ഇംഗ്ലണ്ടില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ വീട്ടില്‍ പോലീസെത്തും
ക്ലാസുകളില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ ചില സ്‌കൂളുകള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ ചില സ്‌കൂളുകള്‍ വീടുകളിലേക്ക് പോലീസിനെ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസുകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന സാഹചര്യങ്ങളിലാണ് പോലീസിനെ വീടുകളിലേക്ക് അയയ്ക്കുന്നത്.
ഹാജര്‍ നില മെച്ചപ്പെട്ടില്ലെങ്കില്‍ രക്ഷിതാക്കളെ ജയിലിലാക്കുമെന്ന ഭീഷണിയും അധികൃതര്‍ ഉയര്‍ത്തുന്നുെവന്നാണ് ഒബ്‌സേര്‍വര്‍ കണ്ടെത്തിയിരിക്കുന്നത്. ഹാജര്‍ നില കുറയുന്ന പ്രതിസന്ധി നേരിടാന്‍ ഗവണ്‍മെന്റില്‍ നിന്നും കനത്ത സമ്മര്‍ദമുള്ളതായി ഹെഡ്ടീച്ചേഴ്‌സ് പറയുന്നു.
2022-23 കാലഘട്ടത്തില്‍ 150,000 കുട്ടികളാണ് സ്റ്റേറ്റ് സ്‌കൂളുകളില്‍ ക്ലാസുകളില്‍ എത്താതിരുന്നത്. സെപ്റ്റംബര്‍ മുതല്‍ ഇംഗ്ലണ്ടിലെ എല്ലാ സ്റ്റേറ്റ് സ്‌കൂളുകളും അറ്റന്‍ഡന്‍സ് രേഖകള്‍
More »
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പദ്ധതിയില്‍ കാബിനറ്റിന്റെ എതിര്‍പ്പ് നേരിട്ട് സുനാക്
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി ഗ്രാജുവേറ്റ് വിസ സ്‌കീം നിര്‍ത്തലാക്കാനുള്ള പദ്ധതിയില്‍ കാബിനറ്റിന്റെ എതിര്‍പ്പ് നേരിട്ട് പ്രധാനമന്ത്രി റിഷി സുനാക്.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനും, താമസിക്കാനും അനുമതി നല്‍കുന്നതാണ് ഗ്രാജുവേറ്റ് വിസ സ്‌കീം.
ഇമിഗ്രേഷനില്‍ ലേബറിനേക്കാള്‍ കടുപ്പക്കാരാണ് ടോറികളെന്ന് തെളിയിക്കാന്‍ പാര്‍ട്ടിയിലെ വലതുപക്ഷത്ത് നിന്നും സമ്മര്‍ദം നേരിടുകയാണ് പ്രധാനമന്ത്രി. ഇതിന്റെ ഭാഗമായി ഗ്രാജുവേറ്റ് സ്‌കീമില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ, അല്ലെങ്കില്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കുകയോ ചെയ്യാനാണ് ഡൗണിംഗ് സ്ട്രീറ്റ് ആലോചിക്കുന്നത്. യുകെയിലേക്കുള്ള പിന്‍വാതിലാണ് ഈ വിസയെന്നാണ് ആരോപണം.
ഈയാഴ്ച ക്വാര്‍ട്ടേര്‍ലി ഇമിഗ്രേഷന്‍ കണക്കുകള്‍ പുറത്തുവിടാന്‍ ഇരിക്കുകയാണ്. ഇത് ഉയര്‍ന്ന
More »
ഡെര്‍ബിയില്‍ അന്തരിച്ച ജെറീന ജോര്‍ജിന് ബുധനാഴ്ച വിടനല്‍കും
ഡെര്‍ബിയ്ക്ക് അടുത്ത് ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ച ജെറീന ജോര്‍ജ് എന്ന 25കാരിയുടെ പൊതുദര്‍ശനം ബുധനാഴ്ച നടക്കും. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ സെന്റ് മേരി സെന്റ് മൊഡ്വീന്‍ കാത്തലിക് ചര്‍ച്ചില്‍ രാവിലെ 11 മണിയ്ക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നോടെ അവസാനിക്കുന്ന ശുശ്രൂഷാ ചടങ്ങുകളിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നൂറുകണക്കിന് പേരാണ് ജെറീനയെ അവസാനമായി കാണാന്‍ എത്തുക.
ജോര്‍ജ് വറീത് - റോസിലി ജോര്‍ജ് ദമ്പതികളുടെ ഇളയ മകളായിരുന്ന ജെറീനയുടെ അപ്രതീക്ഷിത വിയോഗം ഇനിയും ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഈമാസം നാലിന് രാത്രി ഒന്‍പതു മണിയോടെയാണ് ജെറീനയുടെ മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പൂര്‍ണ ആരോഗ്യ വതിയായിരുന്ന ജെറീനയുടെ വിയോഗം നല്‍കിയ വേദനയിലാണ് ഇപ്പോഴും പ്രിയപ്പെട്ടവരെല്ലാം ഉള്ളത്.
എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി
More »
നോറോവൈറസ് ഭീഷണി: രോഗ ലക്ഷണക്കാര്‍ ജോലിയ്‌ക്കോ സ്കൂളിലേക്കോ പോകരുതെന്ന് മുന്നറിയിപ്പ്
നോറോവൈറസ് 'വോമിറ്റിംഗ് ബഗ്' യുകെയില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗ ലക്ഷണക്കാര്‍ ജോലിയ്‌ക്കോ സ്കൂളിലേക്കോ പോകരുതെന്ന് മുന്നറിയിപ്പ്. നോറോവൈറസ് കേസുകള്‍ കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ആണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്, ബഗിന്റെ ലക്ഷണങ്ങളുള്ളവര്‍ ജോലിയിലോ സ്കൂളിലോ പോകരുതെന്നാണ് പറഞ്ഞിരിക്കുന്നത്.
നോറോവൈറസ് കേസുകള്‍ രാജ്യത്തുടനീളം വ്യാപിക്കുന്നതിനാല്‍ ബ്രിട്ടീഷുകാരോട് വീട്ടില്‍ തന്നെ തുടരാന്‍ പറയുന്നു, അടുത്ത ആഴ്ചകളില്‍ കേസുകള്‍ കുത്തനെ ഉയരാം.
യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) നോറോവൈറസ് അണുബാധകളുടെ കുതിപ്പിനെക്കുറിച്ച് അടിയന്തര മുന്നറിയിപ്പ് നല്‍കിയതോടെ ആരോഗ്യ മേധാവികള്‍ അലാറം മുഴക്കി. യുകെഎച്ച്എസ്എ പറയുന്നതനുസരിച്ച്, ഈ വര്‍ഷത്തില്‍ വളരെ പകര്‍ച്ചവ്യാധിയായ വൈറസിന്റെ അളവ് അസാധാരണമാംവിധം ഉയര്‍ന്നതാണ്,
More »
ഹീത്രൂ എയര്‍പോര്‍ട്ടില്‍ ബോര്‍ഡര്‍ ഫോഴ്‌സിന്റെ കൂടുതല്‍ സമരങ്ങള്‍; യാത്രക്കാര്‍ വലയും
ഹീത്രൂ എയര്‍പോര്‍ട്ടില്‍ ബോര്‍ഡര്‍ ഫോഴ്സ് ജീവനക്കാര്‍ കൂടുതല്‍ സമരങ്ങള്‍ പ്രഖ്യാപിച്ച് രംഗത്ത്. ഇതോടെ യാത്രക്കാര്‍ വലയുമെന്നു ഉറപ്പായി. മെയ് 31, ജൂണ്‍ ഒന്ന്, രണ്ട് തീയതികളിലാണ് പണിമുടക്ക്. ജീവനക്കാര്‍, ജൂണ്‍ 4 മുതല്‍ 25 വരെ ഓവര്‍ടൈം റണ്ണിംഗ് നിരോധനം എന്നിവയുള്‍പ്പെടെയുള്ള ഒരു സമരത്തിന് മൂന്നാഴ്‌ചത്തെ പ്രവര്‍ത്തനം കുറവായിരിക്കും.
പിസിഎസ് (പബ്ലിക്, കൊമേഴ്സ്യല്‍ സര്‍വീസ്) യൂണിയനിലെ 500-ലധികം അംഗങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കും, പുതിയ സ്റ്റാഫ് റോസ്റ്ററുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണിത്. വാക്കൗട്ടുകള്‍ യുകെയിലേക്ക് വരുന്ന യാത്രക്കാരുടെ പാസ്‌പോര്‍ട്ട് പരിശോധനയെ വിമാനത്താവളത്തില്‍ തടസ്സപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പിസിഎസ് പറഞ്ഞു.
ടെര്‍മിനലുകള്‍ 2, 3, 4, 5 എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ കഴിഞ്ഞ മാസം നാല് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. മുന്‍ വ്യാവസായിക
More »
സ്‌നോബി മോള്‍ക്ക് തിങ്കളാഴ്ച പീറ്റര്‍ബറോയില്‍ പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ചു മരിച്ച സ്‌നോബിമോള്‍ സനലിന് തിങ്കളാഴ്ച പ്രിയപ്പെട്ടവര്‍ വിടനല്‍കും. എട്ടുമാസം മുമ്പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വീസയില്‍ സ്‌നോബിമോള്‍ എത്തുന്നത്. ജോലിക്ക് കയറി രണ്ടുമാസം കഴിഞ്ഞപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബോണ്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും രോഗം മൂര്‍ച്ഛിച്ച് മരണമടയുകയായിരുന്നു.
സ്‌നോബിമോള്‍ സനിലിന്റെ അന്ത്യോപചാര ശുശ്രൂഷകളും സംസ്‌കാരവും മേയ് 20 തിങ്കളാഴ്ച നടക്കും. ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
സ്‌നോബിമോള്‍ (44) കോട്ടയം അറുനൂറ്റിമംഗലം കരികുളത്തില്‍ വര്‍ക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വര്‍ക്കിയുടേയും മകളാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമണ്‍ (യുകെ), ലിസമ്മ ജോയി എന്നിവര്‍ സഹോദരിമാരാണ്.
More »
കര്‍ശനമായ പുതിയ വിസ ചട്ടങ്ങള്‍ തിരിച്ചടിയാകുന്നു, വിദേശിയരുടെ ഓഫര്‍ ലെറ്റര്‍ റദ്ദാക്കി ബ്രിട്ടന്‍
ലണ്ടന്‍ : സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ കര്‍ശനമായ വിസ ചട്ടങ്ങള്‍ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേഖലയിലും വലിയ തിരിച്ചടിയാകുന്നു. പുതിയ കര്‍ശന വിസ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പ്രമുഖ സ്ഥാപനങ്ങളായ എച്ച്എസ്ബിസിയും ഡെലോയിറ്റും യുകെയിലെ വിദേശ ബിരുദധാരികള്‍ക്കുള്ള ജോലി വാഗ്ദാനങ്ങള്‍ റദ്ദാക്കിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദഗ്ധ തൊഴിലാളി വിസയ്ക്കുള്ള ശമ്പള പരിധി സാധാരണ തൊഴിലാളികള്‍ക്ക് 26200 പൗണ്ടില്‍ നിന്ന് 38700 പൗണ്ടില്‍ ആയും 26 വയസ്സിന് താഴെയുള്ള വ്യക്തികള്‍ക്ക് 30960 പൗണ്ടില്‍ആയും സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എച്ച്എസ്ബിസിയും ഡെലോയിറ്റും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ജോലി വാഗ്ദാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്.
വലിയ തോതില്‍ പണം ചിലവഴിച്ചാണ് കേരളത്തില്‍ നിന്ന് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ യുകെയിലേക്ക് കുടിയേറുന്നത്. പഠനം
More »
കറിപ്പൊടികളില്‍ കീടനാശിനി സാന്നിധ്യം; ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണങ്ങളുമായി യുകെ
ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിയില്‍ നിരീക്ഷണം കര്‍ശനമായി യുകെ വാച്ച്‌ഡോഗ്. കറിപ്പൊടി, മസാലപ്പൊടി തുടങ്ങിയവയില്‍ ഉള്‍പ്പെടെ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് നിയന്ത്രണം. കാന്‍സറിന് കാരണമാകുന്ന എഥിലീന്‍ ഓക്‌സൈഡ് അടങ്ങിയതായി തിരിച്ചറിഞ്ഞതിന്റെ പേരില്‍ ഉയര്‍ന്ന ആശങ്ക മൂലമാണ് ഇന്ത്യയില്‍ നിന്നുള്ള എല്ലാ സുഗന്ധവ്യഞ്ജന ഇറക്കുമതിക്കും ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ മാസം സിംഗപ്പൂരില്‍ നിന്നും എംഡിഎച്ച്, എവറസ്റ്റ് ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു. ഹോങ്കോംഗിലും സമാനമായ വിഷയത്തില്‍ ഇവയുടെ വില്‍പ്പന നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് ബ്രാന്‍ഡുകള്‍ അവകാശപ്പെടുന്നു. കറുവപട്ട, ഗ്രാമ്പൂ, ജാതിക്ക, പെരുംജീരകം, മല്ലി, ഇഞ്ചി, കുങ്കുമപ്പൂവ്, മഞ്ഞള്‍ എന്നിവയ്ക്കാണ് ഇറക്കുമതി നിയന്ത്രണം വരുന്നത്.
More »
ലണ്ടനില്‍ പതിനഞ്ചാം നില ഫ്ലാറ്റില്‍ നിന്നും വീണ് 5 വയസുകാരന് ദാരുണാന്ത്യം
കിഴക്കന്‍ ലണ്ടനിലെ ന്യൂഹാം, ന്യൂ സിറ്റി റോഡിലുള്ള ജേക്കബ്‌സ് ഹൗസിന്റെ പതിനഞ്ചാം നിലയില്‍ നിന്നും താഴെ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. ഇന്നലെ രാവിലെയാണ് സംഭവം. മരണത്തില്‍ ദുരൂഹതകള്‍ ഒന്നും തന്നെയില്ലെന്ന് മെറ്റ് പോലീസ് അറിയിച്ചു. എന്നാല്‍, കുട്ടി എങ്ങനെയാണ് വീണതെന്നതിനെ കുറിച്ച് കൗണ്‍സില്‍ ജീവനക്കാര്‍ അന്വേഷണം നടത്തുകയാണ്. ഈ ടവര്‍ ബ്ലോക്കിലെ ജനലുകള്‍ കുട്ടികളെ സംബന്ധിച്ച് സുരക്ഷിതമല്ലെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നതാണ്.
അലാം മാകിയല്‍ എന്ന അഞ്ചു വയസ്സുകാരന്‍, തന്റെ മാതാപിതാക്കള്‍ ഉണരുന്നതിന് മുന്‍പേ ഉണര്‍ന്നെന്നും അടുക്കളയിലെ ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു എന്നും ബാലന്റെ ബന്ധുവായ മറിയം ഹഡാഫോ പറയുന്നു. വീടിന്റെ വാതിലുകളും ജനലുകളും കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കാണിച്ച് ഈ ബാലന്റെ മാതാവ് കൗണ്‍സിലിന് നിരവധി ഇ മെയിലുകള്‍ അയച്ചിരുന്നതായും മറിയം വെളിപ്പെടുത്തി. അധികൃതരുടെ അനാസ്ഥയാണ് ഒരു
More »