യു.കെ.വാര്‍ത്തകള്‍

മലിനജലം; കൂടുതല്‍ ആളുകള്‍ ഗുരുതര രോഗബാധിതരാകുമെന്ന് ആശങ്ക
ഡിവോണില്‍ മലിന ജലം മൂലം ഉണ്ടായ പാരാസൈറ്റ് ബാധയെ തുടര്‍ന്ന് രണ്ട് പേര്‍ കൂടി ആശുപത്രിയിലായി. ഇതോടെ കൂടുതല്‍ പേര്‍ രോഗം ബാധിച്ച് ആശുപത്രിയിലാകാനുള്ള സാധ്യതയാണ് തെളിയുന്നത്. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ പുറത്തുവരാന്‍ 10 ദിവസം വരെ വേണ്ടിവരുന്നതാണ് ഇതില്‍ പ്രധാനമാകുന്നത്. ഇതിനകം 46 കേസുകളാണ് ക്രിപ്‌റ്റോസ്‌പൊറിഡിയം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. വയറ്റിളക്കം, ശര്‍ദ്ദില്‍ പോലുള്ള ലക്ഷണങ്ങള്‍ ബാധിക്കുന്ന അസുഖം വെള്ളത്തില്‍ നിന്നാണ് പടരുന്നതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറയുന്നു. രണ്ട് പേരാണ് നിലവില്‍ ആശുപത്രിയിലായിട്ടുള്ളതെന്ന് എന്‍വയോണ്‍മെന്റ് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ പറഞ്ഞു. അതേസമയം 45 കേസുകള്‍ സ്ഥിരീകരിച്ചുവെന്ന കണക്കുകള്‍ തെറ്റാണെന്ന് ബ്രക്‌സിഹാം ഉള്‍പ്പെടുന്ന ടോട്‌നസ് മണ്ഡലത്തിലെ കണ്‍സര്‍വേറ്റീവ് എംപി ആന്തണി മാഗ്നെല്‍ പറഞ്ഞു. സൗത്ത് വെസ്റ്റ് വാട്ടറാണ് ആളുകളെ

More »

'സ്വദേശിവത്കരണ'വുമായി യുകെയും; ആശങ്കയില്‍ കുടിയേറ്റ സമൂഹം
ഗള്‍ഫിലേതിന് സമാനമായി സ്വദേശിവത്കരണ പദ്ധതികളുമായി യുകെയും. സ്വദേശിവത്കരണത്തിന് സമാനമായ പദ്ധതികള്‍ പ്രഖ്യാപിച്ചത് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി മെല്‍ സ്‌ട്രൈഡ് ആണ്. ഇമിഗ്രേഷന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെ 300,000 ബ്രിട്ടീഷ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് ബിസിനസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിദേശ റിക്രൂട്ട്‌മെന്റിനെ കാര്യമായി ആശ്രയിക്കുന്ന കെയര്‍ മേഖലയ്ക്ക് പുറമെ ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍ മേഖലകളിലേക്കും രാജ്യത്തെ തൊഴിലില്ലാത്തവരെ പരിശീലിപ്പിച്ച് റിക്രൂട്ട് ചെയ്യിക്കാനുള്ള പദ്ധതികളാണ് മെല്‍ സ്‌ട്രൈഡ് അവതരിപ്പിക്കുന്നത്. നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ഏര്‍പ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങള്‍ സാരമായി ബാധിക്കുന്ന മേഖലകളിലെ റിക്രൂട്ട്‌മെന്റ് നിരീക്ഷിക്കാന്‍ പുതിയ മന്ത്രിതല ടാക്‌സ്‌ഫോഴ്‌സിനെയും ഒരുക്കും.

More »

ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകളിലെ തട്ടിപ്പില്‍ 20% വര്‍ധന; ആശങ്കപ്പെട്ട് വിദ്യാഭ്യാസ വിദഗ്ധര്‍
കഴിഞ്ഞ വര്‍ഷം ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന തട്ടിപ്പുകളുടെ എണ്ണത്തില്‍ 20 ശതമാനത്തോളം വര്‍ധനയുണ്ടായതായി കണ്ടെത്തല്‍. സ്വന്തം കോഴ്‌സ് വര്‍ക്ക് ഉള്‍പ്പെടെ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ ചാറ്റ് ജിപിടി പോലുള്ളവ ഉപയോഗിക്കുന്നതായി ആശങ്കപ്പെടുന്നതിനിടെയാണ് ഇത്. 2023-ല്‍ പരീക്ഷകളില്‍ വഞ്ചന കാണിക്കുന്ന സംഭവങ്ങളില്‍ 18 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. കോവിഡിന് മുന്‍പുള്ള പരീക്ഷകളെ അപേക്ഷിച്ച് 54 ശതമാനത്തിന്റെ വര്‍ദ്ധനവാണ് സംഭവിച്ചത്. പരീക്ഷാ ഹാളിലേക്ക് കോപ്പിയടിക്കാന്‍ തുണ്ട് പേപ്പറുകളും, മൊബൈല്‍ ഫോണും കടത്തുന്നതാണ് പ്രധാന രീതി. എക്‌സാം പേപ്പറുകളില്‍ അശ്ലീലം എഴുതുക, ടെസ്റ്റുകള്‍ക്ക് പകരക്കാരെ ഇറക്കുക, ടെസ്റ്റ് എടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുമ്പോള്‍ എക്‌സാം പേപ്പര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക തുടങ്ങിയവയാണ് മറ്റ് കേസുകള്‍. ഇതിന് പുറമെ

More »

സ്‌നോബിമോള്‍ക്ക് കണ്ണീരോടെ വിടചൊല്ലി പീറ്റര്‍ബറോ സമൂഹം
കാന്‍സര്‍ ചികിത്സയിലിരിക്കെ പീറ്റര്‍ബറോയില്‍ അന്തരിച്ച സ്‌നോബിമോള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. മലയാളികളും തദ്ദേശീയരുമായ വന്‍ ജനാവലിയാണ് അന്ത്യയാത്രക്ക് സാക്ഷികളായി ദേവാലയത്തിലും സെമിത്തേരിയിലും അന്ത്യപോപചാര ശുശ്രൂഷകളിലും ശവസംസ്കാര ചടങ്ങുകളിലും പങ്കുചേര്‍ന്നത്. പീറ്റര്‍ബറോ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് സിറോമലബാര്‍ മിഷന്‍ വികാരി ഫാ. ഡാനി മോലോപറമ്പില്‍ സ്വാഗതം അറിയിച്ച ശേഷം തുടങ്ങിയ അന്ത്യോപചാര ശുശ്രൂഷകള്‍ക്ക്‌ ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു കുര്‍ബ്ബാനയ്ക്കിടയില്‍ സംസാരിച്ച മാര്‍ സ്രാമ്പിക്കല്‍, സ്‌നോബി പ്രാര്‍ഥനയിലൂടെയും സഹനങ്ങളിലൂടെയുമാണ് ജീവിച്ചിരുന്നിതെന്നും നിത്യ സമാധാനത്തിലേക്കാണ് യാത്രയായതെന്നും പറഞ്ഞു. ഫാ. ടോം ഓലിക്കരോട്ട്, ഫാ. ഡാനി, ഫാ. ജിനു, ഫാ. ആദം എന്നിവര്‍ ചടങ്ങില്‍ സഹകാര്‍മ്മികരായി.

More »

അണുബാധയുള്ള രക്തം നല്‍കി മരണമടഞ്ഞത് 3000 രോഗികള്‍; മാപ്പ് പറഞ്ഞ് ബ്രിട്ടന്‍
ലണ്ടന്‍ : ആരോഗ്യ രംഗത്തു ലോകത്തിനു തന്നെ മാതൃകയായ ബ്രിട്ടന് നാണക്കേടായി രോഗികള്‍ക്കു അണുബാധയുള്ള രക്തം നല്‍കിയ സംഭവം. ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥതകളുടെ പേരില്‍ ഉണ്ടായ മാനക്കേടിനും ആളുകള്‍ക്ക് ഉണ്ടായ ജീവഹാനിക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും രാജ്യത്തോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി റിഷി സുനാകും പ്രതിപക്ഷ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മറും. ഒരിക്കലും സംഭവിക്കരുതാത്ത തെറ്റിന് നിര്‍വ്യാജമായ ക്ഷമാപണം നടത്തുന്നതായി പ്രധാനമന്ത്രി അറിയിച്ചു. വരും ദിവസങ്ങളില്‍ ഈ ഗുരുതരമായ തെറ്റിന് പ്രായശ്ചിത്തമായി നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1970-1991 കാലഘട്ടത്തില്‍ സംഭവിച്ച തെറ്റിനാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ രാജ്യത്തോട് ക്ഷമാപണം നടത്തിയത്. ഈ കാലയളവില്‍, കൃത്യമായ പരിശോധനയില്ലാതെ ശേഖരിച്ച അണുബാധയുള്ള രക്തം മുപ്പതിനായിരത്തിലധികം രോഗികള്‍ക്ക് നല്‍കിയതായി സ്വതന്ത്ര അന്വേഷണ

More »

സ്ത്രീകളോട് ലൈംഗികാതിക്രമം; ഡോക്ടറെ ജോലിയില്‍ നിന്ന് വിലക്കി
സ്ത്രീകളോട് ലൈംഗികമായി പെരുമാറിയതിനെ തുടര്‍ന്ന് ഡോക്ടറെ ജോലിയില്‍ നിന്ന് വിലക്കി. ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിലും (ജിഎംസി) ഗ്രേറ്റ് വെസ്റ്റേണ്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലും നിരവധി സ്ത്രീകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സ്വിന്‍ഡനില്‍ ജോലി ചെയ്തിരുന്ന ഡോ. തോമസ് പ്ലിമ്മറിനെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യാന്‍ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണല്‍ സര്‍വീസ് (എംപിടിഎസ്) തീരുമാനിച്ചത്. നിരവധി ആരോപണങ്ങളാണ് ഇയാള്‍ക്ക് നേരിടേണ്ടി വന്നത്. മിക്കവാറും ആരോപണങ്ങളുടെ ഉത്തരവാദിത്വം ഡോക്ടര്‍ ഏറ്റെടുത്തതായി ആണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രോഗിയുമായി തുടര്‍ച്ചയായുണ്ടായ അനുചിത പ്രവര്‍ത്തികളെ തുടര്‍ന്ന് ഒട്ടനവധി ആരോപണങ്ങളാണ് ഇയാള്‍ക്ക് എതിരെ ഉയര്‍ന്ന് വന്നത്. ഒരു സ്ത്രീക്ക് അശ്ലീല വീഡിയോ അയച്ചതായുള്ള കുറ്റവും ഡോക്ടര്‍ സമ്മതിച്ചിട്ടുണ്ട്. ഇത് കൂടാതെ ജോലി സമയത്ത്

More »

യുകെയില്‍ വീടുകളുടെ വില കുതിച്ചുയരുന്നു ; ശരാശരി വില 375000പൗണ്ടിലെത്തി
യുകെയില്‍ വീടു വിലയില്‍ കുതിപ്പ്. കഴിഞ്ഞ മാസം വച്ചു നോക്കുമ്പോള്‍ 0.8 ശതമാനം വര്‍ധനവാണുള്ളത്. ഇതോടെ ശരാശരി വില 375131 പൗണ്ടിലെത്തി. വീട് വില കുറയുമെന്നായിരുന്നു പ്രവചനം. പലിശ നിരക്ക് കുറക്കാത്തതും മോര്‍ട്ട്‌ഗേജ് കൂടി നില്‍ക്കുന്നതും മൂലം ആളുകള്‍ വീടു വാങ്ങുന്നത് മാറ്റിവയ്ക്കുമെന്നും വീടുകളുടെ വില്‍പ്പന കാര്യമായി നടക്കില്ലെന്നുമായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം ആളുകള്‍ വീടു വാങ്ങാന്‍ കൂടുതലായി ആഗ്രഹിക്കുന്നുവെന്നു വ്യക്തമാക്കുന്നു. നിലവിലെ വീട് മാറ്റി പുതിയ വീട് വാങ്ങുന്നവരുടെ എണ്ണം കൂടിയതായി വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൊടുക്കല്‍ വാങ്ങലുകള്‍ 17 ശതമാനം കൂടുതലാണ്. മേയില്‍ വീടുവില കുതിക്കുന്ന രീതിയാണ് പൊതുവേ കാണാറുള്ളത്. വീടിന്റെ വില മാത്രമല്ല വാടകയിലും

More »

നിലവാരം കുറഞ്ഞ പിജി കോഴ്‌സുകള്‍ പഠിക്കുന്നതിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് വരും
ഗ്രാജുവേറ്റ് വിസ റൂട്ട് വിദേശ പൗരന്‍മാര്‍ ദുരുപയോഗപ്പെടുത്തുന്നത് തടയാനായി ഗ്രാജുവേറ്റ് വിസകള്‍ മുന്‍നിര കോഴ്‌സുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ പ്രധാനമന്ത്രി റിഷി സുനാകിന്റെ ശ്രമം. നിലവാരം കുറഞ്ഞ പിജി കോഴ്‌സുകള്‍ പഠിക്കുന്നതിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് കൊണ്ടുവരാനാണു ശ്രമം. സ്റ്റുഡന്റ് വിസ നേരിട്ട് കുറയ്ക്കുന്നത് യുകെ യൂണിവേഴ്‌സിറ്റികള്‍ക്ക് സാമ്പത്തിക തിരിച്ചടി നല്‍കുമെന്ന ആശങ്കയുണ്ട്. ഈ ഘട്ടത്തിലാണ് മറ്റ് വഴികള്‍ ആലോചിക്കാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമാകുന്നത്. ഇമിഗ്രേഷന്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ നിലവാരത്തിലുള്ള പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകള്‍ പഠിക്കുന്നതിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് പുതിയ നീക്കം. വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി യൂണിവേഴ്‌സിറ്റികള്‍ റിക്രൂട്ട്‌മെന്റ് ഏജന്റുമാരെ ഉപയോഗിക്കുന്നതിനും

More »

പുതുതായി പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് എന്‍എച്ച്എസില്‍ നിര്‍ബന്ധിത സേവനം
എന്‍എച്ച്എസില്‍ പ്രാക്ടീഷണര്‍മാരുടെ ക്ഷാമം മൂലം ജനങ്ങള്‍ക്ക് ഡെന്റല്‍ ചികിത്സ അന്യമാകുന്നതിന് പ്രതിവിധിയായി പുതുതായി പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് നിര്‍ബന്ധിത സേവനം നല്‍കുന്നു. പുതുതായി പരിശീലനം നേടുന്ന ഡെന്റിസ്റ്റുകളെ പ്രൈവറ്റ് ജോലിയിലേക്ക് വിടാതെ തടഞ്ഞുനിര്‍ത്തി എന്‍എച്ച്എസില്‍ നിര്‍ബന്ധിത സേവനം ചെയ്യിക്കും. എന്‍എച്ച്എസ് പ്രാക്ടീഷണര്‍മാരുടെ ക്ഷാമം നേരിടുകയും, പല ഭാഗത്തും ഡെന്റല്‍ സേവനങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥ രൂപപ്പെടുകയും ചെയ്തതോടെയാണ് ഈ കര്‍ശനനീക്കം. ക്ഷാമം രൂക്ഷമായതോടെ പലയിടത്തും പുതിയ എന്‍എച്ച്എസ് പ്രാക്ടീസുകള്‍ക്ക് മുന്നില്‍ വലിയ വരി രൂപപ്പെടുകയാണ്. ഓരോ ഡെന്റിസ്റ്റിനെയും പരിശീലിപ്പിച്ച് എടുക്കാനായി നികുതിദായകര്‍ ചെലവാക്കുന്നത് ശരാശരി 200,000 പൗണ്ട് വീതമാണ്. എന്നാല്‍ ഗ്രാജുവേറ്റ്‌സിന് എന്‍എച്ച്എസിനായി ജോലി ചെയ്യണമെന്ന നിബന്ധനയില്ല. രാജ്യത്തിന്റെ ചില

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions