യു.കെ.വാര്‍ത്തകള്‍

പൊതുഖജനാവ് നിറയ്ക്കാന്‍ ലേബറിന്റെ 50 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധന വരുമെന്ന്
ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയാല്‍ നികുതികളുടെ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് മുന്‍ പ്രധാനമന്ത്രി റിഷി സുനാക് തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെ ലേബറിനെ വിജയിപ്പിക്കുന്നതില്‍ വോട്ടര്‍മാര്‍ ഒന്നിച്ചു അണിനിരന്നു. എന്തായാലും സമീപ ഭാവിയില്‍ തന്നെ ജനം നികുതി ഭാരം പേറേണ്ടി വരുമെന്നതാണ് നിലവിലെ അവസ്ഥ. രാജ്യത്തെ നികുതിഭാരം 50 ബില്ല്യണ്‍ പൗണ്ട് വര്‍ദ്ധിപ്പിക്കാന്‍ ഈ ഗവണ്‍മെന്റ് തയ്യാറാകുമെന്നാണ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ വ്യക്തമാക്കുന്നത്. അധിക വരുമാനം നേടേണ്ടത് പുതിയ ഗവണ്‍മെന്റിന് അനിവാര്യമാണെന്നാണ് മുന്‍ ലേബര്‍ പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നത്. പുതിയ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നികുതി വര്‍ദ്ധനയ്ക്കുള്ള വഴിമരുന്നാണ് ഇട്ടുവെയ്ക്കുന്നതെന്ന് ആശങ്കയും വ്യാപകമാണ്. പൊതുഖജനാവ് നേരിടുന്ന വെല്ലുവിളികളുടെ ആഴം

More »

ഡാര്‍ലിംഗ്ടണില്‍ 14 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നത് മാതാപിതാക്കള്‍
ഡാര്‍ലിംഗ്ടണില്‍ 14 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നെഞ്ചില്‍ കത്തി കുത്തിയിറക്കികൊലപ്പെടുത്തി മാതാപിതാക്കള്‍. കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ കൊലപാതക കുറ്റം ചുമത്തി മാതാപിതാക്കളെ കോടതിയില്‍ ഹാജരാക്കി. വെള്ളിയാഴ്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ 14-കാരി സ്‌കാര്‍ലെറ്റ് വിക്കേഴ്‌സിനെ കണ്ടെത്തിയത്. 48-കാരന്‍ സിമോണ്‍ വിക്കേഴ്‌സ്, 44-കാരി സാറാ ഹാള്‍ എന്നിവരാണ് ന്യൂട്ടണ്‍ എയ്ക്ലിഫ് മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരായത്. ഹൃസ്വമായ വിചാരണയില്‍ പ്രതികള്‍ പേരുവിവരങ്ങളും, വിലാസവും മാത്രമാണ് സ്ഥിരീകരിച്ചത്. വീട്ടില്‍ നടന്ന ഒരു സംഭവവും, അതിന് പിന്നാലെ 14-കാരിയായ മകളെ കുത്തിക്കൊല്ലുകയുമായിരുന്നുവെന്ന് കോടതിയില്‍ വ്യക്തമായി. ഒരൊറ്റ കുത്തിനാണ് കൊല നടന്നിട്ടുള്ളതെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. വിക്കേഴ്‌സിനെയും, ഹാളിനെയും ആഗസ്റ്റ് 5ന് ടീസൈഡ് ക്രൗണ്‍ കോടതിയില്‍

More »

ലേബര്‍ വന്നപ്പോള്‍ മെരുങ്ങി ജൂനിയര്‍ ഡോക്ടര്‍മാര്‍; തിരഞ്ഞെടുപ്പ് സമയത്തെ സമരം സംശയകരം
റിഷി സുനാക് സര്‍ക്കാരിന്റെ ചര്‍ച്ചയും അഭ്യര്‍ത്ഥനയും ചെവിക്കൊള്ളാതെ തിരഞ്ഞെടുപ്പിന് മുമ്പ് അഞ്ചുദിവസ സമരം നടത്തിയ ബിഎംഎ അധികാരമാറ്റത്തിന് പിന്നാലെ തങ്ങളുടെ പിടിവാശി വിടുന്നു. ലേബര്‍ വന്നപ്പോള്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ മെരുങ്ങിഎന്ന് മാത്രമല്ല, കാത്തിരിപ്പിനുള്ള സന്നദ്ധതയും അറിയിച്ചിരിക്കുകയാണ്. ഇത് ടോറി സര്‍ക്കാരിനെതിരായ തന്ത്രമായി വിശേഷിപ്പിക്കപ്പെടുന്നുണ്ട്. പുതിയ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗുമായി നേരിട്ടുള്ള ആദ്യ ചര്‍ച്ചയ്ക്ക് ശേഷമാണ് എന്‍എച്ച്എസിനെ ശ്വാസംമുട്ടിച്ച സമരങ്ങളില്‍ നിന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ പിന്‍വാങ്ങാന്‍ ഒരുങ്ങുന്നത്. കൂടുതല്‍ സമരങ്ങള്‍ ഒഴിവാക്കി എന്‍എച്ച്എസ് ശമ്പളതര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആത്മവിശ്വാസം ലഭിച്ചതായി ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതാക്കള്‍ പറഞ്ഞു. ഹെല്‍ത്ത് സെക്രട്ടറിയുമായി നടത്തിയ

More »

സ്വവര്‍ഗ ദമ്പതികള്‍ക്ക് ആശീര്‍വാദം നല്‍കാനൊരുങ്ങി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്
സ്വവര്‍ഗ പ്രേമികള്‍ക്കായി പള്ളിയുടെ വാതിലുകള്‍ തുറന്നിടാന്‍ ഒരുങ്ങി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. സ്വവര്‍ഗ ദമ്പതികളുടെ ആശീര്‍വാദത്തിനായി പ്രത്യേക ചര്‍ച്ച് സര്‍വ്വീസുകള്‍ നടത്താനുള്ള നടപടികളിലേക്കാണ് ചര്‍ച്ച് നീങ്ങുന്നത്. ഇതുസംബന്ധിച്ച് ബിഷപ്പുമാര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭരണസമിതി അംഗീകരിച്ചു. ഇതോടെ 2025-ല്‍ മൂന്ന് വര്‍ഷത്തെ ട്രയല്‍സ് ആരംഭിക്കാനുള്ള നീക്കവും ഊര്‍ജ്ജിതമായി. യോര്‍ക്കില്‍ ചേര്‍ന്ന ജനറല്‍ സിനഡ് 191-ന് എതിരെ 216 വോട്ടുകള്‍ക്കാണ് ഇതിന് അംഗീകാരം നല്‍കിയത്. സ്വവര്‍ഗ്ഗ ദമ്പതികളുടെ വിവാഹ ചടങ്ങുകളെ സ്വീകരിക്കാനുള്ള ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സുദീര്‍ഘമായ യാത്രയിലെ സുപ്രധാന ചുവടുവെപ്പാണ് ഇത്. നിലവില്‍ പതിവ് ചര്‍ച്ച് സര്‍വ്വീസുകളില്‍ സ്വവര്‍ഗ്ഗ ദമ്പതികളുടെ വിവാഹം ആശീര്‍വദിക്കാന്‍ പുരോഹിതന്‍മാര്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ പ്രത്യേക കുര്‍ബാനകള്‍

More »

ഫാമിലി ഡോക്ടര്‍മാരെ തിരിച്ചെത്തിച്ച് ആശുപത്രികളിലെ സമ്മര്‍ദം കുറയ്ക്കാന്‍ പുതിയ ഹെല്‍ത്ത് സെക്രട്ടറി
ജിപി സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഫാമിലി ഡോക്ടര്‍മാരെ തിരിച്ചെത്തിച്ച് ആശുപത്രികളിലെ സമ്മര്‍ദം കുറയ്ക്കാനും പണമിറക്കാന്‍ പുതിയ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. എന്‍എച്ച്എസിന്റെ 'പ്രവേശന കവാടമാണ്' ജിപി സേവനങ്ങളെന്ന് വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ആശുപത്രികളില്‍ നിന്നും ബില്ല്യണ്‍ കണക്കിന് പൗണ്ട് ജിപിമാര്‍ക്കായി വഴിതിരിച്ചുവിട്ട് ഈ സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതിയും വെസ് സ്ട്രീറ്റിംഗ് മുന്നോട്ട് വെച്ചു. ഓരോ അപ്പോയിന്റ്‌മെന്റിലും ഒരേ ഫാമിലി ഡോക്ടറെ കാണാന്‍ ലക്ഷക്കണക്കിന് രോഗികള്‍ക്ക് അവസരം ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഇന്ന് ജൂനിയര്‍ ഡോക്ടര്‍മാരുമായി സുപ്രധാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ ഇരിക്കവെയാണ് ഹെല്‍ത്ത് സെക്രട്ടറി ആദ്യത്തെ പ്രധാന നയപ്രഖ്യാപനം നടത്തുന്നത്. 2022 മുതല്‍ ഹെല്‍ത്ത് സര്‍വ്വീസിനെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സമരങ്ങള്‍ക്ക് അന്ത്യം

More »

എന്‍എച്ച്എസ് ജീവനക്കാരിലെ കുറ്റവാളികളെ ശിക്ഷിക്കാതെയും മാന്യരെ രക്ഷിക്കാതെയും എന്‍എംസി
എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് എതിരായ ആരോപണങ്ങളില്‍ നടപടിയെടുക്കാന്‍ ഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നെന്നു അന്വേഷണ റിപ്പോര്‍ട്ട്. ബലാത്സംഗം അടക്കം ഗുരുതര ആരോപണങ്ങള്‍ നേരിട്ട പലരും കേസുകളില്‍ നിന്നും അന്വേഷണം പോലുമില്ലാതെ രക്ഷപ്പെടുകയാണ്. ബലാത്സംഗം മുതല്‍ പീഡനവും, കുട്ടികള്‍ക്ക് എതിരായ ചൂഷണവും ആരോപിക്കപ്പെട്ട നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും എതിരെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ റെഗുലേറ്റര്‍ പരാജയപ്പെടുന്നത് രോഗികളെ അപകടത്തിലാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും, ജീവനക്കാര്‍ക്ക് സ്വന്തം ജോലി സ്വസ്ഥമായി ചെയ്യാന്‍ അനുവദിക്കാത്ത 'മാരകമായ' സംസ്‌കാരം നിലനില്‍ക്കുന്നുവെന്നും സ്വതന്ത്ര റിവ്യൂ പറയുന്നു. പൊതുജനങ്ങളെ അപകടത്തിലാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച്

More »

ടോറി പാര്‍ട്ടിയില്‍ അടിതുടരുന്നു; ചെയര്‍മാനും കാമറൂണും രാജിവെച്ചു; ഇടക്കാല ഷാഡോ കാബിനറ്റിനെ നിയോഗിച്ച് സുനാക്
പൊതുതെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ടോറി പാര്‍ട്ടിയില്‍ അടിതുടരുന്നു. തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍ റിച്ചാര്‍ഡ് ഹോള്‍ഡെന്‍ രാജിവെച്ചപ്പോള്‍, ഷാഡോ ഫോറിന്‍ സെക്രട്ടറി പദം ലോര്‍ഡ് കാമറൂണും ഒഴിഞ്ഞു. ഇതോടെ ഇടക്കാല ഷാഡോ കാബിനറ്റിനെ നിയോഗിച്ചിരിക്കുകയാണ് റിഷി സുനാക്. ട്രഷറിയിലെ മുന്‍ ഇക്കണോമിക് സെക്രട്ടറി റിച്ചാര്‍ഡ് ഫുള്ളര്‍ ചെയര്‍മാന്‍ പദവി ഏറ്റെടുത്തപ്പോള്‍ ആന്‍ഡ്രൂ മിച്ചലിനെ ഷാഡോ ഫോറിന്‍ സെക്രട്ടറിയാക്കി. ജെറമി ഹണ്ടും, ജെയിംസ് ക്ലെവര്‍ലിയും ഷാഡോ ചാന്‍സലര്‍, ഹോം സെക്രട്ടറി റോളുകളില്‍ തുടരുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നേടിയ വന്‍ വിജയത്തിന് പുറമെ ടോറി വോട്ടുകള്‍ കവര്‍ന്ന റിഫോമിനെ ഏത് വിധത്തില്‍ നേരിടുമെന്നതും പ്രധാന തലവേദനയാണ്. ഇതിന്റെ പേരില്‍ കണ്‍സര്‍വേറ്റീവുകള്‍ തമ്മില്‍ ആഭ്യന്തര കലഹം രൂക്ഷമാണ്. സുനാക് നേതൃസ്ഥാനത്ത്

More »

യൂറോപ്യന്‍ യൂണിയനുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തില്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍
സാമ്പത്തിക തിരിച്ചടി മറികടക്കാന്‍ യൂറോപ്യന്‍ യൂണിയനുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തില്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍. യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നടപടികളുണ്ടാകുമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണത്തിലുണ്ടായ വിദേശ നയത്തില്‍ ഒരു പൊളിച്ചെഴുത്തിന് ഒരുങ്ങുകയാണ് പുതിയ സര്‍ക്കാര്‍. യൂറോപ്പില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ യുകെയില്‍ പഠിക്കുന്നതിനും തിരിച്ചുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിച്ചേക്കും. ബ്രക്‌സിറ്റിന്റെ ഭാഗമായി ജിഡിപിയിലുണ്ടായ തകര്‍ച്ച ഉള്‍പ്പെടെ കാര്യങ്ങള്‍ പണപ്പെരുപ്പം ഉയരുന്നതിനും ജീവിത ചെലവ് വര്‍ദ്ധിക്കുന്നതിനും കാരണമായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇതിന് എന്തു നടപടി സ്വീകരിക്കുമെന്നത് നിര്‍ണ്ണായകമാണ്. യൂറോപ്യന്‍ യൂണിയനുമായി സര്‍ക്കാര്‍ സഹകരിച്ച് സാമ്പത്തിക

More »

കാര്‍ഡിഫിലെ തിരക്കേറിയ റൗണ്ട് എബൗട്ടിന്റെ സൈഡില്‍ താമസമാക്കി ഗര്‍ഭിണിയും ഭര്‍ത്താവും
ഔദ്യോഗിക രേഖകളില്ലാത്തിന്റെ പേരില്‍, കാര്‍ഡിഫ് സിറ്റി സെന്ററിലെ തിരക്കേറിയ റൗണ്ട് എബൗട്ടിന്റെ സൈഡില്‍ താമസമാക്കി അഞ്ചുമാസം ഗര്‍ഭിണിയായ ചെക്ക് റിപ്പബ്ലിക്കന്‍ യുവതിയും ഭര്‍ത്താവും. എ 4234 സെന്‍ട്രല്‍ ലിങ്ക് ഫ്ളൈഓവറിന്റെ അണ്ടര്‍പാസിനോട് ചേര്‍ന്നുള്ള ദിവാന്‍ ബെഡിലാണ് 56കാരനായ ലാഡിസ്ലാവ് ബോള്‍ഡെസര്‍സ്‌കിയും അഞ്ച് മാസം ഗര്‍ഭിണിയായ 43കാരി ഭാര്യ നാഡ വെംഗ്ലറോവയും താമസിക്കുന്നത്. കാര്‍ഡിഫ് കൗണ്‍സിലിന്റെ അടുത്തുള്ള ടൈ എഫ്രേം ഹോസ്റ്റലിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. ഒന്നര മാസം മുമ്പ് അവിടം ഉപേക്ഷിക്കേണ്ടി വന്നപ്പോഴാണ് റൗണ്ട് എബൗട്ടിനടുത്ത് താമസമാക്കിയത്. നാഡയ്ക്ക് പാസ്പോര്‍ട്ട് ഇല്ലാത്തതിനാലാണ് ഹോസ്റ്റല്‍ വിടേണ്ടി വന്നത്. ഷെഫായി ജോലി ചെയ്തിരുന്ന നാഡയ്ക്ക് ഭവനരഹിത സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയും. എന്നാല്‍ യുകെയില്‍ താമസിക്കാന്‍ അവര്‍ക്ക് അവകാശമില്ലാത്തതിനാല്‍ നാഡയ്ക്ക് ആ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions