യു.കെ.വാര്‍ത്തകള്‍

കൊലയാളി നഴ്‌സ് ലൂസി ലെറ്റ്ബി വധശ്രമ കേസുകളില്‍ കോടതിയില്‍
യുകെയിലെ നഴ്‌സിംഗ് സമൂഹത്തിനാകെ ഞെട്ടിച്ച കൊലപാതക പരമ്പരയാണ് നഴ്‌സ് ലൂസി ലെറ്റ്ബി നടത്തിയത്. താന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ നവജാതശിശുക്കളെ കൊലപ്പെടുത്തുകയായിരുന്നു ലെറ്റ്ബിയുടെ ഹോബി. ഈ കൊലപാതക പരമ്പരയുടെ പേരില്‍ ഇവര്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്. എന്നാല്‍ ഇതിനിടെ ഏഴോളം വധശ്രമ കേസുകളില്‍ ജൂറി അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല. ഒരു കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് പരിഗണിക്കുന്ന ജൂറിക്ക് നിരവധി കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും, കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കൊലയാളിയെന്ന സുപ്രധാന തെളിവ് പരിഗണിക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2016 ഫെബ്രുവരി 17ന് 'ചൈല്‍ഡ് കെ' എന്ന് വിളിക്കുന്ന പെണ്‍കുഞ്ഞിനെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നിയോനേറ്റല്‍ യൂണിറ്റില്‍ നഴ്‌സായി ജോലി ചെയ്യവെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് 34-കാരി ലെറ്റ്ബി ഇപ്പോള്‍ വിചാരണ നേരിടുന്നത്.

More »

എന്‍എച്ച്എസിലെ കാലതാമസം കാന്‍സര്‍ രോഗികള്‍ക്ക് കൃത്യസമയത്ത് ചികിത്സ നിഷേധിക്കപ്പെട്ടു
എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സ യഥാസമയത്ത് രോഗികള്‍ക്ക് നല്‍കുന്നതില്‍ ഗുരുതര വീഴ്ച സംഭവിക്കുന്നതായി കാന്‍സര്‍ റിസേര്‍ച്ച് യുകെ. 2015 മുതല്‍ 380,000-ലേറെ കാന്‍സര്‍ രോഗികള്‍ക്കാണ് കൃത്യസമയത്ത് ചികിത്സ നല്‍കാതെ പോയത്. രോഗം ബാധിച്ച കുട്ടികള്‍ക്ക് പോലും സുപ്രധാനമായ പിന്തുണ ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ കുറ്റപ്പെടുത്തുന്നു. യുകെയിലെ കാന്‍സര്‍ ചികിത്സയെ കുറിച്ച് ആരോഗ്യ മേധാവികളും, ചാരിറ്റികളും, ഡോക്ടര്‍മാരും ആശങ്ക അറിയിച്ചു കഴിഞ്ഞു. ജോലിക്കാരുടെ ക്ഷാമം, ഉപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവ എന്‍എച്ച്എസ് ജീവനക്കാരെ സാരമായി ബാധിക്കുകയും, രോഗികള്‍ക്ക് സുദീര്‍ഘമായ കാത്തിരിപ്പ് സമ്മാനിക്കുകയും ചെയ്യുന്നതാണ് അവസ്ഥ. കാന്‍സറുള്ളതായി സംശയിച്ച് അടിയന്തരമായി റഫര്‍ ചെയ്യുന്നവര്‍ക്ക് 62 ദിവസമോ, അതിലേറെയോ ആണ് ചികിത്സ തുടങ്ങാനായി ആവശ്യം വരുന്നതെന്ന് ചാരിറ്റി അന്വേഷണം വ്യക്തമാക്കി.

More »

1500 വോട്ടുകള്‍ക്ക് താന്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുമെന്ന് ചാന്‍സലര്‍
ജൂലൈ 4ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തുള്ള പല പ്രമുഖരുടെയും തലകള്‍ ഉരുളുമെന്നാണ് പ്രവചനം. അക്കൂട്ടത്തില്‍ ഒരാളാണ് ചാന്‍സലര്‍ ജെറമി ഹണ്ട്. രാജ്യം ബുദ്ധിമുട്ടിലായ ഘട്ടത്തില്‍ സാമ്പത്തിക മേഖലയെ പിടിച്ചുനിര്‍ത്തുന്ന നയങ്ങള്‍ നടപ്പാക്കിയെങ്കിലും ജനത്തിന് ഇതിനായി അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ ഹണ്ടിന്റെ സീറ്റ് നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഈ ഘട്ടത്തിലാണ് തന്റെ സാധ്യതകള്‍ ജെറമി ഹണ്ട് സ്വയം വിലയിരുത്തുന്നത്. ഗോഡാല്‍മിംഗ് & ആഷിലെ സീറ്റില്‍ 1500 വോട്ടുകളുടെ ബലാബലത്തില്‍ ജയിക്കുകയോ, ചിലപ്പോള്‍ തോല്‍ക്കുകയോ ചെയ്‌തേക്കാമെന്നാണ് ഹണ്ട് പ്രവചിക്കുന്നത്. തോറ്റാല്‍ ചാന്‍സലര്‍ പദവിയിലിരിക്കെ പരാജിതനാവുന്ന ആദ്യ നേതാവായി ഇദ്ദേഹം മാറും. ഹണ്ടിനെ ലിബറല്‍ ഡെമോക്രാറ്റുകള്‍ പരാജയപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് സര്‍വ്വെകള്‍ പ്രവചിക്കുന്നത്. ഹണ്ടിന്റെ സീറ്റില്‍ തന്റെ

More »

ലണ്ടനിലെ ഡ്രൈവര്‍മാര്‍ക്ക് ഈ വര്‍ഷം 1 മില്ല്യണ്‍ പൗണ്ട് സ്പീഡിംഗ് ഫൈന്‍ ചുമത്തുമെന്ന് മേയര്‍; അമിതവേഗത്തിനെതിരെ നടപടി കടുപ്പിക്കും
ലണ്ടനിലെ ഡ്രൈവര്‍മാരില്‍ നിന്നും ഈ വര്‍ഷം അവസാനത്തോടെ ഒരു മില്ല്യണ്‍ സ്പീഡിംഗ് ഫൈനുകള്‍ ഈടാക്കുമെന്ന് പ്രഖ്യാപിച്ച് മേയര്‍ സാദിഖ് ഖാന്‍. തലസ്ഥാനത്തെ നിരത്തുകളിലെ അമിത വേഗതയ്ക്ക് കടിഞ്ഞാണിടാന്‍ ഉദ്ദേശിക്കുന്നതായി ലണ്ടന്‍ മേയര്‍ വ്യക്തമാക്കി. ഇതോടെയാണ് കൂടുതല്‍ സ്പീഡിംഗ് ഫൈന്‍ ചുമത്താനായി മെട്രോപൊളിറ്റന്‍ പോലീസിന് പുതിയ കര്‍ശനമായ ടാര്‍ജറ്റുകള്‍ നല്‍കിയിരിക്കുന്നത്. നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ ക്യാമറകളിലൂടെ വേഗത്തില്‍ സഞ്ചരിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടി, ശിക്ഷയായി പിഴ അടപ്പിക്കാനാണ് ശ്രമം. വേഗപരിധി ലംഘിച്ച് പിടിക്കപ്പെട്ടാല്‍ ഡ്രൈവര്‍മാര്‍ 100 പൗണ്ട് പിഴയാണ് ഈടാക്കുക. ലൈസന്‍സില്‍ മൂന്ന് പെനാല്‍റ്റി പോയിന്റുകള്‍ ചേര്‍ക്കപ്പെടുകയും ചെയ്യും. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത നാലിലൊന്ന് കാറുകള്‍ക്ക് സ്പീഡിംഗ് ഫൈന്‍ ലഭിച്ചതായി കണക്കുകള്‍

More »

ലേബറിനെ വിശ്വസിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സുനാക്
ലേബര്‍ ഗവണ്‍മെന്റ് രൂപീകരിച്ചാല്‍ നടത്തുന്ന മോഹന വാഗ്ദാനങ്ങളില്‍ വീണുപോകരുതെന്നു പൊതുജനത്തിന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി റിഷി സുനാക്. മൂന്നാഴ്ച ആഴ്ച മാത്രം അകലെയുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ആവേശം വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കലഹം പൊട്ടിപ്പുറപ്പെടും. ഇത് മുന്‍നിര്‍ത്തിയാണ് ലേബറിന് 'ബ്ലാങ്ക് ചെക്ക്' നല്‍കരുതെന്ന് സുനാക് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 17 ബില്ല്യണ്‍ പൗണ്ടിന്റെ ടാക്‌സ് കട്ടിംഗ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കവെയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടിയുമായി കണ്‍സര്‍വേറ്റീവുകളുടെ വ്യത്യാസങ്ങള്‍ വരച്ചിടാന്‍ ശ്രമിച്ചത്. നാഷണല്‍ ഇന്‍ഷുറന്‍സില്‍ 2 പെന്‍സ് വെട്ടിക്കുറയ്ക്കുന്നതിന് പുറമെ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള നികുതി നിര്‍ത്തലാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ലേബര്‍

More »

പ്രായമായ രോഗികള്‍ക്ക് എ&ഇകളുടെ മുന്‍വശത്ത് 'ഹെല്‍ത്ത് എംഒടി'കള്‍' നല്‍കും
പ്രായമായ രോഗികള്‍ക്ക് അനാവശ്യ അഡ്മിഷനുകള്‍ ഒഴിവാക്കാനും, വേഗത്തിലുള്ള ചികിത്സ നല്‍കാനും ആശുപത്രി എ& ഇ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രവേശനകവാടത്തില്‍ 'ഹെല്‍ത്ത് എംഒടി-കള്‍' നല്‍കുമെന്ന് ഹെല്‍ത്ത് സര്‍വ്വീസ്. നിരവധി രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ഈ രീതി വേഗത്തില്‍ പരിശോധിക്കാനും, പിന്തുണ നല്‍കാനും സഹായിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് അമാന്‍ഡ പ്രിച്ചാര്‍ഡ് പറഞ്ഞു. 65 വയസിന് മുകളിലുള്ളവര്‍ക്കും, വളരെ തളര്‍ച്ചയോടെയും എത്തുന്ന ആളുകളിലാണ് ഈ പദ്ധതി ശ്രദ്ധകേന്ദ്രീകരിക്കുക. ആഴ്ചയില്‍ ഏഴ് ദിവസം, ദിവസത്തില്‍ 10 മണിക്കൂര്‍ ലഭ്യമാക്കുന്ന ടെസ്റ്റുകളില്‍ രക്തസമ്മര്‍ദം, ഹൃദയാരോഗ്യം, നടക്കാനുള്ള പ്രശ്‌നങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവയും പരിശോധിക്കും. രോഗിയുടെ ശ്വാസസംബന്ധവും, വീഴ്ചകളുമായി ബന്ധപ്പെട്ട രേഖകളും എന്‍എച്ച്എസ് ജീവനക്കാര്‍ പരിശോധിക്കും. ഇതില്‍ നിന്നുള്ള

More »

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ 5 ദിവസ പണിമുടക്ക് ഒഴിവാക്കാന്‍ പാര്‍ട്ടികള്‍ രംഗത്തിറങ്ങണമെന്ന്‌ ആരോഗ്യ മേധാവികള്‍
പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി രംഗം വഷളാക്കാന്‍ അഞ്ചു ദിവസ സമരവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ടുപോവുകയാണ്. 35% വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ തെരഞ്ഞെടുപ്പ് സമയം ലക്ഷ്യമിട്ടാണ് വീണ്ടും സമരത്തിന് ഇറങ്ങുന്നത്. സമരം ഒഴിവാക്കാന്‍ രാഷ്ട്രീയക്കാരും, ബിഎംഎയും ഒത്തുതീര്‍പ്പിലെത്തണമെന്ന് ആരോഗ്യ മേധാവികള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം ശമ്പളക്കാര്യത്തില്‍ ചര്‍ച്ച നടത്താമെന്ന് പ്രധാന രാഷ്ട്രീയ കക്ഷികള്‍ ഉറപ്പ് നല്‍കിയാല്‍ തെരഞ്ഞെടുപ്പിന് മുന്‍പുള്ള അഞ്ച് ദിവസ പണിമുടക്ക് ഒഴിവാക്കാന്‍ തയ്യാറാകണമെന്നാണ് ഹെല്‍ത്ത് മേധാവികള്‍ അഭ്യര്‍ത്ഥിക്കുന്നത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ പദ്ധതി എന്‍എച്ച്എസില്‍ സര്‍വ്വത്ര കുഴപ്പം സൃഷ്ടിക്കുമെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ കുറ്റപ്പെടുത്തുന്നു. കൂടാതെ തെരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊള്ളുന്ന

More »

തിരഞ്ഞെടുപ്പിന് മൂന്നാഴ്ച ബാക്കിനില്‍ക്കെ ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ ടോറികളെക്കാള്‍ ഇരട്ടിയെത്തി!
തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നില കൂടുതല്‍ പരുങ്ങലിലേയ്ക്ക്. ഏറ്റവും പുതിയ അഭിപ്രായം സര്‍വേകളില്‍ ലേബര്‍ പാര്‍ട്ടിവളരെ മുന്നിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 2022 -ല്‍ ലേബര്‍ പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുത്തതു മുതല്‍ പ്രതിപക്ഷ നേതാവായ കീര്‍ സ്റ്റാര്‍മര്‍ സര്‍വേകളില്‍ വളരെ മുന്നിലാണ്. ജൂലൈ നാലിന് നടക്കുന്ന അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായ തരംഗം യുകെയില്‍ നിലവിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലേബര്‍ പാര്‍ട്ടിക്ക് 44 ശതമാനം വോട്ടു വിഹിതമാണ് അഭിപ്രായ സര്‍വേകളില്‍ പ്രവചിച്ചിരിക്കുന്നത്. സുനാകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വോട്ട് വിഹിതം 22.9 ശതമാനം മാത്രമാണ്. 2022 ജൂണില്‍ നടത്തിയ സര്‍വേകളില്‍ 39.6 ശതമാനം പിന്തുണയായിരുന്നു ലേബര്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. 32.3 ശതമാനമായിരുന്നു

More »

സൈബര്‍ അക്രമണം: രക്തദാനത്തിന് അടിയന്തര അഭ്യര്‍ത്ഥനയുമായി എന്‍എച്ച്എസ്
എന്‍എച്ച്എസിന് നേരെ അടുത്തിടെ നടന്ന സൈബര്‍ അക്രമണം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ആശങ്കപ്പെട്ട് ജിപി. രോഗികള്‍ക്ക് ഇതിന്റെ തിരിച്ചടി സമീപകാലത്തും, സമീപഭാവിയിലും വരെ നേരിടേണ്ടി വരുമെന്നാണ് ആശങ്ക. തലസ്ഥാന നഗരത്തിലെ ചില വലിയ ആശുപത്രികളെ റാന്‍സംവെയര്‍ അക്രമണം ബാധിച്ചതോടെ 'ഒ' രക്തഗ്രൂപ്പില്‍ പെട്ട ദാതാക്കള്‍ അടിയന്തരമായി മുന്നോട്ട് വരണമെന്ന് എന്‍എച്ച്എസ് അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ലണ്ടനിലെ പ്രധാന ആശുപത്രികളില്‍ ഓപ്പറേഷനുകള്‍ ഉള്‍പ്പെടെ സൈബര്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ഐടി ശൃഖലയുടെ നിയന്ത്രണം ഹാക്കര്‍മാരുടെ കൈകളിലായതോടെ രക്തപരിശോധനാ സേവനങ്ങള്‍ ഉള്‍പ്പെടെ അവതാളത്തിലാണ്. ഈ സാഹചര്യത്തില്‍ ഒ' ഗ്രൂപ്പ് രക്തം ദാനം ചെയ്യാന്‍ കഴിയുന്നവര്‍ അടിയന്തരമായി അപ്പോയിന്റ്‌മെന്റ് എടുക്കാനാണ് അഭ്യര്‍ത്ഥന. യൂണിവേഴ്‌സല്‍ വിഭാഗത്തില്‍ വരുന്നതാണ് ഒ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions