യു.കെ.വാര്‍ത്തകള്‍

നികുതി അടക്കാത്തവരുടെ പണം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കുന്ന ഡയറക്ട് റിക്കവറി ഓഫ് ഡെബ്റ്റ്‌സ് ഉടന്‍
നികുതി അടയ്ക്കാത്തവരുടെ പണം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കാനുള്ള ഡയറക്ട് റിക്കവറി ഓഫ് ഡെബ്റ്റ്‌സ് അധികാരം ഉപയോഗിക്കാന്‍ നികുതി ഓഫീസ്. നികുതി അടയ്ക്കാത്തവരുടെ നികുതിയും പിഴയും എല്ലാം ബാങ്കുകളും ബില്‍ഡിങ് സൊസൈറ്റികളും ആവശ്യപ്പെട്ടാല്‍ ആ വ്യക്തിയുടെ ബാങ്കില്‍ നിന്ന് നല്‍കും. നികുതി കുടിശ്ശിക വരുത്തുന്നത് ഒഴിവാക്കാനാണിത്. നികുതി നല്‍കാന്‍ കഴിയുമെങ്കിലും അതു നല്‍കാതിരിക്കുന്ന ഒരു വിഭാഗം ആളുകള്‍ക്കാണ് പുതിയ രീതി തിരിച്ചടിയാകുക. 23-24 കാലഘട്ടത്തില്‍ 5.3 ശതമാനം നികുതി കുടിശ്ശികയുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഏകദേശം 46.8 ബില്യണ്‍ പൗണ്ടോളം വരുമിത്. ഈ വര്‍ഷം തന്നെ കുടിശ്ശിക പിരിച്ച് 7.5 ബില്യണ്‍ പൗണ്ട് നേടാന്‍ കഴിയുമെന്നാണ് ലേബര്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് നികുതി കുടിശ്ശിക വരുന്നവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകും. ഒപ്പം കൂടുതല്‍ ജീവനക്കാരെ നിയമിച്ച് നികുതി പണം പിരിച്ചെടുക്കാനും സര്‍ക്കാര്‍

More »

തുടരെ വിവാദങ്ങള്‍: ഒടുവില്‍ പദവി ഒഴിഞ്ഞ് പ്രിന്‍സ് ആന്‍ഡ്രൂ
ബ്രിട്ടീഷ് രാജ കുടുംബത്തിന് ഏറെ നാണക്കേടായിരുന്ന സംഭവമാണ് രാജകുടുംബാംഗമായ പ്രിന്‍സ് ആന്‍ഡ്രൂവുമായി ബന്ധപ്പെട്ടു വന്ന പീഡന വാര്‍ത്തകള്‍. ലൈംഗീക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള വിവാദം ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തന്റെ പദവികളും ബഹുമതികളും ഒഴിവാക്കുകയാണ് പ്രിന്‍സ് ആന്‍ഡ്രൂ. രാജകുടുംബത്തിന്റെ തീരുമാനം മുന്‍നിര്‍ത്തിയെന്നാണ് വിശദീകരണം. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. എലിസബത്ത് രാജ്ഞി നല്‍കിയ യോര്‍ക്ക് ഡ്യൂക്ക് പദവിയാണ് ആന്‍ഡ്രൂ ഒഴിഞ്ഞിരിക്കുന്നത്. മുന്‍ഭാര്യ സാറ ഫെര്‍ഗസണിനും ഡച്ചസ് ഓഫ് യോര്‍ക്ക് പദവി നഷ്ടമാകും. എന്നാല്‍ മക്കളായ ബിയാട്രിസ്, യൂജീനി എന്നിവര്‍ പ്രിന്‍സസ് പദവിയില്‍ തുടരും. ആന്‍ഡ്രൂവിന് പ്രിന്‍സ് പദവിയുണ്ട്. ഔദ്യോഗിക രാജകീയ ചുമതലകളില്ല. വിന്‍ഡ്‌സറിലെ സ്വകാര്യ വസതിയായ റോയല്‍ ലോഡ്ജിലാണ്

More »

സ്ത്രീകളുമായുള്ള അവിഹിത വിവരണം ലീക്കായി; ഇംഗ്ലണ്ട് മുന്‍ നായകന്‍ 'ഒളിവില്‍'!
ഇംഗ്ലണ്ടിന് ആദ്യ ട്വന്റി ലോകകപ്പ് നേടിക്കൊടുത്ത ക്രിക്കറ്റ് താരവും അസിസ്റ്റന്റ് കോച്ചുമായിരുന്ന പോള്‍ കോളിങ് വുഡ് 'ഒളിവില്‍'! വഴിവിട്ട സ്വകാര്യ ജീവിതം പുറത്തുവന്നതിന് പിന്നാലെ കോടികളുടെ നികുതി വെട്ടിപ്പ് കൂടി പുറത്തായതോടെയാണ് കോളിങ് വുഡ് മുങ്ങിയിരിക്കുന്നത് എന്നാണു വാര്‍ത്തകള്‍. കഴിഞ്ഞ ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് കോളിങ് വുഡ് അവസാനമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ആഷസിന് കോളിങ് വുഡ് ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. വ്യക്തിപരമായ കാര്യങ്ങളാല്‍ അവധിയെടുക്കുന്നുവെന്ന് മാത്രമാണ് കോളിങ് വുഡ് അറിയിച്ചിട്ടുള്ളത്. 2023 ഏപ്രിലിലാണ് കോളിങ് വുഡിന്റെ ലീക്ക്ഡ് ഓഡിയോയുടെ കാര്യം മുന്‍ താരവും ടീം മേറ്റുമായിരുന്ന ഗ്രേയം സ്വാന്‍ തുറന്നുപറഞ്ഞത്. അശ്ലീലം കലര്‍ന്ന ഓഡിയോ ക്ലിപ് ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ അതിനകം സജീവ ചര്‍ച്ചയായിരുന്നു. ഒന്നിലേറെ സ്ത്രീകളുമായി

More »

യുകെയില്‍ ജോണ്‍സണ്‍ & ജോണ്‍സനെതിരെ കേസുമായി ആയിരങ്ങള്‍
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ & ജോണ്‍സനെതിരെ യുകെയില്‍ മൂവായിരത്തിലധികം ആളുകള്‍ നിയമനടപടി ആരംഭിച്ചു. കമ്പനി വര്‍ഷങ്ങളോളം ആസ്ബസ്റ്റോസ് മാലിന്യം കലര്‍ന്ന ടാല്‍ക്കം പൗഡര്‍ വില്‍പന നടത്തിയെന്നും അതിന്റെ ഫലമായി തങ്ങളോ കുടുംബാംഗങ്ങളോ ഒവേറിയന്‍ കാന്‍സര്‍ അല്ലെങ്കില്‍ മെസോതെലിയോമ പോലുള്ള രോഗങ്ങള്‍ക്ക് ഇരയായെന്നും ആണ് അവര്‍ ആരോപിക്കുന്നത്. ഈ പരാതികള്‍ ലണ്ടനിലെ ഹൈക്കോടതിയിലാണ് നിലവില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ലോകത്ത് വ്യാപാരാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ടാല്‍ക്കിന്റെ ഖനികളില്‍ പലതും ആസ്ബസ്റ്റോസ് അടങ്ങിയവയാണ് എന്നും, ജോണ്‍സണ്‍ & ജോണ്‍സണ്‍ അതറിയാമായിരുന്നിട്ടും സത്യങ്ങള്‍ മറച്ചുവെച്ച് ഉല്‍പ്പന്നം വില്‍പന തുടര്‍ന്നുവെന്നുമാണ് പരാതിക്കാരുടെ അഭിഭാഷകന്‍ മൈക്കല്‍ റോളിന്‍സണ്‍ കെ സി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത്. കൂടാതെ കമ്പനി നിയന്ത്രണ ഏജന്‍സികളില്‍ സ്വാധീനം

More »

യുകെയില്‍ ആദ്യമായി പാര്‍ക്കിങ് ഫീസ് വ്യത്യസ്ഥമായി ഈടാക്കാന്‍ കാര്‍ഡിഫ് കൗണ്‍സില്‍
കാര്‍ഡിഫ് കൗണ്‍സില്‍ പാര്‍ക്കിങ് ഫീസ് സംബന്ധിച്ച് വ്യത്യസ്ഥ തീരുമാനമെടുത്തിരിക്കുകയാണ്. ഇതനുസരിച്ചു വലിയ വാഹനങ്ങള്‍ക്ക് കൂടുതല്‍ പാര്‍ക്കിങ് ഫീസ് ഈടാക്കാനാണ് തീരുമാനം. യുകെയില്‍ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ പദ്ധതി അനുസരിച്ച് 2400 കിലോയിലേറെ ഭാരമുള്ള വാഹനങ്ങള്‍ക്ക് അധിക ഫീസ് ഈടാക്കും. ഇലക്ട്രിക് അല്ലാത്ത വാഹനങ്ങള്‍ക്ക് ഈ പരിധി പിന്നീട് രണ്ടായിരം കിലോഗ്രാമായി കുറയ്ക്കും. വലിയ വാഹനങ്ങള്‍ കൂടുതല്‍ സ്ഥലം ഉപയോഗിക്കുന്നതായി കൗണ്‍സില്‍ പറയുന്നു. എസ്യുവികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ് റോഡുകളില്‍. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 3 ശതമാനത്തില്‍ നിന്ന് 30 ശതമാനം വര്‍ധനവാണ് വലിയ വാഹനങ്ങളുടെ കാര്യത്തിലുള്ളത്. വലിയതും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങള്‍ക്ക് അധിക ഫീസ് ഈടാക്കുന്ന രീതി ആലോചിക്കേണ്ടതാണെന്നും ക്ലീന്‍ സ്റ്റീസ് ക്യാമ്പെയ്ന്‍ ഗ്രൂപ്പിന്റെ യുകെ തലവന്‍

More »

ഒരു ഭാഗത്ത് വാറ്റ് കൂട്ടിയും മറുഭാഗത്ത് വാറ്റ് കുറച്ചും ഫണ്ട് സ്വരൂപിക്കാന്‍ ചാന്‍സലര്‍
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഏതാണ്ട് ആ വഴിക്കാണ് നീങ്ങുന്നത്. ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിച്ച് വരുമാനം കൂട്ടാതെ മാര്‍ഗല്ലാത്ത അവസ്ഥയില്‍ ജനരോഷം തണുപ്പിക്കാന്‍ ചില ഇളവുകള്‍ക്കും ശ്രമം. കുടുംബ ബജറ്റുകളില്‍ ചെറിയ ഇളവുകള്‍ അനുവദിക്കാനാണ് റീവ്‌സിന്റെ നീക്കം. ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായമായി എനര്‍ജി ബില്ലുകളിലെ വാറ്റ് കുറയ്ക്കാനാണ് റീവ്‌സിന്റെ പദ്ധതി. ജീവിതച്ചെലവ് പ്രതിസന്ധി മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുമ്പോള്‍ കൃത്യമായി ലക്ഷ്യമിട്ടുള്ള നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റീവ്‌സ് വ്യക്തമാക്കി. കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനൊപ്പം കണക്കുകള്‍ ബാലന്‍സ് ചെയ്ത് നിര്‍ത്താനുള്ള യത്‌നത്തിലാണ് അവര്‍. നിലവില്‍ ഇന്ധന ബില്ലുകളില്‍ അഞ്ച് ശതമാനമാണ് വാറ്റ്. ഇത് ഒഴിവാക്കുന്നത് കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 86 പൗണ്ട് ലാഭം നല്‍കും. ഇത്

More »

യുകെയില്‍ ഫ്ലൂ, കോവിഡ് എന്നിവക്ക് കാരണമാകുന്ന വൈറസുകള്‍ അതിവേഗം വ്യാപിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍
ശൈത്യകാലത്തിനു മുന്നോടിയായി ബ്രിട്ടീഷ് ജനതയുടെ ആരോഗ്യത്തിനു ഭീഷണിയായി രാജ്യത്തു ഫ്ലൂ, കോവിഡ് എന്നിവക്ക് കാരണമാകുന്ന വൈറസുകള്‍ അതിവേഗം വ്യാപിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ആശുപത്രി രേഖകളെ അടിസ്ഥാനമാക്കി യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയാണ് (യു കെ എച്ച് എസ് എ) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 18 വരെയുള്ള ഒരു മാസക്കാലത്തിനിടെ ഇംഗ്ലണ്ടില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശനം തേടുന്നവരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഫ്ലൂവിന്റെ ഏറ്റവും അപകടകാരിയായ വകഭേദമായ ഇന്‍ഫ്‌ലുവന്‍സ എ അതിന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. ഈ വര്‍ഷത്തെ വാക്സിനേഷന്‍ പദ്ധതി ആരംഭിക്കുന്നതിനും മുന്‍പായാണ് കോവിഡും ഫ്ലൂവും അതിവേഗം വ്യാപിക്കാന്‍ ആരംഭിച്ചതെന്നതും ആശങ്കയുയര്‍ത്തുന്നുണ്ട്. ഈ വര്‍ഷം, ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ ശക്തിപ്രാപിക്കും

More »

ലണ്ടനിലെ ദീപാവലി ആഘോഷം നേരത്തെ; ചിത്രങ്ങള്‍ പങ്കുവച്ച് മേയര്‍ സാദിഖ് ഖാന്‍
ഇന്ത്യന്‍ ജനത ദീപാവലി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. എന്നാല്‍ ലണ്ടനിലടക്കം യുകെയില്‍ ദീപാവലി ആഘോഷം നടന്നു കഴിഞ്ഞു. ഇപ്പോഴിതാ ലണ്ടനില്‍ നിന്നുള്ള ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് മേയര്‍ സാദിഖ് ഖാന്‍. ഒക്ടോബര്‍ 12-ന് ലണ്ടനിലെ പ്രമുഖ ദീപാവലി ആഘോഷപരിപാടിയായ സ്‌ക്വയര്‍ 2025-ല്‍ പങ്കെടുക്കാനായി ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ ആളുകള്‍ ഒത്തുകൂടിയതിന്റെ ചിത്രങ്ങളാണ് അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കിട്ടത്. ആഘോഷം സംഘടിപ്പിക്കുന്നതിന്റെ അഭിമാനവും ആളുകളോടുള്ള നന്ദിയും അദ്ദേഹം പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തു. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഇത് ആഘോഷിക്കുന്നതിനായി ലണ്ടനില്‍ നൃത്തവും സംഗീതവും ഭക്ഷണവുമെല്ലാം ഉള്‍പ്പെടുത്തിയുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്. പരമ്പരാഗത ദക്ഷിണേഷ്യന്‍ വസ്ത്രങ്ങള്‍ ധരിച്ച് 200 നര്‍ത്തകര്‍ അവതരിപ്പിച്ച ഉജ്ജ്വല പ്രകടനത്തോടെയാണ് ആഘോഷങ്ങള്‍

More »

യുകെ കുടിയേറ്റം ഒട്ടും എളുപ്പമാകില്ല; പോസ്റ്റ് സ്റ്റഡി വിസ കാലയളവ് ഒന്നര വര്‍ഷം മാത്രമാകുന്നു
വിദേശ കുടിയേറ്റം കുറയ്ക്കാന്‍ യുകെ കൊണ്ടുവരുന്നത് കര്‍ശന നയങ്ങള്‍. 2026 ജനുവരി എട്ടിന് പുതിയ കുടിയേറ്റ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ പോസ്റ്റ് സ്റ്റഡി വിസയുടെ കാലാവധി ഒന്നര വര്‍ഷമായി കുറയ്ക്കും. ഇമിഗ്രേഷന്‍ സ്‌കില്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നതും കുടിയേറ്റം ലക്ഷ്യമിടുന്നവര്‍ക്കു കനത്ത തിരിച്ചടിയാണ്. ഇംഗ്ലീഷ് ഭാഷാ യോഗ്യത നിര്‍ബന്ധമാക്കികൊണ്ടുള്ള നിയമം ചൊവ്വാഴ്ചയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അതിനു പിന്നാലെയാണ് പോസ്റ്റ് സ്റ്റഡി വിസയുടെ കാലാവധി കുറയ്ക്കുന്നത്. നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ അപേക്ഷിക്കുന്ന കുടിയേറ്റക്കാര്‍ ഇനി മുതല്‍ എ ലെവലിന് തുല്യമായ ഇംഗ്ലീഷ് നിലവാരം തെളിയിക്കണം. ഇതിനായി ഹോം ഓഫീസിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഇംഗ്ലീഷ് ഭാഷാ പരീക്ഷ ഉയര്‍ന്ന നിലയില്‍ പാസാകണം. വിസ അപേക്ഷാ പ്രക്രിയയുടെ ഭാഗമായി ഇതിന്റെ ഫലങ്ങള്‍ പരിശോധിക്കും. വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions