ബിനോയിയ്ക്ക് കണ്ണീരോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍; മൃതദേഹം നാളെ നാട്ടിലേക്ക്
പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളേയും ഭാര്യയേയും തനിച്ചാക്കി ആകസ്മികമായി വിടപറഞ്ഞ ബിനോയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി പ്രിയപ്പെട്ടവര്‍. ക്ലാക്ടണ്‍ ഓണ്‍ സീയിലെ ഔര്‍ ലേഡി ഓഫ് ലൈറ്റ് ആന്റ് സെന്റ് ഒസ്യത്ത് റോമന്‍ കാത്തലിക് ചര്‍ച്ചില്‍ നടന്ന പൊതുദര്‍ശന ശുശ്രൂഷകളില്‍ പ്രിയപ്പെട്ടവരും കൂട്ടുകാരും സഹപ്രവര്‍ത്തകരും അടക്കം നൂറുകണക്കിനു പേരാണ് പങ്കെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ബിനോയിയുടെ മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് ബിനോയ് സജീവമായി പങ്കെടുത്തിരുന്ന ക്ലാക്ടണ്‍ റോയല്‍സ് എന്ന ക്രിക്കറ്റ് ടീമിലെ അംഗങ്ങളില്‍ രണ്ടുപേര്‍ ബിനോയിയുടെ 27-ാം നമ്പര്‍ ജേഴ്‌സി മുന്നില്‍ പിടിച്ചു നടക്കുകയും പിന്നാലെ ജേഴ്‌സിയണിഞ്ഞ മറ്റുള്ളവര്‍ തങ്ങളുടെ പ്രിയകൂട്ടുകാരന്റെ മൃതദേഹം തോളിലേറ്റി ദേവാലയത്തിനകത്തേക്ക് എത്തിക്കുകയും ആയിരുന്നു.
തുടര്‍ന്നു ഒന്നരയോടെ കുര്‍ബ്ബാന
More »
തെരഞ്ഞെടുത്താല്‍ പെന്‍ഷന്‍കാരുടെ ട്രിപ്പിള്‍ ലോക്ക് സംരക്ഷിക്കുമെന്ന് ലേബര്‍
ബ്രിട്ടനിലെ പെന്‍ഷന്‍കാര്‍ക്ക് ഇതിലും നല്ല പരിഗണന കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മാര്‍. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ വിജയിപ്പിച്ചാല്‍ പെന്‍ഷനുകളിലെ ട്രിപ്പിള്‍ ലോക്ക് ചുരുങ്ങിയത് അഞ്ച് വര്‍ഷത്തേക്കെങ്കിലും നിലനിര്‍ത്തുമെന്ന് കീര്‍ സ്റ്റാര്‍മര്‍ വാഗ്ദാനം ചെയ്തു. പെന്‍ഷന്‍കാര്‍ക്ക് സ്ഥിരത ലഭിക്കേണ്ടതുണ്ടെന്നും, തന്റെ കാലയളവില്‍ മുഴുവന്‍ ട്രിപ്പിള്‍ ലോക്ക് സംരക്ഷിക്കപ്പെടുമെന്നും ലേബര്‍ നേതാവ് പറഞ്ഞു.
രാജ്യത്തിന് കനത്ത ബാധ്യത വരുത്തുന്ന ട്രിപ്പിള്‍ ലോക്ക് പ്രകാരം ഓരോ വര്‍ഷവും പെന്‍ഷന്‍ വര്‍ദ്ധന ഏറ്റവും കൂടുതല്‍ നല്‍കാന്‍ തീരുമാനിക്കുകയാണ് ചെയ്യുന്നത്. ഇതിനായി വരുമാന വളര്‍ച്ച, പണപ്പെരുപ്പം എന്നിവയില്‍ ഏതാണോ കൂടുതല്‍, അല്ലെങ്കില്‍ 2.5% വര്‍ദ്ധന എന്നതാണ് കണക്കാക്കുക.
താന്‍ ജയിച്ചാലും പോളിസി നിലനില്‍ക്കുമെന്ന് സുനാക് നേരത്തെ തന്നെ
More »
പുതിയ വിസാ നിയന്ത്രണ വ്യവസ്ഥകള്‍ യുകെ യൂണിവേഴ്സിറ്റിക്കളുടെ നടുവൊടിക്കുന്നു
വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് യുകെ യൂണിവേഴ്സിറ്റിക്കളുടെ നടുവൊടിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് ഹഡ്ഡേഴ്സ്ഫീല്‍ഡില്‍ 200 ഓളം ജീവനക്കാരെ പിരിച്ചു വിടുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി കോഴ്സുകളും നിര്‍ത്തലാക്കും. വിദ്യാഭ്യാസ മേഖല ഒരു സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഭാവി യൂണിവേഴ്സിറ്റിക്ക് ഉറപ്പാക്കാനായിട്ടാണ് ഇത്തരമൊരു നാടപടിയെന്നും യൂണിവേഴ്സിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
പത്തില്‍ ഒരാള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇതുവഴി ഉണ്ടായിരിക്കുനതെന്ന് പറഞ്ഞ യൂണിവേഴ്സിറ്റി ആന്‍ഡ് കോളേജ് യൂണിയനി (യു സി യു) ലെ ഗാരി അലന്‍, ഇത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴി തെളിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിത ശാസ്ത്രം, ആരോഗ്യവും സാമൂഹ്യ സുരക്ഷയും എന്നിവയുള്‍പ്പടെ 12 കോഴ്സുകള്‍ നിര്‍ത്തലാക്കേണ്ടി
More »
മൈഗ്രേഷന്‍ ചുരുക്കാന്‍ വാര്‍ഷിക മൈഗ്രേഷന്‍ ബജറ്റ് അവതരിപ്പിക്കാന്‍ സുനാകിന് മേല്‍ സമ്മര്‍ദവുമായി സീനിയര്‍ ടോറി എംപിമാര്‍
തിരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റത്തിന് എതിരായ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് പ്രധാനമന്ത്രി റിഷി സുനാകിന് മേല്‍ സമ്മര്‍ദം ചെലുത്തി സീനിയര്‍ ടോറി എംപിമാര്‍. നെറ്റ് മൈഗ്രേഷന്‍ ആയിരങ്ങളാക്കി ചുരുക്കണമെന്നാണ് ഇവരുടെ ആവശ്യം. ബ്രക്‌സിറ്റ് സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തി നിയമപരമായ കുടിയേറ്റ കണക്കുകള്‍ വലിയ തോതില്‍ കുറയ്ക്കണമെന്ന് ഗവണ്‍മെന്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും.
ഹൗസ് ഓഫ് കോമണ്‍സില്‍ വാര്‍ഷിക മൈഗ്രേഷന്‍ ബജറ്റ് അവതരിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ട് വാദിക്കുന്നത്. ഓരോ 10,000 കുടിയേറ്റക്കാര്‍ക്ക് എത്ര അധികം ആശുപത്രി ബെഡുകള്‍ വേണ്ടിവരും, പുതിയ വീടുകള്‍ വേണം എന്നിങ്ങനെ കാര്യങ്ങള്‍ കൂടി പരിഗണിക്കാനാണ് സീനിയര്‍ എംപിമാര്‍ ചൂണ്ടിക്കാണിക്കുന്നത്.
ആകെയുള്ള മൈഗ്രേഷന്‍ എണ്ണവും, വ്യക്തിഗത റൂട്ടിലൂടെയുള്ള മൈഗ്രേഷനും പാര്‍ലമെന്റില്‍ വോട്ടിനിട്ട് തീരുമാനിക്കാനാണ് ഇവര്‍
More »
വനിതാ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനം ആവശ്യപ്പെടാം; വാര്‍ഡുകളില്‍ നിന്നും ട്രാന്‍സ് സ്ത്രീകളെ വിലക്കാനും എന്‍എച്ച്എസ്
വനിതകളുടെ മാത്രം വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് പുറമെ സ്ത്രീ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനങ്ങള്‍ തേടാനുമുള്ള പദ്ധതികള്‍ മുന്നോട്ട് വെച്ച് മന്ത്രിമാര്‍. എന്‍എച്ച്എസ് ഭരണഘടനയുടെ പുതിയ കരട് രൂപത്തിലാണ് സ്ത്രീകള്‍ക്ക് മാത്രമായുള്ള ഇടങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ദ്ദേശങ്ങളുള്ളത്.
സ്വകാര്യമായ പരിചരണം ആവശ്യമായ സമയങ്ങളില്‍ സമാനമായ ബയോളജിക്കല്‍ സെക്‌സിലുള്ള ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെടാന്‍ രോഗികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിര്‍ദ്ദേശങ്ങള്‍. ട്രാന്‍സ് രോഗികള്‍ക്ക് അവരുടേതായ സ്വകാര്യ ഇടങ്ങള്‍ ആശുപത്രികളില്‍ ഒരുക്കാനും പരിഷ്‌കാരം ആവശ്യപ്പെടുന്നു.
മുന്‍ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ ഈ മാറ്റങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ ടോറി പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചിരുന്നു. 'ഈ കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ
More »
ഇംഗ്ലണ്ടില്‍ സ്‌കൂളുകളില്‍ സുരക്ഷിതത്വം അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രം
ഇംഗ്ലണ്ടില്‍ അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് സ്‌കൂളുകളില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതെന്ന് ഔദ്യോഗിക സര്‍വ്വെ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.
സ്‌കൂള്‍ ജീവനക്കാര്‍ക്കും, മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്ന് അധ്യാപകര്‍ വ്യക്തമാക്കി. ഒപ്പം ഹോമോഫോബിയ, വംശീയത, സെക്‌സിസം എന്നിവയും വര്‍ദ്ധിക്കുന്നു. ലൈംഗികമായ പെരുമാറ്റങ്ങളുടെ നല്ലൊരു ശതമാനവും സ്ത്രീകള്‍ക്കാണ് നേരിടേണ്ടി വരുന്നത്.
ബുധനാഴ്ച കാര്‍മാര്‍തെന്‍ഷയരിലെ സ്റ്റേറ്റ് സ്‌കൂളില്‍ ഒരു വിദ്യാര്‍ത്ഥി രണ്ട് അധ്യാപകരെയും സഹവിദ്യാര്‍ത്ഥിയെയും കുത്തിവീഴ്ത്തിയതിനെ തുടര്‍ന്ന് കൊലക്കുറ്റത്തിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളുകളില്‍ ആയുധം ഉപയോഗിച്ചുള്ള അക്രമങ്ങള്‍ അപൂര്‍വ്വമാണെങ്കിലും സ്‌കൂള്‍
More »
സ്‌കിന്‍ കാന്‍സറിന് ഫലപ്രദമെന്ന് കരുതുന്ന പുതിയ വാക്സിന്‍ യുകെയിലെ രോഗികളില്‍ പരീക്ഷിച്ചു
മെലനോമ അഥവാ ത്വക്കിലെ കാന്‍സറിനെ ഫലപ്രദമായി നേരിടാന്‍ കെല്പുള്ളതെന്ന് വിശ്വസിക്കുന്ന ആദ്യത്തെ എം ആര്‍ എന്‍ എ കാന്‍സര്‍ വാക്സിന്‍ യുകെയിലെ രോഗികളില്‍ ഇതാദ്യമായി പാരീക്ഷിച്ചു. ദി സണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബ്ലാഡര്‍, ശ്വാസകോശം, വൃക്ക എന്നിവിടങ്ങളിലെ കാന്‍സറുകള്‍ക്കെതിരെയും ഈ എം ആര്‍ എന്‍ എ വാക്സിന്‍ ഫലപ്രദമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ട്യൂമറിന് പ്രത്യേക ജനറ്റിക് മേക്ക് ഉപയോഗിച്ച്, വ്യക്തികള്‍ക്ക് അനുസൃതമായി ഇതില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നതിനാല്‍ രോഗം ഭേദമാകാനുള്ള സാധ്യതയും കൂടുതലാണ്.
കോവിഡ് വാക്സിന് സമാനമായ രീതിയിലുള്ള ഇത് ഏതാനും ആഴ്ചകള്‍ കൊണ്ട് നിര്‍മ്മിക്കുവാന്‍ കഴിയും. ശരീരത്തോട് കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ കണ്ടെത്തി അവയെ നശിപ്പിക്കാനും തിരികെ വരുന്നതില്‍ നിന്ന് തടയുവാനം നിര്‍ദ്ദേശം നല്‍കിക്കൊണ്ടായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഫാര്‍മ രംഗത്തെ അതികായരായ
More »
ജീവന്‍ നിലനിര്‍ത്താന്‍ എന്‍എച്ച്എസിനെതിരെ പോരാടിയ ഇന്ത്യന്‍ വംശജയുടെ കുടുംബം ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കണമെന്ന്
ജീവന്‍ നിലനിര്‍ത്താന്‍ എന്‍എച്ച്എസിനെതിരെ പോരാടിയ ഇന്ത്യന്‍ വംശജയുടെ കുടുംബത്തോട് ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ വാങ്ങിയ ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കാന്‍ ഉത്തരവ്. അപൂര്‍വ്വമായ ഡീജനറേറ്റീവ് രോഗം ബാധിച്ച 19-കാരി സുദിക്ഷ തിരുമലേഷിനാണ് തന്റെ ചികിത്സ പിന്‍വലിച്ച് മരണത്തിലേക്ക് തള്ളിവിടാനുള്ള ഡോക്ടര്‍മാരുടെ ശ്രമത്തിനെതിരെ നിയമപോരാട്ടം നടത്തേണ്ടിവന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ഇപ്പോള്‍ കുടുംബത്തിന് തിരിച്ചടി നല്‍കിക്കൊണ്ടാണ് വര്‍ക്ക് & പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവ് ഇറങ്ങിയത്. ആറ് മാസത്തിലേറെ ആശുപത്രിയില്‍ ചെലവഴിച്ചത് മൂലം മരണത്തിന് മുന്‍പ് നല്‍കിയ ചൈല്‍ഡ്‌കെയര്‍ വിഭാഗത്തിലെ യൂണിവേഴ്‌സല്‍ ക്രെഡിറ്റിന് എ-ലെവല്‍ വിദ്യാര്‍ത്ഥിക്ക് അര്‍ഹതയില്ലെന്നാണ് ഡിഡബ്യുപി വാദിക്കുന്നത്.
എന്‍എച്ച്എസിനെതിരായ നിയമപോരാട്ടത്തിന്
More »
കെയര്‍ വര്‍ക്കര്‍മാരുടെ കുടുംബങ്ങളെ അകറ്റുന്ന പുതിയ നിയമത്തിനെതിരെ ഇനി നിയമപോരാട്ടം
യുകെയുടെ പുതിയ വിവാദ ഇമിഗ്രേഷന്‍ നയത്തിനെതിരെ നിയമനടപടി ആരംഭിച്ച് കുടിയേറ്റ അനുകൂല സംഘടന. കെയര്‍ വര്‍ക്കര്‍മാരുടെ കുട്ടികള്‍ക്ക് വിസ നിഷേധിച്ച് കുടുംബങ്ങളെ അകറ്റുന്ന നിയമം വിവേചനപരമെന്നാണ് ആരോപണം. മലയാളികള്‍ ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ വന്‍തോതില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം യുകെയിലെത്തിയത് കെയര്‍ വര്‍ക്കര്‍ വിസാ റൂട്ട് വഴിയാണ്. എന്നാല്‍ ഈ വഴിയടച്ച് കെയര്‍ വര്‍ക്കര്‍മാര്‍ തങ്ങളുടെ കുട്ടികളെ ഉള്‍പ്പെടെ ആശ്രിതരെ കൊണ്ടുവരുന്നതിന് വിലക്ക് പ്രഖ്യാപിച്ചിരുന്നു.
ഇപ്പോള്‍ ഈ നയത്തിന് എതിരെ കുടിയേറ്റ ജോലിക്കാരെ പിന്തുണയ്ക്കുന്ന സംഘടനയാണ് രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ മക്കളെയും, പങ്കാളികളെയും യുകെയിലേക്ക് കൊണ്ടുവരാന്‍ കെയര്‍ വര്‍ക്കേഴ്‌സിന് കഴിയാത്ത പുതിയ ഗവണ്‍മെന്റ് നയം കുടുംബങ്ങളെ വേര്‍പിരിക്കുകയാണ് ചെയ്യുന്നതെന്ന് മൈഗ്രന്റ്‌സ് അറ്റ് വര്‍ക്ക് ആരോപിക്കുന്നു.
കുടുംബത്തോടൊപ്പമുള്ള
More »