യു.കെ.വാര്‍ത്തകള്‍

പണപ്പെരുപ്പം കുറഞ്ഞിട്ടും തുടര്‍ച്ചയായി അഞ്ചാം തവണയും പലിശ നിരക്ക് കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
പണപ്പെരുപ്പം രണ്ട് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിട്ടും അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് പലിശ നിരക്ക് 5.25 ശതമാനത്തില്‍ നിലനിര്‍ത്തുന്നത്. ഇപ്പോള്‍ പലിശ നിരക്ക് 16 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. പലിശ നിരക്ക് കുറയ്ക്കാനുള്ള സമയമായില്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി പറയുന്നത്.

More »

അടുത്ത മാസം മുതല്‍ പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് വര്‍ധനയുമായി ഹോം ഓഫീസ്
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് വര്‍ധനയുമായി ഹോം ഓഫീസ്. വര്‍ധിപ്പിച്ച ഫീസ് ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും. നിരക്ക് വര്‍ധിക്കുന്നതിന് മുന്‍പ് പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. ഏഴ് ശതമാനം പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ഹോം ഓഫീസ് പ്രഖ്യാപനം. നിലവില്‍ മുതിര്‍ന്നവര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഓണ്‍ലൈന്‍

More »

സൗത്താളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ 3 പേരെ കുത്തിയ ഖലിസ്ഥാന്‍ വാദിക്ക് 28 മാസം ജയില്‍
കഴിഞ്ഞ വര്‍ഷം സൗത്താളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കിടെ രണ്ട് ഇന്ത്യന്‍ വംശജരെയും, ഒരു വനിതാ പോലീസ് ഓഫീസറെയും കുത്തിപ്പരുക്കേല്‍പ്പിച്ച ഖലിസ്ഥാന്‍ അനുകൂലിക്ക് 28 മാസത്തെ ജയില്‍ശിക്ഷ വിധിച്ചു. 26-കാരന്‍ ഗുര്‍പ്രീത് സിംഗാണ് തന്റെ കൃപാണ്‍ ഉപയോഗിച്ച് മൂന്ന് പേരെ അക്രമിച്ചത്. 20 സെന്റിമീറ്റര്‍ നീളമുള്ള കത്തി ഉപയോഗിച്ചാണ് ഇരകളെ കുത്തിയത്. ഇയാളുടെ പക്കലുള്ള മൂന്ന്

More »

ശമ്പള തര്‍ക്കത്തില്‍ പിന്‍മാറാതെ ബിഎംഎ; 98% ഡോക്ടര്‍മാരുടെ പിന്തുണയോടെ സെപ്റ്റംബര്‍ വരെ സമരത്തിന്
ശമ്പള തര്‍ക്കത്തില്‍ തൃപ്‍തികരമായ ഓഫര്‍ ലഭിക്കുന്നത് വരെ സമരം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി ജൂനിയര്‍ ഡോക്ടര്‍മാര്‍. എന്‍എച്ച്എസില്‍ സമരങ്ങള്‍ തുടരാനായി സെപ്റ്റംബര്‍ പകുതി വരെ നീളുന്ന സമര അനുമതിയാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വോട്ടിംഗിലൂടെ നേടിയെടുത്തത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ 41 ദിവസമായി സമരത്തിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍. ഇത് തുടരാനാണ്

More »

യുകെയില്‍ ക്രിമിനല്‍ സംഘങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
യുകെയില്‍ കുട്ടികള്‍ ക്രിമിനല്‍ സംഘങ്ങളില്‍ ചെന്നുപെടാതെ ശ്രദ്ധിക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഒരു പ്രമുഖ ശിശുസംരക്ഷണ വിദഗ്ധന്‍ പറയുന്നതനുസരിച്ച്, പതിനായിരക്കണക്കിന് കുട്ടികള്‍ സംഘടിത സംഘങ്ങളാല്‍ ക്രമീകരിച്ച് കുറ്റകൃത്യങ്ങളിലേക്ക് നയിക്കപ്പെടാനുള്ള അപകടമുണ്ടെന്ന് പറയുന്നു. റോതര്‍ഹാമിലെ ലൈംഗിക ചൂഷണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തിയ പ്രൊഫസര്‍

More »

എന്‍എച്ച്എസ് ജോലിക്ക് ഡെന്റിസ്റ്റുകള്‍ക്ക് 25% കൂടുതല്‍ പണം നല്‍കണമെന്ന് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍
എന്‍എച്ച്എസ് പ്രൊഫഷന്‍ ഉപേക്ഷിച്ച് ഡെന്റിസ്റ്റുകള്‍ സ്വകാര്യ മേഖലയിലേക്ക് ചേക്കേറുന്നത് തടയാന്‍ 25% കൂടുതല്‍ പണം നല്‍കണമെന്ന് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍. ഡെന്റല്‍ പ്രാക്ടീസുകള്‍ക്ക് 25% തുക വര്‍ദ്ധിപ്പിച്ച് നല്‍കിയാല്‍ ഡെന്റിസ്റ്റുകളെ എന്‍എച്ച്എസില്‍ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുകയും, കൂടുതല്‍ രോഗികളെ കാണാനും കഴിയുമെന്നാണ് നേതാക്കളുടെ നിലപാട്.

More »

ഏപ്രില്‍ കൗണ്‍സില്‍ ടാക്‌സില്‍ 4.99% വര്‍ധന; 75% കൗണ്‍സിലുകളും വര്‍ധനയ്ക്ക് അനുകൂലം
ഏപ്രില്‍ മാസത്തില്‍ കൗണ്‍സിലുകളുടെ 'വക' തിരിച്ചടി; കൗണ്‍സില്‍ ടാക്‌സ് ബില്ലുകളില്‍ 4.99% വര്‍ദ്ധന; 75% കൗണ്‍സിലുകളും വര്‍ദ്ധനയ്ക്ക് അനുകൂലം; ഇംഗ്ലണ്ടിലെ ബാന്‍ഡ് ഡി പ്രോപ്പര്‍ട്ടികള്‍ക്ക് ശരാശരി 99 പൗണ്ട് കൂടും ബ്രിട്ടനിലെ പല ലോക്കല്‍ കൗണ്‍സിലുകളും ഇതിനകം പാപ്പരായി പ്രഖ്യാപനം നടത്തിയതോടെ അടുത്തമാസം കൗണ്‍സില്‍ ടാക്‌സില്‍ 4.99% വര്‍ധനയ്ക്ക് കളമൊരുങ്ങി. മിക്ക കൗണ്‍സിലുകളുടെയും

More »

യുകെ പണപ്പെരുപ്പം താഴോട്ടു പോരുമെന്ന് പ്രവചനം; ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമോ?
യുകെയിലെ റെക്കോര്‍ഡ് പണപ്പെരുപ്പം താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രവണത തുടരുകയാണ്. ഇപ്പോഴും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും രാജ്യത്തെ കുടുംബങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വലച്ച 11 ശതമാനത്തില്‍ നിന്നും ഏറെ ആശ്വാസത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. ഫെബ്രുവരി മാസത്തില്‍ അല്‍പ്പം കൂടി ആശ്വാസത്തിലെത്തി. പ്രതീക്ഷ

More »

ആശുപത്രി ജീവനക്കാരെ ആക്രമിക്കുന്ന രോഗികള്‍ക്ക് റെഡ്, യെല്ലോ കാര്‍ഡുകള്‍; റെഡ് കാര്‍ഡ് കിട്ടിയവര്‍ക്ക് ചികിത്സ ബുദ്ധിമുട്ടാകും
ആശുപത്രി ജീവനക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ജീവനക്കാരെ ആക്രമിക്കുന്ന രോഗികള്‍ക്ക് ചുവപ്പും മഞ്ഞയും കാര്‍ഡ് നല്‍കുന്ന സംവിധാനം നടപ്പിലാക്കി. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ആണ് ജീവനക്കാരെ ആക്രമിക്കുന്ന രോഗികള്‍ക്ക് കാര്‍ഡ് നല്‍കുന്ന സംവിധാനം അവതരിപ്പിച്ചത്. ഈ സംവിധാനം അനുസരിച്ച് ആറ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions