രോഗിയുടെ ലൈംഗിക പീഡന പരാതിയില്‍ യുകെയിലെ മലയാളി യുവാവിന് 13 വര്‍ഷം ജയില്‍
രോഗിയായ യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ആശുപത്രി ജീവനക്കാരനായിരുന്ന യുകെയിലെ മലയാളി യുവാവിന് 13 വര്‍ഷം ജയില്‍ ശിക്ഷ. ജനുവരി 30 നു നടന്ന സംഭവത്തെ തുടര്‍ന്ന് സ്റ്റുഡന്റ് വിസക്കാരിയുടെ ആശ്രിത വിസയില്‍ ഉള്ള സിദ്ധാര്‍ഥ് നായര്‍ എന്ന 29കാരനാണ് ലിവര്‍പൂള്‍ കോടതി ശിക്ഷ വിധിച്ചത്. ബുധനാഴ്ചയാണ് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് പ്രതിയെ 13 വര്‍ഷം ജയിലില്‍ അടച്ചത്.
ജോലിക്കെത്തി ആഴ്ചകള്‍ക്കുള്ളില്‍ ആയിരുന്നു സംഭവം. ആശുപത്രിയില്‍ രോഗിയായിരുന്ന യുവതിയുടെ നേര്‍ക്കാണ് മലയാളി യുവാവിന്റെ കടന്നാക്രമണം ഉണ്ടായതെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു മാസത്തിലേറെ ജയിലില്‍ കിടന്ന ശേഷമാണു വിചാരണക്കോടതി വിധി പ്രസ്താവിക്കുന്നത്.
അതിക്രമത്തിന് വിധേയയായ സ്ത്രീ ഏറെനാളത്തെ റീഹാബിലിറ്റേഷന്‍ കോഴ്സില്‍ അടക്കം പങ്കെടുത്ത ശേഷമേ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തൂ. ഒരു
More »
രാജകീയ ചുമതലകള്‍ നിര്‍വഹിച്ചിരുന്ന ആന്‍ രാജകുമാരിക്ക് കുതിരയുടെ ചവിട്ടേറ്റ് പരിക്ക്
ചാള്‍സ് രാജാവിനും കെയ്റ്റ് രാജകുമാരിയ്ക്കും അടുത്തിടെ കാന്‍സര്‍ സ്ഥിരീകരിച്ചതോടെ രാജാവിനും വെയ്ല്‍സ് രാജകുമാരന്‍ വില്യമിനും ചുമതലകളില്‍ നിന്നും തത്ക്കാലത്തേക്ക് വിട്ടു നില്‍ക്കേണ്ട സാഹചര്യം വന്നിരുന്നു. ഇതേ തുടര്‍ന്ന് താല്‍ക്കാലികമായി രാജകീയ ചുമതലകള്‍ നിര്‍വഹിച്ചിരുന്നത് ചാള്‍സ് രാജാവിന്റെ സഹോദരി ആന്‍ രാജകുമാരിയായിരുന്നു. അതിനിടയിലാണ് രാജാവിന്റെ താത്ക്കാലിക ചുമതലകള്‍ നിര്‍വഹിച്ചു വരികയായിരുന്ന, ആന്‍ രാജകുമാരിക്ക് കുതിരയുടെ ചവിട്ടേറ്റ് പരിക്കേല്‍ക്കുന്നത്.
ഗ്ലോസ്റ്റര്‍ഷയറിലെ തന്റെ ഗാറ്റ് കോമ്പ് പാര്‍ക്ക് എസ്റ്റേറ്റില്‍ വെച്ച് ഒരു കുതിര രാജകുമാരിയെ തൊഴിക്കുകയായിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ രാജകുമാരിക്ക് ചില ഔദ്യോഗിക യോഗങ്ങളില്‍നിന്നും പരിപാടികളില്‍ നിന്നും മാറി നില്‍ക്കേണ്ടതായി വരുമെന്ന് ഒരു മുന്‍ ജീവനക്കാരന്‍ പറഞ്ഞതായി മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1976
More »
വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് ഒടുവില്‍ ജയില്‍ മോചിതനായി
ലണ്ടന്‍ : ചാരവൃത്തി കേസില്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിഞ്ഞിരുന്ന വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് ജാമ്യം ലഭിച്ചു. അദ്ദേഹം ഓസ്‌ട്രേലിയയിലേയ്ക്ക് മടങ്ങിയതയായി വിക്കി ലീക്‌സിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. അഞ്ചുവര്‍ഷത്തോളം ജയിലില്‍ ചെലവഴിച്ചശേഷമാണ് അസാഞ്ജ് മോചിതനാകുന്നത്.
ഓസ്‌ട്രേലിയന്‍ പൗരനായ അസാഞ്ജ് 2019 മുതല്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ്. യു.എസ് സര്‍ക്കാരിന്റെ ആയിരക്കണക്കിനു രഹസ്യരേഖകള്‍ ചോര്‍ത്തി തന്റെ വെബ്‌സൈറ്റായ വിക്കിലീക്‌സിലൂടെ പ്രസിദ്ധീകരിച്ചു എന്നതാണ് അസാഞ്ജിന്റെ പേരിലുള്ള കുറ്റം. ഇത് ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്നാണ് യു.എസിന്റെ ആരോപണം.
അഫ്ഗാനിസ്താനിലും ഇറാഖിലും അമേരിക്ക നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രേഖകള്‍ ചോര്‍ത്തി പുറത്തുവിട്ടതോടെയാണ് അസാഞ്ജ് ലോകശ്രദ്ധ നേടിയത്. 2010-ന്റെ അവസാനത്തോടെ മൂന്നുലക്ഷത്തിലധികം പേജുകള്‍ വരുന്ന രേഖകളാണ്
More »
യുകെയില്‍ ആദ്യമായി വീട് വാങ്ങിയവരുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 408 പൗണ്ട് വര്‍ധന
ലണ്ടന്‍ : യുകെയില്‍ വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു മോര്‍ട്ട്ഗേജുകള്‍ സുപ്രധാനമാണ്. എന്നാല്‍ റെക്കോര്‍ഡ് വര്‍ദ്ധനവിലേക്ക് പലിശ നിരക്കുകള്‍ കയറാന്‍ തുടങ്ങിയതോടെ പ്രധാനമായി തിരിച്ചടി നേരിട്ടത് ആദ്യമായി വീട് വാങ്ങുന്നവര്‍ക്കാണ്. അവസാന തെരഞ്ഞെടുപ്പ് വര്‍ഷത്തിന് ശേഷം ആദ്യ വീട് വാങ്ങുന്നവരുടെ പ്രതിമാസ മോര്‍ട്ട്ഗേജ് തിരിച്ചടവ് 61 ശതമാനം വര്‍ദ്ധിച്ചതായാണ് റൈറ്റ്മൂവ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി വീട് വാങ്ങുന്നവരുടെ ശരാശരി മോര്‍ട്ട്ഗേജ് തിരിച്ചടവ് പ്രതിമാസം 667 പൗണ്ട് എന്നത് 1075 പൗണ്ടിലേക്കാണ് ഉയര്‍ന്നത്. 408 പൗണ്ട് വര്‍ദ്ധനവാണ് ഉപഭോക്താക്കള്‍ക്ക് നേരിട്ടത്. 2022-ലാണ് ഈ മാറ്റത്തില്‍ അധിക പങ്കും വന്നുചേര്‍ന്നത്. പണപ്പെരുപ്പം നേരിടാനുള്ള ആയുധമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചപ്പോള്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ക്കും ചെലവേറി.
ബേസ് റേറ്റ് ഉയര്‍ത്തിയത്
More »
അയര്‍ലന്‍ഡിലും മലയാളി മേയര്‍; സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ മേയര്‍ അങ്കമാലിക്കാരന്‍
ബ്രിട്ടനു പിന്നാലെ അയര്‍ലന്‍ഡിലും മലയാളി മേയര്‍. സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ പുതിയ മേയറായി അങ്കമാലി സ്വദേശിയായ ബേബി പെരേപ്പാടനെ തിരഞ്ഞെടുത്തു. അയര്‍ലന്‍ഡില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ മേയര്‍ സ്ഥാനത്തേക്ക് എത്തുന്നത്. ബേബി പെരേപ്പാടനെ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ മേയറായാണ് തിരഞ്ഞെടുത്ത്.
കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ താല സൗത്ത് മണ്ഡലത്തില്‍ നിന്നാണ് ഭരണകക്ഷിയായ ഫിന ഗേലിന്റെ സ്ഥാനാര്‍ഥിയായ ബേബി പെരേപ്പാടന്‍ വിജയിച്ചത്. ഇന്നലെ ചേര്‍ന്ന കൗണ്ടി കൗണ്‍സിലിന്റെ ആദ്യ യോഗത്തില്‍ മേയറുടെ അധികാര ചിഹ്നങ്ങള്‍ സ്വീകരിച്ചു. മുന്‍ മേയര്‍ അലന്‍ എഡ്ജില്‍ നിന്നുമാണ് ബേബി പെരേപ്പാടന്‍ മേയറുടെ അധികാര ചിഹ്നങ്ങള്‍ സ്വീകരിച്ചത്. വിജയിച്ച കൗണ്‍സില്‍ അംഗങ്ങള്‍ വ്യാഴാഴ്ച യോഗം ചേര്‍ന്ന് ബേബി പെരേപ്പാടനെ ഏകകണ്ഠമായി മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. അങ്കമാലിയിലെ
More »
യുകെയിലെ ആയിരക്കണക്കിന് ഏജന്‍സി തൊഴിലാളികള്‍ ഹോസ്പിറ്റല്‍ കെയര്‍ ഹോം ജോലികള്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നു
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ യുകെയില്‍ ആയിരക്കണക്കിന് ഏജന്‍സി തൊഴിലാളികള്‍ ഹോസ്പിറ്റല്‍ കെയര്‍ ഹോം ജോലികള്‍ ഉപേക്ഷിക്കുമെന്ന് സര്‍വേ. 20,000 ജോലിക്കാരില്‍ അഞ്ചിലൊരാള്‍ 2026 ഓടെ ജോലി ഉപേക്ഷിക്കുമെന്നാണ് സര്‍വേ പറയുന്നത്. യു കെയില്‍ അങ്ങോളമിങ്ങോളം 20,000 ഏജന്‍സി ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അതില്‍ 10,000 പേരില്‍ നടത്തിയ സര്‍വേയിലാണ് അഞ്ചിലൊന്ന് പേര്‍ 2026 ആകുമ്പോഴേക്കും ജോലി ഉപേക്ഷിക്കുകയാണെന്ന് വെളിപ്പെടുത്തിയത്. അക്കേഷ്യം ഗ്രൂപ്പ് നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 24 ശതമാനം പേര്‍ പറയുന്നത് അമിത ജോലിഭാരം ഉണ്ടെന്നാണ്.
മോശപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍, ജീവനക്കാര്‍ കൊഴിഞ്ഞു പോകുന്നതു മൂലമുള്ള അമിത ജോലി ഭാരം, മാനേജര്‍മാരുടെ പിന്തുണയില്ലായ്മ എന്നിവയൊക്കെ ഏജന്‍സി ജീവനക്കാര്‍ എന്‍ എച്ച് എസ്സും സോഷ്യല്‍ കെയര്‍ മേഖലയും വിട്ടു പോകുന്നതിന് കാരണമാകുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്തവരില്‍ മൂന്നിലൊന്ന് പേര്‍
More »
ഇംഗ്ലണ്ടിലെ ഭൂരിഭാഗം മേഖലകളിലും ചൂട് മൂലമുള്ള ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ചു
ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കുമായി ചൂട് മൂലമുള്ള മഞ്ഞ ആരോഗ്യ അലേര്‍ട്ട് പുറപ്പെടുവിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 30 സെല്‍ഷ്യസിലേക്ക് ഉയരുമെന്ന് വ്യക്തമായതോടെയാണ് ഈ മുന്നറിയിപ്പ്. ഒരു മേഖലയില്‍ ഒഴികെ മറ്റെല്ലാ ഭാഗങ്ങളിലും അലേര്‍ട്ട് നിലവിലുണ്ട്.
ചില മേഖലകളില്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ മേഖലയില്‍ സാരമായ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച രാവിലെ മുതലാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും, മെറ്റ് ഓഫീസും പുറപ്പെടുവിച്ച അലേര്‍ട്ട് നിലനില്‍ക്കുന്നത്.
താപനില 30 സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷ. സൗത്ത് ഈസ്റ്റ് മേഖലയിലാണ് ഈ താപനില കൂടുതല്‍ പ്രത്യക്ഷമാകുക. ഈ മേഖലയില്‍ ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് ഇംഗ്ലണ്ട്, ഈസ്റ്റ് ആംഗ്ലിയ എന്നിവിടങ്ങളിലും ഇതാകും സ്ഥിതി.
നോര്‍ത്ത് ഈസ്റ്റില്‍ മാത്രമാണ്
More »
വൈദ്യുതി തടസം: മാഞ്ചസ്റ്ററില്‍ നിന്നുള്ള നിരവധി ഫ്ലൈറ്റുകള്‍ റദ്ദാക്കി
വൈദ്യുതി വിതരണത്തില്‍ നേരിട്ട തടസം മൂലം മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള നിരവധി ഫ്ലൈറ്റുകള്‍ റദ്ദാക്കി. പല ഫ്ലൈറ്റുകളും പുറപ്പെടുന്നതില്‍ താമസം നേരിടുകയും ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള സ്ഥലത്ത് വൈദ്യുതി വിതരണത്തില്‍ നേരിട്ട തടസ്സമാണ് വിമാനങ്ങള്‍ വൈകുന്നതിലേയ്ക്കും റദ്ദാക്കപ്പെടുന്നതിലേയ്ക്കും വഴി വെച്ചിരിക്കുന്നത്.
വൈദ്യുതി ബന്ധം പുന :സ്ഥാപിച്ച് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കാന്‍ പരിശ്രമിക്കുകയാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. പലരുടെയും ലഗേജുകള്‍ അതാത് വിമാനത്തില്‍ തന്നെ ഇല്ലാത്ത സ്ഥിതി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും നല്‍കപ്പെട്ടിട്ടുണ്ട്. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം ആകെ താളം തെറ്റിയതിനെ തുടര്‍ന്ന് രാവിലെ മുതല്‍ ആളുകളുടെ വലിയ ക്യൂ രൂപപ്പെട്ടതിന്റെ ചിത്രങ്ങള്‍ ഒട്ടേറെ പേരാണ് സമൂഹ
More »
തൊഴിലാളികളെ പിരിച്ചുവിടല്‍; ടാറ്റാ സ്റ്റീല്‍ കമ്പനിക്കെതിരേ യൂണിയനുകള്‍ രംഗത്ത്
ലണ്ടന്‍ : തൊഴിലാളികളെ പിരിച്ചുവിടാനുള്ള ടാറ്റാ സ്റ്റീല്‍ കമ്പനിയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകള്‍. അടുത്തമാസം 1500 തൊഴിലാളികള്‍ പണിമുടക്കുമെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് യുകെയിലെ ടാറ്റാ സ്റ്റീല്‍ തൊഴിലാളികള്‍ പണിമുടക്കുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ പോര്‍ട്ട് ടാല്‍ബോട്ടിലെ രണ്ട് ചൂളകള്‍ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ ഏകദേശം 2,800 ടാറ്റ സ്റ്റീല്‍ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും. എന്നാല്‍ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചാല്‍ അടച്ചുപൂട്ടല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന ഭീഷണിയുടെ സ്വരമാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എങ്ങനെയൊക്കെയായാലും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജൂലൈ 8 - ന് സമരവുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകള്‍.
വളരെ നാളുകളായി ടാറ്റാ
More »