പണപ്പെരുപ്പം 3.8 ശതമാനത്തില്‍ തന്നെ; ബജറ്റിന് മുന്‍പ് നേരിയ ആശ്വാസം
ബജറ്റിന് മുന്‍പ് ചാന്‍സലര്‍ക്ക് നേരിയ ആശ്വാസമായി പണപ്പെരുപ്പം 3.8 ശതമാനത്തില്‍ തുടരുന്നു. സെപ്റ്റംബറില്‍ പണപ്പെരുപ്പം 3.8 ശതമാനത്തില്‍ തന്നെ തുടര്‍ന്നതായാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകള്‍ സ്ഥിരീകരിച്ചത്.
നിരക്ക് ഉയര്‍ന്ന നിലയിലാണെങ്കിലും ഇതിലേറെ വര്‍ധിക്കുമെന്ന ആശങ്കയാണ് ഒഴിവായത്. പണപ്പെരുപ്പം സെപ്റ്റംബറില്‍ 4 ശതമാനത്തിലെത്തിയ ശേഷം താഴുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരും പ്രവചിച്ചിരുന്നത്.
അടുത്ത വര്‍ഷത്തെ ബെനഫിറ്റുകള്‍ എത്രത്തോളം വര്‍ധിക്കുമെന്ന് തീരുമാനിക്കുന്നത് സെപ്റ്റംബറിലെ പണപ്പെരുപ്പം അടിസ്ഥാനമാക്കിയാണ്. അതിനാല്‍ ഈ കണക്കുകള്‍ ഏറെ പ്രധാനമാണ്. പെട്രോള്‍, വിമാന നിരക്കുകള്‍ വര്‍ധിച്ചെങ്കിലും വിലക്കയറ്റത്തിലെ ചെറിയ ഇടിവാണ് ആശ്വാസത്തിലേക്ക് നയിച്ചതെന്ന് ഒഎന്‍എസ് പറയുന്നു.
പണപ്പെരുപ്പം ഭയപ്പെട്ടത് പോലെ മോശമാകാത്ത സാഹചര്യത്തില്‍ വരും മാസങ്ങളില്‍ പലിശ
More »
പരിപാലന ചെലവ് താങ്ങാനാവുന്നില്ല; യുകെയിലെ പള്ളികളില്‍ ഭൂരിഭാഗവും അടച്ചുപൂട്ടലിലേയ്ക്ക്
യുകെയിലെ ചരിത്രപ്രധാനമായ കത്തീഡ്രലുകളും പള്ളികളും അടുത്ത അഞ്ച് വര്‍ഷത്തിനകം അടച്ചുപൂട്ടേണ്ടി വരാമെന്നു റിപ്പോര്‍ട്ടുകള്‍. പരിപാലന ചെലവ് താങ്ങാനാവാത്തതും പുതു തലമുറ വിശ്വാസത്തില്‍ നിന്ന് അകലുന്നതും വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ തന്നെ പള്ളികള്‍ അടച്ചിടുകയോ മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യുന്നുണ്ട്. ചില പള്ളികള്‍ വാങ്ങി മോസ്ക്കാക്കി മാറ്റി.
യുകെയിലെ 20,000-ത്തിലധികം ലിസ്റ്റ് ചെയ്ത ആരാധനാലയങ്ങളില്‍ പലതും ചരിത്രപ്രധാനമായ നിര്‍മ്മിതികളാണ്. മതസ്ഥാപനങ്ങള്‍ മാത്രമായല്ല , പള്ളികള്‍ സമൂഹ പ്രവര്‍ത്തനങ്ങള്‍ക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും പ്രധാന കേന്ദ്രമായും പ്രവര്‍ത്തിക്കുന്നവയായിരുന്നു.
നാഷണല്‍ ചര്‍ച്ചസ് ട്രസ്റ്റ് നടത്തിയ സര്‍വേ പ്രകാരം, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗ്രാമപ്രദേശങ്ങളില്‍ ഏകദേശം 900 പള്ളികള്‍ അടച്ചു പൂട്ടപ്പെടാന്‍ സാധ്യതയുണ്ട്. സര്‍വേയില്‍
More »
ബലാത്സംഗത്തിലൂടെ ജനിച്ച കുട്ടികളുടെ പിതൃത്വാവകാശം ഇനി കുറ്റവാളികള്‍ക്കില്ല!
ബലാത്സംഗത്തിലൂടെ ജനിച്ച കുട്ടികളുടെ പിതൃത്വാവകാശം ഇനി കുറ്റവാളികള്‍ക്കില്ല! കുറ്റവാളി പിതാക്കന്മാര്ക്ക് ഇനി മാതാപിതൃ അവകാശം ലഭിക്കില്ലെന്നത് ഉറപ്പാക്കുന്ന പുതിയ നിയമഭേദഗതി യുകെയില്‍ അവതരിപ്പിച്ചു. പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിരിക്കുന്ന വിക്ടിംസ് ആന്റ് കോര്‍ട്ട്സ് ബില്ലിലേയ്ക്കുള്ള സര്‍ക്കാര്‍ അനുകൂല ഭേദഗതിയിലാണ് ഈ മാറ്റം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറ്റവാളിയായ പിതാവിന് ഇനി കുട്ടിയുടെ വിദ്യാഭ്യാസം, ചികിത്സ, യാത്ര തുടങ്ങിയ കാര്യങ്ങളിള്‍ അഭിപ്രായം പറയാനോ ഇടപെടാനോ അധികാരമുണ്ടാകില്ല.
ലേബര്‍ പാര്‍ട്ടി എംപി നറ്റാലി ഫ്ലീറ്റ് ആണ് ഈ നിയമ പരിഷ്കാരത്തിനായി മുന്നിട്ടിറങ്ങിയത്. 15-ാം വയസില്‍ ഒരു മുതിര്‍ന്ന പുരുഷന് തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നും അതില്‍ നിന്നാണ് കുട്ടി ജനിച്ചതെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ഈ നിയമം ബലാത്സംഗം നേരിട്ട സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെ
More »
യുകെയില്‍ 'സോഷ്യല്‍ കെയര്‍ ഓസ്കാര്‍' തിളക്കവുമായി മലയാളി നഴ്സ്; കൊല്ലം സ്വദേശിനി നേടിയത് ഗോള്‍ഡ് മെഡല്‍
യുകെയിലെ മലയാളി സമൂഹത്തിനു അഭിമാനമായി 'സോഷ്യല്‍ കെയര്‍ ഓസ്കാര്‍' തിളക്കവുമായി മലയാളി നഴ്സ്. സോഷ്യല്‍ കെയര്‍ മേഖലയിലെ മുന്നണി പോരാളികളുടെ അസാധാരണ സേവനങ്ങളെ ആദരിക്കുന്ന 'സോഷ്യല്‍ കെയര്‍ ഓസ്കാര്‍' നേടിയത് കൊല്ലം സ്വദേശിനിയാണ്. കൊല്ലം ജില്ലയിലെ കുണ്ടറ നെടുമ്പായിക്കുളം സ്വദേശിനിയായ ഷൈനി സ്കറിയ ആണ് ‘വെയില്‍സ് കെയര്‍ അവാര്‍ഡ് 2025’ ലെ ഗോള്‍ഡ് മെഡല്‍ നേടി യുകെ മലയാകികള് അഭിമാനമായി മാറിയത്.
വെയില്‍സ് സര്‍ക്കാര്‍ എല്ലാവര്‍ഷവും നല്‍കിവരുന്ന ഈ അവാര്‍ഡില്‍ 'ഇന്‍ഡിപെന്‍ഡന്റ് സെക്ടര്‍ നഴ്സ് ഓഫ് ദ ഇയര്‍' (Independent Sector Nurse of the Year Award) വിഭാഗത്തിലാണ് ഷൈനി ഈ നേട്ടം കരസ്ഥമാക്കിയത്. വെയില്‍സിലെ റയ്ദറിലുള്ള കരോണ്‍ ഗ്രൂപ്പിലെ സീനിയര്‍ നഴ്സാണ് ഷൈനി.
വെയില്‍സിലെ ആരോഗ്യ മേഖലയിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കണക്കാക്കുന്ന ഈ പുരസ്കാരത്തിനായി നിരവധി തദ്ദേശീയര്‍ ഉള്‍പ്പടെയുള്ളവര്‍ നാമനിര്‍ദ്ദേശം
More »
നോട്ടിംഗ്ഹാമില്‍ മലയാളിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്; പോലീസ് അന്വേഷണത്തില്‍
നോട്ടിംഗ്ഹാമില്‍ നിന്നും മലയാളി ഗൃഹനാഥനെ കാണാതായതായി പോലീസ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു ദിവസമായി വീട്ടില്‍ എത്തിയിട്ടില്ലാത്ത ജോര്‍ജ്(47) എന്ന പേരുള്ള മലയാളി മധ്യവയസ്കനെയാണ് കാണാതായിരിക്കുന്നത്.
പിസ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം പതിവ് പോലെ ഞായറാഴ്ച ജോലിക്കായി സൈക്കിളില്‍ യാത്ര ആരംഭിച്ചതാണ്. എന്നാല്‍ ജോലി സ്ഥലത്തു എത്താതിരുന്നതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും കുടുംബത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് കുടുംബം പള്ളി ഭാരവാഹികള്‍ അടക്കം ചേര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ജോര്‍ജിന്റെ സഞ്ചാര വഴികളെ കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. പോലീസ് ഇന്നലെ മുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതോടെ ജോര്‍ജിനെ അവസാനമായി കാണാനായത് എവിടെ ആണെന്നതിനെ കുറിച്ചും സൂചന ലഭിക്കും എന്നാണ് പ്രതീക്ഷ.
സാധ്യമായ സ്ഥലങ്ങളില്‍ എല്ലാം കുടുംബം തിരയുകയും പ്രദേശത്തെ മലയാളികളുടെ സഹായത്തോടെ
More »
ഡബ്ലിനില്‍ 10വയസുകാരി ലൈംഗീക പീഡനത്തിന് ഇരയായ സംഭവത്തില്‍ വന്‍ പ്രതിഷേധം
ഡബ്ലിനില്‍ പത്തുവയസുകാരി ലൈംഗീക പീഡനത്തിന് ഇരയായ സംഭവത്തില്‍ വന്‍ പ്രതിഷേധം. ഇന്നലെ രാത്രി അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്ന സിറ്റി വെസ്റ്റ് ഹോട്ടലിന് സമീപമാണ് പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധക്കാര്‍ ഐറിഷ് പതാകകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയും ഒരു പൊലീസ് വാന്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.
പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് നടപടി സ്വീകരിച്ചു. പൊലീസിന് നേരെ പടക്കങ്ങള്‍ എറിയുകയും കല്ലെറിയുകയും ചെയ്തതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തില്‍ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥന് കാലിന് പരിക്കേറ്റു. അക്രമങ്ങളില്‍ പങ്കെടുത്ത പലരും മുഖം മറച്ചിരുന്നു.
നടന്നത് സമാധാനപരമായ പ്രതിഷേധമായിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിടുള്ള ആള്‍ക്കൂട്ടമായിരുന്നു ഇത്. ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമങ്ങളെ അപലപിക്കുന്നു.
More »
റേച്ചല്‍ റീവ്സിന്റെ ബജറ്റില്‍ ജിപിമാര്‍ക്കും അഭിഭാഷകര്‍ക്കും തിരിച്ചടിയുണ്ടാകും! യുകെയുടെ കടം 2.9 ട്രില്ല്യണ്‍ പൗണ്ട് ആയി
ചാന്‍സലറുടെ വരാനിരിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ ആണ് എങ്ങും ചര്‍ച്ചാ വിഷയം. ഏത് വിധേനയും വരുമാനം കണ്ടെത്തി കടമെടുപ്പ് കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് റേച്ചല്‍ റീവ്സ്. എന്നാല്‍ ഇതിന്റെ പ്രത്യാഘാതം മധ്യവര്‍ഗം അനുഭവിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. ഈ വിഭാഗത്തെ ലക്ഷ്യം വെച്ച് മറ്റൊരു നികുതിവേട്ട വരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജിപിമാര്‍, അഭിഭാഷകര്‍, അക്കൗണ്ടന്റുമാര്‍ എന്നിങ്ങനെ മിഡില്‍ക്ലാസ് പ്രൊഫഷണുകളില്‍ പെട്ട ജോലിക്കാരില്‍ നിന്നും 2 ബില്ല്യണ്‍ പൗണ്ട് പിരിച്ചെടുക്കാനാണ് ചാന്‍സലര്‍ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ചാന്‍സലര്‍ കസേരയിലെത്തി ആദ്യ വര്‍ഷം തന്നെ കുടുംബങ്ങളും, ബിസിനസ്സുകളും റെക്കോര്‍ഡ് തോതില്‍ നികുതി നല്കുന്ന അവസ്ഥയിലായി. എന്നാല്‍ ലേബര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ വരുമാനം മതിയാകുന്നില്ലെന്നാണ് വെളിപ്പെടുത്തല്‍. ഈ
More »
ഇംഗ്ലണ്ടില്‍ 10 വര്‍ഷത്തിനിടെ യുവജനങ്ങളുടെ ആത്മഹത്യാ നിരക്ക് 50% വര്‍ധിച്ചു
ഇംഗ്ലണ്ടില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മഹത്യാ നിരക്ക് ഞെട്ടിക്കുന്ന വിധം കൂടിയതായി കണക്കുകള്‍ പുറത്തുവന്നു. ഇവര്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് 50 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍. 2011 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 15 മുതല്‍ 25 വയസ്സു വരെയുള്ള ഏകദേശം 1.2 കോടി യുവാക്കളെ ഉള്‍പ്പെടുത്തി നടത്തിയ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ONS) പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. ആകെ 4,315 ആത്മഹത്യകള്‍ ഈ കാലയളവില്‍ രേഖപ്പെടുത്തി. 2011-12 കാലഘട്ടത്തിലെ 300 മരണങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍, 2021-22ല്‍ 440 പേര് ആത്മഹത്യ ചെയ്തതായി കണക്കുകള്‍ പറയുന്നു.
പഠന വര്‍ഷത്തിലെ വേനല്‍പരീക്ഷാ സമയത്ത് ആത്മഹത്യാ നിരക്ക് കൂടുതലായും, അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ കുറവായും കാണപ്പെട്ടതായി ഒഎന്‍എസ് വ്യക്തമാക്കി. പുരുഷന്മാരിലും സ്ത്രീകളിലും ആത്മഹത്യാ നിരക്കില്‍ ചെറിയ വ്യത്യാസങ്ങള്‍ കണ്ടു. എങ്കിലും മേയ്
More »
യുകെയില്‍ സ്വാധീനമുള്ള 50 ന്യൂനപക്ഷ ആരോഗ്യ പ്രവര്‍ത്തകരില്‍ ഇടം പിടിച്ചു മലയാളി നഴ്സും
ലണ്ടന്‍ : യുകെ ആരോഗ്യമേഖലയിലെ ഏറ്റവും സ്വാധീനമുള്ള 50 ന്യൂനപക്ഷ ആരോഗ്യ പ്രവര്‍ത്തകരില്‍ ഇടം പിടിച്ചു മലയാളി നഴ്സും. 50 പേര് അടങ്ങിയ, കറുത്തവര്‍ഗ്ഗക്കാര്‍, ഏഷ്യക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍ (BAME) എന്നിവരുടെ പട്ടികയിലാണ് മലയാളി നഴ്സായ സജന് സത്യന് ഇടം നേടിയത്. ഹെല്‍ത്ത് സര്‍വീസ് ജേണല്‍ (HSJ) പ്രസിദ്ധീകരിച്ച പട്ടികയിലാണ് എയര്‍ഡേല്‍ ഫൗണ്ടേഷന് ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നഴ്സും 'അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്സസ്' (Alliance of Senior Kerala Nurses - ASKeN) സ്ഥാപകനുമായ സജന് സത്യനെ തിരഞ്ഞെടുത്തത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്, ഇമിഗ്രേഷന്‍ മന്ത്രി സീമ മല്‍ഹോത്ര, റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് പ്രസിഡന്റ് മുംതാസ് പട്ടേല്‍ എന്നിവരും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
യുകെയിലേക്ക് പുതുതായി എത്തുന്ന നഴ്സുമാര്‍ക്ക് പിന്തുണ നല്‍കാനും, ഇവിടെയുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കാനും വേണ്ടിയാണ് സജന് സത്യന് ASKeN സ്ഥാപിച്ചത്.
More »