വ്യാജ സ്റ്റാമ്പ് വിവാദം; പിഴ 5 പൗണ്ട്, അന്വേഷണത്തിന് സമ്മതിച്ച് റോയല്‍ മെയില്‍
റോയല്‍ മെയില്‍ വീണ്ടും വിവാദത്തില്‍. ഒറിജിനലെന്ന് കരുതി ജനം ഉപയോഗിക്കുന്ന ബാര്‍കോഡ് സ്റ്റാമ്പുകള്‍ വ്യാജമാണെന്ന് അവകാശപ്പെട്ട് ഫൈന്‍ അടിച്ചാണ് റോയല്‍ മെയില്‍ വിവാദത്തില്‍പെട്ടിരിക്കുന്നത്.
വ്യാജ സ്റ്റാമ്പാണെന്ന് അവകാശപ്പെട്ടാണ് നൂറുകണക്കിന് ബ്രിട്ടീഷുകാരില്‍ നിന്നും തെറ്റായി ഫൈന്‍ ഈടാക്കിയത്. സംഭവം വിവാദമായി മാറിയതടെ വിഷയം അന്വേഷിക്കാന്‍ റോയല്‍ മെയില്‍
More »
യുകെയില്‍ എനര്‍ജി ബില്ലുകളില്‍ രണ്ടു വര്‍ഷത്തെ കുറവ്; പക്ഷേ...
യുകെയില്‍ എനര്‍ജി ബില്ലുകളില്‍ രണ്ടു വര്‍ഷത്തെ കുറവ് വന്നു. നിലവില്‍ സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എനര്‍ജി ബില്ലുകള്‍ എന്നത് ജീവിത ചിലവ് വര്‍ദ്ധനവ് മൂലം നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് തെല്ല് ആശ്വാസം പകരുന്നതായി. എന്നാല്‍ മറ്റ് മിക്ക മേഖലകളിലും ചിലവ് കുതിച്ചുയരുന്നതു മൂലം എനര്‍ജി ബില്ലുകളിലെ കുറവ് ജനങ്ങള്‍ക്ക് കാര്യമായി ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധര്‍
More »
എന്‍എച്ച്എസ് എ& ഇയിലെ കാത്തിരിപ്പ്; ആഴ്ച തോറും മരിക്കുന്നത് 250 പേര്‍!
എന്‍എച്ച്എസ് ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ കിട്ടാനുള്ള കാത്തിരിപ്പില്‍ മരിക്കുന്നത് ആഴ്ച തോറും 250 പേരെന്ന് റിപ്പോര്‍ട്ട് . റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിനാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്തുവിട്ടത്. എ ആന്‍ഡ് ഇയിലെ കാത്തിരിപ്പിനെ 72 രോഗികളില്‍ ഒരാള്‍ വീതം മരണപ്പെടുന്നുവെന്നാണ് റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ വ്യക്തമാക്കുന്നത്.
എട്ടു മുതല്‍ 12
More »
പ്രസവശേഷം ആദ്യ കുഞ്ഞു മരിച്ചു, 22 ദിവസത്തിന് ശേഷം അടുത്ത കുഞ്ഞിന് ജന്മം നല്‍കി അമ്മ
വിവിധ ആശുപത്രികളില്‍ 22 ദിവസത്തെ വ്യത്യാസത്തില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി. യുകെയിലാണ് സംഭവം. ആദ്യ കുഞ്ഞിന് ജന്മം നല്‍കി 22 ദിവസം കഴിഞ്ഞാണ് അടുത്ത കുഞ്ഞിന് യുവതി ജന്മം നല്‍കുന്നത്. നിര്‍ഭാഗ്യവശാല്‍ ആദ്യ കുഞ്ഞ് മരിച്ചെങ്കിലും ഡോക്ടര്‍മാരെ തന്നെ അമ്പരപ്പിച്ച് അടുത്ത കുഞ്ഞ് ജനിക്കുകയായിരുന്നു. കേലി ഡോയല്‍ എന്ന സ്ത്രീയാണ് അദ്ഭുതകരമായി കുഞ്ഞിന് ജന്മം നല്‍കിയത്.
More »
ടാപ്പ് വെള്ളത്തില്‍ വരെ ജീവിക്കാവുന്ന അമീബ നീഗ്ലേരിയ ഫൗലേരി ആശങ്കയാകുന്നു
നദികളിലും കുളങ്ങളിലും മാത്രമല്ല ടാപ്പ് വെള്ളത്തില്‍ വരെ ജീവിക്കാന്‍ കഴിയുന്ന മാരക അമീബ നീഗ്ലേരിയ ഫൗലേരി ആശങ്കയാകുന്നു. മസ്തിഷ്‌കം കാര്‍ന്നുതിന്നുന്ന നീഗ്ലേരിയ ഫൗലേരി എന്ന അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ 99 ശതമാനനവും മരണം ഉറപ്പാണ്. മൂക്കിലൂടെയാണ് സാധാരണ ഇവ ശരീരത്തില്‍ പ്രവേശിക്കുക.
തലവേദന ,പനി ,ഛര്‍ദ്ദി എന്നീ ലക്ഷണത്തോടെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ തുടക്കമാകുന്നത്.
More »
രണ്ടു വയസുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ 15 മണിക്കൂര്‍ സൗജന്യ ശിശു സംരക്ഷണം നിലവില്‍
യുകെയില്‍ രണ്ടു വയസ്സുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ 15 മണിക്കൂര്‍ സൗജന്യ ശിശു സംരക്ഷണം നിലവില്‍ വരും. ഭര്‍ത്താവും ഭാര്യയും ജോലിക്ക് പോകുന്ന ഒട്ടേറെ മലയാളികള്‍ക്ക് അനുഗ്രഹപ്രദമായ പദ്ധതിയാണ് ഇത് . പദ്ധതി നടപ്പില്‍ വരുന്നതോടെ കൂടുതല്‍ മാതാപിതാക്കളെ ജോലിയില്‍ തിരികെയെത്തിക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജോലിയ്ക്കു പോകുന്ന മലയാളി ദമ്പതികള്‍ക്ക്
More »