ബ്രിട്ടനില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം കഴിഞ്ഞു, പോസ്റ്റല്‍ വോട്ടിനായി ഇന്ന് വരെ അപേക്ഷിക്കാം
ലണ്ടന്‍ : ബ്രിട്ടനില്‍ ജൂലൈ 4 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ വോട്ടറാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം ചൊവ്വാഴ്ച അര്‍ധരാത്രി പൂര്‍ത്തിയായി .ചൊവ്വാഴ്ച രാത്രി 11.59 വരെ https ://www.gov.uk/register-to-vote എന്ന ലിങ്ക് വഴി ആണ് ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുവാന്‍ അവസരം ഉണ്ടായിരുന്നത്.
യുകെ പൗരത്വം ഉള്ളവര്‍ക്ക് പുറമെ കോമണ്‍ വെല്‍ത്ത് രാജ്യങ്ങളില്‍ പൗരത്വം ഉള്ള ഏതൊരാള്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ട് ചെയ്യുവാനും കഴിയും. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ വീണ്ടും നല്‍കേണ്ടതില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്ക് പോസ്റ്റല്‍ വോട്ട് ലഭിക്കുന്നതിനായി എന്ന ലിങ്ക് വഴി ഇന്ന് (19/6/2024) വൈകിട്ട് 5 വരെയും അപേക്ഷിക്കാം.
ബ്രിട്ടനിലെ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇപ്പോള്‍ രണ്ടാഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ്
More »
ലീഡ്‌സിലെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് പ്രഷര്‍ കുക്കര്‍ ബോംബുമായി തീവ്രവാദി
ലീഡ്‌സിലെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് നഴ്‌സുമാരെ വധിക്കാന്‍ പ്രഷര്‍ കുക്കര്‍ ബോംബുമായി എത്തിയ തീവ്രവാദിയെ ആശുപത്രിക്ക് പുറത്തുവെച്ച് പറഞ്ഞ് സമാധാനിപ്പിച്ച് പിന്തിരിപ്പിച്ചത് ഒരു രോഗി! കോടതി വിചാരണയില്‍ ആണ് ഇക്കാര്യം വ്യക്തമായത്.
ലീഡ്‌സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ ഗ്ലെഡ്ഹൗ വിംഗിന് പുറത്താണ് 28-കാരനായ മുഹമ്മദ് ഫാറൂഖ് എന്ന തീവ്രവാദി പ്രഷര്‍ കുക്കര്‍ ബോംബുമായി എത്തിയത്. പരമാവധി നഴ്‌സുമാരെ വധിക്കുകയായിരുന്നു ഇയാളുടെ പദ്ധതി. കഴിഞ്ഞ വര്‍ഷം ജനുവരി 20ന് പുലര്‍ച്ചെയായിരുന്നു നാടകീയ സംഭവങ്ങള്‍.
ബോംബ് പൊട്ടിച്ച് അക്രമണം നടത്താനും, കത്തി ഉപയോഗിച്ച് പരമാവധി ആളുകളെ കുത്തിക്കൊല്ലാനും, വ്യാജ തോക്ക് കൈയില്‍ വെച്ച് ഭീഷണിപ്പെടുത്തി പോലീസിനെ കൊണ്ട് വെടിവെച്ച് ചാകാനും, അതുവഴി സ്വയം രക്തസാക്ഷിയാകാനുമായിരുന്നു ഫാറൂഖിന്റെ പദ്ധതിയെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു
കടുത്ത ഇസ്ലാമിക ആശയങ്ങളില്‍
More »
ലേബറിന്റെ വേതനം കൂട്ടല്‍ പദ്ധതി: പണപ്പെരുപ്പത്തിനും തൊഴിലില്ലായ്‌മയ്‌ക്കും ഇടയാക്കുമെന്ന് എച്ച്എസ്ബിസി
തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി, ലേബര്‍ പാര്‍ട്ടി വാഗ്ദാനം നല്‍കിയിരിക്കുന്ന റിയല്‍ ലിവിംഗ് വേജ് വര്‍ധനവ് പണപ്പെരുപ്പത്തിനും തൊഴിലില്ലായ്‌മയ്‌ക്കും ഇടയാക്കുമെന്ന് പ്രമുഖ ബാങ്ക് ആയ എച്ച്എസ്ബിസി.തൊഴില്‍ ക്ഷാമത്തോടൊപ്പം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുത്തനെ ഉയരുന്ന അവസ്ഥയും ഇത്മെ മൂലമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാങ്കിലെ സാമ്പത്തിക വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പില്‍, കീര്‍ സ്റ്റാര്‍മര്‍ ഏറ്റവും പ്രാധാന്യം നല്‍കി എടുത്തു കാണിക്കുന്ന ഈ നയം പണപ്പെരുപ്പത്തിനും കാരണമായേക്കാം എന്ന് പറയുന്നു.
എന്നാല്‍, ഡയ്ലി എക്സ്പ്രസ്സ് സംഘടിപ്പിച്ച ലൈവ് മാധ്യമ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യം ഉയര്‍ന്നപ്പോള്‍ ലേബര്‍ പാര്‍ട്ടി പ്രതിനിധി വ്യക്തമായ ഒരു മറുപടി നല്‍കിയില്ല എന്നതും ശ്രദ്ധേയമായി. ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ പേമാസ്റ്റര്‍ ജനറല്‍ ജോനാഥന്‍ ആഷ്വര്‍ത്ത് ആ ചോദ്യം
More »
ഏപ്രില്‍ മുതലുള്ള മിനിമം വേജ് വര്‍ധന: സമ്മറിലെ സീസണല്‍ ജോലികള്‍ മൂന്നിലൊന്നായി, കുടിയേറ്റക്കാര്‍ക്ക് തിരിച്ചടി
യുകെയില്‍ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വന്ന, വര്‍ധിപ്പിച്ച നാഷണല്‍ മിനിമം വേജ് മൂലം വേനല്‍ക്കാലത്ത് ഉണ്ടാകാറുള്ള സീസണല്‍ തൊഴില്‍ അവസരങ്ങളുടെ എണ്ണത്തില്‍ വലിയ കുറവ് നേരിട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്, ഏപ്രില്‍ മെയ് മാസങ്ങളില്‍ സീസണല്‍ തൊഴിലുകളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായി റിക്രൂട്ട്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് കോണ്‍ഫെഡറേഷനാണ് പറഞ്ഞത്. ഇതിന്റെ തിരിച്ചടി ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റ സമൂഹത്തിനാണ് നേരിടേണ്ടിവരുന്നത്.
ഷെഫുമാര്‍, തീം പാര്‍ക്ക് അറ്റന്‍ഡന്റ്‌സ് എന്നിവരുടെ അവസരങ്ങള്‍ മൂന്നിലൊന്ന് കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റെസ്റ്റോറന്റ് മേഖലയില്‍ ഏതാണ്ട് 38.1 ശതമാനത്തോളം തൊഴിലവസരങ്ങള്‍ കുറഞ്ഞപ്പോള്‍, ഹോട്ടല്‍ മേഖലയില്‍ അത് 44.5 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. അതുപോലെ യു കെയില്‍ ആകെയായി ടൂറിസം- ഈവന്റ് മേഖലയിലും തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്ന് കോണ്‍ഫെഡറേഷന്‍
More »
യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റുകള്‍; കാത്തിരിപ്പ് 5 മാസത്തിലധികം നീളുന്നു
യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്താന്‍ വലിയ കലാതാമസം. ഇതുമൂലം മലയാളികളടക്കം പ്രതിസന്ധി നേരിടുകയാണ്. പലരും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള പരീക്ഷകള്‍ക്കായി 5 മാസത്തിലധികം കാത്തിരിക്കേണ്ടി വരുന്നതായുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. നേരത്തെ കോവിഡ് മഹാമാരിയുടെ സമയത്ത് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുള്ള പരീക്ഷകളുടെ സമയം ഇതുപോലെ താളം തെറ്റിയിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ആരംഭിച്ച ബാക്ക് ലോഗ് ഇതുവരെ ശരിയായില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
നിലവിലെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം കോവിഡിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവര്‍ വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി വിവരവകാശ നിയമപ്രകാരം നല്‍കിയിരിക്കുന്ന മറുപടിയിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള ഒരു ഡേറ്റിനായി
More »
യുകെയില്‍ മരുന്നു ക്ഷാമം രൂക്ഷം; പകുതിയോളം പേര്‍ക്കും കിട്ടുന്നില്ല!
യുകെയിലെ മുതിര്‍ന്ന ആളുകളില്‍ പകുതിയോളം പേര്‍ക്കും പ്രിസ്‌ക്രിപ്ഷന്‍ ലഭിച്ച മരുന്നുകള്‍ ലഭിക്കാന്‍ കടുത്ത ബുദ്ധിമുട്ട് നേരിടുന്നു. രണ്ട് വര്‍ഷത്തിനിടെ പ്രിസ്‌ക്രിപ്ഷന്‍ അനുസരിച്ച് മരുന്ന് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതായി 49 ശതമാനം ആളുകളാണ് വെളിപ്പെടുത്തിയത്. ഈ കാലയളവിലാണ് മരുന്നുകളുടെ വിതരണത്തിലെ പ്രശ്‌നങ്ങള്‍ വലിയ തോതില്‍ കുതിച്ചുയര്‍ന്നത്.
രാജ്യത്ത് മരുന്നുകളുടെ ക്ഷാമം ഗുരുതരമായ തോതിലാണ് ഉയരുന്നത്. 12 ബ്രിട്ടീഷുകാരില്‍ ഒരാള്‍ വീതമാണ് ആവശ്യമായ മരുന്ന് നേടാന്‍ ബുദ്ധിമുട്ടുന്നത്. വിവിധ ഫാര്‍മസികളില്‍ ചോദിച്ചാലും സ്ഥിതി മോശമായി തുടരുന്നു.
ബ്രിട്ടീഷ് ജനറിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷന് വേണ്ടി ഒപ്പീനിയം നടത്തിയ സര്‍വ്വെയില്‍ മരുന്ന് കിട്ടാതെ വരുന്നതോടെ 8% പേര്‍ മരുന്ന് ലഭിക്കാതെ പോകുന്നതായി വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് ആവശ്യമുള്ള മരുന്ന് സ്‌റ്റോക്കില്ലെന്ന് 31% രേും കണ്ടെത്തി.
More »
സ്വിന്‍ഡനില്‍ ഷെറിന്‍ ഡോണിയ്ക്ക് യാത്രാമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍; സംസ്‌കാരം ബുധനാഴ്ച
സ്വിന്‍ഡനില്‍ വിടപറഞ്ഞ ഷെറിന്‍ ഡോണി(39)യ്ക്ക് യാത്രാമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍ . ഷെറിന്‍ ഡോണിയുടെ പൊതുദര്‍ശനവും സംസ്‌കാരവും ബുധനാഴ്ച നടക്കും. രാവിലെ 9.45ന് കാരോണ്‍ബ്രിഡ്ജ് റോഡിലെ സെന്റ് പീറ്റേഴ്‌സ് കാത്തലിക് ചര്‍ച്ചില്‍ നടക്കുന്ന പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് 12.30ഓടെ കിങ്‌സ്ഡൗണ്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും
ഈമാസം അഞ്ചാം തീയതിയാണ് സ്വിന്‍ഡനിലെ പര്‍ട്രണില്‍ താമസിക്കുന്ന ഡോണി ബെനഡിക്ടിന്റെ ഭാര്യ ഷെറിന്‍ ഡോണിയുടെ മരണ വാര്‍ത്ത പുറത്ത് വന്നത്. രണ്ട് വര്‍ഷത്തിലധികമായി ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന ഷെറിന്‍ കഴിഞ്ഞ ആറ് മാസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ചികിത്സയിലായിരുന്നു.
നാല് വയസുള്ള ഒരു മകളാണ് ഷെറിനും ഡോണിയ്ക്കും ഉള്ളത്. ഇവരുടെ ബന്ധുക്കള്‍ യുകെയില്‍ തന്നെ ഉള്ളതിനാല്‍ സംസ്‌കാരം യുകെയില്‍ നടത്താന്‍ കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
More »
പൊതുതിരഞ്ഞെടുപ്പിനിടയിലും കുലുക്കമില്ലാതെ യുകെയിലെ വീട് വിപണി
യുകെയിലെ വീട് വില ജൂണ്‍ മാസത്തിലും ഉയര്‍ന്ന നിലയില്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. റൈറ്റ് മൂവ് എന്ന പ്രോപ്പര്‍ട്ടി വെബ്സൈറ്റ് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം രാജ്യത്തെ വീടുകളുടെ ശരാശരി വില മാറ്റമില്ലാതെ തന്നെ തുടരുകയാണ്. നിലവിലെ ശരാശരി വില നിലവാരം 375, 110 പൗണ്ട് ആണ്. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയ മെയ് മാസത്തിനേക്കാള്‍ വെറും 21 പൗണ്ട് മാത്രം കുറവാണ് ജൂണില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിനിടയില്‍ വില കുറയുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.
ജൂലൈ 4ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് ഭവന വിലയെ എങ്ങനെ സ്വാധീനിക്കും എന്നാണ് എല്ലാവരും പ്രധാനമായും ഉറ്റുനോക്കുന്നത്. ടോറികള്‍ അധികാരത്തില്‍ എത്തിയാല്‍ ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് പ്രോപ്പര്‍ട്ടി ടാക്സില്‍ വന്‍ ഇളവുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവിലെ അഭിപ്രായ സര്‍വേകളില്‍ ലേബര്‍
More »
ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്ത യോഗാ പരിപാടി
അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായി യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച യോഗാ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തം. ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച യോഗയില്‍ എഴുനൂറിലേറെ പേരാണ് പങ്കെടുത്തത്.
2015 മുതലാണ് ആഗോള തലത്തില്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ച് തുടങ്ങിയത്. 2014-ല്‍ ഐക്യരാഷ്ട്ര സഭ യോഗ ഏറ്റെടുത്തതോടെയാണ് ഇത്. ജൂണ്‍ 21ന് പത്താം വാര്‍ഷികം നടക്കുമ്പോള്‍ 'യോഗ സ്ത്രീകളുടെ അഭിവൃദ്ധിക്കായി' എന്നാണ് ആപ്തവാക്യം.
ലിംഗസമത്വവും, ആഗോള തലത്തില്‍ സ്ത്രീകളുടെ അഭിവൃദ്ധിയുമാണ് ഇതിന്റെ ലക്ഷ്യം. യോഗാ പരിപാടിയില്‍ ഇത്രയധികം പേര്‍ പങ്കെടുത്തതിന്റെ സന്തോഷമാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി പങ്കുവെച്ചത്. ലണ്ടനിലെ കേന്ദ്ര ഭാഗത്ത് എഴുനൂറിലേറെ പേര്‍ എത്തിയത് ഏറെ സന്തോഷപ്രദമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യോഗ ചെയ്യാനായി വിവിധ ജനസമൂഹങ്ങള്‍ ഒന്നിച്ചെത്തിയതും ഇന്ത്യന്‍
More »