യു.കെ.വാര്‍ത്തകള്‍

തെക്കന്‍ വെയില്‍സിലെ സ്‌കൂളില്‍ കത്തിയാക്രമണം; 3 പേര്‍ക്ക് പരിക്ക്
തെക്കന്‍ വെയില്‍സിലെ സ്‌കൂളില്‍ നടന്ന കത്തിയാക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ടു കൗമാരക്കാരിയെ അറസ്റ്റ് ചെയ്തു. 11 നും 18 നും ഇടയിലുള്ള 1800 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ നടന്ന സംഭവം യുകെയിലുടനീളം ഞെട്ടലുളവാക്കി. സംഭവത്തിനോട് ബന്ധപ്പെട്ട ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കത്തി കുത്ത് നടന്നതായുള്ള വാര്‍ത്തകളെ തുടര്‍ന്ന് ആശങ്കാകുലരായ രക്ഷിതാക്കള്‍ സ്കൂള്‍ ഗേറ്റിന് പുറത്ത് തിങ്ങി കൂടി നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി റിഷി സുനക് കടുത്ത ഞെട്ടല്‍ രേഖപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് അടിയന്തിര സേവനം നടത്തിയവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു . സ്കൂള്‍ നിലവില്‍ കോഡ് റെഡ് വിഭാഗത്തില്‍ പെടുത്തിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി എയര്‍

More »

ഹൃദയാഘാതവും സ്‌ട്രോക്കും നേരിടുന്ന രോഗികളുടെ അവസ്ഥ പരിതാപകരം; ആംബുലന്‍സുകള്‍ക്ക് കടമ്പകളേറെ
ഇംഗ്ലണ്ടില്‍ ഹൃദയാഘാതവും സ്‌ട്രോക്കും നേരിടുന്ന രോഗികളുടെ ജീവന്‍ റിസ്കില്‍. യാഥാസമയം ആംബുലന്‍സ് സേവനം ലഭ്യമാകാത്തതാണ് വെല്ലുവിളി. ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ നേരിട്ട രോഗികള്‍ക്ക് അരികിലേക്ക് ലക്ഷ്യമിട്ട സമയത്തൊന്നും ആംബുലന്‍സുകള്‍ എത്തിച്ചേരുന്നില്ലെന്നാണ് കണക്ക്. ഇംഗ്ലണ്ടിലെ ഒരൊറ്റ മേഖലയില്‍ ഒഴികെ എല്ലാ ഭാഗങ്ങളിലും ആംബുലന്‍സ് സേവനങ്ങള്‍ മെല്ലെപ്പോക്കിലാണെന്ന് കണക്കുകള്‍ വിശദമാക്കുന്നു. പാരാമെഡിക്കുകള്‍ ഈ സംഭവസ്ഥലങ്ങളില്‍ 18 മിനിറ്റിനുള്ളില്‍ എത്തണമെന്നാണ് നിയമം. എന്നാല്‍ ഗുരുതരാവസ്ഥയിലുള്ള ചില രോഗികളുടെ സമീപം എത്തിച്ചേരാന്‍ ഒരു ദിവസത്തിലേറെ വേണ്ടിവരുന്നതാണ് സ്ഥിതി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ 194 ഏരിയകളില്‍ കാറ്റഗറി 2 കോളുകളില്‍ സമയം പാലിച്ചത് വിന്‍ഡ്‌സര്‍ & മെയ്‌ഡെന്‍ഹെഡ് മാത്രമാണ്. ഇവിടെ ശരാശരി പ്രതികരണം 16 മിനിറ്റിനുള്ളില്‍ ലഭിക്കും. കോണ്‍വാളിലാണ് ഏറ്റവും മോശം പ്രകടനം. ഒരു

More »

കെയ്റ്റിന് 'റോയല്‍ കംപാനിയന്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ്' പദവി സമ്മാനിച്ചു രാജാവ്
വെയില്‍സ് രാജകുമാരി കെയ്റ്റ് മിഡില്‍ടണ് രാജാവിന്റെ അപൂര്‍വ്വമായ അംഗീകാരം. വര്‍ഷങ്ങളായി നല്‍കുന്ന പൊതുസേവനത്തിന് അംഗീകാരമായി 'ദി ഓര്‍ഡര്‍ ഓഫ് ദി കംപാനിയന്‍സ് ഓഫ് ഓണര്‍' പദവിയാണ് ചാള്‍സ് രാജാവ് മരുമകള്‍ക്കായി പ്രഖ്യാപിച്ചത്. 1917-ല്‍ ജോര്‍ജ് അഞ്ചാമന്‍ രാജാവ് തുടങ്ങിയ റോയല്‍ കംപാനിയന്‍ ഓഫ് ദി ഓര്‍ഗനൈസേഷനില്‍ കല, ശാസ്ത്ര, മെഡിസിന്‍, പൊതുസേവന രംഗങ്ങളിലെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് സമ്മാനിക്കാറുള്ളത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ അംഗീകാരം രാജകുടുംബത്തില്‍ നിന്നും ഒരു അംഗത്തിന് ആദ്യമായാണ് നല്‍കുന്നത്. ചാള്‍സ് രാജാവ് മരുമകള്‍ക്ക് നല്‍കുന്ന ഉന്നത അംഗീകാരം അദ്ദേഹത്തിന്റെ മനസ്സിലെ സ്ഥാനം വ്യക്തമാക്കുന്നുവെന്ന് സ്രോതസുകള്‍ കണക്കാക്കുന്നു. 13 വര്‍ഷം മുന്‍പ് വില്ല്യം രാജകുമാരനെ വിവാഹം ചെയ്തത് മുതല്‍ രാജകുടുംബത്തിന് നല്‍കുന്ന വിശ്വസ്തമായ സേവനത്തിന് നന്ദി സൂചകം കൂടിയാണ് ഈ അംഗീകാരമെന്നാണ്

More »

വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം 5 വര്‍ഷത്തെ ഉയര്‍ച്ചയില്‍; മോര്‍ട്ട്‌ഗേജ് നിരക്ക് വെല്ലുവിളിയാകുമോ?
യുകെയിലെ ഭവനവിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തി. ഇതോടെ വീടുകളുടെ വില താഴുമോയെന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. എന്നാല്‍ അതിനിടെ വെല്ലുവിളിയായി മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ധനയുണ്ട്. ഒരു വര്‍ഷത്തിന് മുന്‍പത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വിപണിയില്‍ 20 ശതമാനം അധികം വീടുകളുണ്ടെന്നാണ് പ്രോപ്പര്‍ട്ടി പോര്‍ട്ടലായ സൂപ്ല വ്യക്തമാക്കുന്നത്. വിപണിയിലേക്ക് വീടുകള്‍ ഒഴുകുന്നതില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതായി സൂപ്ല പറയുന്നു. 2022 വര്‍ഷത്തില്‍ ലഭ്യമായതിന്റെ ഇരട്ടി വീടുകളാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കായി വെച്ചിട്ടുള്ളത്. അതേസമയം, കൂടുതല്‍ വീടുകള്‍ വിപണിയിലേക്ക് എത്തുമ്പോഴും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും ഉയര്‍ന്ന് തുടങ്ങിയത് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ നീട്ടിവയ്ക്കാന്‍ പ്രേരിപ്പിക്കുകയാണ്. ഡിമാന്‍ഡിനെ മറികടന്ന് വീടുകളുടെ

More »

കുട്ടികളുമായി കാര്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക; 500 പൗണ്ട് വരെ പിഴ കിട്ടാം
കാര്‍ യാത്രക്കിടെ കുട്ടികള്‍ വരുത്തുന്ന കുസൃതികള്‍ രക്ഷകര്‍ത്താക്കള്‍ക്ക് വലിയ പിഴ ശിക്ഷയ്ക്ക് കാരണമാകാമെന്ന് ഡ്രൈവിംഗ് വിദഗ്ധര്‍ . യാത്രക്കിടയില്‍ കുട്ടികള്‍ സാധാരണയായി ചെയ്യാറുള്ള ഒരു കാര്യത്തിനാണ് 500 പൗണ്ട് വരെ പിഴ ലഭിക്കാന്‍ ഇടയുള്ളത്. സ്വാന്‍സ്വേ മോട്ടോര്‍ ഗ്രൂപ്പിലെ ഡ്രൈവിംഗ് വിദഗ്ധര്‍ പറയുന്നത്, എല്ലാ യാത്രക്കാരും, പ്രത്യേകിച്ച് 14 വയസില്‍ താഴെയുള്ളവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം എന്നാണ്. യാത്രക്കിടയില്‍, കൗതുകം മൂലവും, സാഹസികത പ്രദര്‍ശിപ്പിക്കുന്നതിനുള്ള തോന്നലും മൂലം കുട്ടികള്‍ ബെല്‍റ്റ് അഴിച്ചു വയ്ക്കുന്നത് സാധാരണമാണ്. അത്തരം കേസുകളില്‍ പിടിക്കപ്പെട്ടാല്‍, ഓരോ കുട്ടിക്കും 500 പൗണ്ട് വീതം പിഴ ഒടുക്കേണ്ടതായി വരും. അതുകൊണ്ടു തന്നെ ഡ്രൈവര്‍മാരോ, വാഹനത്തിനുള്ളിലുള്ള മറ്റ് മുതിര്‍ന്ന യാത്രക്കാരോ ഇടക്കിടക്ക് കുട്ടികള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടോ എന്ന് ഉറപ്പു

More »

പൗരത്വം കിട്ടാന്‍ ബ്രിട്ടീഷ് സംസ്‌കാരവും ജീവിത ശൈലിയുമെല്ലാം വരുന്ന സിറ്റിസണ്‍ഷിപ് ക്വിസ് പാസാണം
കുടിയേറ്റക്കാരോക്കെ യുകെയിലെത്തുന്നത് പൗരത്വം മോഹിച്ചു കൂടിയാണ്. പൗരത്വം കിട്ടാന്‍ ഇനി കൂടുതല്‍ കടമ്പകള്‍ താണ്ടണം. പൗരത്വം കിട്ടാന്‍ അപേക്ഷകന്‍ തീര്‍ച്ചയായും ഒരു സിറ്റിസണ്‍ഷിപ്പ് ക്വിസ് പാസ്സായിരിക്കണം. ബ്രിട്ടനുമായി ബന്ധപ്പെട്ട 3000 ല്‍ അധികം വസ്തുതകളെ ആസ്പദമാക്കിയുള്ളതായിരിക്കും ഈ ക്വിസ്. സാധാരണയായി 24 ചോദ്യങ്ങളായിരിക്കും ഇതില്‍ ഉണ്ടാവുക. അത് പൂര്‍ത്തിയാക്കുവാന്‍ നിങ്ങള്‍ക്ക് ലഭിക്കുക 45 മിനിറ്റ് സമയവും. ബ്രിട്ടീഷ് സംസ്‌കാരവും ജീവിത ശൈലിയുമെല്ലാം വരുന്നതാണത്. ബ്രിട്ടീഷ് ചരിത്രം, രാഷ്ട്രീയം, ബ്രിട്ടീഷ് ജീവിതത്തിലെ അടിസ്ഥാന തത്ത്വങ്ങള്‍ എന്നിവയെയൊക്കെ അടിസ്ഥാനപ്പെടുത്തിയുള്ള ക്വിസില്‍ നിന്നും തിരഞ്ഞെടുത്ത 13 ചോദ്യങ്ങളാണ് ഡെയ്ലി എക്സ്പ്രസ്സ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ നിങ്ങള്‍ ചോദ്യങ്ങള്‍ക്ക് ഉത്താരം നല്‍കണം. ശരാശരി 75 മാര്‍ക്കെങ്കിലും ലഭിച്ചാല്‍

More »

ലണ്ടന്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ മഴ വ്യാപിക്കും
വരണ്ട കാലാവസ്ഥയിലെ വീക്കെന്‍ഡിന് പിന്നാലെ യുകെയിലേക്ക് മഴയുടെ വരവ്. വ്യാഴാഴ്ച മുതല്‍ രാജ്യത്ത് മഴ തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഇത് 10 ദിവസത്തേക്ക് നീണ്ടുനില്‍ക്കുമെന്നാണ് സൂചന. യുകെയിലെ മിക്ക പ്രദേശങ്ങളിലും ഓരോ ദിവസവും മഴ പെയ്യുമെന്നാണ് ബിബിസി വെതര്‍ കണക്കുകൂട്ടുന്നത്. ലണ്ടന്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ മഴ പെയ്തിറങ്ങും. അതേസമയം വെയില്‍സിലെയും, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെയും ഭാഗങ്ങളില്‍ ഇന്ന് മുതല്‍ തന്നെ മഴയ്ക്ക് ആരംഭമാകും. ആഴ്ചയുടെ ആരംഭത്തില്‍ ശരാശരി താപനില 9 മുതല്‍ 12 ഡിഗ്രി വരെയാകും. അതേസമയം തണുപ്പുള്ള കാറ്റ് മൂലം തണുപ്പ് കൂടുതലായി അനുഭവപ്പെടും. ഇതിനിടെ നോര്‍ത്ത് വെയില്‍സിലും, സ്‌കോട്ട്‌ലണ്ടിലും രാത്രികളില്‍ -2 സെല്‍ഷ്യസ് വരെ താപനില താഴുമെന്നതിനാല്‍ മഞ്ഞും, തണുത്തുറയലിനും സാധ്യതയുണ്ട്. അതേസമയം അടുത്ത ആഴ്ചയോടെ

More »

എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ നിര്‍ബന്ധിത ട്രെയിനിംഗ് വെട്ടിക്കുറയ്ക്കും
ഡോക്ടര്‍മാരുടെ തൊഴില്‍ ജീവിതം മെച്ചപ്പെടുത്താന്‍ പരിശീലന കാലയളവ് വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ്. നിര്‍ബന്ധിത ട്രെയിനിംഗ് ഡോക്ടര്‍മാര്‍ക്ക് വലിയ ഭാരമായി മാറുന്നുവെന്ന വിലയിരുത്തല്‍ വന്നതോടെയാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് റിവ്യൂ ആരംഭിച്ചത്. ഇതിന്റെ ഫലമായി പരിശീലന കാലയളവ് വെട്ടിക്കുറയ്ക്കുമെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും 33 സെഷനുകള്‍ വരെയാണ് പരിശീലനത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്ക് ചെയ്യേണ്ടി വരുന്നത്. കരിയറിന്റെ ഏത് ഭാഗത്താണ് എത്തിനില്‍ക്കുന്നത് എന്നത് അനുസരിച്ചാണ് പരിശീലനം. 30 മിനിറ്റ് മുതല്‍ നിരവധി മണിക്കൂറുകള്‍ വരെയും, ദിവസം മുഴുവനുമായും ഈ പരിശീലനം നീളാറുണ്ട്. പദ്ധതിയെ കുറിച്ച് എന്‍എച്ച്എസ് മേധാവികള്‍ മെഡിക്കല്‍ ഗ്രൂപ്പുകളെയും, ഹെല്‍ത്ത് സര്‍വ്വീസ് കെയര്‍ സേവനദാതാക്കളെയും അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ രോഷം ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.

More »

മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് ഉയര്‍ത്തി യുകെയിലെ പ്രമുഖ ബാങ്കുകള്‍; ഫിക്സ്ഡ് നിരക്കുകളില്‍ വര്‍ധന
പലിശ നിരക്ക് കുറക്കുന്ന കാര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സസ്പെന്‍സ് തുടരവേ മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് ഉയര്‍ത്തി യുകെയിലെ പ്രമുഖ ബാങ്കുകള്‍. വിലക്കയറ്റം കുറഞ്ഞിട്ടും പലിശ നിരക്കിന്റെ കുറവ് ജനത്തിന് ലഭ്യമാകുന്നില്ല. മോര്‍ട്ട്‌ഗേജിന് ആവശ്യക്കാരേറിയതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് പ്രമുഖ വായ്പാ ദാതാക്കള്‍. ബാര്‍ക്ലേസ്, എച്ച് എസ് ബി സി, നാറ്റ്വെസ്റ്റ് എന്നീ ബാങ്കുകളാണ് ഇപ്പോള്‍ ഫിക്സ്ഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളില്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ചര്‍ച്ചാ വിഷയമായിരുന്നു. പലിശ നിരക്ക് അടുത്ത തവണ എപ്പോള്‍ കുറയ്ക്കും എന്നതായിരുന്നു പരിഗണനാവിഷയം. ഇതില്‍ അഭിപ്രായങ്ങള്‍ മാറി മാറി വരികയായിരുന്നു. എന്നാല്‍, ഉടനെയൊന്നും അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആലോചിക്കുന്നില്ല എന്ന വാര്‍ത്തയാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions