യു.കെ.വാര്‍ത്തകള്‍

കെയ്റ്റിന്റെ വീഡിയോ ലണ്ടന്‍ ക്ലിനിക്കിലെ ചികിത്സ വിവരം ചോരുമെന്ന ഘട്ടത്തില്‍
ലണ്ടന്‍ ക്ലിനിക്കിലെ തന്റെ ചികിത്സയെ കുറിച്ച് ജീവനക്കാര്‍ പരിശോധിച്ചെന്ന് വ്യക്തമായതിന് പിന്നാലെയാണ് കാന്‍സര്‍ ബാധിതയാണെന്ന് സ്ഥിരീകരിച്ചു കെയ്റ്റ് മിഡില്‍ടണിന്റെ വീഡിയോ പുറത്തുവന്നത്. ചാള്‍സ് രാജാവിന് കാന്‍സര്‍ ബാധയാണെന്ന് സ്ഥിരീകരിച്ചതിന് ഒരു മാസം മുന്‍പ് മാത്രമായിരുന്നു കെയ്റ്റ് മിഡില്‍ടണിന്റെ സര്‍ജറി നടന്നത്. ലണ്ടന്‍ ക്ലിനിക്കില്‍ സുപ്രധാന അബ്‌ഡോമിനല്‍

More »

ന്യുകാസിലിലെ 49 കാരിക്ക് കാന്‍സറിനെതിരെ ഇഞ്ചക്ഷന്‍ വഴി വാക്സിന്‍ നല്‍കി
കാന്‍സര്‍ ചികിത്സ രംഗത്ത് നാഴികല്ലായ മാറ്റം സൃഷ്ടിച്ച് ഇഞ്ചക്ഷന്‍ വഴി വാക്സിന്‍. ന്യു കാസിലിലെ ക്ലെയര്‍ മെക്ഹഗ് എന്ന 49 കാരിയാണ് ലോകത്തില്‍ ആദ്യമായി ഈ പുതിയ ചികിത്സ ഏറ്റുവാങ്ങി ചരിത്രത്തിന്റെ ഭാഗമായത്. കഴുത്തില്‍ വീക്കവും അതുപോലെ ശ്വസോച്ഛ്വാസത്തിന് ബുദ്ധിമുട്ടും നേരിട്ടപ്പോള്‍ നടത്തിയ പരിശോധനയില്‍ 2021- ല്‍ ആയിരുന്നു ഇവര്‍ക്ക് ശ്വാസകോശത്തില്‍ കാന്‍സര്‍ ആണെന്ന്

More »

എന്‍എച്ച് എസ് നഴ്‌സുമാരില്‍ പത്തില്‍ ആറ് പേരും കടക്കെണിയില്‍
വിലക്കയറ്റത്തിന്റെ കാലത്തു നാമമാത്രമായ വേതന വര്‍ദ്ധനവ് ലഭിച്ച എന്‍എച്ച് എസ് നഴ്‌സുമാരില്‍ ഭൂരിഭാഗവും കടന്നുപോകുന്നത് കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ. കുതിച്ചുയര്‍ന്ന ജീവിത ചിലവിനെ പ്രതിരോധിക്കാന്‍ പലര്‍ക്കും ക്രെഡിറ്റ് കാര്‍ഡിനെയോ ഇതുവരെയുള്ള സമ്പാദ്യങ്ങളെയോ ആശ്രയിക്കേണ്ടതായി വന്നതായാണ് റിപ്പോര്‍ട്ടുകള്‍ . 10 എന്‍എച്ച് എസ് നഴ്‌സ്‌ മാരില്‍ 6 പേരും സാമ്പത്തിക

More »

ചാള്‍സ് രാജാവിന് പിന്നാലെ കെയ്റ്റ് രാജകുമാരിയും കാന്‍സര്‍ ചികിത്സയില്‍
അഭ്യൂഹങ്ങള്‍ക്ക് വിരാമം. ചാള്‍സ് മൂന്നാമന്‍ രാജാവിനു പിന്നാലെ വെയില്‍സിന്റെ രാജകുമാരി കെയ്റ്റും കാന്‍സര്‍ ചികിത്സയില്‍ . തനിക്ക് കാന്‍സര്‍ രോഗമാണെന്നും രോഗത്തെ ചെറുക്കാനുള്ള കീമോതെറാപ്പി ചികില്‍സ ആരംഭിച്ചതായും വിഡിയോ സന്ദേശത്തിലൂടെ കെയ്റ്റ് തന്നെയാണ് ലോകത്തോടു തുറന്നു പറഞ്ഞത്. എന്നാല്‍ ഏതു തരം കാന്‍സറാണെന്ന് കെന്‍സിങ്ടണ്‍ പാലസ് വ്യക്തമാക്കുന്നില്ല. ഇതോടെ

More »

കുടിയേറ്റക്കാരെ കയറ്റി അയക്കാനുള്ള റുവാന്‍ഡ ബില്ലിനെ വീഴ്ത്തി ഹൗസ് ഓഫ് ലോര്‍ഡ്‌സ്
യുകെ മൈഗ്രേഷന്‍ എമര്‍ജന്‍സിയില്‍ പ്രവേശിച്ചതായി സമ്മതിച്ച് ഡൗണിംഗ് സ്ട്രീറ്റ്. ഈസ്റ്ററിന് മുന്‍പ് റുവാന്‍ഡ നാടുകടത്തല്‍ വിമാനങ്ങള്‍ നിയമമാക്കാനുള്ള ബില്‍ നടപ്പിലാവില്ല. നിയമനിര്‍മ്മാണത്തിന് തിരിച്ചടിയായി ഹൗസ് ഓഫ് ലോര്‍ഡ്സ് ബില്ലിനെ പരാജയപ്പെടുത്തിയതോടെയാണ് അനിശ്ചിതാവസ്ഥ ഉണ്ടായത്. നവംബറില്‍ അവതരിപ്പിച്ച സേഫ്റ്റി ഓഫ് റുവാന്‍ഡ ബില്‍ എത്രയും വേഗം

More »

ഈസ്റ്റര്‍ സമയങ്ങളില്‍ പല ഭാഗങ്ങളിലും മഴയോ മഞ്ഞുവീഴ്ച്ചയോ പ്രവചിച്ച് മെറ്റ് ഓഫീസ്
ചൂടേറിയ ദിവസങ്ങള്‍ മാറി ഇനി മഴയുടെ കാലം. വരുന്ന ഈസ്റ്റര്‍ വാരാന്ത്യം മഴയിലും മഞ്ഞിലും ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബുധനാഴ്ച ഇംഗ്ലണ്ടിലെ ചിലയിടങ്ങളില്‍ അന്തരീക്ഷ താപനില 18 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. ഇതില്‍ നിന്നും മാറ്റമുള്ള കാലാവസ്ഥയാണ് വരാനിരിക്കുന്നത്. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 1 വരെയുള്ള വാരാന്ത്യം

More »

ഓണ്‍ലൈന്‍ നഗ്നതാ പ്രദര്‍ശനകേസ്: ഇംഗ്ലണ്ടില്‍ ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തിക്ക് 66 ആഴ്ച തടവ്
സൈബര്‍ ഫ്ലാഷിങ് (ഓണ്‍ലൈന്‍ നഗ്നതാ പ്രദര്‍ശനം) കുറ്റത്തിന് ഇംഗ്ലണ്ടില്‍ ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തിക്ക് 66 ആഴ്ച തടവ്. ജനുവരി 31 ന് ഇംഗ്ലണ്ടിലും വെയില്‍സിലും സൈബര്‍ ഫ്ലാഷിങ് കുറ്റമായതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ സുരക്ഷ നിയമപ്രകാരം നിക്കോളാസ് ഹോക്സ് (39) എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. എസെക്‌സിലെ ബാസില്‍ഡണില്‍ നിന്നുള്ള പ്രതി ഫെബ്രുവരി 9 ന് 15 വയസ്സുള്ള പെണ്‍കുട്ടിക്കും 60 വയസ്സുള്ള

More »

പണപ്പെരുപ്പം കുറഞ്ഞിട്ടും തുടര്‍ച്ചയായി അഞ്ചാം തവണയും പലിശ നിരക്ക് കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
പണപ്പെരുപ്പം രണ്ട് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിട്ടും അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് പലിശ നിരക്ക് 5.25 ശതമാനത്തില്‍ നിലനിര്‍ത്തുന്നത്. ഇപ്പോള്‍ പലിശ നിരക്ക് 16 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. പലിശ നിരക്ക് കുറയ്ക്കാനുള്ള സമയമായില്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി പറയുന്നത്.

More »

അടുത്ത മാസം മുതല്‍ പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് വര്‍ധനയുമായി ഹോം ഓഫീസ്
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് വര്‍ധനയുമായി ഹോം ഓഫീസ്. വര്‍ധിപ്പിച്ച ഫീസ് ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും. നിരക്ക് വര്‍ധിക്കുന്നതിന് മുന്‍പ് പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. ഏഴ് ശതമാനം പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ഹോം ഓഫീസ് പ്രഖ്യാപനം. നിലവില്‍ മുതിര്‍ന്നവര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഓണ്‍ലൈന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions