അകാലത്തില്‍ പൊലിഞ്ഞ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹെലേന മേരിക്ക് നാളെ കാര്‍ഡിഫ് വിട നല്‍കും
നഴ്സിങ് പഠിക്കാന്‍ ഉള്ള തീവ്രമായ ആഗ്രഹവും ആയി സ്‌കോളര്‍ഷിപ്പ് നേടി യുകെയില്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥിനി ഹെലേന മരിയ സിബിക്ക് നാളെ കാര്‍ഡിഫില്‍ അന്ത്യാഞ്ജലി. ഇക്കഴിഞ്ഞ ഏപ്രിലില്‍ സൗത്ത് വെയ്ല്‍സ് യൂണിവേഴ്സിറ്റിയില്‍ ഡിഗ്രി നഴ്സിങ് കോഴ്സിന് സൗജന്യ പ്രവേശനം ലഭിച്ച നിലമ്പൂര്‍ സ്വദേശിനിയായ 20 കാരി ഹെലേനയ്ക്ക് യുകെയില്‍ എത്തി ഒരു മാസത്തിനകം ഉണ്ടായ കാര്‍ അപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് കാര്‍ഡിഫ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു.
പുലര്‍ച്ചെ ആറുമണിയോടെ സുഹൃത്തുക്കള്‍ക്കുമൊപ്പം കാറില്‍ സഞ്ചരിക്കവേ കാര്‍ റോഡില്‍ നിന്നും തെന്നിമാറി ഇടിച്ചാണ് ഹെലേനയ്ക്കും സുഹൃത്തുക്കള്‍ക്കും പരുക്കേറ്റത്. അപകടത്തിന്റെ കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും പുറത്തു വന്നിട്ടില്ല. അതേസമയം അപകടത്തില്‍ പരുക്കേറ്റ മറ്റു രണ്ടു വിദ്യാര്‍ത്ഥിനികള്‍ സാധാരണ നിലയിലേക്ക് മടങ്ങിയിട്ടുണ്ട്.
അപകട വിവരമറിഞ്ഞു കേരള
More »
ബ്രിട്ടീഷ് പാര്‍ലമെന്റിലേയ്ക്ക് ജനവിധി തേടി രണ്ടു മലയാളികള്‍; ജയിച്ചാല്‍ ചരിത്രം
ലണ്ടന്‍ : മലയാളി കുടിയേറ്റക്കാരുടെ ഇഷ്ടരാജ്യമായ ബ്രിട്ടനില്‍ ഇത്തവണത്തെ പൊതു തിരഞ്ഞെടുപ്പില്‍ വലിയൊരു പ്രത്യേകതയുണ്ട്. രണ്ടു മലയാളികള്‍ രണ്ടു പ്രധാന പാര്‍ട്ടികളിലായി ജനവിധി തേടുന്നു എന്നതാണത്. ജൂലൈ നാലിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി എറിക് സുകുമാരനും പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി സോജന്‍ ജോസഫുമാണ് ജനവിധി തേടുന്നത്. ഇവരില്‍ ആരെങ്കിലും വിജയിച്ചാല്‍ ബ്രിട്ടിഷ് പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളിയുടെ ശബ്ദം വെസ്റ്റ്മിനിസ്റ്റര്‍ കൊട്ടാരത്തിലെ ഹൗസ് ഓഫ് കോമണ്‍സില്‍ മുഴങ്ങും.
കെന്റിലെ ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ നിന്നാണ് കോട്ടയം കൈപ്പുഴ സ്വദേശിയായ സോജന്‍ ജോസഫ് ലേബര്‍ ടിക്കറ്റില്‍ മല്‍സരിക്കുന്നത്. കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് മെയില്‍ നഴ്സായ സോജന്‍. ഭാര്യ-
More »
റിഷി സുനാകിന്റെ വസതിയില്‍ അതിക്രമിച്ചു കടന്ന 4 പേര്‍ അറസ്റ്റില്‍
പ്രധാനമന്ത്രി റിഷി സുനാകിന്റെ വസതിയില്‍ അതിക്രമിച്ചു കടന്നതിന് 4 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. ജപ്പാന്റെ നയതന്ത്ര പ്രതിനിധികളുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ലണ്ടനില്‍ ആയിരുന്നപ്പോഴാണ് സംഭവം നടന്നത്.
നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ കിര്‍ബി സിഗ്സ്റ്റണിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് 4 പേര്‍ അതിക്രമിച്ച് കയറിയത്. വീടിനുള്ളില്‍ പ്രവേശിച്ച് അധികം താമസിയാതെ തന്നെ ഇവരെ പിടികൂടിയതായാണ് പോലീസ് അറിയിച്ചത്.
അറസ്റ്റിലായവര്‍ പാലസ്തീന്‍ അനുകൂല യൂത്ത് ഡിമാന്‍ഡ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും ഇസ്രയേല്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന ആവശ്യമാണ് സംഘടന പ്രധാനമായും ഉന്നയിക്കുന്നത്. അറസ്റ്റിലായ മൂന്ന് പേര്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകരും നാലാമന്‍ ഫോട്ടോഗ്രാഫറും ആണ്. ലണ്ടന്‍, ബോള്‍ട്ടണ്‍, മാഞ്ചസ്റ്റര്‍, ചീചെസ്റ്റര്‍
More »
ഇംഗ്ലണ്ടില്‍ നാട്ടിലെ വേനലിന്റെ തീവ്രത; സറേയില്‍ 30 ഡിഗ്രി സെല്‍ഷ്യസ്
കേരളത്തിലെ വേനലിനെ അനുസ്മരിപ്പിക്കുംവിധം ഇംഗ്ലണ്ടില്‍ കടുത്ത ചൂട്. ചൊവ്വാഴ്ച സറേയിലെ ചേര്‍ട്ട്‌സിയില്‍ 30 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയതോടെ കഴിഞ്ഞ സെപ്റ്റംബര്‍ 10 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ദിനമായി ഇന്നലെ മാറി. ഗ്ലസ്റ്റര്‍ഷയറില്‍ 28.7 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയപ്പോള്‍ വോഴ്സ്റ്റര്‍ഷയറില്‍ 28 ഡിഗ്രിയും മോണ്മൗത്ത്ഷയറില്‍ 27 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. ഇന്ന് (ബുധനാഴ്ച) ചൂട് ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രവചനം. ചിലയിടങ്ങളില്‍ അന്തരീക്ഷ താപനില 31 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു.
യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യു കെ എച്ച് എസ് എ) യുടെ യെല്ലോ അലര്‍ട്ട് വ്യാഴാഴ്ച വൈകിട്ട് 5 മണിവരെ നിലവിലുണ്ട്. കടുത്ത ചൂട് ആരോഗ്യ- സാമൂഹ്യ ക്ഷേമ മേഖലകളില്‍ കനത്ത പ്രത്യാഘാതം ഉണ്ടാക്കീയേക്കാം എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. 65 വയസ്സില്‍ അധികം
More »
ഫിക്സ്ഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ബാങ്കുകള്‍; ബാര്‍ക്ലേസ് 0.25% വരെ കുറച്ചു, എച്ച്.എസ്.ബി.സിയും കുറയ്ക്കും
യുകെയില്‍ പുതിയതായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, റീമോര്‍ട്ട്‌ഗേജിന് ഉദ്ദേശിക്കുന്നവര്‍ക്കും സഹായകമായി എച്ച് എസ് ബി സിയും ബാര്‍ക്ലേസും ഫിക്സ്ഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കുന്നു. ഇന്നലെ മുതലാണ് ബാര്‍ക്ലേസ് നിരക്കുകള്‍ കുറച്ചത്. ചില ഡീലുകളില്‍ 0.25 ശതമാനത്തിന്റെ വരെ കുറവ് വരുത്തിയിട്ടുണ്ട്. ഇതിന് തൊട്ടു പിന്നാലെയാണ് ബുധനാഴ്ച മുതല്‍ തങ്ങളുടെ ഗാര്‍ഹിക വായ്പകളില്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി എച്ച് എസ് ബി സി രംഗത്തെത്തിയത്.
രണ്ട് മാസത്തോളമായി ഹോം ലോണ്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുകയാണെങ്കിലും, ചില ഡീലുകളില്‍ പലിശ നിരക്ക് ഉയര്‍ന്നിരുന്നു. എന്നിരുന്നാലും, പുതിയ ഫിക്സ്ഡ് ഡീലുകളുടെ പലിശ നിരക്കില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന മണിമാര്‍ക്കറ്റ് സ്വാപ് നിരക്കുകള്‍ അടുത്ത കാലത്ത് മെച്ചപ്പെട്ടതാണ് മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കുറയ്ക്കാന്‍ ഈ രംഗത്തെ രണ്ട്
More »
ഹീത്രൂവില്‍ ബ്രിട്ടീഷ് എയര്‍വേസ് ഐടി വീഴ്ച: വിമാനത്തിനുള്ളില്‍ കുടങ്ങി യാത്രക്കാര്‍
ബ്രിട്ടനിലെ വിമാനയാത്ര, സാങ്കേതിക വിഷയങ്ങള്‍ മൂലം സമീപകാലത്തു വലിയ തടസങ്ങള്‍ നേരിട്ടുവരുകയാണ്. ഇതിന് പിന്നാലെയാണ് ഹീത്രൂ വിമാനത്താവളത്തില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ബ്രിട്ടീഷ് എയര്‍വേസ് ഐടി അലോക്കേഷനില്‍ ഉണ്ടായ വീഴ്ചയാണ് രാത്രി മുതല്‍ യാത്രക്കാരെ വിമാനത്തിന് അകത്ത് കുരുക്കുകയും, ലഗേജുകള്‍ ലഭിക്കാന്‍ മണിക്കൂറുകളുടെ കാലതാമസവും സൃഷ്ടിച്ചത്.
ബ്രിട്ടീഷ് എയര്‍വേസ് അലോക്കേഷന്‍ സിസ്റ്റത്തിലെ വീഴ്ചകള്‍ ടെര്‍മിനല്‍ 5 യാത്രക്കാരെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് യുകെയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം വ്യക്തമാക്കി. മറ്റ് എയര്‍ലൈനുകളെ പ്രശ്‌നം ബാധിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പ്രശ്‌നം നേരിട്ട യാത്രക്കാരുടെ വലിയ നിര വിമാനത്താവളത്തില്‍ ഉടനീളം രൂപപ്പെടുകയും, ലഗേജ് ലഭിക്കാന്‍ ബുദ്ധിമുട്ടുന്നതുമായ കാഴ്ചകളാണ് പുറത്തുവന്നിരിക്കുന്നത്.
ടെര്‍മിനലിലെ ബിഎ ബാഗേജ് ക്ലെയിം
More »
ചാരിറ്റി പോരാട്ടത്തിനിടെ നോട്ടിംഗ്ഹാമിലെ മലയാളി അമേച്വര്‍ ബോക്സറുടെ മരണം അപപകടമാണെന്ന് കൊറോണര്‍
ഒരു ചാരിറ്റി പോരാട്ടത്തിനിടെ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മലയാളി അമേച്വര്‍ ബോക്സറുടെ മരണം അപപകടമാണെന്ന് കൊറോണര്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് 23 കാരനായ അമച്വര്‍ ബോക്സര്‍ ജുബല്‍ റെജി കുര്യന്‍ മരണപ്പെടുന്നത്. 2023 മാര്‍ച്ച് 25 ന് നോട്ടിംഗ്ഹാമിലെ ബില്‍ബറോയിലെ ഹാര്‍വി ഹാഡന്‍ സ്പോര്‍ട്സ് വില്ലേജില്‍ നടന്ന ബോക്സിംഗ് മത്സരത്തിനിടെ ബോധരഹിതനായി വീണ ജുബല്‍ റെജി കുര്യന്‍ നാല് ദിവസത്തിന് ശേഷം നോട്ടിംഗ്ഹാമിലെ ക്വീന്‍സ് മെഡിക്കല്‍ സെന്ററില്‍ വച്ച് മരിച്ചു.
മുഖത്തേറ്റ അടിയെത്തുടര്‍ന്ന് തലച്ചോറിന്റെ ഇരുവശത്തും രക്തസ്രാവമുണ്ടായിരുന്നു, ഇടിയേറ്റതോടെ ജുബല്‍ പിന്നിലേക്ക് വീഴുകയായിരുന്നു- ഇന്‍ക്വസ്റ്റില്‍ പറഞ്ഞു. ജുബലിന്റെ മരണം അപകടമാണെന്ന നിഗമനത്തില്‍ കൊറോണര്‍ ലോറിന്‍ഡ ബോവര്‍ ചൊവ്വാഴ്ച ഇന്‍ക്വസ്റ്റ് അവസാനിപ്പിച്ചു.
ജുബൈല്‍ മരണപ്പെടുന്ന സമയത്തു മാതാപിതാക്കളായ റെജി കുര്യനും സൂസന്‍ റെജി
More »
കുമ്പ്രിയയിലെ മലയാളി നഴ്സ് ഷൈനി ജോഷിയുടെ സംസ്‌കാരം 28ന്
കുമ്പ്രിയ : കാന്‍സര്‍ ബാധിച്ചു മരണത്തിനു കീഴടങ്ങിയ മലയാളി നഴ്സ് ഷൈനി ജോഷിയുടെ സംസ്‌കാരം ഈമാസം 28ന് (വെള്ളിയാഴ്ച) നടക്കും. ഷൈനിയുടെ മൃതശരീരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പെന്റിത്തിലെ സെയിന്റ് കാതറീന്‍ പള്ളിയില്‍ കൊണ്ടുവരും. തുടര്‍ന്ന് ഒരു മണിക്കൂര്‍ കുടുംബാംഗങ്ങള്‍ക്കും, ബന്ധുമിത്രാദികള്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം ഉണ്ടായിരിക്കും. മൃതസംസ്‌കാര ശുശ്രൂഷകള്‍ 11 :15 ന് ഫാ. ജോണ്‍, ഫാ. അജീഷ്, ഫാ. ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ദേവാലയത്തില്‍ ആരംഭിക്കും. തുടര്‍ന്ന്, 1 :15ന് പെന്റിത്തിലേ കാത്തലിക് സെമിത്തേരിയില്‍ മൃതസംസ്‌കാരം നടക്കും.
ഷൈനിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ വരുന്നവര്‍ പൂക്കളോ ബൊക്കെയോ കൊണ്ടുവരേണ്ടതില്ല എന്ന് കുടുംബം അറിയിച്ചു. പകരം, ഷൈനിയുടെ ആഗ്രഹപ്രകാരം അതിനുള്ള പണം താല്‍പര്യമുള്ളവര്‍ക്ക് ഷൈനിയുടെ ചാരിറ്റി ഫണ്ട് ബോക്‌സില്‍ നിക്ഷേപിക്കാന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഷൈനിയുടെ
More »
റോഡ് മാര്‍ഗം ഇന്ത്യയിലേക്ക്: ബ്രിസ്‌റ്റോള്‍ മലയാളികള്‍ സ്വപ്നയാത്ര തുടങ്ങി
ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് 60 ദിവസം കൊണ്ടുള്ള യാത്ര അതും 20 ഓളം രാജ്യങ്ങളിലൂടെ. ബ്രിസ്‌റ്റോള്‍ മലയാളികളായ നോബിയും ജോബിയും തങ്ങളുടെ സ്വപ്നയാത്ര തുടങ്ങി. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ദിവസങ്ങള്‍ നീണ്ട യാത്ര ചെയ്യുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. ഇപ്പോഴിതാ ചാലക്കുടി സ്വദേശികളായ നോബിയും ജോബിയും ഇംഗ്ലണ്ടില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. അതും 20 രാജ്യങ്ങള്‍ കടന്ന് 20000 മൈല്‍ദൂരം അറുപതു ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ശ്രമം.
റെയ്ഞ്ച് റോവര്‍ ഡിഫന്‍ഡറില്‍ ആണ് യാത്ര ആംരിഭിച്ചത്. അസോസിയേഷന്‍ അംഗങ്ങളും ബ്രിസ്‌റ്റോള്‍ ബ്രാഡ്‌ലി സ്‌റ്റോക്ക് കൗണ്‍സില്‍ മുന്‍ മേയര്‍ ടോം ആദിത്യ , ഫാ ഫാന്‍സോ പത്തില്‍, എന്‍എച്ച്എസ് ചാരിറ്റി ഭാരവാഹികള്‍ എന്നിവരും ചേര്‍ന്നാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇവര്‍ ഫ്രാന്‍സ്, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഹംഗറി, ക്രൊയേഷ്യ, ബോസ്‌നിയ,
More »