യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് വര്‍ധന പ്രാബല്യത്തില്‍
എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ ഉയരുന്നു. ഇന്നു മുതല്‍ ചാര്‍ജ് വര്‍ദ്ധനവ് നിലവില്‍ വരും. ഓരോ ഇനത്തിലും പത്തു പൗണ്ട് വര്‍ദ്ധനവാണ് നിലവില്‍ വരുന്നത്. സാധാരണക്കാരുടെ മേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയായാണ് ഇതിനെതിരെ പൊതുവേ വിമര്‍ശനമുയര്‍ന്നുവന്നിരിക്കുന്നത്. മേയ് 1 രോഗികള്‍ക്ക് കറുത്ത ദിനമാണെന്ന് ഫാര്‍മസിസ്റ്റുകളുടെ മുന്നറിയിപ്പ്. കറുത്ത ദിനം എന്നാണ് ചാര്‍ജ് വര്‍ദ്ധനവിനെ ഈ രംഗത്തെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. കുറിപ്പടിയിലെ ഓരോ ഇനത്തിനും പത്തു പൗണ്ട് വീതം നല്‍കേണ്ടിവരുന്ന സാധാരണ രോഗികള്‍ക്ക് ഇതു ഇരുണ്ട ദിനങ്ങളാവുമെന്നും നിരക്ക് വര്‍ദ്ധനവ് തികച്ചും നീതി പൂര്‍വ്വമല്ലെന്നും റോയല്‍ ഫാര്‍മസിക്യൂട്ടിക്കല്‍ സൊസൈറ്റി ചെയര്‍ വുമണ്‍ ടേസ് ഒപുട്ടു അഭിപ്രായപ്പെട്ടു. ചാര്‍ജ് ഉയരുന്നത് മൂലം മുഴുവന്‍ ഡോസും ഒഴിവാക്കുന്നതിനോ മേടിക്കാതിരിക്കുന്നതിനോ കാരണമാകുമെന്നും

More »

ചിചെസ്റ്റര്‍ മലയാളി ജോണിയെ ഉറക്കത്തിനിടെ മരണം തേടിയെത്തി
യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു ചിചെസ്റ്റര്‍ മലയാളിയ്ക്ക് അപ്രതീക്ഷിത വിയോഗം. ചിചെസ്റ്ററിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ജോണിയെയാണ് ഉറക്കത്തിനിടെ മരണം തേടിയെത്തിയത്. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ഉച്ച ഭക്ഷണം കഴിച്ച് 2.30ഓടെ പതിവുപോലെ ഉറങ്ങാന്‍ പോയ ജോണി വൈകിട്ട് 7.30 ആയിട്ടും പുറത്തേക്ക് ഇറങ്ങിവന്നില്ല. തുടര്‍ന്ന് മകള്‍ മുറിയിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് ചലനമറ്റ നിലയില്‍ ജോണിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ എമര്‍ജന്‍സി സംവിധാനങ്ങള്‍ പാഞ്ഞെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ജോണിയുടെ ഭാര്യ റെജി മരണത്തിനു കീഴടങ്ങിയത്. അമ്മയുടെ മരണത്തിനു പിന്നാലെ പിതാവും പോയപ്പോള്‍ 20-ാം വയസില്‍ തനിച്ചായിരിക്കുകയാണ് അവരുടെ ഏക മകള്‍ അമ്മു. 2023 ഏപ്രിലിലാണ് നഴ്‌സായിരുന്ന റെജിയുടെ മരണം സംഭവിച്ചത്. ചിചെസ്റ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ബാന്‍ഡ് 7 നഴ്‌സായിരുന്നു റെജി. 2022 മേയില്‍ യുകെയിലെ

More »

യുകെയിലെ പ്രധാന ബാങ്കുകളില്‍ ഇന്നു മുതല്‍ മോര്‍ട്ട്‌ഗേജ് പലിശ നിരക്കുയര്‍ത്തുന്നു
യുകെയിലെ പ്രധാന ബാങ്കുകളില്‍ മോര്‍ട്ട്‌ഗേജ് നിക്കുകള്‍ ഉയര്‍ത്തുന്നു. നേഷന്‍വൈഡ്, സാന്റാന്‍ഡര്‍ , നാറ്റ് വെസ്റ്റ് ബാങ്കുകളാണ് നിരക്കുയര്‍ത്തുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുന്നതില്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ബാങ്കുകളുടെ പുതിയ തീരുമാനം. അടിസ്ഥാന നിരക്ക് ഉയര്‍ന്നിരിക്കുന്നതിനാല്‍ മോര്‍ട്ട്‌ഗേജ് നിരക്കും ഉയര്‍ന്നു നില്‍ക്കുകയാണ്. ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോഴാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഭാഗത്തു നിന്നും യാതൊരു മാറ്റവും കൊണ്ടുവരാത്തത്. പ്രഖ്യാപനം വൈകുന്നതിനാലാണ് പ്രമുഖ ബാങ്കുകള്‍ പുതിയ തീരുമാനം എടുത്തത്. പഴയ നിരക്കില്‍ തന്നെ പലിശ നല്‍കാന്‍ ഫിക്‌സഡ് നിരക്കില്‍ മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് സാധിക്കും. എന്നാല്‍ കുറഞ്ഞ പലിശ നിരക്കില്‍ ഫിക്‌സ്ഡ് ഡീല്‍ മോര്‍ട്ട്‌ഗേജ് എടുത്ത ഏതാണ്ട് 16 ലക്ഷം പേരുടെ ഫിക്‌സ്ഡ് കാലാവധി ഈ വര്‍ഷം അവസാനിക്കുകയാണ്. അവരെ

More »

ബ്രിട്ടനിലെ മികച്ച യൂണിവേഴ്‌സിറ്റികള്‍ക്ക് മാത്രം വിസ നല്‍കാന്‍ അധികാരം; വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുമോ?
ബ്രിട്ടനിലെ മികച്ച യൂണിവേഴ്‌സിറ്റികള്‍ക്ക് മാത്രം വിസ നല്‍കാന്‍ അധികാരം നല്‍കാന്‍ ഒരുങ്ങുന്നു. അഭയാര്‍ത്ഥി അപേക്ഷയിലെ പഴുത് ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള റിപ്പോര്‍ട്ടിന് മന്ത്രി മൈക്കിള്‍ ഗോവിന്റെ പിന്തുണ ലഭിച്ചു. പ്രകടനം മോശമായ യൂണിവേഴ്‌സിറ്റികള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനിലേക്ക് വരാനുള്ള വിസകള്‍ നല്‍കാനുള്ള അധികാരം പിന്‍വലിക്കണമെന്ന് ആണ് നിര്‍ദ്ദേശം. മന്ത്രി മൈക്കിള്‍ ഗോവിന്റെ പിന്തുണ ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്‍പ്പെട്ടിരിക്കുന്നത്. ഇമിഗ്രേഷന്‍ നിയമങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുന്നത് വഴി യുകെയിലേക്ക് സ്ഥിരമായി താമസം മാറുന്ന ആളുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്നാണ് മധ്യ-വലത് ബുദ്ധികേന്ദ്രമായ ഓണ്‍വാഡിന്റെ പഠനം പറയുന്നത്. ഇമിഗ്രേഷന്‍ റൂട്ടായി ഉന്നത വിദ്യാഭ്യാസം മാറുന്നതായി ആശങ്കകള്‍ക്കിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

More »

റുവാന്‍ഡ ബില്‍ പാസായതോടെ കുടിയേറ്റക്കാര്‍ ഒളിവില്‍; വെട്ടിലായി ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍
അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് നാടുകടത്താനുള്ള ബില്‍ പാസായതോടെ കുടിയേറ്റക്കാര്‍ ഒളിവില്‍. റുവാന്‍ഡ പ്ലാന്‍ റെഡിയായപ്പോള്‍ നാടുകടത്തേണ്ട ആയിരക്കണക്കിന് കുടിയേറ്റക്കാരെ കുറിച്ച് വിവരമില്ലെന്ന് സമ്മതിച്ച് ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍ രംഗത്തുവന്നിരിക്കുകയാണ്. ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡ 5700 പേരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്‍പ്പെട്ടിരിക്കുന്നത്. നിലവില്‍ രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാരില്‍ 2143 പേര്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും, ഇവരെ കുറിച്ച് മാത്രമാണ് അറിവുള്ളതെന്നുമാണ് ഹോം സെക്രട്ടറിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് സമ്മതിക്കുന്നത്. ഇതിന് പുറത്തുള്ളവര്‍ ഒളിവില്‍ പോയിരിക്കാനുള്ള സാധ്യതയാണ് നേരിടുന്നതെന്ന് സ്രോതസ്സുകള്‍ ടൈംസിനോട് പറഞ്ഞു. പാര്‍ലമെന്റില്‍ നാടുകടത്തല്‍ ബില്‍ പാസായതോടെയാണ് അനധികൃത കുടിയേറ്റക്കാര്‍

More »

ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനം ഒഴിഞ്ഞു ഹംസ യൂസഫ്; എസ്എന്‍പിയില്‍ പ്രതിസന്ധി
തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷത്തിനകം സ്കോട്ട്‌ ലന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനം ഒഴിഞ്ഞു ഹംസ യൂസഫ് . ഹംസ യൂസഫിന്റെ രാജിയോടെ കടുത്ത നേതൃത്വ പ്രതിസന്ധിയാണ് സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി നേരിടുന്നത്. നിക്കോള സ്റ്റര്‍ജന്‍ രാജി വച്ചതിനെ തുടര്‍ന്നാണ് ഹംസ യൂസഫ് നേതൃത്വ പദവിയിലെത്തിയത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ താന്‍ പ്രഥമ മന്ത്രി സ്ഥാനത്ത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് നേതൃത്വ തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ എസ്എന്‍പിയുടെ ദേശീയ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു. യൂസഫിന്റെ രാജി വാര്‍ത്തയ്ക്ക് പിന്നാലെ ഈ ആഴ്ച അവസാനത്തോടെ നേതൃത്വ തിരഞ്ഞെടുപ്പിന്റെ സമയക്രമം തീരുമാനിക്കാന്‍ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുമെന്ന് പാര്‍ട്ടി സ്ഥിരീകരിച്ചു. എസ്എന്‍ പിയുടെ ഭരണഘടന അനുസരിച്ച് നേതൃസ്ഥാനത്തേയ്ക്ക് വരുന്ന ആള്‍ക്ക് കുറഞ്ഞത് നൂറു പേരുടെയെങ്കിലും

More »

കാര്‍ ഇന്‍ഷുറന്‍സ് ചെലവുകള്‍ കുതിച്ചു; ആദ്യ പാദത്തില്‍ മാത്രം 157 പൗണ്ട് വര്‍ദ്ധന
യുകെയില്‍ കോംപ്രിഹെന്‍സീവ് മോട്ടോര്‍ ഇന്‍ഷുറന്‍സുകള്‍ക്കായി നല്‍കുന്ന ശരാശരി നിരക്കില്‍ 33 ശതമാനത്തിന്റെ വര്‍ദ്ധന. ഈ വര്‍ഷത്തെ ആദ്യ പാദത്തിലാണ് ഏകദേശം 157 പൗണ്ട് വരെ വര്‍ദ്ധനവ് നേരിട്ടതെന്ന് അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സ് പറഞ്ഞു. വില്‍പ്പന നടന്ന പോളിസികള്‍ പരിശോധിച്ചതില്‍ നിന്നുമാണ് 2024 ആദ്യ പാദത്തില്‍ നല്‍കേണ്ടി വന്ന ശരാശരി വില 635 പൗണ്ടാണെന്ന് എബിഐ വ്യക്തമാക്കിയത്. മുന്‍ പാദത്തേക്കാള്‍ 1% വര്‍ദ്ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്. 2023-ലെ ആദ്യ പാദത്തില്‍ പ്രൈവറ്റ് കോംപ്രിഹെന്‍സീവ് മോട്ടോര്‍ ഇന്‍ഷുറന്‍സിന് നല്‍കിയ ശരാശരി പ്രീമിയം 478 പൗണ്ടായിരുന്നു. 1% ക്വാര്‍ട്ടേര്‍ലി വര്‍ദ്ധന സൂചിപ്പിക്കുന്നത് 2023-മായി താരതമ്യം ചെയ്യുമ്പോള്‍ നിരക്ക് വര്‍ദ്ധനവുകളില്‍ ഇളവ് വരുന്നുവെന്നാണെന്നും എബിഐ കൂട്ടിച്ചേര്‍ത്തു. വളരുന്ന ചെലവുകള്‍ ഇന്‍ഷുറേഴ്‌സ് ഉള്‍ക്കൊണ്ട് വരികയാണെന്ന് ഇവര്‍

More »

തങ്ങളുടെ കൊവിഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന് അസ്ട്രസെനക; കൂടുതല്‍ പേര്‍ കോടതിയിലേക്ക്
ഇന്ത്യയിലും യുകെയിലും ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിച്ച തങ്ങളുടെ കോവിഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന് കോടതിയില്‍ സമ്മതിച്ചു പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനക. കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനക. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് അസ്ട്രസെനെക ഈ വാക്‌സിനുകള്‍ വികസിപ്പിച്ചത്. ഇതു രണ്ടും ആഗോള തലത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. അസ്ട്രസെനക നിര്‍മിച്ച വാക്‌സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിലാണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതും കമ്പനിക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതും. 2021 ഏപ്രില്‍ 21ന് യുകെ

More »

ലോക്കല്‍ തെരഞ്ഞെടുപ്പിന് മുമ്പ് സുനാക് ബെനഫിറ്റ് നിയന്ത്രണം പ്രഖ്യാപിക്കും
ലോക്കല്‍ തെരഞ്ഞെടുപ്പിനു മുമ്പ് ബെനഫിറ്റ് സിസ്റ്റത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ക്ക് കളമൊരുക്കി പ്രധാനമന്ത്രി റിഷി സുനാക്. ഇതോടെ വികലാംഗര്‍ക്ക് ലഭിക്കുന്ന പ്രതിമാസ പേയ്‌മെന്റുകള്‍ക്ക് പകരം വൗച്ചറുകള്‍ നല്‍കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറും. വ്യാഴാഴ്ച ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് തിരിച്ചടി നേരിടുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഇതിന് മുന്നോടിയായി ബെനഫിറ്റ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രി ഒരുങ്ങുന്നത്. പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റിലാണ് മാറ്റങ്ങള്‍ പ്രധാനമായി നടപ്പാകുന്നത്. വീടുകളില്‍ സംവിധാനങ്ങളും, ഉപകരണങ്ങളും ഒരുക്കുന്നതിന് ഒറ്റത്തവണ പേയ്‌മെന്റുകളും നല്‍കിയേക്കും. ആളുകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന് പകരം ചികിത്സ നല്‍കാനും, സഹായികള്‍ക്കും, അപ്ലയന്‍സുകള്‍ക്കും റെസീപ്റ്റ് നല്‍കി പണം തിരികെ നേടാനും കഴിയുന്ന

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions