യു.കെ.വാര്‍ത്തകള്‍

കുടിയേറ്റ വിരുദ്ധ കലാപം: ബെല്‍ഫാസ്റ്റില്‍ മലയാളി യുവാവിനു നേരെ ആക്രമണം; യുകെയിലെ മലയാളി സമൂഹം ആശങ്കയില്‍
യുകെയില്‍ കത്തിപ്പടരുന്ന കുടിയേറ്റ വിരുദ്ധ കലാപത്തില്‍ മലയാളി സമൂഹം കടുത്ത ആശങ്കയില്‍. ലിവര്‍പൂളിലെ സൗത്ത് പോര്‍ട്ടില്‍ മൂന്നു കുട്ടികളുടെ ദാരുണമായ കൊലപാതകത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ജനരോ..ജനരോഷം വിവിധ പട്ടണങ്ങളില്‍ കുടിയേറ്റ വിരുദ്ധ കലാപമായി മാറുകയായിരുന്നു. ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളി യുവാവിനു നേരെയും പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം ആക്രമണം അഴിച്ചു വിട്ടു. ഇദ്ദേഹം ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ രാത്രിയിലായിരുന്നു ആക്രമണം. ഇയാള്‍ നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്നു തല്ലി താഴെയിട്ട ശേഷം കൂട്ടം ചേര്‍ന്നു നിലത്തിട്ടു ചവിട്ടുകയായിരുന്നു. പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചതായാണ് വിവരം. യുവാവിനു ഗുരുതരമായ പരുക്കുകളില്ല. പ്രായപൂര്‍ത്തിയാകാത്തവരാണ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നവരില്‍ ഏറെയും. സംഭവത്തിനു പിന്നാലെ,

More »

മോട്ടോര്‍ ഇന്‍ഷുറന്‍സ് ചെലവ് കുതിക്കുന്നതിനെതിരെ നടപടിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി
മോട്ടോര്‍ ഇന്‍ഷുറന്‍സ് ചെലവുകള്‍ കൈവിട്ട് കുതിക്കുന്നത് തടയാന്‍ നടപടി ഉണ്ടാവുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി. കഴിഞ്ഞ വര്‍ഷം പ്രീമിയത്തില്‍ 34 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തിലാണ് നടപടിയെടുക്കാന്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുന്നതെന്ന് ലൂസി ഹെയ്ഗ് പറഞ്ഞു. യുവാക്കള്‍ക്കും, പ്രായമായ ഡ്രൈവര്‍മാര്‍ക്കുമാണ് പ്രധാനമായും പ്രീമിയം തിരിച്ചടി നേരിടുന്നത്. 'കാര്‍ ഇന്‍ഷുറന്‍സ് ഒരു ആഡംബരമല്ല, അതൊരു നിയമപരമായ ആവശ്യകതയാണ്. ലക്ഷക്കണക്കിന് പേര്‍ക്ക് ഇത് അനിവാര്യമാണ്', ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി പറഞ്ഞു. ഈ ഘട്ടത്തില്‍ പ്രീമിയങ്ങള്‍ കുറഞ്ഞ് വരുന്നതായി റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഈ സമയത്താണ് ഗവണ്‍മെന്റ് വിഷയത്തില്‍ ഇടപെടുമെന്ന് വ്യക്തമാക്കുന്നത്. ടോറി ഭരണത്തിന് കീഴില്‍ മാന്യമല്ലാത്ത ഇടപാടുകളും, കുതിച്ചുയര്‍ന്ന പണപ്പെരുപ്പവും, കുഴികള്‍ നിറഞ്ഞ റോഡുകളും, വര്‍ദ്ധിച്ച കാര്‍

More »

ലെസ്റ്ററില്‍ സ്ത്രീകള്‍ക്കു നേരെ ബലാത്സംഗ ശ്രമവും കത്തിയാക്രമണവും: 13കാരനെ അറസ്റ്റ് ചെയ്ത് പോലീസ്
കത്തി കൊണ്ടുള്ള ആക്രമണവും, ലൈംഗികാതിക്രമവും, ബലാത്സംഗവും ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി ലെസ്റ്ററില്‍ ഒരു 13 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ന്യൂഫൗണ്ട്പൂള്‍ ഭാഗത്ത് മൂന്നാഴ്ചയായി ഈ ബാലന്റെ വിക്രിയകള്‍ നടന്നു വരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച അതിരാവിലെയാണ് പോലീസ് ഈ കൗമാരക്കാരന്റെ അറസ്റ്റ് ചെയ്തത്. ബലാത്സംഗ ശ്രമം, ഒരു സ്ത്രീക്ക് നേരെയുള്ള ലൈംഗികാതിക്രമം, അനധികൃതമായി ആയുധം കൈവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കൗമാരക്കാരന് മേല്‍ ചുമത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 10 ന് റൂബി സ്ട്രീറ്റില്‍ വെച്ചായിരുന്നു കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇയാള്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ജൂലൈ 29 ന് സ്റ്റീഫന്‍സണ്‍ ഡ്രൈവില്‍ വെച്ച് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനും ഈ 13 കാരന് മേല്‍ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. രണ്ട് ദിവസത്തിന് ശേഷം റോവാന്‍ സ്ട്രീറ്റില്‍

More »

ബ്രിട്ടനിലെ തെരുവുകള്‍ കലാപ കലുഷിതം; കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നു
സൗത്ത്‌പോര്‍ട്ടില്‍ നടന്ന കത്തിക്കുത്തും, മൂന്നു കുട്ടികളുടെ കൊലപാതകവും തീവ്രവലതുപക്ഷം കുടിയേറ്റക്കാര്‍ക്കെതിരെ വ്യാപകമായി ഉപയോഗിക്കുന്നു. കൊലപാതകങ്ങളുടെയും പേരിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ ബ്രിട്ടനിലെ തെരുവുകളില്‍ അരങ്ങേറുന്നതിനിടെ കൊള്ളയും, കലാപവും ശക്തമാവുകയാണ്. ശനിയാഴ്ച നടന്ന പ്രതിഷേധങ്ങള്‍ക്കിടെ നിരവധി ഭാഗങ്ങളില്‍ കടകള്‍ തല്ലിത്തകര്‍ക്കുകയും, കവര്‍ച്ചയ്ക്ക് ഇരയാക്കുകയും ചെയ്തു. ഒന്‍പത് നഗരങ്ങളിലാണ് അക്രമികളും, പോലീസും ഇതുവരെ ഏറ്റുമുട്ടിയത്. സൗത്ത്‌പോര്‍ട്ടിലെ കൊലപാതകങ്ങള്‍ അഭയാര്‍ത്ഥി നടത്തിയതാണെന്ന പ്രചരണത്തിന്റെ ചുവടുപിടിച്ചാണ് പ്രതിഷേധങ്ങള്‍. ഇത് തെറ്റാണെന്ന് കോടതി തന്നെ വ്യക്തമാക്കിയെങ്കിലും പ്രതിഷേധങ്ങള്‍ കുടിയേറ്റ വിരുദ്ധ നിലയിലേക്ക് പടരുകയാണ്. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, സണ്ടര്‍ലാന്‍ഡ്, പോര്‍ട്‌സ്മൗത്ത്, ഹള്‍, ബ്ലാക്ക്പൂള്‍, ബ്രിസ്റ്റോള്‍, ബെല്‍ഫാസ്റ്റ്

More »

ബ്രിട്ടനിലെ പ്രൊഫഷന്‍ ഉപേക്ഷിക്കുന്ന അധ്യാപകരുടെ എണ്ണം 5 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
ബ്രിട്ടനിലെ സ്‌കൂളുകളില്‍ നിന്നും അധ്യാപക പ്രൊഫഷന്‍ നിര്‍ത്തിപ്പോകുന്ന അധ്യാപകരുടെ എണ്ണം റെക്കോര്‍ഡില്‍. 30-കളില്‍ പ്രായമുള്ള സ്ത്രീകളാണ് അധ്യാപക പ്രൊഫഷന്‍ ഉപേക്ഷിച്ച് പോകുന്ന ഏറ്റവും വലിയ പ്രായവിഭാഗമെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി. 2022-2023 കാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ 30 മുതല്‍ 39 വയസ് വരെയുള്ള 9000-ലേറെ സ്ത്രീകളാണ് ജോലി വിട്ടത്. അതേസമയം ഈ പ്രായത്തിലുള്ള 3400 പുരുഷന്‍മാരും ജോലി ഉപേക്ഷിച്ചു. 6500 അധ്യാപകരെ കൂടുതലായി നിയോഗിക്കുമെന്നാണ് ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ മേല്‍പ്പറഞ്ഞ വര്‍ഷത്തില്‍ ഏകദേശം 40,000 സ്‌കൂള്‍ അധ്യാപകര്‍ ആ പ്രൊഫഷന്‍ ഉപേക്ഷിച്ചതായാണ് സര്‍വ്വെ കണ്ടെത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയാണിത്. ദി ന്യൂ ബ്രിട്ടന്‍ പ്രൊജക്ട് നടത്തിയ ദി മിസ്സിംഗ് മദേഴ്‌സ് പഠനമാണ് കൂടുതല്‍ കുടുംബസൗഹൃദപരമായ നയങ്ങള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റിനോട്

More »

ഹൗ എഡ്വാര്‍ഡ്‌സ് ബിബിസി ശമ്പളം തിരിച്ചുനല്‍കണമെന്ന് കള്‍ച്ചര്‍ സെക്രട്ടറി
കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ കൈമാറിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം ബിബിസി നല്‍കിയ ശമ്പളം മുന്‍ വാര്‍ത്താ അവതാരകന്‍ ഹൗ എഡ്വാര്‍ഡ്‌സ് തിരിച്ചുനല്‍കണമെന്ന് കള്‍ച്ചര്‍ സെക്രട്ടറി ലിസാ നന്ദി. കഴിഞ്ഞ നവംബറില്‍ രഹസ്യമായി അറസ്റ്റിലായത് മുതല്‍ ഏപ്രിലില്‍ രാജിവെയ്ക്കുന്നത് വരെ ശമ്പളം ലഭിച്ചുവെന്നത് തെറ്റാണെന്ന് നന്ദി പറഞ്ഞു. 200,000 പൗണ്ടാണ് എഡ്വാര്‍ഡ്‌സ് ശമ്പള ഇനത്തില്‍ കൈപ്പറ്റിയത്. പാരീസ് ഒളിംപിക്‌സ് വേദിയില്‍ സംസാരിക്കവെയായിരുന്നു ശമ്പളം തിരിച്ചുനല്‍കാന്‍ അവതാരകന്‍ തയ്യാറാകണമെന്ന് ലിസാ നന്ദി ആവശ്യപ്പെട്ടത്. ഏഴ് വയസ്സ് വരെയുള്ള കുട്ടികളുടെ ചൂഷണ ചിത്രങ്ങളാണ് ഇയാള്‍ കൈവശം വെച്ചിരുന്നത്. 'നവംബറില്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കാണ് അയാളെ അറസ്റ്റ് ചെയ്തത്. എന്നിട്ടും രാജിവെയ്ക്കുന്നത് വരെ ശമ്പളം ലഭിച്ചുവെന്നത് തെറ്റായ കാര്യമാണ്, നികുതിദായകരുടെ പണം നല്ല രീതിയിലല്ല ഉപയോഗിച്ചത്', നന്ദി പറഞ്ഞു.

More »

പലിശ നിരക്ക്; മോര്‍ട്ട്‌ഗേജുകാര്‍ക്ക് ഉയര്‍ന്ന തിരിച്ചടവ് തുടരും; നേട്ടം ഫിക്‌സഡുകാര്‍ക്ക്
ബാങ്ക് ഓഫ് ഇംഗ്ലണ്ട് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പലിശ നിരക്കുകള്‍ കുറച്ചത്. 5.25 ശതമാനത്തില്‍ നിന്നും 5 ശതമാനമത്തിലേക്കുള്ള കുറവ് താല്‍ക്കാലിക ആശ്വാസത്തിന് വഴിയൊരുക്കിയെങ്കിലും അമിത ആഹ്ലാദത്തിന് വകയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മഹാമാരിക്ക് മുന്‍പുള്ള കാലത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കിലേക്ക് മാറുമെന്നതിന്റെ സൂചനയായി നിലവിലെ വെട്ടിക്കുറയ്ക്കലിനെ കാണേണ്ടതില്ലെന്നാണ് വ്യക്തമാകുന്നത്. ഇതോടെ കൂടുതല്‍ പലിശ നിരക്ക് കുറയ്ക്കലുകള്‍ സംഭവിക്കാത്ത പക്ഷം ആയിരക്കണക്കിന് ഭവനഉടമകള്‍ക്കും, ബിസിനസ്സുകള്‍ക്കും വിറ്റൊഴിയേണ്ട അവസ്ഥ നേരിടുന്നുണ്ട്. മോണിറ്ററി പോളിസി യോഗത്തില്‍ 0.25 ശതമാനം പോയിന്റ് പലിശ കുറയ്ക്കാന്‍ നാലിനെതിരെ അഞ്ച് വോട്ടിന് മാത്രമാണ് വിജയം നേടിയതെന്ന് ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കിയിരുന്നു. കൂടാതെ 2009 മുതല്‍ 2021 വരെ കാലയളവിലെ നിലയിലേക്ക് പലിശകള്‍ കുറയാനുള്ള സാധ്യത

More »

ഫണ്ടിന്റെ കുറവ്: യുകെയിലെ വിവിധ ഹോസ്പിറ്റലുകളില്‍ 25% നഴ്സിംഗ് വേക്കന്‍സികള്‍ കുറഞ്ഞു
യുകെയിലെ ഹോസ്പിറ്റലുകളില്‍ നഴ്സുമാരുടെ ദൗര്‍ലഭ്യം രൂക്ഷമാണെങ്കിലും സര്‍ക്കാര്‍ ഫണ്ടിന്റെ കുറവ് മൂലം വിവിധ ഹോസ്പിറ്റലുകളില്‍ 25% വരെ നഴ്സിംഗ് വേക്കന്‍സികള്‍ കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ധനസഹായം വെട്ടിക്കുറച്ചതോടെ പലയിടങ്ങളിലും 25 ശതമാനം തസ്തികകള്‍ വേണ്ടെന്ന് വയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി എന്ന് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മേഖലയിലെ സാമ്പത്തിക ഞെരുക്കം പല തൊഴിലുടമകളെയും, മുന്‍ നിര ജീവനക്കാരുടേതുള്‍പ്പടെ പല തസ്തികകളും വെട്ടിച്ചുരുക്കാന്‍ പ്രേരിപ്പിക്കുന്നതായി എന്‍ എച്ച് എസ് അധികൃതര്‍ പറയുന്നു. ജീവനക്കാരുടെ കടുത്ത ക്ഷാമം എന്‍എച്ച്എസ് സേവനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു എന്ന മുറവിളി ഉയരുമ്പോഴും, പുതിയതായി പഠിച്ചിറങ്ങുന്ന നഴ്സുമാര്‍, ജോലി ലഭിക്കാതെ വലയുന്ന സ്ഥിതി ഉണ്ടാവുമെന്നാണ് ആശങ്ക. ഈ വര്‍ഷം നഴ്സിംഗില്‍ ഗ്രാഡ്വേറ്റ് ആയവര്‍ക്ക് അവര്‍

More »

സന്ദര്‍ലന്‍ഡ് കലാപം; മോസ്‌കും പോലീസ് സ്റ്റേഷനും ആക്രമിച്ചു; കാറിന് തീയിട്ടു; പോലീസുകാര്‍ക്ക് പരിക്ക്
സന്ദര്‍ലന്‍ഡില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ അക്രമികള്‍ ഒരു പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും തൊട്ടടുത്തുള്ള കെട്ടിടത്തിന് തീയിടുകയും മോസ്‌കിന് നേരെയും ആക്രമണം ഉണ്ടായി. ഒരു കാറും അക്രമികള്‍ അഗ്‌നിക്കിരയാക്കി. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് പോലീസുകാരെ ആശുപത്രിയിലേക്ക് മാറ്റി, സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തതായി നോര്‍ത്തംബ്രിയ പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി, ഒരു മോസ്‌കിന് വെളിയില്‍ നടന്ന സംഘര്‍ഷത്തില്‍ പോലീസിനു നേരെ അക്രമികള്‍ ബിയര്‍ ക്യാനുകളും കല്ലുകളും എറിഞ്ഞു. ഇവിടെ വെച്ചായിരുന്നു കാര്‍ അഗ്‌നിക്കിരയാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച സൗത്ത്‌പോര്‍ട്ടില്‍ ഒരു ഡാന്‍സ് ക്ലാസ്സില്‍ വെച്ച് മൂന്നു പെണ്‍കുട്ടികളെ കുത്തിക്കൊന്ന സംഭവത്തെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ അങ്ങോളമിങ്ങോളം സംഘര്‍ഷം പുകയുകയാണ്. ഗുരുതരമായ, നീണ്ടുനിന്ന അക്രമങ്ങളാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions