യു.കെ.വാര്‍ത്തകള്‍

'വേഗത്തിലുള്ള മാറ്റങ്ങള്‍' ഉണ്ടായില്ലെങ്കില്‍ യുകെയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
യുകെ ഭാവിയില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് കുടിവെളളം ആയിരിക്കുമെന്ന് മുന്നറിയിപ്പ്. 'വേഗത്തിലുള്ള മാറ്റങ്ങള്‍' ഉണ്ടായില്ലെങ്കില്‍ യുകെയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2025 ലെ ആദ്യത്തെ ഏഴ് മാസങ്ങള്‍ 1976 ന് ശേഷമുള്ള ഏറ്റവും വരണ്ടതായിരുന്നു, ഇംഗ്ലണ്ടിലുടനീളമുള്ള ജലസംഭരണികള്‍ ശരാശരി 56.1% മാത്രമേ നിറഞ്ഞിരുന്നുള്ളൂവെന്ന് പരിസ്ഥിതി ഏജന്‍സി പറയുന്നു. 'നമ്മുടെ ജലം തീര്‍ന്നുപോകാനുള്ള സാധ്യതയെക്കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു,'-റീഡിംഗ് യൂണിവേഴ്സിറ്റിയിലെ ഹൈഡ്രോളജി പ്രൊഫസര്‍ ഹന്ന ക്ലോക്ക് സ്കൈ ന്യൂസിനോട് പറഞ്ഞു. 'നമ്മള്‍ അങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ മാത്രമേ നമ്മുടെ ജലം സംരക്ഷിക്കാന്‍ തുടങ്ങുകയുള്ളൂ, അല്ലാത്തപക്ഷം നമ്മള്‍ അതിനെ പൂര്‍ണ്ണമായും നിസ്സാരമായി കാണും. 'ഇതെല്ലാം നമ്മുടെ തെറ്റാണ്, എന്താണ്

More »

യുകെയിലേക്ക് മടങ്ങാന്‍ ഹാരിയും എതിര്‍ത്ത് മെഗനും- റിപ്പോര്‍ട്ടുകളുമായി മാധ്യമങ്ങള്‍
ഹാരി രാജകുമാരനും മേഗനും തമ്മില്‍ അകല്‍ച്ചയിലാണെന്ന തരത്തില്‍ കൂടുതല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തേയ്ക്ക്. ഹാരി നാട്ടിലേക്ക് തിരിച്ചെത്താനുള്ള ആലോചനയില്‍ ആണെന്നും, എന്നാല്‍ ഭാര്യ മേഗന്‍ മാര്‍ക്കിളിന് അതില്‍ യാതൊരു താത്പര്യവും ഇല്ലെന്നുമാണ് സൂചന . യുകെയിലേക്ക് തിരിച്ചുവരാനുള്ള ആശയം തന്നെ മേഗനെ 'അത്യന്തം അസ്വസ്ഥയാക്കി' എന്നും, ഇതുമൂലം ഇരുവരുടെയും ബന്ധത്തില്‍ വന്‍ സംഘര്‍ഷം നിലനില്‍ക്കുന്നുവെന്നും ആണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹാരി യുകെയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതിനാല്‍, യുഎസില്‍ തുടരാന്‍ ആഗ്രഹിക്കുന്ന മേഗനുമായുള്ള ഈ അഭിപ്രായവ്യത്യാസം രാജകുടുംബത്തിനും തലവേദനയായി മാറിയെന്നാണ് വിവരം. കൊട്ടാരത്തിലെ ഉദ്യോഗസ്ഥര്‍ ഒരു 'ഗോള്‍ഡന്‍ ഹാന്‍ഡ്‌ഷേക്ക്' തരത്തിലുള്ള ധാരണാപത്രം തയ്യാറാക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഈ നടപടിയിലൂടെ മേഗന്‍ രാജകുടുംബത്തെ സംബന്ധിച്ച രഹസ്യവിവരങ്ങള്‍

More »

ബെഞ്ചമിന്‍ കൊടുങ്കാറ്റില്‍ വിറങ്ങലിച്ച് യുകെ; ഹീത്രുവില്‍ വിമാനങ്ങള്‍ ലാന്റ് ചെയ്തത് പ്രായസത്തില്‍
ബെഞ്ചമിന്‍ കൊടുങ്കാറ്റ് യുകെയില്‍ ആഞ്ഞടിച്ചതോടെ വിമാനങ്ങള്‍ ലാന്റ് ചെയ്തത് വളരെ പ്രായസത്തിലാണ്. ന്യൂയോര്‍ക്കില്‍ നിന്നെത്തിയ വിമാനം ഹീത്രൂവില്‍ ഇറങ്ങാന്‍ പ്രയാസപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നത്. ശക്തമായ കാറ്റായിരുന്നു വിമാനം സുഗമമായി ഇറങ്ങുന്നതിന് തടസമായത്. റണ്‍വേയ്ക്ക് എതാനും മീറ്റര്‍ ഉയരത്തില്‍ വെച്ച് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് വിമാനം വീണ്ടും പറന്നുയരുകയായിരുന്നു. മണിക്കൂറില്‍ 75 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റാണ് വിമാനം ഇറങ്ങുന്നതിന് വിഘാതമായത്. എന്നാല്‍ പറന്നുയര്‍ന്ന വിമാനം രണ്ടാമത് വിജയകരമായി താഴെ ഇറക്കി. യൂറോപ്യന്‍ സന്ദര്‍ശനത്തിന് പോയ ബ്രിട്ടീഷ് വിനോദ സഞ്ചാരികളും ബെഞ്ചമിന്‍ കൊടുങ്കാറ്റ് മൂലം കടുത്ത പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണ്, ഫ്രാന്‍സിലെ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 100 മൈല്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്. സ്പെയിനിലും പോര്‍ച്ചുഗലിലും അതിതീവ്ര

More »

എച്ച്എസ്ബിസിയും ബാര്‍ക്ലെയിസും മോര്‍ട്ട്‌ഗേജ് നിരക്ക് കുറച്ചു; പലിശ കുറയുമെന്നു പ്രതീക്ഷ
പണപ്പെരുപ്പ നിരക്ക് 3.8 ശതമാനത്തില്‍ തുടരുകയും ഭക്ഷ്യവസ്തുക്കളുടെ വില കൂടുകയും ചെയ്തതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാതെ നിര്‍ത്തുകയായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്. അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ നിലനിന്നതോടെ മോര്‍ട്ട്‌ഗേജ് വിപണി ആശങ്കയിലായി. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ പലിശ നിരക്ക് താഴ്‌ന്നേക്കുമെന്ന വാര്‍ത്ത പുറത്തു വരുകയാണ്. അതിനു ബലമേകി രണ്ട് പ്രധാന ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്ക് കുറച്ചു. ചില ഫിക്സ്ഡ് റേറ്റ് മോര്‍ട്ട്‌ഗേജ് ഡീലുകളുടെ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് ഇന്നലെ എച്ച് എസ് ബി സിയും ബാര്‍ക്ലെയിസും പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നതും പരിഗണനയിലെത്തി. പല വിദഗ്ധരും പ്രവചിക്കുന്നത് ഈ വര്‍ഷം തന്നെ പലിശ നിരക്കില്‍ വീണ്ടും കുറവ് വരുത്തുമെന്നാണ്. നേരത്തേ, 2026 ആകുന്നതു വരെ പലിശ നിരക്ക് കുറയില്ല എന്നായിരുന്നു പ്രവചനം.

More »

റസിഡന്റ് ഡോക്ടര്‍മാരുടെ അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു ബിഎംഎ; നവംബര്‍ 14 മുതല്‍ 19 വരെ രോഗികള്‍ വലയും
ഹെല്‍ത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശങ്ങള്‍ തള്ളി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും പണിമുടക്കുന്നു. തുടര്‍ച്ചയായി അഞ്ച് ദിവസം പണിമുടക്കുമെന്നാണ് ബിഎംഎ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 14 മുതല്‍ 19 വരെ അഞ്ച് ദിവസം തുടര്‍ച്ചയായി നടക്കുന്ന പണിമുടക്ക് രാവിലെ 7ന് ആരംഭിക്കും. സമരം രോഗികളെയും ആരോഗ്യ സംവിധാനങ്ങളെയും താറുമാറാകും. സമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹെല്‍ത്ത് സെക്രട്ടറി രംഗത്തെത്തി. രോഗികളെ അപകടത്തിലാക്കുകയും, വെയ്റ്റിംഗ് ലിസ്റ്റ് കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടിലാകുകയും ചെയ്യുന്ന ഗുരുതരമായ സംഭാവനയാണ് യൂണിയന്‍ സമ്മാനിക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി കുറ്റപ്പെടുത്തി. എന്‍എച്ച്എസിലെ പകുതിയോളം ഡോക്ടര്‍മാര്‍ റസിഡന്റ് ഡോക്ടര്‍മാരാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇവര്‍ക്ക് 28.9 ശതമാനം ശമ്പളവര്‍ധനവാണ് ലഭിച്ചിട്ടുള്ളത്. വിന്ററിലേക്ക് പ്രവേശിക്കുന്ന

More »

രാജ്യാന്തര കരാട്ടെ മല്‍സരത്തില്‍ ഒന്നാംസ്ഥാനവും സ്വര്‍ണമെഡലും നേടി ഗ്ലാസ്‌ഗോ മലയാളി
ഗ്ലാസ്‌ഗോ : ജപ്പാനില്‍ നടന്ന രാജ്യാന്തര കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനവും സ്വര്‍ണമെഡലും കരസ്ഥമാക്കി ഗ്ലാസ്‌ഗോ മലയാളിയും കുട്ടനാട് പുളിങ്കുന്ന് സ്വദേശിയുമായ ടോം ജേക്കബ്. ചിബാ-കെനിലെ മിനാമിബോസോ സിറ്റിയില്‍ ലോകത്തിലെ പ്രഗത്ഭരായ കരാട്ടെ മത്സരാര്‍ഥികള്‍ക്കൊപ്പം രണ്ട് ദിവസത്തെ പോരാട്ടത്തിലൂടെയാണ് ടോം ഈ ചാമ്പ്യന്‍ഷിപ് പട്ടം നിലനിര്‍ത്തിയത്. മാര്‍ഷ്യല്‍ ആര്‍ട്‌സിലെ ഏറ്റവും ഉയര്‍ന്ന റാങ്കുകളിലൊന്നായ എട്ടാം ഡാന്‍ കരസ്ഥമാക്കിയ ടോം, കരാട്ടെയില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ റാങ്കുള്ള വ്യക്തിയാണ്. കരാട്ടെയിലെ പരിചയം, അറിവ്, കഴിവ്, സാങ്കേതികത്വം, അച്ചടക്കം, പെരുമാറ്റം തുടങ്ങിയ വ്യക്തിഗത മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഈ റാങ്കിങ് നല്‍കുന്നത്. ഇത്തവണത്തെ വിജയത്തിലൂടെ, കരാട്ടെ ആയോധനകലയിലെ ഏറ്റവും ഉയര്‍ന്ന 'സീനിയര്‍ മാസ്റ്റര്‍ തിലകം' എന്ന ബഹുമതിയായ 'ഹാന്‍ഷി' പദവിയും ടോം ജേക്കബ് കരസ്ഥമാക്കി. ഷോട്ടോകാന്‍

More »

നോട്ടിംഗ്ഹാമില്‍ കാണാതായ മലയാളിയെ സുരക്ഷിതനായി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍
നോട്ടിംഗ്ഹാമില്‍ നിന്നും നാല് ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ മലയാളിയെ സുരക്ഷിതനായി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. മലയാളി ഗൃഹനാഥന്‍ സ്റ്റീഫന്‍ ജോര്‍ജി(47)നെ കണ്ടെത്തിയെന്ന വിവരം യുകെയിലെ മലയാളി സമൂഹത്തിനു ആശ്വാസമായി. സ്റ്റീഫനെ കണ്ടെത്തിയതായി നോട്ടിംഗ്ഹാംഷയര്‍ പൊലീസ് സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവന്നിരിക്കുന്നത് . നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇദ്ദേഹം സുരക്ഷിതനാണെന്ന് മാത്രമാണ് ലഭ്യമായ വിവരം. സ്വാന്‍സിയില്‍ നിന്നുമാണ് സ്റ്റീഫന്‍ ജോര്‍ജ്ജിനെ കണ്ടെത്തിയത് എന്നാണു വിവരം. സ്റ്റീഫനെ 19-ന് ഉച്ചയ്ക്ക് വെസ്റ്റ് ബ്രിഡ്‌ഫോര്‍ഡ് പ്രദേശത്ത് അവസാനമായി കണ്ടതിനു ശേഷം പിന്നീട് വിവരമൊന്നുമില്ലെന്നു കാണിച്ചു കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പൊലീസും പ്രാദേശിക സമൂഹവും ചേര്‍ന്നുള്ള വ്യാപകമായ തിരച്ചിലിനൊടുവിലാണ് ഫലമുണ്ടായത്.

More »

ലിവിംഗ് വേജ് 13.45 പെന്‍സായി ഉയര്‍ത്തി; ലണ്ടനില്‍ 14.80, അഞ്ച് ലക്ഷത്തോളം പേര്‍ക്ക് ഗുണപരം
ലണ്ടന്‍ : റിയല്‍ ലിവിംഗ് വേജ് ഉയരുന്നതോടെ അഞ്ച് ലക്ഷത്തോളം പേര്‍ക്ക് അവരുടെ വേതനത്തില്‍ വര്‍ദ്ധനവുണ്ടാകും. യഥാര്‍ത്ഥ ജീവിത ചെലവുകളെ അടിസ്ഥാനമാക്കി കണക്കാക്കുന്ന ഒരു വോളന്ററി വേതനമാണ് റിയല്‍ ലിവിംഗ് വേജ്. 16,000 ല്‍ അധികം തൊഴിലുടമകള്‍ ഇപ്പോള്‍ ഈ നിരക്കിലുള്ള വേതനം നല്‍കുന്നുണ്ട്. വേതനം മണിക്കൂറില്‍ 85 പെന്‍സ് വര്‍ധിച്ച് 13.45 പൗണ്ട് ആയിരിക്കുകയാണ്. ലണ്ടനില്‍ 95 പൗണ്ട് വര്‍ധിച്ച് 14.80 പൗണ്ടും ആയിട്ടുണ്ട്. ഈ നിരക്കുകള്‍ നിശ്ചയിക്കുന്ന ലിവിംഗ് വേജ് ഫൗണ്ടേഷന്‍ പറയുന്നത് ഈ വര്‍ഷത്തെ വേതന വര്‍ധനവോടെ ഒരു പൂര്‍ണ്ണ സമയ തൊഴിലാളിക്ക്, സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനത്തേക്കാള്‍ പ്രതിവര്‍ഷം 2,418 പൗണ്ട് അധികമായി ലഭിക്കും എന്നാണ്. ലണ്ടനില്‍ ഉള്ളവര്‍ക്ക് 5050 പൗണ്ട് ആയിരിക്കും അധികമായി ലഭിക്കുക. റീയല്‍ ലിവിംഗ് വേജ് നല്‍കാന്‍ തയ്യാറാകുന്ന തൊഴിലുടമകളുടെ എണ്ണം വര്‍ധിച്ചു വരുന്നതായും ഫൗണ്ടേഷന്‍ അറിയിച്ഛു. കഴിഞ്ഞ ഒരു

More »

ദുരിതം വിതയ്ക്കാന്‍ ബെഞ്ചമിന്‍ കൊടുങ്കാറ്റ് വരുന്നു; രണ്ട് ഇഞ്ച് മഴയും
ബ്രിട്ടനില്‍ വിന്ററിനു മുന്നോടിയായി ദുരിതം വിതയ്ക്കാന്‍ ബെഞ്ചമിന്‍ കൊടുങ്കാറ്റ് വരുന്നു. 2 ഇഞ്ച് വരെ അതിശക്തമായ മഴയും, 75 മൈല്‍ വരെ വേഗത്തിലുള്ള കാറ്റും ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ യാത്രാ ദുരിതവും, വെള്ളപ്പൊക്കവും, പവര്‍കട്ടും, കെട്ടിടങ്ങള്‍ക്ക് കേടുപാടും സംഭവിക്കാന്‍ വഴിയൊരുക്കുന്ന കൊടുങ്കാറ്റ് ആണ് എത്തുക. സതേണ്‍, ഈസ്റ്റേണ്‍ ഇംഗ്ലണ്ടിലെ ഭൂരിഭാഗം മേഖലകളും കവര്‍ ചെയ്യുന്ന രണ്ട് മഞ്ഞ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. വെയില്‍സിലെ ചില ഭാഗങ്ങളിലും മുന്നറിയിപ്പ് നിലവിലുണ്ട്. വ്യാഴാഴ്ച വൈകുന്നേരം 6 മുതല്‍ രാത്രി 9 വരെയാണ് മുന്നറിയിപ്പ് പ്രാബല്യത്തിലുള്ളത്. മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ 2 ഇഞ്ച് വരെ മഴ പെയ്യുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ മഴ 3.5 ഇഞ്ച് വരെ ഉയരും.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions