്ടലുകള്‍ ആക്രമിച്ചിരുന്നു.
പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറുകള്‍ :
ബെല്‍ഫാസ്റ്റ് : +447442671580
ബര്‍മിങ്ഹാം : +447735424990
കാര്‍ഡിഫ് : +447799913080
More »
ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്കായി ഇരട്ട-അക്ക ശമ്പള വര്‍ദ്ധന ആവശ്യപ്പെടാന്‍ റെയില്‍ യൂണിയനുകള്‍
ലേബര്‍ സര്‍ക്കാര്‍ രൂപീകൃതമായ സാഹചര്യത്തില്‍ ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്കായി ഇരട്ട അക്കത്തിലുള്ള ശമ്പള വര്‍ദ്ധന ആവശ്യപ്പെടാന്‍ റെയില്‍ യൂണിയനുകള്‍. കഴിഞ്ഞ മാസം ചര്‍ച്ചകള്‍ പുനരാരംഭിച്ചതോടെ ഡ്രൈവര്‍മാര്‍ക്കായി ചുരുങ്ങിയത് 10 ശതമാനം വര്‍ദ്ധന വേണമെന്നാണ് അസ്ലെഫ് യൂണിയന്‍ സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്.
ടോറി ഗവണ്‍മെന്റ് ഓഫര്‍ ചെയ്ത 8 ശതമാനത്തേക്കാള്‍ കാല്‍ശതമാനം അധികമാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. ഇത് നടപ്പായിരുന്നെങ്കില്‍ ശരാശരി ട്രെയിന്‍ ഡ്രൈവറുടെ ശമ്പളം 60,000 പൗണ്ടില്‍ നിന്നും 65,000 പൗണ്ടിലേക്ക് ഉയരുമായിരുന്നു.
ശമ്പളവര്‍ദ്ധനവ് നല്‍കാന്‍ കര്‍ശനമായ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കണമെന്ന പരിഷ്‌കാരങ്ങള്‍ ലേബര്‍ ഗവണ്‍മെന്റ് തള്ളണമെന്നും യൂണിയന്‍ ആവശ്യപ്പെടുന്നു. 10 ശതമാനം ശമ്പളവര്‍ദ്ധന തള്ളാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ലൂസി ഹെയ്ഗ് തയ്യാറായിട്ടില്ല. ചര്‍ച്ചകളില്‍ ഇവര്‍ നേരിട്ട്
More »
കലാപകാരികള്‍ കമ്മ്യൂണിറ്റി സെന്ററുകളും, ലോക്കല്‍ ചാരിറ്റികളും ലക്ഷ്യമിടുന്നു; ഷോപ്പുകള്‍ കൊള്ളയടിക്കുന്നു
ബ്രിട്ടനിലെ തെരുവുകളില്‍ കലാപം ആളിക്കത്തുകയാണ്. കൊള്ളിവെയ്പ്പും, കൊള്ളയും വ്യാപകമാകുന്നു. സൗത്ത്‌പോര്‍ട്ടില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പേരിലാണ് പ്രതിഷേധങ്ങള്‍ തുടങ്ങിയതെങ്കിലും ഇപ്പോള്‍ ഇതൊരു കുടിയേറ്റ വിരുദ്ധ കലാപമായി മാറിയിട്ടുണ്ട്. യുകെയിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള കമ്മ്യൂണിറ്റി സെന്ററുകളും, ചാരിറ്റികളും, പ്രദേശിക ബിസിനസ്സുകളുമാണ് അക്രമകാരികള്‍ ലക്ഷ്യം വെയ്ക്കുന്നത്.
ഇതിനകം 400-ഓളം പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വാഹനങ്ങള്‍ക്ക് തീകൊളുത്തുകയും, ഷോപ്പുകള്‍ കൊള്ളയടിക്കുകയും ചെയ്യുന്നു. കുടിയേറ്റക്കാരെയും, അഭയാര്‍ത്ഥികളെയും പാര്‍പ്പിച്ചിട്ടുള്ള ഹോട്ടലുകളും അക്രമികള്‍ ലക്ഷ്യവെയ്ക്കുന്നു.
അക്രമങ്ങള്‍ കൈവിട്ട് പോകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അടിയന്തര കോബ്രാ യോഗം വിളിച്ചു. തീവ്രവലത് തെമ്മാടികളെ നേരിടാന്‍
More »
യുകെ യൂണിവേഴ്‌സിറ്റികളിലേക്കുള്ള ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിയുന്നു
യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ സ്വദേശി വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുത്തനെ ഇടിഞ്ഞു. ഇതോടെ യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷ നല്‍കിയാല്‍ സീറ്റ് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
സ്റ്റുഡന്റ് ലോണുകള്‍ കടക്കെണിയായി മാറുന്നതും, ഗ്രാജുവേഷന്‍ നേടിയ ശേഷം ജോലി ലഭിക്കുന്നത് സംബന്ധിച്ചുള്ള ആശങ്കയുമാണ് അപേക്ഷകള്‍ കുറയാനുള്ള ഒരു കാരണമായി പറയുന്നത്. ഈ വര്‍ഷം ഇംഗ്ലണ്ടില്‍ 100,000 വിദ്യാര്‍ത്ഥികള്‍ മാത്സ് എ-ലെവല്‍ കടന്നിരുന്നു. മാത്സ്, കമ്പ്യൂട്ടിംഗ്, സയന്‍സ് എന്നിവയാണ് ജനപ്രിയമായ യൂണിവേഴ്‌സിറ്റി ഡിഗ്രികള്‍.
ജൂണ്‍ അവസാനം വരെ യൂണിവേഴ്‌സിറ്റി സീറ്റുകള്‍ക്കായി അപേക്ഷിച്ച 18 വയസ്സുകാരുടെ എണ്ണം 41.9 ശതമാനമാണ്. 2023-ല്‍ ഇത് 42.1 ശതമാനവും, 2022-ല്‍ 44.1 ശതമാനവുമായിരുന്നു. ആദ്യമായാണ് തുടര്‍ച്ചയായി വാര്‍ഷിക കണക്കുകളില്‍ താഴ്ച രേഖപ്പെടുത്തുന്നത്. സാധാരണമായി മെഡിസിനും, അഭിമാനകരമായ റസല്‍ ഗ്രൂപ്പ്
More »