ഫ്രോഗ്മോര് കോട്ടേജിലേക്ക് മാറാന്‍ വിസമ്മതിച്ച് ആന്‍ഡ്രൂ; ഫണ്ടിംഗ് നിര്‍ത്തുമെന്ന് ചാള്‍സ് രാജാവ്
ആന്‍ഡ്രൂ രാജകുമാരനെ റോയല്‍ ലോഡ്ജില്‍ നിന്നും ഒഴിവാക്കാന്‍ ചാള്‍സ് രാജാവിന്റെ ശ്രമം ഊര്‍ജ്ജിതമായി. പുതിയ വസതിയായ ഫ്രോഗ്മോര് കോട്ടേജിലേക്ക് ആന്‍ഡ്രൂ നീങ്ങാന്‍ വിസമ്മതിക്കുന്ന പക്ഷം എല്ലാ ബന്ധങ്ങളും ഫണ്ടിങ്ങും നിര്‍ത്തുമെന്നാണ് രാജാവ് ഭീഷണി മുഴക്കിയിരിക്കുന്നത്.
ജെഫ്രി എപ്സിറ്റീന് വിവാദത്തില്‍ പെട്ട് നാണക്കേടിലായതോടെ എല്ലാ ഔദ്യോഗിക ഡ്യൂട്ടികളും വെച്ചൊഴിയേണ്ടി വന്ന ഡ്യൂക്ക് ഇപ്പോഴും 30 മുറികളുള്ള 30 മില്ല്യണ്‍ പൗണ്ടിന്റെ ബംഗ്ലാവിലാണ് താമസം. മുന്‍ ഭാര്യ സാറയും ഇദ്ദേഹത്തോടൊപ്പം ഇവിടെ തങ്ങുന്നു.
എന്നാല്‍ യാതൊരു വരുമാന സ്രോതസ്സുമില്ലാത്ത സഹോദരനെ ഇവിടെ നിന്നും ഇറക്കി വിടാന്‍ ഏറെ നാളായി രാജാവ് ശ്രമിച്ച് വരികയാണ്. ആന്‍ഡ്രൂവിനെ ഒഴിവാക്കി പകരം മകന് വെയില്‍സ് രാജകുമാരന്റെ ഔദ്യോഗിക വസതിയാക്കി ഇത് നല്‍കാനാണ് ചാള്‍സിന്റെ പദ്ധതി. രാജസിംഹാസനത്തിലേക്കുള്ള അടുത്ത വ്യക്തിയെന്ന പദവി
More »
രണ്ട് മാസത്തെ ഇടിവിന് ശേഷം യുകെയിലെ വീടുവില വളര്‍ച്ചയിലേക്ക് തിരിച്ചെത്തി
രണ്ട് മാസത്തെ ഇടിവിന് ശേഷം യുകെയിലെ വീടുകളുടെ വില വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയതായി വായ്പ ദാതാക്കളായ നേഷന്‍ വൈഡ് പറയുന്നു. ഏപ്രില്‍ മുതല്‍ വിലയില്‍ 0.4 ശതമാനം വര്‍ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വിദഗ്ധര്‍ 0.1% പ്രതിമാസ വര്‍ദ്ധനവ് പ്രതീക്ഷിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം മെയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍, വിലകള്‍ 1.3% കൂടുതലാണ്, ഇത് 0.8% നേട്ടത്തിനായി റോയിട്ടേഴ്സ് വോട്ടെടുപ്പിലെ ശരാശരി പ്രവചനത്തേക്കാള്‍ വലിയ വര്‍ധനവാണ്.
'അടുത്ത മാസങ്ങളില്‍ ദീര്‍ഘകാല പലിശനിരക്കുകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് താങ്ങാനാവുന്ന സമ്മര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തില്‍ വിപണി പ്രതിരോധത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതായി തോന്നുന്നു," നേഷന്‍വൈഡിലെ ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്നര്‍ പറഞ്ഞു.
'ഉപഭോക്തൃ ആത്മവിശ്വാസം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗണ്യമായി മെച്ചപ്പെട്ടു, ഉറച്ച വേതന നേട്ടങ്ങളും കുറഞ്ഞ
More »
ഹാക്നി വെടിവയ്പ്പിലെ അക്രമിയെ പിടികൂടാനാവാതെ പോലീസ്; കുട്ടി ഗുരുതരാവസ്ഥയില്‍ത്തന്നെ
ലണ്ടന്‍ : ഹാക്നി ടര്‍ക്കിഷ് റെസ്റ്റോറന്റിലെ വെടിവയ്പ്പ് നടന്നിട്ടു രണ്ടു ദിവസം പിന്നിട്ടിട്ടും അക്രമിയെ പിടികൂടാനാവാതെ ഇരുട്ടില്‍ തപ്പി പോലീസ്. മലയാളി ബാലിക അടക്കം നാലു പേര്‍ക്ക് വെടിയേറ്റ സംഭവത്തില്‍ മിനിട്ടുകള്‍ക്കകം പാഞ്ഞെത്തിയ പൊലീസിന് അക്രമിയെ പിന്തുടരാന് കഴിഞ്ഞില്ല എന്നത് കടുത്ത വിമര്‍ശത്തിന് ഇടയായി. ആകെപ്പാടെ പുറത്തുവിടാനായത് ബൈക്കിന്റെ ചിത്രമാണ്.
വെടിവയ്പ്പില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ നിലയില്‍ കാര്യമായ മാറ്റം ഇല്ലെന്നാണ് പോലീസ് നടത്തിയ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കിയത്. എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ സംഘം രാപ്പകല്‍ കുട്ടിയെ നിരീക്ഷിച്ചു സാധ്യമായ ചികിത്സകള്‍ എല്ലാം നല്‍കുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് കടുത്ത മാനസിക ആഘാതത്തില്‍ ആയ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സാന്ത്വനമാകാന്‍ പോലീസ് പ്രത്യേകം ഓഫീസര്‍മാരെയും ചുമതലപെടുത്തിയിട്ടുണ്ടെന്നു ഡെപ്യുട്ടി ചീഫ് സൂപ്രണ്ടന്റ്
More »
ഓരോ കാന്‍സര്‍ രോഗികള്‍ക്കും സ്വന്തം രോഗത്തിന് അനുസരിച്ചുള്ള വാക്സിനുകളുമായി എന്‍എച്ച്എസ്
യുകെയില്‍ ആയിരക്കണക്കിന് എന്‍എച്ച്എസ് രോഗികള്‍ക്ക് വ്യക്തിഗത കാന്‍സര്‍ വാക്സിനുകള്‍ നല്കുന്നു. കാന്‍സര്‍ ചികിത്സയില്‍ സുപ്രധാന നാഴികക്കല്ലായി മാറിക്കൊണ്ടാണ് അടുത്ത വര്‍ഷത്തോടെ വാക്സിന് വിതരണം വ്യാപകമാകുക. കാന്‍സര്‍ മടങ്ങിവരുന്നത് തടയുന്ന വിധത്തിലാണ് വാക്സിന് തയാറാക്കിയിട്ടുള്ളത്. ഓരോ കാന്‍സര്‍ രോഗികള്‍ക്കും സ്വന്തം രോഗത്തിന് അനുസരിച്ചുള്ള വാക്സിനുകളാവും നല്‍കുക.
ഈ ചികിത്സ രോഗത്തിന് എതിരായ പോരാട്ടത്തില്‍ ഒരു പുതിയ യുഗത്തിന്റെ തുടക്കമായി മാറുമെന്നാണ് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്. ഡസന്‍ കണക്കിന് വാക്സിനുകളാണ് നിര്‍മ്മാണ ഘട്ടത്തിലുള്ളത്. ക്ലിനിക്കല്‍ ട്രയല്‍സിനുള്ള ആശുപത്രി രോഗികളെ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് ലോകത്തിലെ മുന്‍നിര സ്കീമില്‍ എന്‍എച്ച്എസ് ഉള്‍പ്പെടുത്തുക.
സുപ്രധാനമായ ഗവേഷണത്തിന്റെ ഭാഗമായി വാക്സിനെടുക്കാന്‍ കഴിയുന്നവര്‍ക്ക്
More »
പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് കാര്‍ബണ്‍ എമിഷന്‍ ചാര്‍ജുകള്‍ ഏര്‍പ്പെടുത്തി സ്കോട്ട്ലാന്റിലെ നഗരങ്ങള്‍
ജൂണ്‍ 1 മുതല്‍ സ്കോട്ട്ലാന്‍ഡിലെ നാല് പ്രധാന നഗരങ്ങളില്‍ മൂന്നിലും പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് കാര്‍ബണ്‍ എമിഷന്‍ ചാര്‍ജ്ജ് ഈടാക്കും. പുതിയ എമിഷന്‍ സോണുകള്‍ അന്ന് മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. വര്‍ഷത്തില്‍ 365 ദിവസവും, ദിവസം മുഴുവന്‍ ലോ എമിഷന്‍ സോണ്‍ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. ഈ മേഖലയിലൂടെ ഓടുന്ന വാഹനങ്ങളെ നിരീക്ഷിക്കാന്‍ നാഷണല്‍ വെഹിക്കിള്‍ ലൈസന്‍സിംഗി ഡാറ്റയുമായി ബന്ധിപ്പിച്ച ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ ക്യാമറകളും സജ്ജമായി കഴിഞ്ഞു.
ലോ എമിഷന്‍ സോണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ കണ്ടെത്തനും പിടികൂടാനും ഈ ക്യാമറകള്‍ക്ക് കഴിയും. അതേസമയം, ഓടാതെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് ലോ എമിഷന്‍ സോണ്‍ നിബന്ധനകള്‍ ബധകാമാകില്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പെനാലിറ്റി ചാര്‍ജ്ജ് നോട്ടീസ് (പി സി എന്‍) വഴിയായിരിക്കും ലോ എമിഷന്‍ സോണ്‍ നിയമങ്ങള്‍
More »
ഇന്ത്യന്‍ വംശജനായ ഡോക്ടറെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ചികിത്സയെന്ന് കൊറോണര്‍
യുകെയിലെ മികച്ച മെഡിക്കല്‍ പ്രൊഫസറും, രണ്ട് മക്കളുടെ പിതാവുമായ ഇന്ത്യന്‍ വംശജനെ മരണത്തിലേക്ക് നയിച്ചത് ഒരിക്കലും നല്കാന് പാടില്ലാത്ത തെറ്റായ ചികിത്സയെന്ന് കൊറോണര്‍. ഒരു അപൂര്‍വ്വ രോഗാവസ്ഥയ്ക്കുള്ള പ്രൊസീജ്യറിന് വിധേയനായതോടെയാണ് ഗുരുതരമായ ആന്തരിക രക്തസ്രാവം നേരിട്ട് പ്രൊഫ. അമിത് പട്ടേല്‍ മരിച്ചത്.
പ്രൊഫ. അമിത് പട്ടേലിന്റെ മരണത്തില്‍ കലാശിച്ചത് ചികിത്സയിലെ പരാജയപ്പെടലായിരുന്നുവെന്ന് വ്യക്തമാക്കിയ കൊറോണര്‍ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും ചൂണ്ടിക്കാണിച്ചു. ഈ തലമുറയില്‍ പെട്ട ഏറ്റവും മികച്ച ഡോക്ടര്‍മാരില്‍ ഒരാളായിരുന്ന ഇദ്ദേഹം സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷനില്‍ മുന്‍നിരക്കാരനുമായിരുന്നുവെന്ന് ഇന്‍ക്വസ്റ്റ് പറഞ്ഞു.
എന്നാല്‍ 2021 ആഗസ്റ്റില്‍ മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ ഹോസ്പിറ്റലില്‍ ഫ്ളൂവിന് സമാനമായ ലക്ഷണങ്ങളുമായാണ് പ്രൊഫ. പട്ടേലിനെ പ്രവേശിപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന്
More »
ലണ്ടനിലെ ഹാക്കനിയില്‍ വെടിയേറ്റ മലയാളി ബാലികയുടെ നില ഗുരുതരമായി തുടരുന്നു; പ്രാര്‍ത്ഥനയോടെ യുകെ മലയാളി സമൂഹം
ലണ്ടനിലെ ഹാക്കനിയില്‍ വെടിവെപ്പില്‍ പരിക്കേറ്റ പത്തുവയസുള്ള മലയാളി ബാലികയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. എറണാകുളം പറവൂര്‍ ഗോതുരുത്ത് സ്വദേശികളായ ആനത്താഴത്ത് അജീഷ്- വിനയ ദമ്പതികളുടെ മകള്‍ ലിസേല്‍ മരിയയാണ് ജീവനായി പൊരുതുന്നത്.
കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റയത്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. റസ്റ്റോറന്റിലുണ്ടായ വെടിവെപ്പില്‍ ലക്ഷ്യം തെറ്റിയാണ് കുട്ടിക്ക് വെടിയേറ്റതെന്നാണ് വിവരം. ബൈക്കില്‍ എത്തിയ അക്രമിയാണ് വെടിയുതിര്‍ത്തത്.
ഡല്‍സ്റ്റണിലെ കിങ്സ്ലന്‍ഡ് ഹൈസ്ട്രീറ്റിലെ റസ്റ്റോറന്റില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു കുട്ടി. ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. 26, 37, 42 വയസ്സുള്ള യുവാക്കളാണ് പരിക്കേറ്റ മറ്റുള്ളവര്‍.
അക്രമി റെസ്റ്റോറന്റിന് നേരെ
More »
തിരഞ്ഞെടുപ്പിന് മുന്നോടിയായി ടോറിപാര്‍ട്ടിയില്‍ കാലുമാറ്റം തുടരുന്നു; മുന്‍എംപി ലേബറില്‍
പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ടോറി പാര്‍ട്ടിയിലെ കാലുമാറ്റം തുടരുന്നു. മുന്‍ കണ്‍സര്‍വേറ്റീവ് എംപി മാര്‍ക്ക് ലോഗന്, അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ലേബറിനെ പിന്തുണയ്ക്കുന്നതായി പറഞ്ഞു, 'ബ്രിട്ടീഷ് ജീവിതത്തില്‍ ശുഭാപ്തിവിശ്വാസം തിരികെ കൊണ്ടുവരാന്‍' ലേബര്‍ പാര്‍ട്ടിക്ക് കഴിയുമെന്ന് പറഞ്ഞു.
നേരത്തെ രണ്ട് എംപിമാരായ നതാലി എല്‍ഫിക്കും ഡാന്‍ പോള്‍ട്ടറും ഈ മാസം ആദ്യം ലേബറില്‍ ചേരുന്നതിനായി ടോറിപാര്‍ട്ടി വിട്ടിരുന്നു. കൂടാതെ അച്ചടക്ക ലംഘനത്തിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപി ലൂസി അലന് പാര്‍ട്ടി വിട്ട് എതിരാളികളായ റിഫോം പാളയത്തില്‍ എത്തി.
തന്റെ സീറ്റില്‍ മത്സരിക്കാത്ത ലൂസി അലന് തന്റെ മണ്ഡലത്തിലെ റിഫോം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയായിരുന്നു. ടെല്‍ഫോര്‍ഡിന്റെ സ്ഥാനമൊഴിയുന്ന എംപിയായ ലൂസി അലന്, മണ്ഡലത്തിലെ അടുത്ത എംപിയാകാന്‍ എതിരാളിയായ റിഫോം പാര്‍ട്ടിക്ക് വേണ്ടി നിലകൊള്ളുന്ന അലന്
More »
ലണ്ടനില്‍ അക്രമിയുടെ വെടിവെപ്പില്‍ മലയാളി ബാലികയ്ക്ക് ഗുരുതര പരിക്ക്
ലണ്ടന്‍ : ലണ്ടനിലെ കിഗ്സ് ലാന്‍ഡ് ഹൈസ്ട്രീറ്റില്‍ റെസ്റ്റോറന്റിന് സമീപം അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് അടക്കം പരിക്ക്. പറവൂര്‍ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ - അജീഷ് ദമ്പതികളുടെ മകള്‍ ലിസ്സെല്‍ മരിയയ്ക്കാണ് വെടിയേറ്റത്. പത്തു വയസുകാരി ലിസെല്ലയും മറ്റ് മൂന്ന് പേരും ഈസ്റ്റ് ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി, തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയിപ്പോള്‍പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. മറ്റ് മൂന്നു പേരുടെ അവസ്ഥയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബുധനാഴ്ചരാത്രി 9.20 ഓടെയാണ് ലണ്ടനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
ഒരു ബൈക്കില്‍ എത്തിയ അക്രമി ഭക്ഷണം കഴിക്കുന്നവരുടെ ദിശയിലേക്ക് തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാഹനം അതിവേഗത്തില്‍ ഓടിച്ച്
More »