യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ കാണാതായ മലയാളി പെണ്‍കുട്ടിയെ കവന്‍ട്രിയില്‍ കണ്ടെത്തി
എസക്സിലെ ബെന്‍ഫ്ലീറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ ശനിയാഴ്ച വൈകുനേരം ഏഴുമണിയോടെ കവന്‍ട്രിയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പെണ്‍കുട്ടി കാണാതായ വിവരം പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അന്വേഷണത്തിലായിരുന്നു ഏവരും. കുട്ടിയ കാണാതായ ഉടന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പൊലീസിനൊപ്പം കാര്യം സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ശ്രമിച്ചു. പെണ്‍കുട്ടിയുടെ സഹോദരി മുന്‍പ് കവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ പഠിച്ചിട്ടുള്ള സാഹചര്യത്തില്‍ ഈ പട്ടണം തീരെ അന്യമല്ല എന്ന സാഹചര്യമാണ് കുട്ടിയെ 120 മൈല്‍ ദൂരത്തെത്തിച്ചത്. എന്നാല്‍ വൈകുന്നേരത്തോടെ കവന്‍ട്രി യൂണിവേഴ്സിറ്റി പരിസരത്തു നടക്കുന്നത് ശ്രദ്ധയില്‍ പെട്ട മലയാളി യുവാക്കള്‍ പിന്തുടരുക ആയിരുന്നു. ഇവര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളാണ്. പെണ്‍കുട്ടിയുടെ മുഖം തിരിച്ചറിഞ്ഞ യുവാക്കള്‍ സഹായത്തിനായി ഈ ഘട്ടത്തില്‍

More »

കാന്‍സര്‍ ചികിത്സ തുടങ്ങിയശേഷം കെയ്റ്റ് ആദ്യമായി പൊതുമുഖത്ത്
കാന്‍സര്‍ ചികിത്സ തുടങ്ങിയശേഷം വെയില്‍സ് രാജകുമാരി കെയ്റ്റ് ട്രൂപ്പിംഗ് ദി കളറില്‍ പങ്കെടുത്ത് പൊതുസേവനങ്ങളിലേക്ക് എത്തി. ഫെബ്രുവരി അവസാനത്തോടെയാണ് കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട് ചികിത്സ ആരംഭിച്ചതായി കെയ്റ്റ് വ്യക്തമാക്കിയത്. ഇതിന് ശേഷം ആദ്യമായാണ് രാജകുമാരി പൊതുമുഖത്ത് പ്രത്യക്ഷപ്പെടുന്നത്. മൂന്ന് മക്കള്‍ക്കൊപ്പം കുതിരവണ്ടിയില്‍ സഞ്ചരിക്കുന്ന കെയ്റ്റ് മിഡില്‍ടണ്‍ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും ഫ്‌ളൈപാസ്റ്റ് വീക്ഷിക്കുകയും ചെയ്യും. രാജാവിനും, രാജ്ഞിക്കും പുറമെ ഭര്‍ത്താവ് വില്ല്യമിനും, മറ്റ് രാജകുടുംബാംഗങ്ങള്‍ക്കും ഒപ്പമാകും കെയ്റ്റ് ബാല്‍ക്കണിയില്‍ എത്തുക. 'രാജാവിന്റെ ബര്‍ത്ത്‌ഡേ പരേഡില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. സമ്മറില്‍ ഏതാനും പൊതുചടങ്ങുകളിലും പങ്കുചേരാമെന്ന് പ്രതീക്ഷിക്കുന്നു. പ്രശ്‌നങ്ങളൊന്നും അവസാനിച്ചിട്ടില്ലെന്ന്

More »

15 വയസുള്ള മലയാളി പെണ്‍കുട്ടിയെ കാണാതായി; അറിയിപ്പുമായി എസക്സ് പോലീസ്
എസക്സിലെ ബെന്‍ഫ്ലീറ്റില്‍ നിന്ന് 15 വയസുള്ള മലയാളി പെണ്‍കുട്ടിയെ കാണാതായി. അനിത കോശി എന്ന പെണ്‍കുട്ടിയെ ആണ് കാണാതായതെന്നു എസക്സ് പോലീസ് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിക്ക് 5 അടി 4 ഇഞ്ച് ഉയരവും നീണ്ട കറുത്ത മുടിയും ഉണ്ട്. അനിത കോശി കണ്ണട ഉപയോഗിക്കുന്ന ആളാണ്. കാണാതാകുന്ന സമയം കുട്ടി വെള്ള ടോപ്പും കറുത്ത ട്രൗസറും കറുപ്പും വെളുപ്പും ഉള്ള ട്രെയിനറുമാണ് ധരിച്ചിരുന്നത്. കറുത്ത ഹാന്‍ഡ് ബാഗും ഓറഞ്ച് പിടിയുള്ള ഗ്രേ നിറത്തിലുള്ള ലതര്‍ ബാഗും കുട്ടിയുടെ കൈവശം ഉണ്ടായിരുന്നു. ജൂണ്‍ 14 വെള്ളിയാഴ്ചയാണ് അനിതയെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് ട്രെയിനില്‍ അനിത ലണ്ടനിലേക്ക് യാത്ര ചെയ്തതായാണ് പോലീസ് കരുതുന്നത്. ഈ സമയത്ത് ലണ്ടനിലേക്ക് യാത്ര ചെയ്തവര്‍ക്ക് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 999 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ്

More »

വാഗ്ദാനപ്പെരുമഴയുമായി ലേബറിന്റെ പ്രകടനപത്രിക; പതിനാറാം വയസില്‍ വോട്ടവകാശം, നികുതികള്‍ 5 വര്‍ഷം കൂട്ടില്ലെന്ന്
ലണ്ടന്‍ : പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മൂന്നോടിയായി വാഗ്ദാനപ്പെരുമഴയുമായി ലേബറിന്റെ പ്രകടനപത്രിക പറത്തിറങ്ങി. ആദായ, മൂല്യവര്‍ധിത നികുതികള്‍, നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവ അഞ്ചു വര്‍ഷം കൂട്ടില്ലെന്ന് ഉറപ്പുനല്‍കിക്കൊണ്ടാണ് ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ നിരത്തുകളില്‍ കൂടുതല്‍ പൊലീസ് സാന്നിധ്യം, ക്രിമനലുകളെ കൂടുതല്‍ കാലം തടവില്‍ പാര്‍പ്പിക്കാന്‍ കൂടുതല്‍ ജയില്‍ സൗകര്യം, 15 ലക്ഷം പുതിയ വീടുകള്‍ എന്നിങ്ങനെ ജനത്തെ കൈയിലെടുക്കാനുതകുന്ന വാഗ്ദാനങ്ങളുമായാണ് ലേബറിന്റെ പ്രകടന പത്രിക. യുവജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ പതിനാറാം വയസ്സില്‍ വോട്ടവകാശമെന്ന വിപ്ലവകരമായ നിര്‍ദേശവും ലേബര്‍ പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്നു. പ്രശസ്തിക്കുവേണ്ടിയുള്ള അടവുകള്‍ അവസാനിപ്പിച്ച് സ്ഥിരതയാര്‍ന്ന ഭരണം ഉറപ്പുനല്‍കുകയാണ് ലേബര്‍ പാര്‍ട്ടിയെന്ന്

More »

സര്‍വെയില്‍ ടോറികളെ കടത്തിവെട്ടി റിഫോം യുകെ ആദ്യമായി രണ്ടാമത്
പൊതുതെരഞ്ഞെടുപ്പ് മൂന്നാഴ്ച മാത്രം അകലെ നില്‍ക്കുമ്പോള്‍ റിഷി സുനാകിനും, ടോറികള്‍ക്കും കനത്ത ആഘാതം സമ്മാനിച്ചു സര്‍വെ ഫലം. ടോറികളെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളി റിഫോം യുകെ രണ്ടാമതെത്തി. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ സുപ്രധാന വഴിത്തിരിവെന്ന് നിമിഷത്തെ പ്രശംസിച്ച് കൊണ്ട് റിഫോം നേതാവ് നിഗല്‍ ഫരാഗ് രംഗത്തെത്തി. ലേബര്‍ പാര്‍ട്ടി ഏത് വിധത്തിലും അധികാരത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഘട്ടത്തിലാണ് പുതുതായി രൂപീകരിച്ച റിഫോം യുകെ അഭിപ്രായസര്‍വ്വെകളില്‍ മുന്നേറ്റം നടത്തുന്നത്. 14 വര്‍ഷം ഭരണത്തിലിരുന്ന കണ്‍സര്‍വേറ്റീവുകള്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് പോലും ഉണ്ടാകില്ലെന്ന അവസ്ഥ നേതാക്കളെ വെട്ടിലാക്കുകയാണ്. ലേബര്‍ പാര്‍ട്ടിയുടെ പ്രതിപക്ഷം തങ്ങളാണെന്ന് നിഗല്‍ ഫരാഗ് പ്രഖ്യാപിച്ചു. അഭിപ്രായ സര്‍വ്വെ പുറത്തുവന്നതിന് പിന്നാലെ ഐടിവി സംവാദത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഫരാഗ് തന്റെ സന്തോഷം

More »

വിസാ നിയന്ത്രണങ്ങള്‍: യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്കിനെ ബാധിച്ച് തുടങ്ങി
റിഷി സുനാക് സര്‍ക്കാര്‍ നടപ്പാക്കിയ വിസാ നിയന്ത്രണങ്ങള്‍ കുടിയേറ്റക്കാരുടെ ഒഴുക്കിനെ ബാധിച്ച് തുടങ്ങി. സുപ്രധാന വിസാ ആപ്ലിക്കേഷനുകളില്‍ 30 ശതമാനത്തോളം ഇടിവ് നേരിട്ടതായി കണക്കുകള്‍ പറയുന്നു. മൂന്ന് പ്രധാന തരത്തിലുള്ള വിസകള്‍ക്കുള്ള കുടിയേറ്റക്കാരുടെയും, അവരുടെ ഡിപ്പന്റന്‍ഡുമാരുടെയും അപേക്ഷകളാണ് സാരമായി താഴ്ന്നുവെന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇമിഗ്രേഷന്‍ നിയന്ത്രണം വലിയ വിഷയമായി ഉയര്‍ന്ന് നില്‍ക്കവെയാണ് ഗവണ്‍മെന്റ് നടപടികള്‍ ഫലം കാണുന്നുവെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. ജനുവരിയില്‍ റിസേര്‍ച്ച് പോസ്റ്റ്ഗ്രാജുവേറ്റ്‌സിന് മാത്രമായി വിദ്യാര്‍ത്ഥികളുടെ ഡിപ്പന്റന്‍ഡ് റൂട്ട് ചുരുക്കിയതോടെ വിദ്യാര്‍ത്ഥികളുടെ ആശ്രിതരില്‍ നിന്നുള്ള അപേക്ഷകളില്‍ 79 ശതമാനത്തിന്റെ ഇടിവ് നേരിട്ടതായി 2023-ലെ ആദ്യ അഞ്ച് മാസങ്ങളില്‍ ബ്രിട്ടനിലേക്ക് പ്രവേശിക്കാനായി 46,700 സ്റ്റുഡന്റ്

More »

ജിപിമാരുടെ തൊഴില്‍ അവസരങ്ങള്‍ ഒറ്റ വര്‍ഷം കുറഞ്ഞത് 44 %
യുകെയില്‍ പുതിയതായി യോഗ്യത നേടിയെത്തുന്ന ജിപിമാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലി ലഭിക്കാത്ത സ്ഥിതിയെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട്, പ്രൈമറി കെയര്‍ നാഷണല്‍ ഡയറക്ടര്‍ ഡോ. അമന്‍ഡ ഡോയ്ല്‍ . മാഞ്ചസ്റ്ററില്‍ നടക്കുന്ന എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ എക്സ്പോയില്‍ പ്രാഥമിക ചികിത്സാ രംഗത്തെ മികച്ച പ്രവര്‍ത്തന രീതികളെ കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. തങ്ങള്‍ യോഗ്യത നേടിയെന്നും, ഈ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും, എന്നാല്‍ അതിനുള്ള അവസരങ്ങള്‍ ഇല്ലെന്നും പല യുവ ജിപിമാരും പറയുന്നത് കേട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ചിലയിടങ്ങളില്‍, ഒഴിവുകള്‍ ഇല്ലാത്തതിനാല്‍ ഈ മേഖലയിലെ തൊഴില്‍ വിപണി നിര്‍ജ്ജീവമായെന്നും, ഓഗസ്റ്റ് മാസത്തോടെ പുതുതായി യോഗ്യത നേടിയ ജി പിമാരില്‍ പലരും തൊഴില്‍ രഹിതരായേക്കും എന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടു പിന്നാലെയാണ്

More »

വിദേശ കെയറര്‍മാരെ കിട്ടാനില്ല; ജീവനക്കാരില്ലാതെ ബുദ്ധിമുട്ടി യുകെയിലെ കെയര്‍ ഹോമുകള്‍
വിദേശ കെയറര്‍മാര്‍ക്ക് പങ്കാളികളെ കൊണ്ടുവരുന്നതിനുള്ള വിലക്ക് മൂലം കെയറര്‍മാര്‍ ബ്രിട്ടനെ ഒഴിവാക്കുന്ന സാഹചര്യത്തില്‍ കെയര്‍ ഹോമുകള്‍ ജീവനക്കാരില്ലാതെ പ്രതിസന്ധിയില്‍. കുടിയേറ്റം മുഖ്യ തെരഞ്ഞെടുപ്പ് അജണ്ടകളില്‍ ഒന്നായതോടെ സര്‍ക്കാര്‍ എടുത്ത കര്‍ശന നിലപാടുകള്‍ പല കെയര്‍ ഹോമുകളേയും പ്രശ്നത്തിലാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രധാനമായും ഇന്ത്യ, ശ്രീലങ്ക, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ ജീവനക്കാരെ ആശ്രയിച്ചാണ് ഈ മേഖല മുന്‍പോട്ട് പോകുന്നത്. ഈ മേഖലയില്‍ ജീവനക്കാരുടെ ക്ഷാമം തീവ്രമായതോടെ 2022ല്‍ കെയര്‍ വര്‍ക്കര്‍മാരെയും സര്‍ക്കാര്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്ക് കീഴില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതോടെ, കെയര്‍ ഹോം ഉടമകള്‍ക്ക് വിദേശ കെയര്‍ വര്‍ക്കര്‍മാരെ സ്പോണ്‍സര്‍ ചെയ്യാനും യു കെയിലേക്ക് കൊണ്ടുവരാനും കഴിയുമായിരുന്നു. അതിനു മുന്‍പും ഈ മേഖലയിലേക്ക് ജീവനക്കാരെ

More »

കൊലയാളി നഴ്‌സ് ലൂസി ലെറ്റ്ബി വധശ്രമ കേസുകളില്‍ കോടതിയില്‍
യുകെയിലെ നഴ്‌സിംഗ് സമൂഹത്തിനാകെ ഞെട്ടിച്ച കൊലപാതക പരമ്പരയാണ് നഴ്‌സ് ലൂസി ലെറ്റ്ബി നടത്തിയത്. താന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ നവജാതശിശുക്കളെ കൊലപ്പെടുത്തുകയായിരുന്നു ലെറ്റ്ബിയുടെ ഹോബി. ഈ കൊലപാതക പരമ്പരയുടെ പേരില്‍ ഇവര്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്. എന്നാല്‍ ഇതിനിടെ ഏഴോളം വധശ്രമ കേസുകളില്‍ ജൂറി അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല. ഒരു കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് പരിഗണിക്കുന്ന ജൂറിക്ക് നിരവധി കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും, കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കൊലയാളിയെന്ന സുപ്രധാന തെളിവ് പരിഗണിക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2016 ഫെബ്രുവരി 17ന് 'ചൈല്‍ഡ് കെ' എന്ന് വിളിക്കുന്ന പെണ്‍കുഞ്ഞിനെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നിയോനേറ്റല്‍ യൂണിറ്റില്‍ നഴ്‌സായി ജോലി ചെയ്യവെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് 34-കാരി ലെറ്റ്ബി ഇപ്പോള്‍ വിചാരണ നേരിടുന്നത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions