യു.കെ.വാര്‍ത്തകള്‍

ഒരു ഭാഗത്ത് വാറ്റ് കൂട്ടിയും മറുഭാഗത്ത് വാറ്റ് കുറച്ചും ഫണ്ട് സ്വരൂപിക്കാന്‍ ചാന്‍സലര്‍
ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഏതാണ്ട് ആ വഴിക്കാണ് നീങ്ങുന്നത്. ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിച്ച് വരുമാനം കൂട്ടാതെ മാര്‍ഗല്ലാത്ത അവസ്ഥയില്‍ ജനരോഷം തണുപ്പിക്കാന്‍ ചില ഇളവുകള്‍ക്കും ശ്രമം. കുടുംബ ബജറ്റുകളില്‍ ചെറിയ ഇളവുകള്‍ അനുവദിക്കാനാണ് റീവ്‌സിന്റെ നീക്കം. ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായമായി എനര്‍ജി ബില്ലുകളിലെ വാറ്റ് കുറയ്ക്കാനാണ് റീവ്‌സിന്റെ പദ്ധതി. ജീവിതച്ചെലവ് പ്രതിസന്ധി മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുമ്പോള്‍ കൃത്യമായി ലക്ഷ്യമിട്ടുള്ള നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റീവ്‌സ് വ്യക്തമാക്കി. കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനൊപ്പം കണക്കുകള്‍ ബാലന്‍സ് ചെയ്ത് നിര്‍ത്താനുള്ള യത്‌നത്തിലാണ് അവര്‍. നിലവില്‍ ഇന്ധന ബില്ലുകളില്‍ അഞ്ച് ശതമാനമാണ് വാറ്റ്. ഇത് ഒഴിവാക്കുന്നത് കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 86 പൗണ്ട് ലാഭം നല്‍കും. ഇത്

More »

യുകെയില്‍ ഫ്ലൂ, കോവിഡ് എന്നിവക്ക് കാരണമാകുന്ന വൈറസുകള്‍ അതിവേഗം വ്യാപിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍
ശൈത്യകാലത്തിനു മുന്നോടിയായി ബ്രിട്ടീഷ് ജനതയുടെ ആരോഗ്യത്തിനു ഭീഷണിയായി രാജ്യത്തു ഫ്ലൂ, കോവിഡ് എന്നിവക്ക് കാരണമാകുന്ന വൈറസുകള്‍ അതിവേഗം വ്യാപിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ആശുപത്രി രേഖകളെ അടിസ്ഥാനമാക്കി യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയാണ് (യു കെ എച്ച് എസ് എ) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 18 വരെയുള്ള ഒരു മാസക്കാലത്തിനിടെ ഇംഗ്ലണ്ടില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശനം തേടുന്നവരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഫ്ലൂവിന്റെ ഏറ്റവും അപകടകാരിയായ വകഭേദമായ ഇന്‍ഫ്‌ലുവന്‍സ എ അതിന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. ഈ വര്‍ഷത്തെ വാക്സിനേഷന്‍ പദ്ധതി ആരംഭിക്കുന്നതിനും മുന്‍പായാണ് കോവിഡും ഫ്ലൂവും അതിവേഗം വ്യാപിക്കാന്‍ ആരംഭിച്ചതെന്നതും ആശങ്കയുയര്‍ത്തുന്നുണ്ട്. ഈ വര്‍ഷം, ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ ശക്തിപ്രാപിക്കും

More »

ലണ്ടനിലെ ദീപാവലി ആഘോഷം നേരത്തെ; ചിത്രങ്ങള്‍ പങ്കുവച്ച് മേയര്‍ സാദിഖ് ഖാന്‍
ഇന്ത്യന്‍ ജനത ദീപാവലി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. എന്നാല്‍ ലണ്ടനിലടക്കം യുകെയില്‍ ദീപാവലി ആഘോഷം നടന്നു കഴിഞ്ഞു. ഇപ്പോഴിതാ ലണ്ടനില്‍ നിന്നുള്ള ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് മേയര്‍ സാദിഖ് ഖാന്‍. ഒക്ടോബര്‍ 12-ന് ലണ്ടനിലെ പ്രമുഖ ദീപാവലി ആഘോഷപരിപാടിയായ സ്‌ക്വയര്‍ 2025-ല്‍ പങ്കെടുക്കാനായി ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ ആളുകള്‍ ഒത്തുകൂടിയതിന്റെ ചിത്രങ്ങളാണ് അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കിട്ടത്. ആഘോഷം സംഘടിപ്പിക്കുന്നതിന്റെ അഭിമാനവും ആളുകളോടുള്ള നന്ദിയും അദ്ദേഹം പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തു. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഇത് ആഘോഷിക്കുന്നതിനായി ലണ്ടനില്‍ നൃത്തവും സംഗീതവും ഭക്ഷണവുമെല്ലാം ഉള്‍പ്പെടുത്തിയുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്. പരമ്പരാഗത ദക്ഷിണേഷ്യന്‍ വസ്ത്രങ്ങള്‍ ധരിച്ച് 200 നര്‍ത്തകര്‍ അവതരിപ്പിച്ച ഉജ്ജ്വല പ്രകടനത്തോടെയാണ് ആഘോഷങ്ങള്‍

More »

യുകെ കുടിയേറ്റം ഒട്ടും എളുപ്പമാകില്ല; പോസ്റ്റ് സ്റ്റഡി വിസ കാലയളവ് ഒന്നര വര്‍ഷം മാത്രമാകുന്നു
വിദേശ കുടിയേറ്റം കുറയ്ക്കാന്‍ യുകെ കൊണ്ടുവരുന്നത് കര്‍ശന നയങ്ങള്‍. 2026 ജനുവരി എട്ടിന് പുതിയ കുടിയേറ്റ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ പോസ്റ്റ് സ്റ്റഡി വിസയുടെ കാലാവധി ഒന്നര വര്‍ഷമായി കുറയ്ക്കും. ഇമിഗ്രേഷന്‍ സ്‌കില്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നതും കുടിയേറ്റം ലക്ഷ്യമിടുന്നവര്‍ക്കു കനത്ത തിരിച്ചടിയാണ്. ഇംഗ്ലീഷ് ഭാഷാ യോഗ്യത നിര്‍ബന്ധമാക്കികൊണ്ടുള്ള നിയമം ചൊവ്വാഴ്ചയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അതിനു പിന്നാലെയാണ് പോസ്റ്റ് സ്റ്റഡി വിസയുടെ കാലാവധി കുറയ്ക്കുന്നത്. നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ അപേക്ഷിക്കുന്ന കുടിയേറ്റക്കാര്‍ ഇനി മുതല്‍ എ ലെവലിന് തുല്യമായ ഇംഗ്ലീഷ് നിലവാരം തെളിയിക്കണം. ഇതിനായി ഹോം ഓഫീസിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഇംഗ്ലീഷ് ഭാഷാ പരീക്ഷ ഉയര്‍ന്ന നിലയില്‍ പാസാകണം. വിസ അപേക്ഷാ പ്രക്രിയയുടെ ഭാഗമായി ഇതിന്റെ ഫലങ്ങള്‍ പരിശോധിക്കും. വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍

More »

ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണം; ഉടനടി ഇടപെടണമെന്ന് നഴ്സിംഗ് യൂണിയന്‍
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും നേരെയുള്ള യുദ്ധ കുറ്റകൃത്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രോസിക്യൂഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു മുതിര്‍ന്ന നഴ്സുമാരും മെഡിക്കല്‍ രംഗത്തെ പ്രമുഖരും കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയില്‍, സംഘര്‍ഷങ്ങളില്‍ മരണമടയുന്ന ഹെല്‍ത്ത് വര്‍ക്കര്‍മാരുടെ എണ്ണം അഞ്ചിരട്ടിയായി എന്ന് ചൂണ്ടിക്കാണിച്ച റോയല്‍ കോളേജ് ഓഫ് നഴ്സിംഗും (ആര്‍ സി എന്‍), ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും (ബി എം എ) ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ എടുക്കുന്നതിന് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ടിന് (ഐ സി സി) പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 2016ല്‍ വിവിധ സംഘര്‍ഷങ്ങളിലായി 175 ആരോഗ്യ പ്രവര്‍ത്തകര്‍ മരണമടഞ്ഞപ്പോള്‍, 2024 ല്‍ അത് 932 ആയി വര്‍ദ്ധിച്ചു എന്ന് ആര്‍ സി എന്നിന്റെ ഇന്റര്‍നാഷണല്‍ നഴ്സിംഗ് അക്കാദമിയുടെ

More »

യുകെയില്‍ കുട്ടികളെ ലക്ഷ്യമിട്ടു മിഠായി ബ്രാന്‍ഡുകളെ അനുകരിച്ച് നിക്കോട്ടിന്‍ ഉല്‍പന്നങ്ങള്‍; ജാഗ്രതൈ!
യുകെയില്‍ കുട്ടികളെ ലക്ഷ്യമിട്ടു മിഠായി ബ്രാന്‍ഡുകളെ അനുകരിച്ച് നിക്കോട്ടിന്‍ ഉല്‍പന്നങ്ങള്‍ വില്‍പ്പനയ്ക്കുണ്ടെന്ന് രഹസ്യ അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടികളുടെ പ്രിയപ്പെട്ട മിഠായി ബ്രാന്‍ഡുകളെ അനുകരിച്ച് ആണ് നിക്കോട്ടിന്‍ കലര്‍ന്ന ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ഗ്ലാസ്ഗോയിലെ ഒരു കടയില്‍ നിന്ന് വാങ്ങിയ ഓറഞ്ച് മില്ല്യണ്‍സ് എന്ന് നാമകരണം ചെയ്തിരുന്ന ഒരു പൗച്ച് വാങ്ങിയപ്പോള്‍ അതില്‍ 100 മില്ലിഗ്രാം നിക്കോട്ടിന്‍ ഉണ്ടെന്ന് വില്‍പനക്കാരന്‍ വെളിപ്പെടുത്തിയതാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയാക്കിയത്. പരിശോധനയില്‍ 17 മില്ലിഗ്രാം നിക്കോട്ടിന്‍ മാത്രമാണുണ്ടായിരുന്നത് എങ്കിലും അത് ‘എക്‌സ്‌ട്രാ സ്ട്രോംഗ്’ വിഭാഗത്തില്‍ പെടുന്നതാണ്. ഈ ഉല്‍പന്നങ്ങള്‍ കുട്ടികളില്‍ ആകര്‍ഷണം ഉളവാക്കുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും, പാക്കേജിംഗ് സ്വീറ്റ്സ്

More »

ആലുവ സ്വദേശി സ്കോട്‌ലന്‍ഡിന്റെ പ്രതിനിധിയായി തായ്പേയിലേക്ക്
ലോകത്തെ ഏറ്റവും വലിയ സാമൂഹിക സംരംഭ നേതാക്കളുടെ വേദിയായ സോഷ്യല്‍ എന്റര്‍പ്രൈസ് വേള്‍ഡ് ഫോറം 2025 (SEWF25) ഒക്ടോബറില്‍ തായ്വാനിലെ തായ്പേയില്‍ നടക്കാനിരിക്കുകയാണ്. അതില്‍ സ്കോട്‌ലന്‍ഡിനെ പ്രതിനിധീകരിക്കാന്‍ തിരഞ്ഞെടുത്ത 11 പേരില്‍ ഒരാളായി എറണാകുളം ആലുവ സ്വദേശിയായ സമുറത്ത് ജാബിര്‍ അംഗീകാരം നേടി. സ്‌കോട്ടിഷ് സര്‍ക്കാരിന്റെ ധനസഹായത്തോടെ നല്‍കുന്ന ബര്‍സറി ലഭിച്ച അപൂര്‍വനേട്ടത്തിന് അര്‍ഹനായ മലയാളിയാണ് സമുറത്ത്. 2022-ല്‍ ഉപരിപഠനത്തിനായി യുകെയിലെത്തിയ സമുറത്ത്, യൂണിവേഴ്‌സിറ്റി ഓഫ് ലാങ്കാഷറില്‍ നിന്ന് ഇന്റര്‍കള്‍ച്ചറല്‍ ബിസിനസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടി. നിലവില്‍ സ്കോട്‌ലന്‍ഡിലെ കാംബെല്‍ടൗണില്‍ താമസിക്കുന്ന സമുറത്ത്, ഇന്‍സ്പിര്‍ ആല്‍ബയുടെ സംരംഭമായ റൂറല്‍ സോഷ്യല്‍ എന്റര്‍പ്രൈസ് ഹബ്ബിന്റെ (Rural SE Hub) ഡിജിറ്റല്‍ കോഓര്‍ഡിനേറ്ററാണ്. 600-ല്‍ അധികം അംഗങ്ങളുള്ള ഹബ്ബിന്റെ വെബ്‌സൈറ്റ് കൈകാര്യം

More »

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ റിഫോം യുകെ തൂത്തുവാരും; ടോറികള്‍ 7 സിറ്റില്‍ ഒതുങ്ങും!
റിഫോം യുകെയ്ക്കും നിഗല്‍ ഫരാഗിനും അനുകൂലമായി ബ്രിട്ടീഷ് രാഷ്ട്രീയം രൂപപ്പെടുന്നതായി മെഗാ സര്‍വ്വെ. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ റിഫോം യുകെ തൂത്തുവാരും. ടോറികളെ കേവലം 7 എംപിമാരിലേക്ക് ഒതുക്കുന്ന ഫരാഗിന് വന്‍ ഭൂരിപക്ഷമാണ് വോട്ടര്‍മാര്‍ സമ്മാനിക്കുകയെന്നാണ് വ്യക്തമാകുന്നത്. റിഫോം യുകെ 445 സീറ്റുകള്‍ വിജയിക്കാനുള്ള സാധ്യതയിലേക്കാണ് സര്‍വ്വെ വിരല്‍ ചൂണ്ടുന്നത്. നാളെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ ലേബര്‍ കേവലം 73 എംപിമാരിലേക്ക് ചുരുങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ ഫരാഗ് വിജയിക്കുമെന്ന സ്ഥിതി വന്നാല്‍ വോട്ടര്‍മാര്‍ വോട്ട് മറിച്ച് കുത്താമെന്നും സര്‍വ്വെ പറയുന്നു. 20 ശതമാനത്തോളം ലേബര്‍ വോട്ടര്‍മാരാണ് റിഫോമിനെ തടയാന്‍ ടോറികള്‍ക്ക് പിന്തുണ നല്‍കുമെന്ന് അഭിപ്രായപ്പെട്ടത്. പിഎല്‍എംആറും, ഇലക്ടറല്‍ കാല്‍ക്കുലസും ചേര്‍ന്ന് നടത്തിയ എംആര്‍പി പോള്‍ ഫലമാണ്

More »

വെയില്‍സില്‍ നഴ്‌സിംഗ് ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് മുഖേന സൗജന്യ റിക്രൂട്ട്‌മെന്റ്
തിരുവനന്തപുരം : യുകെ വെയില്‍സിലെ എന്‍.എച്ച്.എസ് സ്ഥാപനങ്ങളില്‍ രജിസ്‌ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്‌സസ് (RMNs) തസ്തികയില്‍ ഒഴിവുകള്‍. നിയമനം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് മുഖേനയാണ്. ബി.എസ്.സി നഴ്‌സിങ് അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയുള്ളവരും, ഐ.ഇ.എല്‍.ടി.എസ്/ഒ.ഇ.ടി യുകെ സ്‌കോര്‍ ഉള്ളവരും, മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ CBT (Computer Based Test) പൂര്‍ത്തിയാക്കിയവരും അപേക്ഷിക്കാം. മാനസികാരോഗ്യ മേഖലയില്‍ നിലവില്‍ ജോലി ചെയ്യുന്നവരും, അപേക്ഷ സമയത്ത് കുറഞ്ഞത് 12 മാസത്തെ പ്രവൃത്തി പരിചയമുള്ളവരും അര്‍ഹരാണ്. എല്ലാ രേഖകള്‍ക്കും 2026 മാര്‍ച്ച് അവസാനം വരെ സാധുത ഉണ്ടായിരിക്കണം. അപേക്ഷകള്‍ 2025 ഒക്ടോബര്‍ 22-നകം uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ബയോഡാറ്റ, IELTS/OET സ്‌കോര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് പകര്‍പ്പ് എന്നിവ ഉള്‍പ്പെടുത്തണം. റിക്രൂട്ട്‌മെന്റ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions