യു.കെ.വാര്‍ത്തകള്‍

തൊഴിലാളികളെ പിരിച്ചുവിടല്‍; ടാറ്റാ സ്റ്റീല്‍ കമ്പനിക്കെതിരേ യൂണിയനുകള്‍ രംഗത്ത്
ലണ്ടന്‍ : തൊഴിലാളികളെ പിരിച്ചുവിടാനുള്ള ടാറ്റാ സ്റ്റീല്‍ കമ്പനിയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകള്‍. അടുത്തമാസം 1500 തൊഴിലാളികള്‍ പണിമുടക്കുമെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് യുകെയിലെ ടാറ്റാ സ്റ്റീല്‍ തൊഴിലാളികള്‍ പണിമുടക്കുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ പോര്‍ട്ട് ടാല്‍ബോട്ടിലെ രണ്ട് ചൂളകള്‍ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ ഏകദേശം 2,800 ടാറ്റ സ്റ്റീല്‍ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും. എന്നാല്‍ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചാല്‍ അടച്ചുപൂട്ടല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന ഭീഷണിയുടെ സ്വരമാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എങ്ങനെയൊക്കെയായാലും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജൂലൈ 8 - ന് സമരവുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകള്‍. വളരെ നാളുകളായി ടാറ്റാ

More »

ലേബര്‍ വന്നാല്‍ ആദ്യ ബജറ്റില്‍ 10 ബില്ല്യണ്‍ പൗണ്ട് നികുതി വര്‍ധന വരുമെന്ന്
ടോറി ഗവണ്‍മെന്റ് നികുതി വര്‍ദ്ധിപ്പിക്കുന്നുവെന്ന പരാതി പറയുന്ന ലേബര്‍ പാര്‍ട്ടി പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ 10 ബില്ല്യണ്‍ പൗണ്ട് നികുതി വര്‍ദ്ധനവുകള്‍ ആദ്യ ബജറ്റില്‍ തന്നെ ഉള്‍പ്പെടുത്തുമെന്ന് സൂചന. പബ്ലിക് സര്‍വ്വീസുകള്‍ക്ക് പണം കണ്ടെത്താനായി ക്യാപിറ്റല്‍ ഗെയിന്‍സ്, ഇന്‍ഹെറിറ്റന്‍സ് ടാക്‌സുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ലേബര്‍ പാര്‍ട്ടി തേടുന്നത്. ഷാഡോ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഒരു ഡസനോളം ടാക്‌സ് വര്‍ദ്ധനവുകള്‍ ആദ്യ ബജറ്റില്‍ തന്നെ ഉള്‍പ്പെടുത്തുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പുറമെ സ്വത്തുക്കള്‍ വില്‍ക്കുമ്പോഴുള്ള നികുതി വര്‍ദ്ധിപ്പിക്കാനും ലേബര്‍ നീക്കം നടത്തുന്നതായി പാര്‍ട്ടി ആഭ്യന്തര രേഖകള്‍ വെളിപ്പെടുത്തുന്നതായി ഗാര്‍ഡിയന്‍ പറയുന്നു. കൂടാതെ ബന്ധുക്കള്‍ക്ക് സമ്മാനമായി പണം, പ്രോപ്പര്‍ട്ടി, ഭൂമി എന്നിവ

More »

ബ്രിട്ടനില്‍ ഉഷ്ണ തരംഗം എത്തുമ്പോള്‍ വൈക്കോല്‍ പനി, ശാസകോശ പ്രശ്നങ്ങളില്‍ ജാഗ്രത
ബ്രിട്ടനില്‍ മറ്റൊരു ഉഷ്ണ തരംഗം എത്തുമ്പോള്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വിദഗ്ധര്‍. അടുത്ത അഞ്ച് ദിവസത്തേക്ക് ഇംഗ്ലണ്ടിലെ അന്തരീക്ഷത്തില്‍, അമിതമായ തോതില്‍ പരാഗരേണുക്കള്‍ വ്യാപിച്ചേക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പു നല്‍കുന്നു. വെയ്ല്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഇത് സംഭവിച്ചേക്കാം. തിങ്കളാഴ്ച ആകുമ്പോഴേക്കും സ്‌കോട്ട്‌ലാന്‍ഡിന്റെ വടക്കെ അറ്റത്തുള്ള പ്രദേശങ്ങളിലും പരാഗരേണുക്കള്‍ വാപിക്കും. അതുകൊണ്ടു തന്നെ വരുന്ന ആഴ്ച ആസ്ത്മ, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ആസ്ത്മ + ലംഗ് യു കെ യും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആസ്ത്മ ബാധിതരില്‍ 47 ശതമാനം പേരുടെ നില ഗുരുതരമാക്കാന്‍ ഈ പരാഗരേണുക്കള്‍ കാരണമാകുമെന്നാണ് അവര്‍ പറയുന്നത്. അതുപോലെ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സി ഒ പി ഡി) ഉള്ളവരില്‍ 27 ശതമാനം പേരിലും ഇത് രോഗം ഗുരുതരമാകാന്‍ കാരണമാകും. ചുമ, ശ്വാസം

More »

ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായ ഹിന്ദുജ കുടുംബത്തിലെ നാലംഗങ്ങള്‍ക്ക് ജയില്‍ ശിക്ഷ
യുകെയിലെ ഏറ്റവും വലിയ ധനിക കുടുംബങ്ങളിലൊന്ന് ഇന്ത്യന്‍ വംശജരായ ഹിന്ദുജ ഗ്രൂപ്പിന്റേതാണ്. എന്നാല്‍ ഇതേ ഹിന്ദുജ കുടുംബത്തിലെ കുടുംബവഴക്കിന്റെ കഥകളും, കോടിക്കണക്കിന് പണം കൈയിലുണ്ടായിരുന്നിട്ടും നോക്കാന്‍ ആളില്ലാത്തതിനാല്‍ കോടതി ഇടപെട്ട് കെയര്‍ ഏര്‍പ്പെടുത്തിയതും ഉള്‍പ്പെടെയുള്ള കഥകള്‍ കുടുംബത്തിന് നാണക്കേട് സമ്മാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ കുടുംബത്തിലെ നാല് അംഗങ്ങള്‍ക്ക് കോടതി ജയില്‍ശിക്ഷ വിധിച്ചതാണ് വാര്‍ത്തയാകുന്നത്. ഇന്ത്യന്‍ വംശജരായ പ്രകാശ് അഹൂജ, ഭാര്യ, മകന്‍ മരുമകള്‍ എന്നിവരാണ് വീട്ടുജോലിക്കാരെ ചൂഷണം ചെയ്‌തെന്ന് കണ്ടെത്തിയതോടെ ശിക്ഷ നേരിടുന്നത്. ജോലിക്കാരെ അനധികൃതമായി ജോലിക്ക് നിയോഗിക്കുകയും, നിരക്ഷരരായവരെ ജനീവയിലെ വീട്ടിലെത്തിച്ച് ചൂഷണത്തിന് വിധേയരാക്കുകയും ചെയ്തത്. ഇവരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കുകയും, ശമ്പളം ഇന്ത്യന്‍ രൂപയായി നല്‍കുകയും ചെയ്തു. കൂടാതെ

More »

ലണ്ടന്‍ ഹോസ്പിറ്റലുകളിലെ സൈബര്‍ ആക്രമണം: സുപ്രധാന വിവരങ്ങള്‍ ടെലിഗ്രാമിലും ഡാര്‍ക്ക് വെബ്ബിലും
ലണ്ടനിലെ ഹോസ്പിറ്റലുകളില്‍ സൈബര്‍ ആക്രമണം നടത്തിയ കുറ്റവാളികള്‍ അതീവ പ്രാധാന്യമുള്ള ചില വിവരങ്ങള്‍ പുറത്തു വിട്ടതായി റിപ്പോര്‍ട്ടുകള്‍.ടെലിഗ്രാം ചാനലിലും ഡാര്‍ക്ക് വെബ്ബിലുമാണ് സുപ്രധാന വിവരങ്ങള്‍ പുറത്തു വിട്ടത്. ഏകദേശം 400 ജി ബി സ്വകാര്യ വിവരങ്ങള്‍ ഈ രീതിയില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്. അതീവ പ്രാധാന്യമുള്ള രക്ത പരിശോധനാ വിവരങ്ങള്‍ ആണ് പരസ്യമാക്കിയത് . ജൂണ്‍ മൂന്നാം തീയതി ലണ്ടനിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകളുടെ സര്‍വറുകളില്‍ സൈബര്‍ ആക്രമണം നടത്തി വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം ഹാക്കര്‍മാര്‍ പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു . പണം ലഭിച്ചില്ലെങ്കില്‍ തട്ടിയെടുത്ത വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പുറത്തുവിട്ട ഡാറ്റയില്‍ രോഗികളുടെ പേരുകള്‍, ജനന തീയതി, എന്‍എച്ച്എസ് നമ്പറുകള്‍, രക്തപരിശോധനകളുടെ വിവരണങ്ങള്‍ എന്നിവ

More »

കാര്‍ഡിഫില്‍ കാറപകടത്തില്‍പ്പെട്ട മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലമാക്കി, ഒന്നര മാസത്തോളം നീണ്ട പോരാട്ടം അവസാനിപ്പിച്ച് മലയാളി വിദ്യാര്‍ത്ഥിനി ഹെല്‍ന മരിയ മരണത്തിന് കീഴടങ്ങി. കാര്‍ഡിഫിലെ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹെല്‍നയുടെ വെന്റിലേറ്ററില്‍ കഴിയവേ വ്യാഴാഴ്ച വൈകിട്ട് ആണ് വിട വാങ്ങിയത്. മേയ് മൂന്നിന് കാര്‍ഡിഫിന് അടുത്ത് വച്ച് നടന്ന കാര്‍ അപകടത്തിലാണ് മലപ്പുറം സ്വദേശിനി ഹെല്‍ന മരിയക്കു ഗുരുതരമായി പരിക്കേറ്റത്. കാറിലുണ്ടായിരുന്ന നാല് പേരില്‍ മൂന്ന് പേര്‍ക്ക് സാരമായ പരിക്ക് പറ്റുകയും അവരില്‍ ഹെല്‍ന മരിയ ഗുരുതരാവസ്ഥയില്‍ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പരിചരണത്തിലായിരുന്നു. ഹെല്‍നയുടെ തിരിച്ചു വരവിനായുള്ള പ്രാര്‍ത്ഥനകള്‍ക്കിടെയാണ് മരണവാര്‍ത്ത എത്തിയത്. ഗുരുതരമായി പരിക്കേറ്റ ഹെല്‍ന കഴിഞ്ഞ ഒന്നര മാസത്തിലധികമായി വെന്റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയായിരുന്നു. ക്രിട്ടിക്കല്‍ സ്റ്റേജില്‍

More »

സ്റ്റാമ്പ് ഡ്യൂട്ടി റദ്ദാക്കാനുള്ള ടോറി വാഗ്ദാനത്തിന് ഒപ്പം നില്‍ക്കുന്ന ഓഫറില്ലെന്ന് സമ്മതിച്ച് കീര്‍ സ്റ്റാര്‍മര്‍
സ്റ്റാമ്പ് ഡ്യൂട്ടി റദ്ദാക്കാനുള്ള ടോറികളുടെ വാഗ്ദാനത്തിനൊപ്പം പിടിച്ചുനില്‍ക്കുന്ന ഓഫര്‍ നല്‍കാനില്ലെന്ന് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ സ്ഥിരീകരിച്ചതോടെ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് മേല്‍ ലേബര്‍ പാര്‍ട്ടി നികുതി ചുമത്തുമെന്ന് വിമര്‍ശനം. സ്റ്റാമ്പ് ഡ്യൂട്ടി മാറ്റങ്ങള്‍ സംബന്ധിച്ച് ഫണ്ടിംഗ് നല്‍കാതെയുള്ള ഗവണ്‍മെന്റ് വാഗ്ദാനത്തിന് പിന്നാലെ പോകില്ലെന്നാണ് ലേബര്‍ നേതാവ് വ്യക്തമാക്കുന്നത്. ഈ മാസം ആദ്യമാണ് ആദ്യമായി വീട് വാങ്ങുന്നവരുടെ സ്റ്റാമ്പ് ഡ്യൂട്ടി പരിധി വര്‍ദ്ധിപ്പിക്കുമെന്ന് റിഷി സുനാക് സ്ഥിരീകരിച്ചത്. 2022-ല്‍ ഈ പരിധി 300,000 പൗണ്ടില്‍ നിന്നും 425,000 പൗണ്ടിലേക്ക് താല്‍ക്കാലികമായി ഉയര്‍ത്തിയിരുന്നു. ഈ പദ്ധതി സ്ഥിരപ്പെടുത്തുകയായിരുന്നു ടോറികളുടെ ലക്ഷ്യം. അധിക നികുതി ഇല്ലാതെ തന്നെ പ്രോപ്പര്‍ട്ടി വിപണിയില്‍ പ്രവേശിക്കാന്‍ ആയിരങ്ങള്‍ക്ക് അവസരം നല്‍കുന്ന പദ്ധതിയാണിത്. എന്നാല്‍

More »

ബ്രിട്ടനില്‍ പത്തില്‍ ഒന്‍പത് ദമ്പതികളും വിവാഹത്തിന് മുന്‍പ് ലിവിങ് ടുഗെതര്‍ പരീക്ഷിക്കുന്നു
ബ്രിട്ടനില്‍ പത്തില്‍ ഒന്‍പത് ദമ്പതികളും വിവാഹത്തിന് മുന്‍പ് ഒരുമിച്ച് ജീവിച്ച് പരീക്ഷിക്കുന്നു! അതുവഴി ഭാവിജീവിതം സുഖകരമാക്കുകയാണ് ലക്‌ഷ്യം .പലപ്പോഴും വിവാഹം ചെയ്ത പങ്കാളിയുടെ സ്വഭാവങ്ങളും, അതുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടും കുടുംബജീവിതം താളം തെറ്റിക്കും. ഇതൊഴിവാക്കാനാണ് താന്‍ കെട്ടാന്‍ പോകുന്ന വ്യക്തിക്കൊപ്പം ഒരുമിച്ചു ജീവിക്കാന്‍ പങ്കാളികള്‍ മുന്നോട്ടുവരുന്നത്. ഭൂരിപക്ഷം പേരും വിവാഹത്തിന് മുന്‍പ് ഒരുമിച്ച് ജീവിച്ച് നോക്കുന്നതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022-ല്‍ ഔദ്യോഗിക ചടങ്ങുകളില്‍ വിവാഹം ചെയ്തവരില്‍ പത്തില്‍ ഒന്‍പത് ദമ്പതികളും ഇതിന് മുന്‍പ് ഒരുമിച്ച് ജീവിച്ചവരാണെന്ന് ഡാറ്റ സ്ഥിരീകരിക്കുന്നു. മൂന്ന് ദശകം മുന്‍പ് 1994-ല്‍ 59.6 ശതമാനത്തോളം പേരാണ് ഈ വിധം ഒരുമിച്ച് ജീവിച്ച ശേഷം വിവാഹിതരായതെങ്കില്‍, 2022 എത്തുമ്പോള്‍ ഇത് 91.3 ശതമാനത്തിലേക്കാണ് ഉയരുന്നത്. പുരോഗമനവാദികള്‍

More »

'വിന്റര്‍ പ്രതിസന്ധി' പോലെ എന്‍എച്ച്എസില്‍ 'സമ്മര്‍ പ്രതിസന്ധി'; എ&ഇയില്‍ 25 മണിക്കൂര്‍ വരെ കാത്തിരിപ്പ്
എന്‍എച്ച്എസില്‍ 'വിന്റര്‍ പ്രതിസന്ധി'യാണ് ഇതുവരെ കേട്ടുവന്നത്. എന്നാല്‍ 'സമ്മര്‍ പ്രതിസന്ധി'യും സമാനമായി നേരിടേണ്ടിവന്നിരിക്കുകയാണ്. എന്‍എച്ച്എസ് ഇതാദ്യമായി 'സമ്മര്‍ പ്രതിസന്ധി'യില്‍ അകപ്പെട്ടതായി സീനിയര്‍ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് വന്നു. കടുത്ത ആംബുലന്‍സ് കാലതാമസവും, ട്രോളികളില്‍ രോഗികള്‍ കാത്തുകിടക്കുകയും, രോഗികള്‍ എ&ഇ യൂണിറ്റില്‍ 25 മണിക്കൂര്‍ വരെ കാത്തിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നേരിടുന്നതെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ മുന്നറിയിപ്പില്‍ പറയുന്നു. എമര്‍ജന്‍സി കെയറിലെ ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് അനാവശ്യമായ മരണങ്ങളിലേക്ക് നയിക്കുകയാണെന്ന് ആര്‍സിഇഎം വ്യക്തമാക്കി. പ്രത്യേകിച്ച് വിന്റര്‍ സമ്മര്‍ദങ്ങള്‍ അവസാനിച്ച ഘട്ടത്തില്‍ ഈ പ്രതിസന്ധി അപൂര്‍വ്വവുമാണ്. കാലതാമസങ്ങളുടെ പ്രധാന തിരിച്ചടി നേരിടുന്നത് പ്രായമായ ആളുകളാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ച

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions