നാഷണല്‍ ഇന്‍ഷുറന്‍സ് 2 പെന്‍സ് കുറയ്ക്കും, സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ത്തലാക്കും - ഓഫറുമായി റിഷി സുനാക്
ലേബര്‍ പാര്‍ട്ടിയുടെ മുന്നേറ്റം നടത്തുന്നതിനിടെ പ്രധാനമന്ത്രി കസേര പിടിച്ചു നിര്‍ത്താന്‍ ഓഫറുമായി റിഷി സുനാക്. വീണ്ടും 2 പെന്‍സ് നാഷണല്‍ ഇന്‍ഷുറന്‍സ് കുറയ്ക്കുമെന്ന് വ്യക്തമാക്കുന്ന സുനാക്, 425,000 പൗണ്ടില്‍ താഴെയുള്ള വീടുകള്‍ വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി സ്ഥിരമായി നിര്‍ത്തലാക്കി കൊടുക്കുമെന്നാണ് പ്രകടനപത്രികയിലൂടെ വാഗ്ദാനം ചെയ്യുന്നത്.
നിരവധി വെട്ടിക്കുറവുകള്‍ വരുത്തുമെന്ന വാഗ്ദാനങ്ങള്‍ അടങ്ങിയ പ്രകടനപത്രികയിലൂടെ പൊതുതെരഞ്ഞെടുപ്പ് രംഗത്ത് തിരിച്ചുവരവ് നടത്താമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതീക്ഷ.
ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പ്രധാന വ്യത്യാസം 'നികുതി' സംബന്ധിച്ചാണെന്ന് വ്യക്തമാക്കി, കണ്‍സര്‍വേറ്റീവുകള്‍ക്ക് നികുതി കുറയ്ക്കുന്നത് ദൗത്യമാണെന്ന് ചൂണ്ടിക്കാണിക്കാണിക്കാനാണ് സുനാകിന്റെ ശ്രമം. തൊഴിലുകളില്‍ ഡബിള്‍ ടാക്‌സ് വരുന്ന സ്ഥിതി ഒഴിവാക്കുമെന്നും പ്രഖ്യാപിക്കുന്നു.
More »
വോള്‍വര്‍ഹാംപ്ടണില്‍ 19കാരനെ കുത്തിക്കൊന്ന കേസില്‍ രണ്ട് 12 വയസുകാര്‍ കുറ്റക്കാര്‍
വിദേശത്തുനിന്നും തിമിര ചികിത്സയ്ക്കായി എത്തിയ 19കാരനെ വോള്‍വര്‍ഹാംപ്ടണില്‍ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് 12 വയസുകാര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഷോണ്‍ സീഷായ് എന്ന 19 കാരനാണു അതിദാരുണമായി കൊല്ലപ്പെട്ടത് തികച്ചും അപരിചിതനായ വ്യക്തിയെ, വോള്‍വര്‍ഹാംപ്ടണിലെ ഒരു പാര്‍ക്കില്‍ വെച്ച് കൗമാരക്കാര്‍ കൊലപ്പെടുത്തുകയായിരുന്നു.
ഷോണ്‍ സീഷായ്ക്ക് കാലിലും മുതുകിലും നെഞ്ചിലുമൊക്കെ കുത്തേറ്റിരുന്നു. അതിലൊരു കുത്ത് വാരിയെല്ലുകള്‍ക്കിടയിലൂടെ ആഴത്തിലിറങ്ങി ഹൃദയത്തിലും ഏറ്റിരുന്നു. മൂര്‍ച്ഛയുള്ള കത്തികൊണ്ട് തലയിലും ആഞ്ഞുവെട്ടി. അതിന്റെ ആഘാതത്തില്‍ തലയോട്ടിയില്‍ നിന്നും ഒരു കഷ്ണം അസ്ഥി പുറത്തേക്ക് വരികയും ചെയ്തു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 13 ന് ബില്‍സ്റ്റണ് സമീപമുള്ള സ്റ്റോലോണില്‍ വെച്ചായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. പ്രതികളായ 12 കാര്‍ക്കെതിരെ ഇരയായ യുവാവ്
More »
3,70,000 കോടി രൂപയിലേറെ ആസ്തിയുമായി ബ്രിട്ടനിലെ ഏറ്റവും വലിയ ധനികന്‍ ഇന്ത്യക്കാരന്‍ ഗോപിചന്ദ് ഹിന്ദുജ
ബ്രിട്ടനിലെ അതിസമ്പന്നരുടെ പുതിയ പട്ടികപ്രകാരം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഏറ്റവും വലിയ സമ്പന്നനായി ഇന്ത്യന്‍ വംശജരായ ഹിന്ദുജ കുടുംബം. സണ്‍ഡേ ടൈംസിന്റെ റിച്ച് ലിസ്റ്റില്‍ ആണ് ഹിന്ദുജ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തി എന്ന് മാത്രമല്ല, ആസ്തിയുടെ മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടു ബില്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ഹിന്ദൂജ ഗ്രൂപ്പിന്റെ ഉടമകളാണ് ഗോപിചന്ദ് ഹിന്ദൂജയും കുടുംബവും.
മുംബൈ ആസ്ഥാനമായ ഹിന്ദുജ ഗ്രൂപ്പിന്റെ ബിസിനസ്സ് താത്പര്യങ്ങള്‍ വിവിധ മേഖലകളിലായി വ്യാപിച്ചു കിടക്കുകയാണ്. ബാങ്കിംഗ്, ഫിനാന്‍സ്, മീഡിയ, എന്റര്‍ടെയിന്മെന്റ്, ഊര്‍ജ്ജം എന്നിങ്ങനെ വിവിധ മേഖലകളില്‍ ശക്തമായ സാന്നിദ്ധ്യമുള്ള ഹിന്ദൂജ ഗ്രൂപ്പിന് കീഴില്‍ മൊത്തം 2 ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നത്. ബ്രിട്ടനിലെ രണ്ടാമത്തെ
More »
ബ്രിട്ടനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം റെക്കോര്‍ഡ്
ബ്രിട്ടനില്‍ ജൂലൈ 4 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് റെക്കോര്‍ഡ് സ്ഥാനാര്‍ത്ഥികള്‍ . ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ 650 മണ്ഡലങ്ങളിലായി 4,500-ലധികം സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്. 2019 ലെ വോട്ടെടുപ്പിനെ അപേക്ഷിച്ച് 35.7% വര്‍ദ്ധനവ്.
കണ്‍സര്‍വേറ്റീവുകള്‍ക്കെതിരെ നില്‍ക്കില്ലെന്ന വാഗ്ദാനങ്ങള്‍ അവസാനിപ്പിച്ച് റിഫോം യുകെ, കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ഗ്രീന്‍ പാര്‍ട്ടി, ബ്രിട്ടനിലെ വര്‍ക്കേഴ്സ് പാര്‍ട്ടി ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ പ്രവേശിക്കല്‍ എന്നിവ മൂലമാണ് ഈ വര്‍ദ്ധനവ്.
സ്വതന്ത്ര, ചെറുപാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിലും വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്.
സ്ഥാനാര്‍ത്ഥികളുടെ വര്‍ദ്ധനവ് അര്‍ത്ഥമാക്കുന്നത് ഈ തിരഞ്ഞെടുപ്പ് അര്‍ത്ഥമാക്കുന്നത് അടുത്ത സര്‍ക്കാര്‍ "കൂടുതല്‍ മാര്‍ജിനലുകളും"
More »
യുകെയില്‍ എല്ലാ പ്രദേശങ്ങളിലും തൊഴിലില്ലായ്മ അതിവേഗത്തില്‍ ഉയരുന്നതായി കണക്കുകള്‍
യുകെയില്‍ എല്ലാ പ്രദേശങ്ങളിലും തൊഴിലവസരങ്ങള്‍ കുറഞ്ഞു തൊഴിലില്ലായ്മ അതിവേഗം കൂടുന്നു.
മികച്ച ജോലിയും, മികച്ച വരുമാനവും നേടാമെന്നതാണ് യുകെയെ ആകര്‍ഷണ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നത്. എന്നാല്‍ യുകെയില്‍ ഇപ്പോള്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ പുറത്തുവരുന്നത്. ലോകത്തിലെ 38 ധനിക രാജ്യങ്ങളുടെ അവസ്ഥ താരതമ്യം ചെയ്യുമ്പോള്‍ യുകെയിലാണ് അതിവേഗത്തില്‍ തൊഴിലില്ലായ്മ ഉയരുന്നതെന്ന് ട്രേഡ്‌സ് യൂണിയന്‍ കോണ്‍ഗ്രസ് (ടിയുസി) പറയുന്നു.
ഔദ്യോഗിക ലേബര്‍ വിപണി കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ & ഡെവലപ്‌മെന്റ് (ഒഇസിഡി) ഡാറ്റ പരിശോധിച്ച് യൂണിയന്‍ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലെ അവസ്ഥ പുറത്തുവിട്ടത്. ഔദ്യോഗിക കണക്കുകളും ബ്രിട്ടനില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്ന കാര്യം തന്നെയാണ് പങ്കുവെയ്ക്കുകയെന്നാണ് പ്രതീക്ഷ.
ഒഇസിഡി കണക്കുകളില്‍ 38
More »
കൂടുതല്‍ പോലീസുകാരെ നല്‍കാന്‍ വിസ ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് റിഷി സുനാക്
ബ്രിട്ടനില്‍ പോലീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വിമര്‍ശിക്കപ്പെടുകയാണ് . കവര്‍ച്ച ചെയ്യപ്പെട്ടാലും, പിടിച്ചുപറി നടന്നാലും യാതൊരു നടപടിയും കൂടാതെ കേസ് അവസാനിപ്പിക്കുന്നത് വര്‍ദ്ധിക്കുകയാണ്. എന്നാല്‍ കൂടുതല്‍ പോലീസുകാരെ നല്‍കി ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് പ്രധാനമന്ത്രി റിഷി സുനാകിന്റെ പക്ഷം.
പൊതുതെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ കൂട്ടത്തിലാണ് പുതുതായി 8000 പോലീസ് ഉദ്യോഗസ്ഥരെ ഇറക്കുമെന്ന് സുനാക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് ആവശ്യമായ തുക വിസ ഫീസ് വര്‍ദ്ധിപ്പിച്ച് കണ്ടെത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ കൂടുതല്‍ അധികാരങ്ങളുള്ള 'കൂടുതല്‍ ബോബീസ്' രംഗത്തിറങ്ങുമെന്ന് സുനാക് പറഞ്ഞു.
ലേബര്‍ പാര്‍ട്ടി ചൈല്‍ഡ്‌കെയറിലേക്ക് ശ്രദ്ധ തിരിക്കുകയും, 100,000 പുതിയ നഴ്‌സറി സീറ്റുകള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഈ ഘട്ടത്തിലാണ്
More »
13 ലക്ഷം കുടുംബങ്ങള്‍ വെയിറ്റിങ് ലിസ്റ്റില്‍; സര്‍ക്കാരിന്റെ സാമൂഹിക ഗാര്‍ഹിക സൗകര്യങ്ങളില്‍ രണ്ടര ലക്ഷത്തിലേറെ കുറവ്
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഏതാണ് രണ്ടര ലക്ഷത്തിലേറെ സോഷ്യല്‍ റെന്റ് ഹോമുകള്‍ അപ്രത്യക്ഷമായതായി സര്‍ക്കാരിന്റെ കണക്കുകള്‍. 2013 ഏപ്രിലിനും 2023 ഏപ്രിലിനും ഇടയിലായി ലോക്കല്‍ അതോറിറ്റികളുടെയും ഹൗസിംഗ് അസ്സോസിയേഷനുകളുടെയും ഉടമസ്ഥതയിലുള്ള സോഷ്യല്‍ ഹൗസിംഗ് ഹോമുകളുടെ എണ്ണത്തില്‍ 2,60,464 വീടുകളുടെ കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ .ചാരിറ്റി സംഘടനയായ ഷെല്‍ട്ടര്‍ ആണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്.
കൂടുതല്‍ സോഷ്യല്‍ ഹോമുകള്‍ വില്‍ക്കുകയോ അതല്ലെങ്കില്‍ അവ ഇടിച്ചുപൊളിച്ച് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു വില്‍ക്കുകയോ ആണെന്ന് ഷെല്‍ട്ടറിന്റെ ചീഫ് എക്സിക്യൂട്ടീവ് പോളി നീറ്റെ പറഞ്ഞു. സോഷ്യല്‍ ഹൗസിംഗിന്റെ ആവശ്യക്കാരായി 13ലക്ഷത്തോളം പേര്‍ ഇപ്പോഴും അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് . കൈയ്യിലൊതുങ്ങാവുന്ന തരത്തിലുള്ള ഒരു വീടിനായി ഇത്രയും പേര്‍ കാത്തിരിക്കുമ്പോഴാണ് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടുള്ള
More »
യുകെയിലെ ക്‌നാനായ മക്കളുടെ ഒത്തുചേരല്‍ ജൂലൈ 6ന്; ഒരുക്കങ്ങള്‍ തകൃതി
യുകെകെസിഎയുടെ 21-ാം കണ്‍വെന്‍ഷന്‍ ജൂലൈ ആറിന് ടെല്‍ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സെന്റരില്‍ അരങ്ങേറും. അന്ന് യുകെകെസിഎയുടെ കണ്‍വെന്‍ഷന്‍ വേദി നട വിളിയും മാര്‍ത്തോമനും തിരയടിയ്ക്കുന്ന മഹാസാഗരമായി മാറുന്ന കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് യുകെയിലെ ക്‌നാനായ സമൂഹം.
യുകെകെസിഎ കണ്‍വന്‍ഷനുകളില്‍ ഏറ്റവും പ്രധാന ആകര്‍ഷണമാണ് , സ്വാഗതനൃത്തത്തിന്റെ സമയം. ക്‌നാനായ സമുദായത്തിന്റെ ഭാവി വാഗ്ദാനങ്ങള്‍ യുകെകെസിഎ വേദിയില്‍ വിസ്മയവിളക്കുകള്‍ തെളിയിക്കുന്ന കാഴ്ച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. 21-ാമത് കണ്‍വന്‍ഷന്റെ സ്വാഗത നൃത്തത്തിന്റ പരിശീലനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
നൂറിലധികം ക്‌നാനായ യുവജനങ്ങളെ ഒരേ വേദിയില്‍ അണിനിരത്തി, നൃത്തരൂപങ്ങളുടെ സങ്കലനത്തിലൂടെ പ്രേക്ഷകരുടെ മനസ്സുകളെ കീഴടക്കുന്ന സ്വാഗതനൃത്തം മനോഹരമാവുന്നത് അനുയോജ്യമായ വരികളിലൂടെയാണ്. 21-ാമത് യുകെകെസിഎ കണ്‍വന്‍ഷന്റെ സ്വാഗതഗാനം രചിച്ചത് സജി
More »
മാഞ്ചസ്റ്ററില്‍ വ്യാജ ബോംബ് ഭീഷണി; 18 കാരന്‍ അറസ്റ്റില്‍
മാഞ്ചസ്റ്ററിലെ ക്രസന്റ് റോഡിലുള്ള എബ്രഹാം മോസ്റി സെന്ററില്‍ വ്യാജ ബോംബ് ഭീഷണി നടത്തിയ സംഭവത്തില്‍ 18 കാരന്‍ അറസ്റ്റില്‍. ബോംബ് ഭീഷണിയെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസുകള്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ ഇത് വ്യാജ ഭീഷണിയാണെന്ന റിപ്പോര്‍ട്ടുകള്‍ പിന്നാലെ പുറത്തു വന്നു.
യുവാവിനെ പോലീസ് കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്‌തു . അസ്വാഭാവികമായി ഒന്നും ഇയാളില്‍ നിന്നു ലഭിച്ചിട്ടില്ല.
ഇന്‍സ്‌പെക്ടര്‍ ഷാര്‍ലറ്റ് റോഷ് പറഞ്ഞു : “ഇത്തരത്തിലുള്ള സംഭവങ്ങള്‍ സമൂഹത്തില്‍ ഉന്നയിക്കുമെന്ന് മനസ്സിലാക്കുന്നു, എന്നാല്‍ വിശ്വസനീയമായ ഒരു ഭീഷണിയും കണ്ടെത്തിയിട്ടില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
'ഈ സംഭവം പരിശോധിച്ചപ്പോള്‍ നിങ്ങളുടെ ക്ഷമയ്ക്കും സഹായത്തിനും ജിഎംപിയെ പ്രതിനിധീകരിച്ച് പ്രാദേശിക സമൂഹത്തിന് നന്ദി
More »