യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ പൊള്ളുന്ന വീടുവില: ലെസ്റ്റര്‍, ബ്രാഡ്ഫോര്‍ഡ് എന്നിവിടങ്ങളിലേയ്ക്ക് കുടിയേറ്റം കുതിച്ചു
വീടുകളുടെ വില കുത്തനെ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ആളുകള്‍ ലണ്ടന്‍ നഗരം ഒഴിവാക്കി മറ്റ് ചെറുനഗരങ്ങളിലേക്ക് ചേക്കേറുന്നു. ലണ്ടന്‍ ഉപേക്ഷിച്ച് ആയിരങ്ങളാണ് ലെസ്റ്റര്‍, ഗ്ലാസ്ഗോ, ഷെഫീല്‍ഡ്, ബ്രാഡ്ഫോര്‍ഡ് തുടങ്ങിയ നഗരങ്ങളിലേക്ക് കുടിയേറുന്നത്. കഴിഞ്ഞ 90 ദിവസത്തിനിടയില്‍ ഗ്ലാസ്ഗോയില്‍ വീട് വില്‍ക്കാന്‍ ഉണ്ടോ എന്നറിയാനായി 75,000 സേര്‍ച്ചുകളാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍

More »

അടുത്ത തെരഞ്ഞെടുപ്പില്‍ ടോറി പാര്‍ട്ടിക്ക് ചരിത്രത്തിലെ ഏറ്റവും നാണം കെട്ട തോല്‍വിയെന്ന് റിപ്പോര്‍ട്ട്
അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ റിഷി സുനകിന്റെ ടോറി പാര്‍ട്ടിയെ കാത്തിരിക്കുന്നത് നാണം കെട്ട തോല്‍വിയെന്ന് പുതിയ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. 15,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വ്വേയില്‍ പറയുന്നത്, ഭരണകക്ഷി വരുന്ന തെരഞ്ഞെടുപ്പില്‍ 98 സീറ്റുകളില്‍ ഒതുങ്ങും എന്നാണ്. അതേസമയം അട്ടിമറി വിജയം നേടുന്ന ലേബര്‍ പാര്‍ട്ടി 468 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. സണ്‍ഡേ

More »

ബലാത്സംഗ കേസില്‍ പ്രതിയായ ഡിയുപി നേതാവ് ജെഫ്രി ഡൊണാള്‍ഡ്‌സണ്‍ രാജിവച്ചു
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സര്‍ ജെഫ്രി ഡൊണാള്‍ഡ്‌സണ്‍ രാജിവച്ചു. ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കുകയും മറ്റു ചില ലൈംഗീക അതിക്രമ കേസുകളില്‍ ആരോപണ വിധേയനാകുകയും ചെയ്ത സാഹചര്യത്തിലാണ് ഡൊണാള്‍ഡ്‌സണിന്റെ രാജി. ഇതിനു കൂട്ടുനിന്ന മറ്റൊരു സ്ത്രീയേയും പൊലീസ് പ്രതി

More »

ഏപ്രിലില്‍ ഫോണ്‍, ബ്രോഡ്ബാന്‍ഡ്, വാട്ടര്‍ ബില്ലുകള്‍ കനക്കും
ഏപ്രില്‍ മുതല്‍ ജനജീവിതത്തെ ദുരിതത്തിലാക്കാന്‍ അവശ്യ സേവനങ്ങളുടെ നിരക്ക് വര്‍ധന. ഇന്‍ഷുറന്‍സ് കുറച്ചതും ഊര്‍ജ്ജ ബില്ലിലെ കുറവും നേരിയ ആശ്വാസമാകുമ്പോള്‍ ഏപ്രില്‍ മുതല്‍ ഫോണ്‍, ബ്രോഡ്ബാന്‍ഡ് വാട്ടര്‍ ബില്ലുകളിലെ വര്‍ധന തിരിച്ചടിയാകും. ഫോണ്‍ബ്രാഡ്ബാന്‍ഡ് ബില്ലുകളില്‍ ഏപ്രില്‍ മുതല്‍ 8.8 ശതമാനം വിലകയറ്റമാണ് ഉണ്ടാകുക. വാട്ടര്‍ ബില്ലുകളിലും വന്‍വര്‍ദ്ധന ഉണ്ടാകും. വാട്ടര്‍

More »

ഹീത്രൂവില്‍ ബോര്‍ഡര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഏപ്രില്‍ 11 മുതല്‍ നാല് ദിവസത്തേക്ക് പണിമുടക്കുന്നു
ജനത്തെ വലച്ചു ഹീത്രൂ വിമാനത്താവളത്തിലെ 600 ഓളം വരുന്ന ബോര്‍ഡര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഏപ്രില്‍ 11 മുതല്‍ നാല് ദിവസത്തേക്ക് പണിമുടക്കുന്നു. ദിവസങ്ങള്‍ നീണ്ട പണിമുടക്കിനെ കുറിച്ച് പി സി എസ് യൂണിയന്‍ വിവരങ്ങള്‍ പങ്കുവച്ചു. ഹീത്രൂ വിമാനത്താവളത്തിലെ മൈഗ്രേഷന്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങളും അതുപോലെ പാസ്സ്‌പോര്‍ട്ട് പരിശോധനകളും നടത്തുന്ന ഉദ്യോഗസ്ഥരാണ്

More »

മഞ്ഞുമായി 'നെല്‍സണ്‍' കൊടുങ്കാറ്റ് യുകെയില്‍; വിശുദ്ധവാരം തണുപ്പില്‍!
വിശുദ്ധവാരം മഞ്ഞിലും തണുപ്പിലും മൂടുവാന്‍ 'നെല്‍സണ്‍' കൊടുങ്കാറ്റ് യുകെയില്‍. ഡിവോണില്‍ തുടങ്ങിയ നെല്‍സണ്‍ കൊടുങ്കാറ്റ് വരും ദിവസങ്ങളില്‍ കാലാവസ്ഥ രൂക്ഷമാക്കുമെന്നാണ് റിപ്പോര്‍ട്ട്. വെയില്‍സില്‍ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ സൗത്ത് തീരങ്ങളില്‍ 70 മൈല്‍ വരെ വേഗത്തിലുള്ള കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാത്രി മുതല്‍

More »

ഏപ്രില്‍ 1 മുതല്‍ യുകെയില്‍ അടിസ്ഥാന വേതനം 11.44 പൗണ്ടായി ഉയരും
ലണ്ടന്‍ : വിശുദ്ധ വാരത്തിനുശേഷം യുകെയിലെ ജോലിക്കാരെ കാത്തിരിക്കുന്നത് വേതന വര്‍ധനവ്. ഏപ്രില്‍ 1 മുതല്‍ യുകെയിലെ അടിസ്ഥാന വേതനം 11.44 പൗണ്ടായി ഉയരും. നിലവിലെ അടിസ്ഥാന വേതനം 10.42 പൗണ്ടാണ്. കുറഞ്ഞ വരുമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വേതനം ഇതോടെ വര്‍ധിക്കും. വിജയകരമായ സാമ്പത്തിക നയമാണിതെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍.1999 ല്‍ പ്രധാനമന്ത്രിയായിരുന്ന ടോണി

More »

എന്‍എച്ച്എസ് സേവനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അതൃപ്തി; തിരിച്ചടിയാവുക ഭരണകക്ഷിയ്ക്ക്
എന്‍എച്ച്എസ് സേവനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കടുത്ത അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകള്‍. കാത്തിരിപ്പ് പട്ടിക ഹിമാലയം പോലെ ഉയര്‍ന്നതും ഫണ്ടിന്റെ അപര്യാപ്തതയും ജീവനക്കാരുടെ കുറവും പ്രതിസന്ധി രൂക്ഷമാക്കി. 1948 ജൂലൈ 5-ാം തീയതി എന്‍എച്ച്എസ് ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും മോശം പൊതുജനാഭിപ്രായം ആണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍എച്ച്എസ്

More »

യൂറോപ്പില്‍ വ്യാപകമായി വിമാന സര്‍വീസുകളുടെ ജിപിഎസ് സംവിധാനം തകരാറിലായി
യൂറോപ്പില്‍ വ്യാപകമായി വിമാന സര്‍വീസുകളുടെ ജിപിഎസ് സംവിധാനം തകരാറിലായത് പ്രതിസന്ധി സൃഷ്ടിച്ചു. 1600 - ലധികം വിമാന സര്‍വീസുകളുടെ ജിപിഎസ് സംവിധാനം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ആകാശയാത്രയില്‍ അപകടത്തിന് കാരണമാകുന്ന കനത്ത സുരക്ഷാ വീഴ്ചയായാണ് ഇത് കണക്കാക്കുന്നത്. ജിപിഎസ് തകരാറുകള്‍ വ്യോമയാന മേഖലയ്ക്ക് മൊത്തത്തില്‍ ഭീഷണിയാകുമെന്ന ആശങ്കയും ശക്തമാണ്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions