യു.കെ.വാര്‍ത്തകള്‍

പങ്കാളിയെ കൊലപ്പെടുത്തി പൂന്തോട്ടത്തില്‍ കുഴിച്ചിട്ടു; പ്രൈമറി സ്കൂള്‍ അധ്യാപിക അറസ്റ്റില്‍
പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തി പൂന്തോട്ടത്തില്‍ കുഴിച്ചിട്ട പ്രൈമറി സ്കൂള്‍ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. 50 കാരിയായ ഫിയോണ ബീല്‍ ആണ് തന്റെ 42 കാരനായ കാമുകന്‍ നിക്കോളാസ് ബില്ലിംഗ്ഹാമിനെ കുത്തി കൊലപ്പെടുത്തിയതിന് അറസ്റ്റിലായത് . നിക്കോളാസ് മരിച്ചു 4 മാസത്തിനു ശേഷമാണ് ഇയാളുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. 2021-ലാണ് 52 കാരിയായ ഫിയോണ 42 കാരനായ കാമുകനെ കൊലപ്പെടുത്തിയത് . ആദ്യം നിഷേധിച്ച അവള്‍ പിന്നീട് കൊലപാതക കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം ഇവര്‍ ഒറ്റയ്ക്ക് നടത്തിയതായാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. കൊലപാതകത്തിനായി വളരെ തന്ത്രപരമായ ആസൂത്രണമാണ് പ്രതി നടത്തിയത് എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വെളിപ്പെടുത്തി. കൈയുറയും കത്തിയും കൊലയ്ക്ക് ഉപയോഗിച്ച മറ്റ് സാധനങ്ങളും നേരത്തെ ഇവര്‍ കരുതിയിരുന്നു. പെട്ടെന്നുള്ള പ്രകോപനം കൊണ്ടോ സ്വയരക്ഷക്കോ അല്ല അവള്‍ ഈ കൃത്യം ചെയ്തതെന്നും കൃത്യമായ ഈ

More »

മലയാളി വിദ്യാര്‍ത്ഥിനിയെ ലണ്ടന്‍ റെസ്‌റ്റൊറന്റില്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് 16 വര്‍ഷം ജയില്‍
മലയാളിയായ വിദ്യാര്‍ത്ഥിനിയെ പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്ന ജോലി ചെയ്യുന്ന ഈസ്റ്റ് ലണ്ടനിലെ ഹോട്ടലില്‍ വെച്ച് കുത്തിക്കൊല്ലാന്‍ നോക്കിയ ഹൈദരാബാദ് സ്വദേശിയ്ക്ക് 16 വര്‍ഷം ജയില്‍ ശിക്ഷ. 25-കാരന്‍ ശ്രീറാം അംബര്‍ലയ്ക്ക് ആണ് ഓള്‍ഡ് ബെയ്‌ലി കോടതി 16 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്. മുന്‍ സുഹൃത്തിനെ കൊല്ലാന്‍ ശ്രമിച്ചെന്ന് കുറ്റസമ്മതം നടത്തിയതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. പൊതുസ്ഥലത്ത് നിയമപരമായ കാരണങ്ങളില്ലാതെ കത്തിയുമായി എത്തിയ കുറ്റത്തിന് 12 മാസത്തെ ജയില്‍ശിക്ഷ അനുഭവിച്ച് വരവെയാണ് അംബെര്‍ലയ്ക്ക് വധശ്രമത്തിനുള്ള സുദീര്‍ഘമായ ശിക്ഷ ലഭിച്ചത്. ആജീവനാന്തം ഇരയെ ബന്ധപ്പെടുന്നതിന് വിലക്കും കോടതി ഉത്തരവിട്ടു. ഹൈദരാബാദിലെ കോളേജ് പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. 2017 മുതല്‍ പ്രണയത്തിലുമായിരുന്നു. എന്നാല്‍ ബന്ധം മോശമായതോടെ ഇരുവരും അകന്നു. 2022 ഫെബ്രുവരിയില്‍ മാസ്റ്റേഴ്‌സ് പഠനത്തിനായി ലണ്ടനിലെ

More »

യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മരണവാര്‍ത്ത; വിടവാങ്ങിയത് കോട്ടയം സ്വദേശിയായ സിബി ജോസ്
യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും ഒരു മരണ വാര്‍ത്ത . നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലിമവാടിയില്‍ താമസിക്കുന്ന കോട്ടയം മേരിലാന്‍ഡ് സ്വദേശിയായ സിബി ജോസ് പാമ്പയ്ക്കല്‍ (47) ആണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ വൈകിട്ട് 4.30ന് പക്ഷാഘാതത്തെ തുടര്‍ന്ന് ഡെറി ഹോസ്പിറ്റലില്‍ വച്ചാണ് സിബി ജോസിന്റെ അന്ത്യം സംഭവിച്ചത്. ഇദ്ദേഹത്തിന് ഭാര്യയും (സൗമ്യ സിബി) ജോസ്ഫിന്‍ (13). അല്‍ഫോന്‍സ(15) എന്ന രണ്ട് കുട്ടികളും ഉണ്ട്. സീനിയര്‍ കെയറര്‍ വിസയില്‍ എത്തി ഒരു വര്‍ഷമായി ലിമവാടിയില്‍ താമസിച്ചു വരികയായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. ഒരാഴ്ചയ്ക്കിടെ യുകെയിലെത്തിയ മലയാളി കുടുംബത്തില്‍ സംഭവിക്കുന്ന മൂന്നാമത്തെ മരണമാണിത്. ഹാര്‍ലോ ദി പ്രിന്‍സസ് അലക്‌സാന്ദ്ര എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു വരികയായിരുന്ന കോട്ടയം സ്വദേശി അരുണ്‍ എന്‍ കുഞ്ഞപ്പന്‍ ആണ് ആദ്യം മരിച്ചത്. ഒരു വര്‍ഷം മുന്നേ യുകയെിലെത്തിയ നഴ്‌സായ അരുണിനെ

More »

റെയില്‍വേ സംവിധാനം പൂര്‍ണമായി ദേശസാത്കരിക്കുമെന്ന് ലേബര്‍; ട്രെയിന്‍ യാത്ര ചെലവ് കുറയ്ക്കും
അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ റെയില്‍വേയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ലേബര്‍ പാര്‍ട്ടി. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ റെയില്‍വേ സംവിധാനം പൂര്‍ണ്ണമായും ദേശസാത്കരിക്കുമെന്നുള്ളതാണ് ഇതില്‍ പ്രധാനപ്പെട്ടത്. ട്രെയിനില്‍ യാത്ര ചെയ്യുന്നതിന്റെ ചിലവുകള്‍ കുറയുമെന്നും ടിക്കറ്റ് ചീപ്പാക്കുമെന്നും പ്രഖ്യാപിത നയമാണ്. സ്വകാര്യ കമ്പനികളുടെ നിലവിലുള്ള കോണ്‍ട്രാക്ട് തീരുന്ന മുറയ്ക്ക് എല്ലാ പാസഞ്ചര്‍ റെയില്‍വേകളും ഗ്രേറ്റ് ബ്രിട്ടീഷ് റെയില്‍വേയും ഉടമസ്ഥതയില്‍ കൊണ്ടുവരാനാണ് ലേബര്‍ പാര്‍ട്ടിയുടെ പദ്ധതി. റെയില്‍വേയുടെ നടത്തിപ്പ് സൂക്ഷ്മമായി പരിശോധിക്കാന്‍ പാസഞ്ചര്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി രൂപവല്‍ക്കരിക്കാനും പദ്ധതിയുണ്ട് . കുറഞ്ഞ ടിക്കറ്റ് നിരക്കിനൊപ്പം ട്രെയിന്‍ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്താല്‍ പണം തിരിച്ചു കിട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍

More »

ലണ്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണം: മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു
ലണ്ടന്‍ : ലണ്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ കഴിഞ്ഞ വര്‍ഷം ഖലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ ആക്രമണത്തിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. യുകെയില്‍ താമസിക്കുന്ന ഇന്ദര്‍പാല്‍ സിങ് ​ഘബ എന്നയാളാണ് പിടിയിലായത്. ഖലിസ്ഥാന്‍വാദി അമൃത്പാല്‍ സിങ്ങിനെ അറസ്റ്റുചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 2023 മാര്‍ച്ച് 22-നായിരുന്നു ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ആക്രണം ഉണ്ടായത്. അതിക്രമിച്ചുകയറിയ ഖലിസ്ഥാന്‍ അനുകൂലികള്‍ ദേശീയപതാക അഴിച്ചുമാറ്റാന്‍ ശ്രമിക്കുകയും ഖലിസ്ഥാന്‍ പതാക വീശുകയും ചെയ്തു. ഓഫീസ് കെട്ടിടത്തിന്റെ ജനലുകളും സംഘം തകര്‍ത്തു. രണ്ട് സുരക്ഷാജീവനക്കാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. 2023 മാര്‍ച്ച് 18-ന് അമൃത്പാല്‍ സിങ്ങിനെതിരെ പഞ്ചാബ് പോലീസ് നടത്തിയ നീക്കത്തിന്റെ പ്രതികാരമായാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമിച്ചതെന്ന് എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച്

More »

ഹീത്രൂ വിമാനത്താവള ജീവനക്കാര്‍ പണിമുടക്കിന്; വിമാനങ്ങള്‍ വൈകുവാനും റദ്ദാക്കപ്പെടാനും സാധ്യത
അടുത്ത ഏതാനും ആഴ്ച്ചകളില്‍ ഹീത്രൂ വിമാനത്താവളത്തിലെ വ്യത്യസ്ത വിഭാഗങ്ങളിലെ ജീവനക്കാരുടെ പണിമുടക്ക് . പല വിമാനങ്ങളും വൈകുവാനോ റദ്ദാക്കപ്പെടാനോ ഇടയുള്ളതിനാല്‍, യാത്ര ആസൂത്രണം ചെയ്തിരിക്കുന്നവര്‍ ശ്രദ്ധിക്കുക. എപ്പോഴൊക്കെയാണ് സമരം, എന്തൊക്കെ തടസ്സങ്ങള്‍ക്കാണ് സാധ്യത, ഏതെല്ലാം വിമാനക്കമ്പനികളെയാണ് സമരം ബാധിക്കുക തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. മെയ് 4 ശനിയാഴ്ച, 5 ഞായര്‍, 6 തിങ്കള്‍ (ബാങ്ക് ഹോളിഡെ) ദിനങ്ങളിലാണ് 50 ഓളം വരുന്ന റീഫ്യുവലിംഗ് ജീവനക്കാരുടെ പണിമുടക്ക്. തങ്ങളുടെ അംഗങ്ങളുടെ സമരം യാത്രക്കാര്‍ക്ക് വന്‍ തോതില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് യുണൈറ്റ് യൂണിയന്‍ പറയുന്നു. എ എഫ് എസ് എന്ന ഏവിയേഷന്‍ സ്ഥാപനത്തിലെ ജീവനക്കാരാണ് സമരത്തിനിറങ്ങുന്നത്. 2024 ജനുവരിക്ക് ശേഷം നിയമിക്കപ്പെട്ട പുതിയ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍, സെക്ക് ബെനെഫിറ്റ് എന്നിവ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍

More »

69% ഇന്ത്യക്കാരും വിദേശ പഠനത്തില്‍ ലക്ഷ്യമിടുന്നത് യുഎസിലേക്ക് പറക്കാന്‍
വിദേശ പഠനത്തിന് പദ്ധതിയുള്ള 69 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ലക്ഷ്യകേന്ദ്രമായി കാണുന്നത് യുഎസ് ആണ്. ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഗ്ലോബല്‍ മൊബിലിറ്റി ഇന്‍ഡെക്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്. 54 ശതമാനവുമായി യുകെ രണ്ടാം റാങ്കിലും, 43 ശതമാനവുമായി കാനഡ, 27 ശതമാനമായി ഓസ്‌ട്രേലിയ എന്നിവര്‍ പിന്നിലുണ്ട്. സര്‍വ്വെയില്‍ പങ്കെടുത്ത 69 ശതമാനം പേരാണ് അമേരിക്കയെ തങ്ങളുടെ പ്രിയപ്പെട്ട പഠന കേന്ദ്രമായി കണക്കാക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒരു രാജ്യത്തെ തെരഞ്ഞെടുക്കുന്നതിന് പിന്നിലെ പ്രധാന കാരണം വിദ്യാഭ്യാസത്തിന്റെ നിലവാരവും, യൂണിവേഴ്‌സിറ്റികളുടെ അന്തസ്സും പരിഗണിച്ചാണെന്നും സര്‍വ്വെ പറയുന്നു. വിദേശത്ത് പോയി പഠിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രധാനമായി പ്രേരിപ്പിക്കുന്നത് മാതാപിതാക്കളാണെന്നും പഠനത്തില്‍ സ്ഥിരീകരിക്കുന്നു. വിദേശ

More »

റെന്റേഴ്‌സ് റിഫോം ബില്ലിന് എംപിമാരുടെ അംഗീകാരം; കാരണമില്ലാതെ പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നയം നീളും
ഗവണ്‍മെന്റിന്റെ റെന്റേഴ്‌സ് റിഫോം ബില്ലിന് ബില്ലിന് എംപിമാരുടെ അംഗീകാരം. ഇതോടെ അകാരണമായി പുറത്താക്കുന്നത് നിരോധിക്കാനുള്ള നയം നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതാണ് കരുതുന്നത് . സെക്ഷന്‍ 21 പ്രകാരമുള്ള കാരണം കാണിക്കാതെയുള്ള പുറത്താക്കല്‍ നിയമവിരുദ്ധമാക്കുന്നത് കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ നീട്ടിവെയ്ക്കാനുള്ള ഭേദഗതി ഉള്‍പ്പെടെയാണ് പാസാക്കിയത്. കടുത്ത വിമര്‍ശനം ഉയര്‍ന്നെങ്കിലും എംപിമാരില്‍ ഭൂരിപക്ഷവും ബില്ലിനെ അനുകൂലിച്ചു. ഇതോടെയാണ് ബില്‍ പാസായത്. സെക്ഷന്‍ 21 നോട്ടീസ് പ്രകാരമാണ് ലാന്‍ഡ്‌ലോര്‍ഡ്‌സിന് വാടകക്കാരെ കാരണം കാണിക്കാതെ പുറത്താക്കാന്‍ അനുമതി നല്‍കുന്നത്. വീട് വാടകയ്ക്ക് എടുക്കുന്നവരെ സംബന്ധിച്ച് അനിശ്ചിതത്വം സൃഷ്ടിക്കുന്നതാണ് ഈ നയം. അഞ്ച് വര്‍ഷം മുന്‍പ് തെരേസ മേയ് പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുമ്പോള്‍ നിരോധനം നടപ്പാക്കുമെന്ന് ഗവണ്‍മെന്റ് വാഗ്ദാനം

More »

എന്‍എച്ച്എസിന്റെ കാന്‍സര്‍ ലക്ഷ്യങ്ങള്‍ ഫലം കണ്ടില്ല; രാജ്യത്ത് 40% കേസുകളും തിരിച്ചറിയുന്നത് രോഗം വഷളായ ശേഷം
ഇംഗ്ലണ്ടിന്റെ കാന്‍സര്‍ പ്രതിരോധ സംവിധാനം ഫലപ്രാപ്തിയിലെത്തിയില്ല. കാന്‍സര്‍ രോഗം തിരിച്ചറിയലിന് വേഗത കുറവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. മുന്‍കൂട്ടി കാന്‍സര്‍ തിരിച്ചറിയാനുള്ള സാധ്യതകളാണ് പലപ്പോഴും രാജ്യത്തെ രോഗികള്‍ക്ക് നഷ്ടമാകുന്നത്. ഏകദേശം 40 ശതമാനം രോഗികള്‍ക്കും തങ്ങള്‍ക്ക് കാന്‍സറുണ്ടെന്ന് മനസ്സിലാക്കാന്‍ രോഗം ശരീരം മുഴുവന്‍ പടരേണ്ട സ്ഥിതിയാണ്. രാജ്യം നേരിടുന്ന കാന്‍സര്‍ ദുരിതത്തിന് ശമനം വരുത്താന്‍ ആദ്യ ഘട്ടത്തില്‍ തന്നെ 75% രോഗികള്‍ക്കും രോഗം തിരിച്ചറിയാന്‍ അവസരം നല്‍കുമെന്നാണ് 2019-ല്‍ എന്‍എച്ച്എസ് പ്രഖ്യാപിച്ചത്. 2028-ഓടെ ഇത് നടപ്പിലാക്കുമെന്നായിരുന്നു വാഗ്ദാനം. കാന്‍സര്‍ ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ചികിത്സിക്കാനും, രക്ഷപ്പെടുത്താന്‍ എട്ട് മടങ്ങ് അധിക സാധ്യതയും ലഭിക്കും. എന്നാല്‍ എന്‍എച്ച്എസില്‍ നേരത്തെയും ഡയഗനോസിസുകള്‍ നിലവില്‍ കേവലം 60

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions