നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ ആംബര്‍ മുന്നറിയിപ്പ്; മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ എന്നിവിടങ്ങളിലും ജാഗ്രത
നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ അതിതീവ്ര മഴയ്ക്കും വെള്ളപ്പൊക്കത്തിനും നല്‍കുന്ന ആംബര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും വെള്ളപ്പൊക്കവും, ശക്തമായ മഴയും നേരിടാനുള്ള സാധ്യത നിലനില്‍ക്കവെയാണ് മുന്നറിയിപ്പ്. ഇതിന് പുറമെ മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ ഉള്‍പ്പെടെ മേഖലകളില്‍ ജീവന് അപകടസാധ്യതയുള്ളതായി അടിയന്തര ജാഗ്രതാ മുന്നറിയിപ്പും നല്‍കി.
കാള്‍ടണ്‍-ഇന്‍-ക്ലീവ്‌ലാന്‍ഡില്‍ ശക്തമായ മഴയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. മറ്റാര്‍ക്കും പരുക്കില്ല. സംഭവത്തില്‍ വിശദവിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും, സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും യോര്‍ക്ക്ഷയര്‍ പോലീസ് ആവശ്യപ്പെട്ടു.
മണ്ണിടിച്ചിലുണ്ടായ കാള്‍ടണ്‍ ബാങ്ക് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഒരു മാസം കൊണ്ട് പെയ്യുന്ന മഴ 12 മണിക്കൂറില്‍ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നോര്‍ത്ത്
More »
നെറ്റ് മൈഗ്രേഷന്‍ കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍; തിരഞ്ഞെടുപ്പിനെ നേരിടുന്ന സുനാകിന് പിടിവള്ളി
തിരഞ്ഞെടുപ്പിനെ നേരിടുന്ന ടോറി പാര്‍ട്ടിയ്ക്കും റിഷി സുനാകിനും പിടിവള്ളിയായി നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍. കഴിഞ്ഞവര്‍ഷം യുകെയിലേയ്ക്കുള്ള നെറ്റ് മൈഗ്രേഷന്‍ കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 2022ലെ നെറ്റ് മൈഗ്രേഷനുമായി താരതമ്യം ചെയ്യുമ്പോള്‍ കുടിയേറ്റം 10 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നത്. 2022 - ലെ നെറ്റ് മൈഗ്രേഷന്‍ ഏറ്റവും ഉയർന്ന റിക്കോര്‍ഡ് നിലവാരത്തില്‍ എത്തിയിരുന്നു.
2023 ഡിസംബര്‍ വരെയുള്ള വര്‍ഷത്തില്‍ യുകെയിലേയ്ക്കുള്ള നെറ്റ് മൈഗ്രേഷന്‍ 6,85,000 ആണ് . എന്നാല്‍ 2022 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇത് 764,000 ആയിരുന്നു. യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ തോത് കുറയുന്നതിന്റെ പ്രവണതയാണോ ഇത് എന്ന് പറയാറായിട്ടില്ലെങ്കിലും ഈ കണക്കുകള്‍ ഭരണ നേതൃത്വത്തിന് ആശ്വാസം പകരുന്നതാണ്.
പ്രധാനമന്ത്രി സുനാക് ജൂലൈ 4 ന് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ തൊട്ടു പുറകെയാണ് ഓഫീസ് ഫോര്‍ നാഷണല്‍
More »
യുകെയില്‍ കാല്‍ഭാഗം സ്മാര്‍ട്ട് മീറ്ററുകളും ശരിയായി പ്രവര്‍ത്തിക്കുന്നില്ല; കുടുംബങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം
യുകെയില്‍ നല്ലൊരു ശതമാനം വീടുകളിലെയും സ്മാര്‍ട്ട് മീറ്ററുകളും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നു കണക്കുകള്‍. സിറ്റിസണ്‍സ് അഡ്‌വൈസില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ച് ശരിയായി പ്രവര്‍ത്തിക്കാത്ത ഗ്യാസ്, ഇലക്‌ട്രിസിറ്റി സ്‌മാര്‍ട്ട് മീറ്ററുകളുടെ എണ്ണം സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നതിലും കൂടുതലാണ് . ഇത് മൊത്തം സ്മാര്‍ട്ട് മീറ്ററുകളുടെ 20% മുതല്‍ 30 % വരെ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.
സ്മാര്‍ട്ട് മീറ്ററുകളിലെ തകരാറും സാങ്കേതികവിദ്യയിലെ പ്രശ്നങ്ങളും കാരണം ദശലക്ഷ കണക്കിന് കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് മീറ്ററുകളില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയാണെന്ന് ചാരിറ്റി പറഞ്ഞു. തങ്ങളുടെ ഗ്യാസ്, വൈദ്യുതി ഊര്‍ജ്ജ ഉപയോഗം കുറയ്ക്കുന്നതിനും നിരീക്ഷിക്കുന്നതിനും വീടുകളിലെ സ്മാര്‍ട്ട് മീറ്ററുകള്‍ വഴി സാധ്യമാകും. എന്നാല്‍ പല സ്മാര്‍ട്ട് മീറ്ററുകളുടെയും ഡിസ്പ്ലേകള്‍
More »
കേംബ്രിഡ്ജിന് ആദ്യമായി മലയാളി മേയര്‍
യുകെയിലെ വിജ്ഞാന നഗരമെന്ന വിളിപ്പേരുള്ള കേംബ്രിഡ്ജിന് ആദ്യമായി മലയാളി മേയര്‍. ഏതാനും വര്‍ഷമായി കൗണ്‍സിലറും ഒരു വര്‍ഷമായി ഡെപ്യുട്ടി മേയറുമായ ലേബര്‍ പാര്‍ട്ടി അംഗമായ കോട്ടയം ആര്‍പ്പൂക്കര സ്വദേശി ബൈജു വര്‍ക്കി തിട്ടാല ആണ് ഒരു വര്‍ഷത്തേക്ക് മേയര്‍ പദവിയില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഡെപ്യുട്ടി മേയര്‍ ആയതോടെ സ്വാഭാവികമായും പ്രതീക്ഷിക്കപ്പെട്ട പദവി ആണെങ്കിലും ബ്രിട്ടീഷ് വംശജര്‍ക്ക് മൃഗീയ ആധിപത്യമുള്ള കൗണ്‍സിലില്‍ മലയാളി മേയര്‍ ആകുന്നു എന്നത് പ്രവാസി മലയാളി സമൂഹത്തിനു തന്നെ അഭിമാന നിമിഷം കൂടിയാണ്.
ആകെയുള്ള 42 കൗണ്‍സിലര്‍മാരില്‍ ബൈജു മാത്രമാണ് കുടിയേറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ഏക അംഗം. ബൈജു വര്‍ക്കി മേയര്‍ ആയതോടെ ചുരുങ്ങിയത് ഈ പദവിയില്‍ എത്തുന്ന അഞ്ചാമത്തെ മലയാളി എന്ന നേട്ടവും മലയാളി സമൂഹത്തിനു സ്വന്തമാകുകയാണ്.
ക്രോയ്‌ഡോണ്‍ നഗരത്തിന്റെ മേയര്‍ ആയിരുന്ന മഞ്ജു
More »
സുനാകിന്റെ കസേര തെറിപ്പിക്കുമെന്നും പ്രധാനമന്ത്രിയാകുമെന്നും കീര്‍ സ്റ്റാര്‍മര്‍
പ്രധാനമന്ത്രി റിഷി സുനാക് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍. താന്‍ പ്രധാനമന്ത്രിയായാല്‍ ബ്രിട്ടനില്‍ മാറ്റം കൊണ്ടുവരുമെന്നാണ് ലേബര്‍ നേതാവിന്റെ വാഗ്ദാനം. ജൂലൈ 4ന് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സുനാക് ഞെട്ടിച്ചതിന് പിന്നാലെയാണ് മധ്യ ലണ്ടനില്‍ ലേബര്‍ നേതാവ് ഹൃസ്വമായ അഭിസംബോധന നടത്തിയത്.
വരാനിരിക്കുന്ന മത്സരം രാജ്യത്തിന്റെ ആവശ്യമാണെന്ന് സ്റ്റാര്‍മര്‍ അവകാശപ്പെട്ടു. തന്റെ പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ ലേബര്‍ നേതാവ് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. അഭിപ്രായ സര്‍വ്വെകളില്‍ വലിയ ലീഡാണ് പാര്‍ട്ടിക്കുള്ളത്. ആറാഴ്ച മാത്രമാണ് യുകെയിലെ തെരഞ്ഞെടുപ്പ് പാര്‍ട്ടികള്‍ തമ്മിലുള്ള അന്തിമപോരാട്ടത്തിന് ഇനി ബാക്കിയുള്ളത്.
'ഇതൊരു സുദീര്‍ഘ പ്രചരണമായി തോന്നുമെന്ന് ഉറപ്പാണ്. എന്ത് പറഞ്ഞാലും, ചെയ്താലും ഈ
More »
ബ്രിട്ടനില്‍ ജൂലൈ 4 ന് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി സുനാക്
ലണ്ടന്‍ : പറഞ്ഞതിലും നേരത്തെ ബ്രിട്ടനില്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി റിഷി സുനാക്. ജൂലൈ 4 ന് ആണ് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാസതിയായ ഡൗണിങ് സ്ട്രീറ്റിന് പുറത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് റിഷി സുനക് പൊതുതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
കോവിഡ് പാന്‍ഡെമിക്, ഫര്‍ലോ സ്കീം, യുക്രെയ്നിലെ യുദ്ധം എന്നിവയെക്കുറിച്ച് പരാമര്‍ശിച്ച ശേഷം നിങ്ങള്‍ ആരെയാണ് വിശ്വസിക്കുന്നത് ? എന്ന ചോദ്യമാണ് സുനക് പ്രധാനമായും പൊതുജനങ്ങളോട് ഉന്നയിച്ചത്. എന്‍എച്ച്എസ്, വിദ്യാഭ്യാസ മേഖല എന്നിവയില്‍ ഉള്‍പ്പെടെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ നടപ്പിലാക്കിയ നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്ന് സുനക് പറഞ്ഞത്.
ഡൗണിംഗ് സ്ട്രീറ്റില്‍ മഴയെ അവഗണിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഈ നീക്കം വളരെ രഹസ്യമായിരുന്നതിനാല്‍ പാര്‍ട്ടി എംപിമാരും ഞെട്ടലിലായി.
More »
യുകെയില്‍ പണപ്പെരുപ്പം 3 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; പലിശ നിരക്ക് കുറയ്ക്കാന്‍ മുറവിളി
യുകെയില്‍ ഏപ്രില്‍ മാസത്തില്‍ പണപ്പെരുപ്പം 2.3 ശതമാനത്തിലേക്ക് താഴ്ന്ന് മൂന്ന് വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. മുന്‍ മാസത്തേക്കാള്‍ വലിയ ഇടിവാണ് നേരിട്ടതെങ്കിലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന 2% എന്ന നിലയിലേക്ക് ഇത് താഴ്ന്നില്ല.
മാര്‍ച്ചിലെ 3.2 ശതമാനത്തില്‍ നിന്നുമാണ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് താഴ്ന്നത്. എനര്‍ജി, ഭക്ഷ്യ ചെലവുകള്‍ കുറയുന്നതാണ് ഇതിലേക്ക് നയിക്കുന്നത്. 2021 ജൂലൈയിലാണ് ഇതിന് മുന്‍പ് ഇത്രയേറെ പണപ്പെരുപ്പം കുറഞ്ഞ് നിന്നത്.
മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ ഫര്‍ണീച്ചര്‍ റീട്ടെയിലേഴ്‌സ് 0.9% നിരക്ക് കുറച്ചതും, മറ്റെല്ലാ ഉത്പന്നങ്ങളുടെയും വിലയില്‍ 0.8% വില താഴ്ന്നതുമാണ് പണപ്പെരുപ്പം കുറയാന്‍ സഹായിച്ചത്. ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെയും ചെലവുകളിലെ വാര്‍ഷിക വര്‍ദ്ധനവ് 2.1 ശതമാനത്തിലേക്ക് കുറയുമെന്ന് സിറ്റി അനലിസ്റ്റുകള്‍ പറയുന്നു.
സിപിഐ ലക്ഷ്യത്തിലേക്ക്
More »
ലോകത്തെ ഏറ്റവും മികച്ച നഗരം ന്യൂയോര്‍ക്ക്; രണ്ടാമത് ലണ്ടന്‍
ഓക്‌സ്‌ഫോര്‍ഡ് ഇന്‍ഡക്‌സ് പ്രകാരം ലോകത്തെ ഏറ്റവും മികച്ച നഗരം ന്യൂയോര്‍ക്ക്. രണ്ടാമത് ലണ്ടന്‍, പിന്നാലെ സാന്‍ ജോസ്, ടോക്കിയോ എന്നീ നഗരങ്ങളുമുണ്ട്. സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണനിര്‍വഹണം എന്നീ അഞ്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കി ലോകനഗരങ്ങളെ റാങ്ക് ചെയ്യുന്നതാണ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ്.
ഇന്ത്യയിലെ വന്‍കിട മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയേക്കാള്‍ മെച്ചപ്പെട്ട ജീവിതനിലവാരമാണ് കൊച്ചിയിലും തൃശൂരിലുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ്. പറയുന്നത്.
കുടിയേറ്റത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായ ജീവിക്കാന്‍ അനുകൂലമായ സാഹചര്യം, ആകര്‍ഷണീയത എന്നിവ പരിഗണിക്കുമ്പോള്‍ രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ഡല്‍ഹി എന്നിവയെക്കാള്‍ മികച്ച റാങ്കാണ് കൊച്ചിക്കും തൃശ്ശൂരിനും ലഭിച്ചതെന്നും ഇന്‍ഡക്സ്
More »
ലണ്ടനിലും, സൗത്ത് ഈസ്റ്റിലും ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയ്ക്കുള്ള 12 മണിക്കൂര്‍ അടിയന്തര മുന്നറിയിപ്പ്
ലണ്ടന്‍, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മേഖലകളില്‍ ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയ്ക്കുള്ള അടിയന്തര മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും, പവര്‍കട്ട്, യാത്രാ ദുരിതം എന്നിവയ്ക്കും ഈ കാലാവസ്ഥാ മാറ്റം വഴിയൊരുക്കുമെന്നാണ് രാജ്യത്തെ ലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന മുന്നറിയിപ്പില്‍ പറയുന്നത്.
ഗ്രേറ്റര്‍ ലണ്ടന്‍, സസെക്‌സ്, കെന്റ്, ഹാംപ്ഷയര്‍, സറേ എന്നിവിടങ്ങളില്‍ 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയിരിക്കുന്നത്. വെള്ളപ്പൊക്കവും, ഇടിമിന്നലും ട്രെയിന്‍, ബസ് സര്‍വ്വീസുകളെ സാരമായി ബാധിക്കുമെന്നാണ് അറിയിപ്പ്.
ഒരു മണിക്കൂറില്‍ 30 എംഎം വരെ മഴ പെയ്യാനുള്ള സാധ്യതയാണുള്ളത്. അതേസമയം മറ്റ് ചില മേഖലകളില്‍ രണ്ട്, മൂന്ന് മണിക്കൂറില്‍ 40-50 എംഎം വരെ മഴയും പെയ്യുമെന്ന് അറിയിപ്പില്‍ പറയുന്നു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും, ആലിപ്പഴ വര്‍ഷവും
More »