യു.കെ.വാര്‍ത്തകള്‍

മലയാളി ഇടപെടല്‍; ലണ്ടനിലെ റിസോര്‍ട്ടിലെ ശുചിമുറിയിലെ ഗാന്ധിജിയുടെ കാരിക്കേച്ചര്‍ മാറ്റി
ലണ്ടന്‍ : ലണ്ടനിലെ ഒരു പ്രമുഖ റിസോര്‍ട്ടിലെ ശുചിമുറിയില്‍ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ കാരിക്കേച്ചര്‍ മലയാളിയുടെ ഇടപെടലിനെ തുടര്‍ന്ന് മാറ്റി. സുഹൃത്തുക്കള്‍ക്കൊപ്പം വാരാന്ത്യം ആഘോഷിക്കാന്‍ റിസോര്‍ട്ടില്‍ ഒത്തുകൂടിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പാലാ രാമപുരം സ്വദേശി വിന്‍സന്റ് ജോസഫ് ഇത് കാണുന്നത്. തന്റെ ഇടപെടലിനെക്കുറിച്ച് കാരിക്കേച്ചര്‍ സഹിതം അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിപ്പുമിട്ടു. വിദേശത്ത്, അതും ഇംഗ്ലണ്ടില്‍ ഗാന്ധിജിയുടെ ഒരു ചിത്രം കാണുമ്പോള്‍ അഭിമാനം തോന്നും. എന്നാല്‍ ഫ്രെയിം ചെയ്ത് ഭിത്തിയില്‍ തൂക്കിയിരുന്ന ആ ഗാന്ധിചിത്രം കണ്ടപ്പോള്‍ എനിക്കും സുഹൃത്തുക്കള്‍ക്കും ഒട്ടും സന്തോഷം ഉണ്ടായില്ല. മാത്രമല്ല, ഞങ്ങള്‍ അസ്വസ്ഥരാകുകയും ചെയ്തു. കാരണം അത് സ്ഥാപിച്ചിരുന്നത് ഒരു ശുചിമുറിയിലായിരുന്നു.’’ വികാരപരമായാണ് ഗാന്ധിജിയോട് റിസോര്‍ട്ട് നടത്തിപ്പുകാര്‍ കാണിച്ച അവഹേളനം

More »

എന്‍എച്ച്എസിനെ മുള്‍മുനയിലാക്കി ഹാക്കര്‍മാര്‍; നൂറുകണക്കിന് സര്‍ജറികള്‍ തടസപ്പെട്ടു
എന്‍എച്ച്എസിനെ മുള്‍മുനയില്‍ നിര്‍ത്തി വിലപേശി ഹാക്കര്‍മാര്‍. എന്‍എച്ച്എസിന് ലാബ് സേവനങ്ങള്‍ നല്‍കുന്ന സേവനദാതാവിനെ ലക്ഷ്യമിട്ട് നടന്ന ഹാക്കിംഗ് പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. 40 മില്ല്യണ്‍ പൗണ്ട് മോചനദ്രവം ആവശ്യപ്പെട്ടിരിക്കുകയാണ് ഹാക്കര്‍മാര്‍. ജൂണ്‍ 4ന് സിനോവിസിന് നേരെ നടന്ന സൈബര്‍ അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ക്വിലിന്‍ എന്ന സംഘമാണ് പ്രശ്‌നബാധിതമായ കമ്പ്യൂട്ടറുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ പണം ചോദിച്ചിരിക്കുന്നത്. ഹാക്കിംഗിലൂടെ തട്ടിയെടുത്ത വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്നും ഭീഷണിയുണ്ട്. എന്‍എച്ച്എസും, പ്രൈവറ്റ് കമ്പനിയും സംയുക്തമായി നടത്തുന്ന ഈ കമ്പനിയാണ് രക്തം, യൂറിന്‍ , ടിഷ്യൂ സാമ്പിളുകള്‍ എന്നിവ ആശുപത്രികള്‍ക്കും, ജിപി സര്‍ജറികള്‍ക്കുമായി പരിശോധിക്കുന്നത്. സൈബര്‍ അക്രമത്തെ തുടര്‍ന്ന് അടിയന്തര കാന്‍സര്‍, ട്രാന്‍സ്പ്ലാന്റ് ഓപ്പറേഷനുകള്‍

More »

ഷെറിന്‍ ഡോണിക്ക് കണ്ണീരോടെ യാത്രയേകി കുടുംബവും മലയാളി സമൂഹവും
ഷെറിന്‍ ഡോണിയ്ക്ക് കുടുംബവും പ്രിയപ്പെട്ടവരും യാത്രാമൊഴിയേകി. വില്‍ഷെയര്‍ മലയാളി സമൂഹവും സുഹൃത്തുക്കളും. വന്‍ ജനാവലിയാണ് അന്ത്യോപചാരമര്‍പ്പിക്കാനും സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാനും എത്തിയത്. സംസ്‌കാര ശുശ്രൂഷയില്‍ സെന്റ് മേരിസ് മിഷന്‍ വികാരി ഫാ ജിബിന്‍ വാമറ്റവും ഫാ ഫാന്‍സോ പത്തിലും കാര്‍മികത്വം നിര്‍വഹിച്ചു. ഭര്‍ത്താവ് ഡോണി ബെനഡിക്ടിനും നാലു വയസുകാരിയായ മകള്‍ക്കും തീരാനഷ്ടമാണ് ഈ വിയോഗം. ഡോണിയേയും മകളേയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു സുഹൃത്തുക്കള്‍. ഷെറിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ബ്രയാന്‍ ഏവരുമായി പങ്കുവച്ചു. വില്‍ഷെയര്‍ മലയാളി അസ്സോസിയേഷനുവേണ്ടി പ്രസിഡന്റ് പ്രിന്‍സ്‌മോന്‍ മാത്യു അനുശോചനം രേഖപ്പെടുത്തി. സ്വിന്‍ഡന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിക്കു വേണ്ടി സിസി ആന്റണിയും ഷെറിന്റെ കുടുംബത്തിനു വേണ്ടി ജോസഫ് നന്ദിയും കടപ്പാടും

More »

ഇംഗ്ലണ്ടിലും വെയില്‍സിലും മദ്യം, മയക്കുമരുന്ന് മരണങ്ങളില്‍ വര്‍ധന; തിരിച്ചടിയായത് ലോക്ക്ഡൗണ്‍
ഇംഗ്ലണ്ടിലും, വെയില്‍സിലും മദ്യവും, മയക്കുമരുന്നും ഉപയോഗിച്ചുള്ള മരണങ്ങള്‍ കുതിച്ചുയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍. ഇത്തരം അമിത ഉപയോഗം മൂലം ഇംഗ്ലണ്ടില്‍ 13,000 മരണങ്ങള്‍ അധികമായി നടന്നപ്പോള്‍ വെയില്‍സില്‍ 800 മരണങ്ങളാണ് 2022-ല്‍ അധികം രേഖപ്പെടുത്തിയത്. മഹാമാരിക്ക് മുന്‍പുള്ള കണക്കുകളെ അപേക്ഷിച്ച് രണ്ട് കണക്കുകളും വലിയ വര്‍ദ്ധനവാണ് മുന്നോട്ട് വെയ്ക്കുന്നത്. ആ ഘട്ടത്തില്‍ യഥാക്രമം 10,511-667 എന്ന നിലയിലായിരുന്നു അധിക മരണങ്ങള്‍. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ആരംഭിച്ച അമിത മദ്യപാനവും, ഹെറോയിന്‍, മറ്റ് പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ എന്നിവയുടെ അമിത ഉപയോഗവുമാണ് ബ്രിട്ടീഷുകാരുടെ ജീവന്‍ കവരുന്നതെന്ന് വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു. ഇംഗ്ലണ്ടിലും, വെയില്‍സിലും 2022-ല്‍ നടന്ന അഞ്ചിലൊന്ന് മരണങ്ങളും തടയാവുന്നവയായിരുന്നുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ കാണിക്കുന്നു. പൂര്‍ണ്ണമായ രേഖകള്‍

More »

എന്‍എച്ച്എസിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍
പൊതു തിരഞ്ഞെടുപ്പായിട്ടും പ്രധാന രാഷ്ട്രീയ പാര്‍ട്ടികളൊന്നും എന്‍എച്ച്എസിനെ എങ്ങനെ മെച്ചപ്പെടുത്തും എന്നതിനെ കുറിച്ച് ഇതുവരെ ബോധ്യപ്പെടുത്തുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടില്ലെന്ന് പ്രമുഖ ആരോഗ്യ തിങ്ക് ടാങ്ക് പറയുന്നു. അടുത്ത പാര്‍ലമെന്റിന്റെ അവസാനത്തോടെ ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം 38 ബില്യണ്‍ പൗണ്ടിന്റെ കുറവുണ്ടായതായി നിലവിലെ ചെലവ് പ്രവചനമനുസരിച്ച് ഹെല്‍ത്ത് ഫൗണ്ടേഷന്‍ പറഞ്ഞു. എന്‍എച്ച്എസ് ബാക്ക്‌ലോഗ് പരിഹരിക്കുക, ജിപി പരിചരണം മെച്ചപ്പെടുത്തുക, ആശുപത്രികളുടെ പുനര്‍വികസനം തുടങ്ങിയ പദ്ധതികള്‍ അപകടത്തിലാക്കുമെന്ന് തിങ്ക് ടാങ്ക് പറഞ്ഞു. എന്‍എച്ച്എസില്‍ എത്ര തുക നിക്ഷേപിക്കുമെന്ന് ലേബറോ കണ്‍സര്‍വേറ്റീവുകളോ പറഞ്ഞിട്ടില്ല, അതേസമയം ലിബറല്‍ ഡെമോക്രാറ്റുകളുടെ പ്രതിജ്ഞ ഹെല്‍ത്ത് ഫൗണ്ടേഷന്‍ പറയുന്നതിലും കുറവാണ്. ഈ മൂന്ന് പാര്‍ട്ടികളെ മാത്രമാണ് തിങ്ക് ടാങ്ക് അതിന്റെ വിശകലനത്തിനായി

More »

താറുമാറായി വാടകമേഖല; മുന്നറിയിപ്പുമായി ഹൗസിംഗ് സംഘടനകള്‍
യുകെയിലെ വാടകമേഖല താറുമാറായിട്ടും തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഇക്കാര്യം മിണ്ടാതെ രാഷ്ട്രീയ പാര്‍ട്ടികള്‍.വാടക നിയന്ത്രണവും, കാരണമില്ലാതെ പുറത്താക്കുന്നതിന് എതിരെയും നടപടി വേണമെന്ന് ആവശ്യം ഉയരുമ്പോഴാണ് ഈ മൗനം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ശരാശരി ശമ്പള വര്‍ദ്ധനയ്ക്ക് മുകളിലാണ് യുകെയിലെ ശരാശരി വാടക നിരക്കുകള്‍ കുതിച്ചുയര്‍ന്നത്. ജൂലൈ 4ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കവെ വിവിധ രാഷ്ട്രീയ കക്ഷികള്‍ വാടകയ്ക്ക് താമസിക്കുന്ന ആളുകളെ മറന്ന പോലെയാണ്. ഈ പൊതുതെരഞ്ഞെടുപ്പില്‍ യുകെയുടെ തകര്‍ന്നുകിടക്കുന്ന വാടക സിസ്റ്റം ശരിപ്പെടുത്താനുള്ള സാധ്യത പോലും ആരും ഉപയോഗിക്കുന്നില്ലെന്ന് ഹൗസിംഗ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. വാടക പ്രതിസന്ധി നേരിടാന്‍ പാര്‍ട്ടി നേതാക്കള്‍ ശക്തമായ പരിഹാരവുമായി മുന്നോട്ട് വരണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി റിഷി സുനാകിനും, പ്രതിപക്ഷ

More »

മദ്യപിച്ച് വാഹനം ഓടിക്കുന്ന പരിധി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യവുമായി ഡോക്ടര്‍മാര്‍
മദ്യപിച്ച് വാഹനം ഓടിക്കാനുള്ള പരിധി ഒരൊറ്റ ബിയര്‍ എന്ന തോതിലേക്ക് കുറയ്ക്കണമെന്ന് അടുത്ത ഗവണ്‍മെന്റിന് മുന്നില്‍ പ്രചരണം നടത്താന്‍ ഡോക്ടര്‍മാര്‍. നിലവില്‍ ഇംഗ്ലണ്ടിലെ മദ്യപിച്ച് വാഹനം ഓടിക്കുന്ന പരിധി യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന തോതായ 100 എംഎല്‍ രക്തത്തില്‍ 80 എംജി ആല്‍ക്കഹോള്‍ എന്ന നിലയിലാണ്. എന്നാല്‍ ഈ പരിധി 50 എംജിയായി കുറയ്ക്കാനും, പുതിയ ഡ്രൈവര്‍മാര്‍ക്ക് കേവലം 20 എംജിയായി പരിമിതപ്പെടുത്താനുമാണ് ഡോക്ടര്‍മാരുടെ ട്രേഡ് യൂണിയന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഒരു ചെറിയ ഗ്ലാസ് വൈന്‍ അല്ലെങ്കില്‍ ബിയറിന് സമാനമായ മദ്യം ഉപയോഗിച്ച ശേഷം വാഹനം ഓടിക്കാമെന്നാണ് മാറ്റം ആവശ്യപ്പെടുന്നത്. ആല്‍ക്കഹോള്‍ ഹെല്‍ത്ത് അലയന്‍സ്, റോഡ് സേഫ്റ്റി ചാരിറ്റി ബ്രേക്ക്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആല്‍ക്കഹോള്‍ സ്റ്റഡീസ് എന്നിവരുടെ പിന്തുണയും പദ്ധതിക്കുണ്ട്. നിലവിലെ

More »

സ്വിന്‍ഡനില്‍ ഷെറിന്‍ ഡോണിയ്ക്ക് ഇന്ന് അന്ത്യയാത്ര; വേദനയോടെ പ്രിയപ്പെട്ടവര്‍
സ്വിന്‍ഡനില്‍ അന്തരിച്ച ഷെറിന്‍ ഡോണി(39)യ്ക്ക് യാത്രാമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍ . ഷെറിന്‍ ഡോണിയുടെ പൊതുദര്‍ശനവും സംസ്‌കാരവും ഇന്ന് നടക്കും. രാവിലെ 9.45ന് കാരോണ്‍ബ്രിഡ്ജ് റോഡിലെ സെന്റ് പീറ്റേഴ്‌സ് കാത്തലിക് ചര്‍ച്ചില്‍ നടക്കുന്ന പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് 12.30ഓടെ കിങ്‌സ്ഡൗണ്‍ സെമിത്തേരിയില്‍ ആണ് സംസ്‌കാരം. ജൂണ്‍ അഞ്ചാം തീയതിയാണ് സ്വിന്‍ഡനിലെ പര്‍ട്രണില്‍ താമസിക്കുന്ന ഡോണി ബെനഡിക്ടിന്റെ ഭാര്യ ഷെറിന്‍ ഡോണിയുടെ മരണ വാര്‍ത്ത പുറത്ത് വന്നത്. രണ്ട് വര്‍ഷത്തിലധികമായി ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന ഷെറിന്‍ കഴിഞ്ഞ ആറ് മാസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ചികിത്സയിലായിരുന്നു. നാല് വയസുള്ള ഒരു മകളാണ് ഷെറിനും ഡോണിയ്ക്കും ഉള്ളത്. ഇവരുടെ ബന്ധുക്കള്‍ യുകെയില്‍ തന്നെ ഉള്ളതിനാല്‍ സംസ്‌കാരം യുകെയില്‍ നടത്താന്‍ കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

More »

യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു
യുകെ മലയാളി സമൂഹത്തിനു വേദനയായി പീറ്റര്‍ബറോ മലയാളിയ്ക്ക് അപ്രതീക്ഷിത വിയോഗം. പീറ്റര്‍ബറോയില്‍ കുടുംബമായി താമസിച്ചിരുന്ന മലയാളി നഴ്‌സ് സുഭാഷ് മാത്യു (43) ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. കഴിഞ്ഞ ദിവസം വൈകീട്ട് 6.30നാണ് അന്തരിച്ചത്. നോര്‍ത്ത് വെസ്റ്റ് ആംഗ്ലിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ പീറ്റര്‍ബറോ സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ഇടുക്കി വണ്ടിപ്പെിയാര്‍ ആഞ്ഞിലിത്തോപ്പില്‍ കുടുംബാംഗമായ സുഭാഷ് 2006ലാണ് യുകെയിലെത്തിയത്. കണ്ണൂര്‍ എടൂര്‍ ഞാറക്കാട്ടില്‍ കുടുംബാംഗം മിനുവാണ് ഭാര്യ. ആഷേര്‍ ഏക മകനാണ്. സംസ്‌കാരം നാട്ടില്‍ വച്ചു നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. പീറ്റര്‍ മലയാളി സമൂഹം കുടുംബത്തിന് പിന്തുണയുമായി ഒപ്പമുണ്ട്. യുകെയിലെ പൊതു ദര്‍ശനവും നാട്ടിലെ സംസ്‌കാര തീയതിയും യുകെയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തീരുമാനിക്കുമെന്ന് കുടുംബാംഗങ്ങള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions