യു.കെ.വാര്‍ത്തകള്‍

ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിനെ കോടതി കയറ്റാന്‍ ഒരുങ്ങി എന്‍എച്ച്എസ് ഡോക്ടര്‍മാര്‍
ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന് എതിരെ അസാധാരണ നീക്കവുമായി സീനിയര്‍ ഡോക്ടര്‍മാര്‍. എന്‍എച്ച്എസ് ഫിസിഷ്യല്‍ അസോസിയേറ്റുമാരെ അമിതമായി ആശ്രയിക്കുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. രണ്ട് വര്‍ഷത്തെ ട്രെയിനിംഗ് നേടിയ ശേഷം ഡോക്ടര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അയയ്ക്കുന്നവര്‍ ഡോക്ടര്‍മാരുടെ ജോലി ചെയ്യുന്നതാണ് ഇവരെ ചൊടിപ്പിക്കുന്നത്. പിഎ'കള്‍ എന്ന് വിളിക്കപ്പെടുന്ന ഫിസിഷ്യന്‍ അസോസിയേറ്റുമാരെ എന്‍എച്ച്എസ് അമിതമായി ആശ്രയിച്ച് തുടങ്ങിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും, ജിപിമാര്‍ക്കും ഒപ്പം ജോലി ചെയ്യേണ്ട ഇവരെ ഹെല്‍ത്ത് സര്‍വ്വീസിലെ ജോലിക്കാരുടെ ക്ഷാമം നിമിത്തമാണ് ഈ വിധം ഉപയോഗിക്കുന്നത്. എന്നാല്‍ പിഎ'കള്‍ എന്തെല്ലാം ചെയ്യരുത്, എന്ത് ചെയ്യാം എന്ന കാര്യത്തില്‍ ജിഎംസി കൃത്യമായ നിബന്ധനകള്‍ ആവിഷ്‌കരിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് അനസ്‌തെറ്റിക്‌സ് യൂണൈറ്റഡ് കോടതിയെ സമീപിക്കുന്നത്. രോഗികളുടെ മെഡിക്കല്‍

More »

അസ്ദ സൂപ്പര്‍മാര്‍ക്കറ്റ് ഉടമകളായ ഇന്ത്യന്‍ വംശജര്‍ വഴിപിരിയുന്നു; ഓഹരി കൈമാറും
ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമനായ അസ്ദയുടെ ഉടമകളായ ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍, സുബൈര്‍ ഇസ്സയും മൊഹ്‌സീന്‍ ഇസ്സയും വേര്‍പിരിയുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഇസ്സ സഹോദരന്മാര്‍ തമ്മിലുള്ള പിണക്കം മാധ്യമങ്ങളില്‍ ചര്‍ച്ച ആയിരുന്നു. അസ്ദയുടെ സഹ സി ഇ ഒ സ്ഥാനത്തു നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ സുബൈര്‍ ഇസ്സ തീരുമാനിച്ചതോടെയാണ് വേര്‍പിരിയല്‍ പൂര്‍ത്തിയായത്. ഇനി, സ്ഥാപനം പൂര്‍ണ്ണമായും മൊഹ്‌സീന്റെ അധീനതയിലായിരിക്കും. ഇസ്സാ സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള ഇ ജി ഗ്രൂപ്പ് അവര്‍ക്ക് യു കെയില്‍ ബാക്കിയുള്ള ഫോര്‍കോര്‍ട്ട് ബിസിനസ്സ്, സഹസ്ഥാപകനായ സുബൈര്‍ ഇസ്സക്ക് 228 മില്യന്‍ പൗണ്ടിന് വിറ്റു. അതേസമയം, സുബൈര്‍ ഇസ്സ, ഈ മേഖലയില്‍ തനിക്കുള്ള ഓഹരികള്‍ കൈവശം വയ്ക്കുകയും, ബോര്‍ഡില്‍ ഒരു നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി തുടരുകയും ചെയ്യും. ഇ ജി ഗ്രൂപ്പിലുള്ള മൊഹ്‌സീന്റെയും ടി ഡി ആര്‍ ക്യാപിറ്റലിന്റെയും ഓഹരികള്‍

More »

യുവതിയെ കുട്ടിയുടെ കണ്‍മുന്നില്‍ വെച്ച് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കെയ്‌സിലാക്കി നദിയില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ്
ഭാര്യയുടെ കാമുകനെ വീഡിയോ കോള്‍ ചെയ്ത ശേഷം യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി യുവാവ് . സ്വന്തം കുട്ടിയുടെ മുന്നില്‍ വെച്ച് ക്രൂരകൃത്യം നടത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി നദിയില്‍ ഉപേക്ഷിക്കുകയും ചെയ്‌തെന്ന് കോടതി വിചാരണയില്‍ വ്യക്തമായി. ഈസ്റ്റ് ലണ്ടനിലെ ഡോക്ക്‌ലാന്‍ഡ്‌സിലുള്ള ഫ്‌ളാറ്റില്‍ വെച്ചാണ് 24-കാരി സുമാ ബീഗത്തിനെ 47-കാരന്‍ അമിനാന്‍ റഹ്മാന്‍ അക്രമിച്ചത്. 2023 ഏപ്രില്‍ 29ന് രാത്രിയായിരുന്നു ക്രൂരത. മറ്റൊരാളുമായിഭാര്യക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഭര്‍ത്താവ് രോഷാകുലനായത്. ബീഗത്തിന്റെ കാമുകന്‍ ഷാഹിന്‍ മിയായെ റഹ്മാന്‍ വീഡിയോ കോള്‍ ചെയ്ത ശേഷം ഭാര്യയെ അക്രമിക്കുകയും, ഭീഷണി മുഴക്കുകയുമായിരുന്നു. മിയാ ആ സമയത്ത് യുഎഇയിലെ അബുദാബിയിലാണ് താമസിച്ചിരുന്നത്. രണ്ട് വയസ്സുള്ള മകനെയും അപകടപ്പെടുത്തുമെന്ന് റഹ്മാന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി മിയാ കോടതിയില്‍ വ്യക്തമാക്കി.

More »

ആദ്യ വീട് വാങ്ങുലുകാര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ത്തലാക്കും; 425,000 പൗണ്ട് വരെയുള്ള വീടുകള്‍ക്ക് ഇടിവ്
ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി പൂര്‍ണ്ണമായി നിര്‍ത്തലാക്കാന്‍ വാഗ്ദാനം ചെയ്ത് ടോറികള്‍. 425,000 പൗണ്ട് വരെ മൂല്യമുള്ള വീടുകള്‍ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി നല്‍കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രധാനമന്ത്രി റിഷിസുനാക് പ്രഖ്യാപിക്കുന്നത്. ഓരോ വര്‍ഷം 200,000 കുടുംബങ്ങള്‍ക്ക് ഈ നീക്കത്തിന്റെ ഗുണം ലഭിക്കും. ലിസ് ട്രസും, ക്വാസി ക്വാര്‍ട്ടെംഗും ചേര്‍ന്ന് അവതരിപ്പിച്ച താല്‍ക്കാലിക പദ്ധതിയാണ് സ്ഥിരപ്പെടുത്തി നല്‍കാന്‍ സുനാക് തീരുമാനിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഈ പദ്ധതി അവസാനിക്കാന്‍ ഇരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ദുരന്തം സൃഷ്ടിച്ച മിനി ബജറ്റിലാണ് അന്നത്തെ പ്രധാനമന്ത്രിയും, ചാന്‍സലറും ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി പരിധി 300,000 പൗണ്ടില്‍ നിന്നും 425,000 പൗണ്ടിലേക്ക് ഉയര്‍ത്തിയത്. 2025 മാര്‍ച്ച് വരെയുള്ള താല്‍ക്കാലിക

More »

ആശ്രിത വിസയ്ക്കായി വരുമാനം ഉയര്‍ത്തിയ നടപടി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു
യുകെയില്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുടിയേറ്റ നിയന്ത്രണ പരിപാടികളുമായി ജനങ്ങളെ കൈയിലെടുക്കാനുള്ള തത്രപ്പാടിലാണ് എല്ലാപാര്‍ട്ടികളും. കുടിയേറ്റം കുറയ്ക്കുന്നതിന് കടുത്ത നടപടികള്‍ സ്വീകരിക്കുന്ന പാര്‍ട്ടികള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുമെന്നതുകൊണ്ട് ലേബര്‍ പാര്‍ട്ടിയും ആ വഴിയ്ക്കാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കുടിയേറ്റം കുറയുന്നതിന് റിഷി സുനാക് സര്‍ക്കാര്‍ ഒട്ടേറെ നിയമങ്ങള്‍ നടപ്പിലാക്കിയിരുന്നു. അതില്‍ പ്രധാനപ്പെട്ട നടപടിയായിരുന്നു ആശ്രിത വിസ ലഭിക്കുന്നതിനായി പ്രതിവര്‍ഷം വരുമാനം 29,000 പൗണ്ട് ഉണ്ടായിരിക്കണമെന്ന്. അത് അടുത്തവര്‍ഷം മുതല്‍ 38,700 പൗണ്ട് ആയി വര്‍ദ്ധിക്കുകയും ചെയ്യും. ഇത് മലയാളി സമൂഹത്തിനടക്കം വലിയ തിരിച്ചടിയായിരുന്നു. ഈ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന വിമര്‍ശനമാണെന്ന അഭിപ്രായംശക്തമായിരുന്നു. പല യുകെ പൗരന്മാരുടെയും വാര്‍ഷിക വരുമാനം ഈ പരിധിയില്‍

More »

വാടകക്കാര്‍ക്ക് നേരിയ ആശ്വാസം; നിരവധി നഗരങ്ങളില്‍ വാടക നിരക്ക് കുറഞ്ഞു
നീണ്ട ഇടവേളയ്ക്കു ശേഷം 2024-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ നിരവധി നഗരങ്ങളിലെ വാടക നിരക്കുകള്‍ താഴ്ന്നതായി പുതിയ ഡാറ്റ. തുടര്‍ച്ചയായ വര്‍ദ്ധനവുകള്‍ മൂലം വാടകക്കാര്‍ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. ബ്രിട്ടനില്‍ ഒരു വീട് മോര്‍ട്ട്‌ഗേജ് എടുത്ത് സ്വന്തമായി വാങ്ങുന്നതാണോ, വാടകയ്ക്ക് താമസിക്കുന്നതാണോ കൂടുതല്‍ ലാഭകരം എന്ന ചോദ്യം നിലനില്‍ക്കവെയാണ് വാടക നിരക്ക് താഴുന്ന സൂചന വരുന്നത്. വര്‍ഷങ്ങളായി ഇത്തരമൊരു മാറ്റം വാടക മേഖലയില്‍ കണ്ടിരുന്നില്ല. സൂപ്ല നല്‍കുന്ന വിവരങ്ങള്‍ പ്രകാരം നോട്ടിംഗ്ഹാമിലെ ശരാശരി വാടക 1.4 ശതമാനവും, ബ്രൈറ്റണില്‍ 1.1 ശതമാനവും, യോര്‍ക്ക്, ഗ്ലാസ്‌ഗോ എന്നിവിടങ്ങളില്‍ 0.4 ശതമാനവുമാണ് നിരക്ക് കുറഞ്ഞത്. കേംബ്രിഡ്ജ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ 0.3 ശതമാനം കുറവും നേരിട്ടു. മേയ് മുതല്‍ സെപ്റ്റംബര്‍ വരെ മാസങ്ങളില്‍ വാടക നിരക്കുകള്‍ കുതിച്ചുയരുന്ന സീസണാണ്. നിരക്ക് താഴുന്നത് കുറഞ്ഞ

More »

പീറ്റര്‍ബറോയില്‍ മലയാളി നഴ്സ് കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു
സ്വിന്‍ഡനിലെ ഷെറിന്‍ ഡോണിയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെ യുകെ മലയാളികളെ ഞെട്ടിച്ചു മറ്റൊരു മരണവാര്‍ത്ത കൂടി. പീറ്റര്‍ബറോയില്‍ താമസിക്കുന്ന നിഷ എബ്രഹാമി(44)നെയാണ് മരണംതട്ടിയെടുത്തത്. കുറച്ച് നാളുകളായി കാന്‍സര്‍ രോഗം മൂലം ചികിത്സയില്‍ കഴിയുകയായിരുന്ന നിഷ. ഏക മകളായ പന്ത്രണ്ട് വയസുകാരിയുടെ ആദ്യ കുര്‍ബാന ചടങ്ങ് ആശുപത്രിയില്‍ വച്ച് നടത്തിയത് കണ്ട ശേഷമാണ് നിഷ മടങ്ങിയത്. രോഗം മൂര്‍ച്ഛിച്ചതോടെ നിഷയ്ക്ക് അന്ത്യ കുര്‍ബാന നല്കാനായി തീരുമാനിക്കുകയും ഓള്‍ സെയ്ന്റ്സ് മര്‍ത്തോമ ചര്‍ച്ച് പീറ്റര്‍ബറോ വികാരി തോമസ് ജോര്‍ജ് ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. ആ സമയത്ത് തന്റെ ആഗ്രഹം പറയുകയും മകളുടെ ആദ്യ കുര്‍ബാന ആശുപത്രിയില്‍ നടത്താന്‍ വൈദികന്‍ തയാറാവുകയും ആയിരുന്നു. പൂനെ സ്വദേശിയായ നിഷ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിലധികമായി കേംബ്രിഡ്ജില്‍ താമസമാക്കിയിരിക്കുകയായിരുന്നു. നഴ്‌സായി ജോലി നോക്കിയിരുന്ന നിഷയുടെ

More »

ചെലവ് താങ്ങാനാവില്ല; ലെസ്റ്ററിലെ ദീപാവലി ആഘോഷം പ്രതിസന്ധിയില്‍
ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ ആഘോഷം ആയ യുകെയിലെ ലെസ്റ്ററിലെ ദീപാവലി ആഘോഷം സാമ്പത്തിക ബുദ്ധിമുട്ടു മൂലം പ്രതിസന്ധിയില്‍. ഇക്കുറി ലെസ്റ്ററിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് തിരിതെളിയാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഘോഷപരിപാടികള്‍ക്ക് വേണ്ടിവരുന്ന വലിയ ചെലവുകള്‍ താങ്ങാന്‍ സിറ്റി കൗണ്‍സിലിന് സാധിക്കാത്ത വന്നതോടെയാണ് പരിപാടി റദ്ദാക്കാന്‍ സാധ്യത തെളിയുന്നത്. ലെസ്റ്ററില്‍ സാധാരണയായി രണ്ട് ദിവസം നീളുന്ന പരിപാടിയാണ് സംഘടിപ്പിക്കാറുള്ളത്. വിളക്കുകളുടെ രൂപത്തിലുള്ള 6000 എല്‍ഇഡി ലൈറ്റുകള്‍ ഓണാക്കുന്ന ചടങ്ങ് പോലും വലിയ രീതിയിലാണ് സംഘടിപ്പിക്കുക. കൂടാതെ ഘോഷയാത്ര, വെടിക്കെട്ട് എന്നിവയും ദീപാവലിക്ക് രണ്ടാഴ്ച മുന്‍പ് നടക്കും. ഇതിന് ശേഷം മറ്റൊരു പരിപാടിയായി സംഗീതനിശയും, ദീപങ്ങളുമായി ഘോഷയാത്ര നടത്തുന്നത് ദീപാവലി ദിനത്തിലാണ്. ഇതിനായി 250,000 പൗണ്ടാണ് ലെസ്റ്റര്‍ സിറ്റി കൗണ്‍സില്‍ ചെലവിടുന്നത്.

More »

യുകെയില്‍ വിദ്യാര്‍ത്ഥികളില്‍ തീവ്രവാദി ആശയങ്ങള്‍ വളരുന്നു; സ്ഥിതി ആശങ്കാജനകം
യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തീവ്രവാദി ആശയങ്ങള്‍ വളരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗവണ്‍മെന്റിന്റെ പ്രിവന്റ് കൗണ്ടര്‍ എക്‌സ്ട്രീമിസം പ്രോഗ്രാം വഴി പിടിച്ച യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ എണ്ണം 50 ശതമാനമാണ് വര്‍ദ്ധിച്ചത്. വ്യക്തതയും, സ്ഥിരതയുമില്ലാത്ത ആശയങ്ങള്‍ക്ക് പിന്നാലെ പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടിലെ ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററായ ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് പ്രസിദ്ധീകരിച്ച ഡാറ്റ പ്രകാരം ഇത്തരം തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ കാറ്റഗറിയാണ് വര്‍ദ്ധന രേഖപ്പെടുത്തുന്നത്. 2022-23 വര്‍ഷത്തില്‍ 210 പ്രിവന്റ് കേസുകളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടത്. 2021-22 വര്‍ഷം ഇത് 165 ആയിരുന്നു. 2020-21-ല്‍ 139 കേസുകളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കോവിഡ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions