യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസില്‍ ഒറ്റ വര്‍ഷം കൊണ്ട് 15,000-ലേറെ മരണങ്ങള്‍
കടുത്ത സമ്മര്‍ദത്തിലൂടെ കടന്നുപോകുന്ന കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് സര്‍വീസുകളുടെ പരിചരണത്തില്‍ വലിയ തോതില്‍ രോഗികള്‍ മരണത്തിന് കീഴടങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് ടീമുകളുടെ പരിചരണത്തിലുള്ള 15,000-ലേറെ രോഗികളാണ് ഒരു വര്‍ഷത്തിനിടെ മരിച്ചത്. 2022 മാര്‍ച്ച് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവിലെ മരണങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത്തരം മരണങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആദ്യമായി ഈ കണക്കുകള്‍ ശേഖരിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഇതുവരെ പരസ്യപ്പെടുത്തിയിരുന്നില്ല. സുപ്രധാന എന്‍എച്ച്എസ് റിപ്പോര്‍ട്ട് ഇന്‍ഡിപെന്‍ഡന്റിന് ചോര്‍ന്ന് കിട്ടിയതോടെയാണ് കണക്കുകള്‍ പുറത്തുവന്നത്. ആത്മഹത്യ ചെയ്തത് മുതല്‍ ആത്മഹത്യയെന്ന് ഇന്‍ക്വസ്റ്റ് സ്ഥിരീകരിക്കാത്ത മരണങ്ങളും, ഹൃദയാഘാതം, സ്‌ട്രോക്ക്, വാഹനാപകടം എന്നിവയിലൂടെ സംഭവിച്ച അപ്രതീക്ഷിത മരണങ്ങളും

More »

രാത്രിയിലെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ റുവാന്‍ഡ ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ പാസായി
മാസങ്ങള്‍ നീണ്ട വടംവലിയ്ക്കും നാടകീയതയ്ക്കും ഒടുവില്‍ റുവാന്‍ഡ ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ പാസായി. ഏത് വിധേനയും ബില്‍ പാസാക്കാന്‍ അരയും തലയും മുറുക്കി പ്രധാനമന്ത്രി റിഷി സുനാക് നടത്തിയ നീക്കങ്ങള്‍ അര്‍ദ്ധരാത്രിവരെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കിടെ പാസാകുകയായിരുന്നു. ബ്രിട്ടനില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് നാടുകടത്താനുള്ള സുപ്രധാനമായ ബില്‍ ആണിത്. ബില്ലില്‍ വെള്ളം ചേര്‍ക്കാനും, വൈകിപ്പിക്കാനും പലകുറി ശ്രമിച്ച ശേഷമാണ് പിയേഴ്‌സ് തോല്‍വി സമ്മതിച്ചത്. പാര്‍ലമെന്റില്‍ അഞ്ച് റൗണ്ട് കറങ്ങിയ ശേഷമാണ് ബില്‍ കടമ്പ കടന്ന് നിയമമായി മാറുന്നത്. പിയേഴ്‌സ് മുന്നോട്ട് വെച്ച ഭേദഗതികള്‍ ഓരോ തവണയും എംപിമാര്‍ പരാജയപ്പെടുത്തി. ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡയിലേക്ക് ചാനല്‍ കുടിയേറ്റക്കാരെ അയയ്ക്കുന്നതിന് മുന്‍പ് സ്വതന്ത്ര നിരീക്ഷണ കമ്മീഷനെ നിയോഗിക്കണമെന്നായിരുന്നു ഒടുവിലത്തെ ഭേദഗതി.

More »

പാര്‍ട്ടി ഫണ്ട് ദുരുപയോഗം ചെയ്തു: കണ്‍സര്‍വേറ്റീവ് എംപിയെ പുറത്താക്കി
പാര്‍ട്ടി ഫണ്ട് ദുരുപയോഗം ചെയ്തതുള്‍പ്പെടെയുള്ള ആരോപണങ്ങളുടെ പേരില്‍ കണ്‍സര്‍വേറ്റീവ് എംപിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ലങ്കന്‍ ഷെയറിലെ ഫില്‍ഡെ മണ്ഡലത്തിലെ 2010 മുതലുള്ള എംപിയായ മാര്‍ക്ക് മെന്‍സിസനാണ് നടപടി നേരിട്ടത്. ഇതോടെ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മെന്‍സിസന്റെ മോഹവും പൊലിഞ്ഞു. ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ വിളിച്ച് 5000 പൗണ്ട് ആവശ്യപ്പെട്ടതായുള്ള ആരോപണം ഉയര്‍ന്ന് വന്നത് കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് . തന്റെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാന്‍ 14,000 പൗണ്ട് പാര്‍ട്ടി ഫണ്ട് ഉപയോഗിച്ചതായി മറ്റൊരു ആരോപണവും ഇദ്ദേഹത്തിനെതിരെ ഉണ്ട്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നേരത്തെ മെന്‍സിസന്‍ ശക്തമായി നിഷേധിച്ചിരുന്നു. എംപിമാരുടെ പെരുമാറ്റ രീതികള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തികള്‍ പലതും ഇദ്ദേഹം ചെയ്തതായുള്ള ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. എം പിക്കെതിരെയുള്ള

More »

ജോലി ചെയ്യാതെ സര്‍ക്കാര്‍ ബെനഫിറ്റ് കൊണ്ട് ജീവിക്കുന്നവരുടെ എണ്ണം ഒരു കോടിയായി
ബ്രിട്ടനില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി മടിപിടിച്ചിരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെങ്കില്‍ പിന്നെ എന്തിന് ജോലിക്ക് പോകണം എന്നാണ് ആളുകള്‍ ചോദിക്കുന്നത്. എസ്സെക്സിലെ ജെയ്വിക്കില്‍, ഓരോ മാസവും ആയിരക്കണക്കിന് പൗണ്ടാണ് ജനങ്ങള്‍ ആനുകൂല്യമായി കൈപ്പറ്റുന്നത്. തൊഴിലവസരങ്ങള്‍ ധരാളമുണ്ടെങ്കിലും തങ്ങള്‍ക്ക് അത് ആവശ്യമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. രാജ്യത്തെ തൊഴിലെടുക്കുന്ന പ്രായപരിധിയിലുള്ളവരില്‍ 94 ലക്ഷം പേര്‍ സാമ്പത്തികമായി നിഷ്‌ക്രിയരാണ് എന്ന റിപ്പോര്‍ട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോര്‍ട്ടും പുറത്തു വരുന്നത്. ജോലി ചെയ്യുകയോ, തൊഴിലിനായി ശ്രമിക്കാതിരിക്കുകയോ ചെയ്യുന്നവരെയാണ് സാമ്പത്തികമായി നിഷ്‌ക്രിയര്‍ എന്ന് വിളിക്കുന്നത്. അതിനിടയില്‍, കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഓരോ ദിവസവും സിക്ക്നെസ്സ് ബെനെഫിറ്റ്

More »

കാന്‍സര്‍ ഉണ്ടെന്നറിഞ്ഞാലും എന്‍എച്ച്എസ് ചികിത്സയ്ക്കായി നീണ്ട കാത്തിരിപ്പ്
എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സ ആരംഭിക്കാനായി കാത്തിരിക്കുന്ന സമയത്തില്‍ 2020 മുതല്‍ ഇരട്ടി വര്‍ധനവ്. കാന്‍സര്‍ പരിചരണം ആരംഭിക്കാനായി ഏകദേശം 16,000 രോഗികളാണ് നാല് മാസത്തിലേറെ കാത്തിരിക്കേണ്ടി വന്നത്. നാല് വര്‍ഷത്തിനിടെ അടിയന്തര റഫറല്‍ ലഭിച്ച രോഗികള്‍ക്കാണ് ഈ ദുരവസ്ഥ. എന്‍എച്ച്എസ് ലക്ഷ്യമിടുന്നതിന്റെ ഇരട്ടിയാണ് ഇത്. കാന്‍സര്‍ ഉള്ളതായി സംശയം തോന്നിയാല്‍ രണ്ട് മാസത്തിനകം ചികിത്സ ആരംഭിക്കണമെന്നാണ് എന്‍എച്ച്എസ് ലക്ഷ്യം. ഈ കാലതാമസം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് വിദഗ്ധര്‍ പറഞ്ഞു. ഈ ദീര്‍ഘമായ കാത്തിരിപ്പ് ജീവന്‍ നഷ്ടമാകുന്നതില്‍ കലാശിക്കുമെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 6334 രോഗികള്‍ കഴിഞ്ഞ വര്‍ഷം 124 ദിവസത്തിലേറെ കാത്തിരുന്നതായി ലിബറല്‍ ഡെമോക്രാറ്റ് പരിശോധന വ്യക്തമാക്കി. 2020-ല്‍ രേഖപ്പെടുത്തിയ 2922 പേരുടെ ഇരട്ടിയാണ് ഇത്. അതേസമയം 1100-ലേറെ രോഗികള്‍ 6 മാസത്തിലേറെ ചികിത്സയ്ക്കായി കാത്തിരുന്നുവെന്നും

More »

മൂന്ന് പതിറ്റാണ്ട് എന്‍എച്ച്എസിനെ സേവിച്ച ജീവനക്കാരി ചികിത്സാ പിഴവില്‍ മരിച്ചു
കാത്തിരിപ്പ് സമയത്തിന്റെയും ചികിത്സ പിഴവുകളുടെയും പേരില്‍ ഏറെ പഴി കേള്‍ക്കുന്ന എന്‍എച്ച്എസില്‍ മുന്‍ ജീവനക്കാര്‍ക്ക് പോലും രക്ഷയില്ല. മൂന്ന് പതിറ്റാണ്ടുകാലം സുത്യര്‍ഹമായി സേവനമനുഷ്ഠിച്ച പാറ്റ് ഡോസന്റെ മരണം എന്‍എച്ച്എസ്സിന്റെ ചികിത്സാ പിഴവാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 73 കാരിയായ അവര്‍ ഉദര സംബന്ധമായ അസുഖങ്ങളുടെ പേരിലാണ് ഹോസ്പിറ്റലില്‍ എത്തിയത്. റോയല്‍ ബ്ലാക്ക് ബേണ്‍ ഹോസ്പിറ്റലില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. 90 വയസ്സുള്ള ഒരു മനുഷ്യനുമായി ബന്ധപ്പെട്ട ഡിഎന്‍ ആര്‍ റിപ്പോര്‍ട്ട് പാറ്റ് ഡോസന്റേതായി തെറ്റിദ്ധരിക്കപ്പെട്ടതാണ് അവരുടെ മരണത്തിന് കാരണമായത്. മാരകമായ രോഗമോ മറ്റ് ഗുരുതരമായ ആരോഗ്യസ്ഥിതിയോ മൂലം ഹൃദയമോ ശ്വാസമോ നിലച്ചവര്‍ക്കാണ് ഡിഎന്‍ആര്‍ റിപ്പോര്‍ട്ട് കൊടുക്കുന്നത്. 90 വയസ്സുകാരന്റെ ഡിഎന്‍ആര്‍ റിപ്പോര്‍ട്ട് മാറി നല്‍കി ചികിത്സ

More »

ലണ്ടന്‍ മിനി മാരത്തോണില്‍ മൂന്നാം തവണയും മെഡല്‍ നേട്ടവുമായി മലയാളി സഹോദരിമാര്‍
ലണ്ടന്‍ : ലണ്ടന്‍ ടിസിഎസ് മിനി മാരത്തോണില്‍ തുടര്‍ച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കി മലയാളി സഹോദരിമാര്‍. ലണ്ടനിലെ ആന്‍ മേരി മല്‍പ്പാനും ക്രിസ്റ്റല്‍ മേരി മല്‍പ്പാനുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. ആയിരങ്ങള്‍ പങ്കെടുത്ത ഈ വര്‍ഷത്തെ ലണ്ടന്‍ മിനി മാരത്തോണിലെ മിന്നും താരങ്ങളാണ് ഈ സഹോദരിമാര്‍. സ്‌പോര്‍ട്‌സില്‍ തല്‍പരരായ ഇവരുടെ തുടര്‍ച്ചയായ മൂന്നാമത്തെ മാരാത്തോണ്‍ ആണിത്. ലണ്ടനിലെ മെയിന്‍ ലാന്‍ഡ് മാര്‍ക്കായ ലണ്ടന്‍ ഐ, ബിഗ്‌ബെന്‍, പാര്‍ലമെന്റ്, ബക്കിങ്ഹാം പാലസ് എന്നിവ സ്ഥിതി ചെയ്യുന്ന വെസ്റ്റ് മിനിസ്റ്ററിലാണ് എല്ലവര്‍ഷവും ഈ മാരത്തോണ്‍ നടക്കുന്നത്. ലണ്ടണിലെ ആദ്യകാല കുടിയേറ്റക്കാരായ ഇവരുടെ മാതാപിതാക്കള്‍ ആരോഗ്യ മേഖലയില്‍ ജീവനക്കാരായ ചാലക്കുടി സ്വദേശികളായ ഷീജോ മല്‍പ്പാനും, സിനി ഷീജോയും ആണ്. ഷീജോ മല്‍പ്പാന്‍ യുകെയിലെ ചാലക്കുടി നിവാസികളുടെ കൂട്ടായ്മയായ ചാലക്കുടി ചങ്ങാത്തം

More »

യുകെ വാടക വിപണിയില്‍ ഒരു വര്‍ഷത്തിനിടെ 9.2% റെക്കോര്‍ഡ് നിരക്ക് വര്‍ധന
യുകെ വാടക വിപണിയില്‍ കഴിഞ്ഞ 12 മാസത്തിനിടെ 9.2 ശതമാനത്തിന്റെ റെക്കോര്‍ഡ് നിരക്ക് വര്‍ധന. ഉണ്ടായതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ. 2015ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശതമാന വളര്‍ച്ചയാണ് ഇതെങ്കിലും റെന്റല്‍ ഇന്‍ഫ്‌ളേഷന്‍ കുറഞ്ഞു തുടങ്ങുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. വാടകക്കാര്‍ക്ക് നിരക്കുകള്‍ താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് ഉയര്‍ന്നതോടെയാണ് ഈ ഇടിവ് തുടങ്ങുന്നത്. സ്‌കോട്ട്‌ലണ്ടിലാണ് ഏറ്റവും പ്രധാനപ്പെട്ട വര്‍ധന നേരിട്ടത്. ശരാശരി 10.5% വര്‍ധന, അതായത് പ്രതിമാസം 947 പൗണ്ട് വീതമാണ് ഉയര്‍ന്നത്. ഇംഗ്ലണ്ടില്‍ ശരാശരി പ്രതിമാസ വാടകയില്‍ 9.1% വളര്‍ച്ച രേഖപ്പെടുത്തി 1285 പൗണ്ടിലേക്കും വര്‍ധിച്ചു. വെയില്‍സില്‍ റെന്റല്‍ വര്‍ധന 9 ശതമാനത്തിലാണ്, ഇതോടെ പ്രതിമാസം 727 പൗണ്ടെന്ന നിലയിലാണ് വാടകകള്‍. ഉയര്‍ന്ന വാടക തുടരുന്ന ലണ്ടനിലാണ് പ്രധാനപ്പെട്ട കുതിച്ചുചാട്ടം നേരിട്ടത്. കഴിഞ്ഞ വര്‍ഷം 11.2%

More »

ഫോണ്‍ ഉപയോഗം പിടിക്കാന്‍ എ ഐ സ്പീഡ് ക്യാമറ കൂടുതല്‍ റോഡുകളിലേക്ക്
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ കഴിയുന്ന എ ഐ സ്പീഡ് ക്യാമറ കൂടുതല്‍ റോഡുകളിലേക്ക്. ഇംഗ്ലണ്ടിലെ 10 പോലീസ് സേനകളാണ് ഇപ്പോള്‍ ഈ പുതിയ ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നാഷണല്‍ ഹൈവേസും വിവിധ പോലീസ് സേനകളും സംയുക്തമായിട്ടായിരിക്കും ഇത് സ്ഥാപിക്കുക. വാഹനമോടിക്കുന്നവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. റോഡ് ഉപയോഗിക്കുന്നവര്‍ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തുമെന്ന് ഉറപ്പാക്കാനും അപകടകരമായ വിധത്തിലുള്ള ഡ്രൈവിംഗ് തടയാനുമായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് തീരുമാനമെന്നും മാറ്റ് സ്റ്റേറ്റണ്‍ അറിയിച്ചു. 2021 മുതല്‍ ആയിരുന്നു ഇംഗ്ലണ്ടില്‍ ചിലയിടങ്ങളില്‍ ഈ ക്യാമറകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ദുര്‍ഹം, ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍, ഹംബര്‍സൈഡ്, സ്റ്റഫോര്‍ഡ്ഷയര്‍, വെസ്റ്റ് മേഴ്സിയ,

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions