യു.കെ.വാര്‍ത്തകള്‍

ബോട്ടുകളില്‍ എത്തിയത് 35,000 അനധികൃത കുടിയേറ്റക്കാര്‍; ഫ്രാന്‍സിലേക്ക് മടക്കി അയച്ചത് 26 പേരെ!
ഈ വര്‍ഷം യുകെയിലേക്ക് ബോട്ടുകളില്‍ കയറി എത്തിയത് 35,000-ലേറെ അനധികൃത കുടിയേറ്റക്കാര്‍. എന്നാല്‍ ഫ്രാന്‍സിലേക്ക് മടക്കി അയക്കാനായത് കേവലം 26 പേരെയാണ്. ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം കേവലം 26 പേരെ മാത്രമാണ് മടക്കി അയയ്ക്കാന്‍ കഴിഞ്ഞതെന്ന കണക്കുകള്‍ ലേബര്‍ ഗവണ്‍മെന്റിന് പോലും നാണക്കേടായി. രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം പറന്നു. ഗവണ്‍മെന്റ് ഒപ്പിട്ട 'വണ്‍ ഇന്‍, വണ്‍ ഔട്ട്' സ്‌കീം പ്രകാരമായിരുന്നു ഈ നാമമാത്ര നാടുകടത്തല്‍. ഇത്തരത്തില്‍ എത്തുന്നവരെ തടങ്കലില്‍ വെയ്ക്കുകയും, നാടുകടത്തുകയും ചെയ്യുന്നുവെന്ന സന്ദേശമാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതെങ്കിലും ബുധനാഴ്ച മാത്രം ആയിരത്തിലേറെ പേര്‍ ചെറുബോട്ടില്‍ എത്തിയെന്നത് ഞെട്ടലായി. 1075 പേര്‍ കൂടി എത്തിയതോടെ 2025 വര്‍ഷം 35,476 പേരാണ് ബ്രിട്ടീഷ് മണ്ണില്‍ അനധികൃതമായി പ്രവേശിച്ചത്. ഇതില്‍ കേവലം 0.07 ശതമാനമാണ് നാടുകടത്തപ്പെട്ടത്. പത്ത്

More »

ബജറ്റില്‍ സാധാരണ വീട്ടുടമകളില്‍ നിന്നും 'മാന്‍ഷന്‍ ടാക്‌സ്' പിരിക്കുമെന്ന് സൂചന
ബ്രിട്ടീഷ് ബിസിനസുകള്‍ക്ക് ഇനിയൊരു ബജറ്റ് ഷോക്ക് താങ്ങാന്‍ കഴിയില്ലെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് മുന്നറിയിപ്പ്. വീണ്ടും നികുതിവേട്ടയ്ക്ക് സാധ്യതയുണ്ടെന്ന അഭ്യൂഹം വളര്‍ന്നതോടെ എംപ്ലോയര്‍മാര്‍ക്കിടയിലെ ആത്മവിശ്വാസം മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയെന്ന് ബ്രിട്ടീഷ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. അടുത്ത 12 മാസം കൊണ്ട് വ്യാപാരം മെച്ചപ്പെടുമെന്ന് പകുതിയില്‍ താഴെ സ്ഥാപനങ്ങള്‍ മാത്രമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച 40 ബില്ല്യണ്‍ പൗണ്ടിന്റെ അധിക നികുതികളുടെ ആഘാതത്തില്‍ നിന്നും മുക്തമാകാന്‍ ഇപ്പോഴും സമ്പദ് വ്യവസ്ഥ പാടുപെടുകയാണ്. നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ ഉള്‍പ്പെടെ വര്‍ദ്ധിപ്പിച്ചതാണ് ബിസിനസ്സുകള്‍ക്ക് ചെലവ് വര്‍ദ്ധിപ്പിച്ചത്. ഇതിനിടെ പുതിയ 'മാന്‍ഷന്‍ ടാക്‌സുമായി' റേച്ചല്‍ റീവ്‌സ്

More »

'എന്തിന് വന്നു? തിരികെ പോകൂ'; അയര്‍ലാന്‍ഡില്‍ ഇന്ത്യന്‍ യുവതിക്ക് നേരെ വംശീയാധിക്ഷേപം
അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരിക്ക് നേരെ വംശീയാധിക്ഷേപം. ഇന്ത്യയിലേക്ക് തിരികെ പോകൂ എന്നും പറഞ്ഞാണ് സ്ത്രീ ഇവരെ അധിക്ഷേപിക്കുന്നത്. സ്വാതി വര്‍മ എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 'ദിവസവും താന്‍ നടക്കുന്ന ഒരു തെരുവില്‍ വച്ച് എന്റെ നിലനില്‍പ്പിനെ ഇങ്ങനെ ന്യായീകരിക്കേണ്ടിവരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല' എന്നും പറഞ്ഞാണ് യുവതി പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയുടെ കാപ്ഷനില്‍ സ്വാതി കുറിക്കുന്നത് ഇങ്ങനെയാണ്; 'എന്റെ ജിമ്മിന് പുറത്ത് ഒരു സ്ത്രീ എന്നെ തടഞ്ഞുനിര്‍ത്തി, ശേഷം ഞാന്‍ എന്തിനാണ് അയര്‍ലന്‍ഡില്‍ എന്ന് ചോദിക്കുകയും ഇന്ത്യയിലേക്ക് മടങ്ങാന്‍ പറയുകയും ചെയ്തു'. 'കുറച്ചു നിമിഷത്തേക്ക് ഞാന്‍ മരവിച്ചു നിന്നുപോയി. പിന്നെ എനിക്ക് മനസ്സിലായി നിശബ്ദത വെറുപ്പ് വളരാന്‍ മാത്രമേ സഹായിക്കൂ എന്ന്. വംശീയതയും ഭീഷണിയും വെറുപ്പും ഇപ്പോഴും നമ്മുടെ തെരുവുകളില്‍

More »

മാഞ്ചസ്റ്റര്‍ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ബര്‍മിംഗ്ഹാമിലെ ദീപാവലി മേള റദ്ദാക്കി
മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് നടപ്പിലാക്കിയ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി ബര്‍മിംഗ്ഹാമിലെ ദീപാവലി മേള റദ്ദാക്കി. സുരക്ഷാ ഭീതിയില്‍ ആണ് ബര്‍മിംഗ്ഹാമില്‍ നടത്താറുള്ള ദീപാവലി ആഘോഷം മാറ്റിവച്ചത്. ഇവിടുത്തെ പത്താമത് വാര്‍ഷിക ദീപാവലി മാറ്റിവച്ചത് ഇന്ത്യന്‍ സമൂഹത്തിന് നിരാശയായി മാറിയിരിക്കുകയാണ്. ഹാന്‍സ്സ്വര്‍ത്തിലെ സോഹോ റോഡിലും ഹോളിഹെഡ് റോഡിലുമായിരുന്നു ദീപാവലി മേള സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സംഗീത പരിപാടികള്‍, പരമ്പരാഗത നൃത്തങ്ങള്‍, കരിമരുന്ന് പ്രയോഗം, ഫുഡ് സ്റ്റാളുകള്‍ എന്നിങ്ങനെ ദീപാവലി ആഘോഷം ഗംഭീരമായി നടത്താനായിരുന്നു ശ്രമം. ആയിരക്കണക്കിന് പേര്‍ വരുന്നതാണ് ആഘോഷം. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള തീരുമാനമെന്ന് സംഘാടകര്‍ വ്യക്തമാക്കി. മാഞ്ചസ്റ്ററില്‍ അടുത്തിടെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വലിയൊരു ജനക്കൂട്ട ആഘോഷം ഒഴിവാക്കിയത്. 2025

More »

ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ ആധാര്‍ പോലെ!; പാസ്‌പോര്‍ട്ടിനും, സ്‌കൂള്‍ അഡ്മിഷനും വരെ രേഖയായി മാറുമെന്ന്
റിപ്പോര്‍ട്ട്. ഇതോടെ തൊഴില്‍ ചെയ്യാനുള്ള അവകാശത്തില്‍ ഒതുക്കിയില്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് വലിയ പണിയായിരിക്കും ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ മൂലം ഉണ്ടാവുക. പൊതുസേവനങ്ങളില്‍ പ്രധാന രേഖയായി ഐഡി കാര്‍ഡ് മാറുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയതോടെ ഡിജിറ്റല്‍ ഐഡി കാര്‍ഡിന്റെ പിന്നിലെ ലക്‌ഷ്യം പുറത്തുവരുകയാണ്. തൊഴില്‍ ചെയ്യാന്‍ അവകാശം നല്‍കുന്നതില്‍ മാത്രമായി ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ ഒതുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കീര്‍ സ്റ്റാര്‍മര്‍ സമ്മതിച്ചിരിക്കുന്നത്. വിവാദമായ സ്‌കീം പാസ്‌പോര്‍ട്ട്, കുട്ടികളുടെ സ്‌കൂള്‍ അഡ്മിഷന്‍, എന്നിവയ്‌ക്കൊപ്പം പൊതുസേവനങ്ങളിലെ പ്രവേശന കവാടമായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ജംബോ പ്രതിനിധി സംഘവുമായി ഇന്ത്യയിലെത്തിയപ്പോഴാണ് കീര്‍ സ്റ്റാര്‍മര്‍ വിഷയത്തില്‍ മനസ്സ്

More »

സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ത്തലാക്കും; 9 ബില്യണ്‍ പൗണ്ടിന്റെ നികുതി കുറവുകള്‍- മോഹന വാഗ്ദാനവുമായി ടോറികള്‍
റിഫോം യുകെയുടെ വളര്‍ച്ച കാരണം കുടിയേറ്റത്തിനെതിരെ ശക്തമായ നടപടികളെടുക്കാന്‍ മത്സരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതിനു പുറമെ ജനത്തെ കൈയിലെടുക്കാന്‍ മറ്റു ചില നമ്പറുകള്‍ കൂടി ഇറക്കുകയാണ് ടോറികള്‍ . അധികാരത്തിലെത്തിയാല്‍ ജനപ്രിയ നടപടികള്‍ കൊണ്ടുവരുമെന്ന് മാഞ്ചസ്റ്ററിലെ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ടോറി നേതാവ് കെമി ബാഡെനോക് വ്യക്തമാക്കി. പ്രധാനമായി സ്റ്റാമ്പ് ഡ്യൂട്ടി അവസാനിപ്പിക്കുമെന്ന പ്രഖ്യാപനമാണ് കെമി ബാഡെനോക് പറയുന്നത്. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള പദ്ധതിയാണ് ടോറി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചിരിക്കുന്നത്. പാഴ് ചെലവുകള്‍ നിയന്ത്രിക്കും ആനുകൂല്യങ്ങള്‍ കുറച്ച് ഫണ്ട് കണ്ടെത്തും. നികുതിഭാരം നല്‍കി ജനത്തെ ദ്രോഹിക്കാതെ മുന്നോട്ട് പോകാനാണ് ശ്രമമെന്നും നേതാവ് പറഞ്ഞു. സ്വന്തമായി വീടു സ്വന്തമാക്കാന്‍ വഴിയൊരുക്കുമെന്നും ആദ്യ വീട് സ്വന്തമാക്കാന്‍ സ്റ്റാമ്പ് ഡ്യൂട്ടി

More »

എയര്‍ ഇന്ത്യ ദുരന്തം: മൃതദേഹാവശിഷ്ടങ്ങള്‍ എത്തിയില്ല, ബ്രിട്ടീഷ് കുടുംബം രംഗത്ത്
ലണ്ടന്‍ : അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടം നടന്ന് നാല് മാസങ്ങള്‍ കഴിഞ്ഞിട്ടും മൃതദേഹാവശിഷ്ടങ്ങള്‍ ഇതുവരെ ലഭ്യമാക്കാത്തതിനെതിരെ വിമര്‍ശനവുമായി ദുരന്തത്തില്‍ മരണപ്പെട്ട മൂന്ന് ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബങ്ങള്‍ രംഗത്തെത്തി. തങ്ങളെ സഹായിക്കാനും ആവശ്യമായ പിന്തുണ നല്‍കാനും ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ലെന്നാണ് അവര്‍ ആരോപിക്കുന്നത്. ഗാറ്റ്വിക്കിലേക്ക് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ 242 പേരില്‍ 241 പേര്‍ മരണമടഞ്ഞിരുന്നു. അതില്‍ 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി, ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും ഈ ആവശ്യം ഉന്നയിക്കുന്നതിനുള്ള ഉദ്ദേശ്യമില്ലെന്നാണ് ഇവര്‍ പറയുന്നത്. തങ്ങളുടെ പ്രിയപ്പെടവരുടെ ഭൗതികാവശിഷ്ടം

More »

ഐന്‍സ്റ്റിന്‍ ഉപയോഗിച്ചിരുന്ന വയലിന്‍ ലേലത്തില്‍ പോയത് 8.6 ലക്ഷം പൗണ്ടിന്
ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ ഉപയോഗിച്ചിരുന്ന വയലിന്‍ വന്‍ തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയി. ഇംഗ്ലണ്ടിലെ ഗ്ലൂസ്റ്റര്‍ഷയറിലെ സൗത്ത് സെര്‍ണിയിലുള്ള ഡൊമിനിക് വിന്റര്‍ ഓക്ഷന്‍ ഹൗസില്‍ നടന്ന ലേലത്തിലാണ് 1894-ല്‍ നിര്‍മ്മിച്ച സുന്ററര്‍ വയലിന്‍ 8.6 ലക്ഷം പൗണ്ടിന് (ഏകദേശം 9 കോടി രൂപ) വിലയ്ക്ക് വിറ്റത്. തുടക്കത്തില്‍ ഈ വയലിന് 3 ലക്ഷം പൗണ്ട് വരെ ലഭിക്കാമെന്നായിരുന്നു വിലയിരുത്തിയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്നു മടങ്ങ് വിലയാണ് ലഭിച്ചത്. കമ്മീഷന്‍ ഉള്‍പ്പെടുത്തി നോക്കുമ്പോള്‍ ആകെ വില ഒരു കോടി പൗണ്ടില്‍ കൂടുതല്‍ ആയിരിക്കും. 1932-ല്‍ ഈ വയലിനും മറ്റു ചില വസ്തുക്കളും ഐന്‍സ്റ്റിന്‍ സമ്മാനിച്ചത് അടുത്ത സുഹൃത്തും ശാസ്ത്രജ്ഞനുമായ മാക്സ് വോണ്‍ ലാവുവിനാണ് . പിന്നീട് അദ്ദേഹം അത് മാര്‍ഗരറ്റ് ഹോംറിച്ചെന്ന ആരാധികയ്ക്കു നല്‍കുകയായിരുന്നു . ഇപ്പോഴാണ് അവളുടെ അഞ്ചാം തലമുറയിലെ ഒരു ബന്ധു ഈ

More »

സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ 'ഗോള്‍ഡന്‍ റൂള്‍' അവതരിപ്പിച്ച് ബാഡെനോക്
ലേബര്‍ പാര്‍ട്ടിയുടെ ഭരണം ജനരോഷത്തിനു കാരണമായതോടെ റിഫോം യുകെയുടെ കടന്നുകയറ്റം വളരെപ്പെട്ടെന്നു ആയിരുന്നു. അനായാസം ഭരണം തിരിച്ചുപിടിക്കാമെന്ന മോഹത്തില്‍ നിന്നിരുന്ന ടോറികള്‍ക്ക് ഇത് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ കേവലം പ്രഖ്യാപനങ്ങള്‍ക്ക് അപ്പുറം തങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്തുകാണിച്ച് ശീലമുണ്ടെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിച്ച് ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ടോറി നേതാവ് കെമി ബാഡെനോക്. ലേബര്‍ ഗവണ്‍മെന്റ് വമ്പന്‍ നികുതിഭാരങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ തങ്ങള്‍ നികുതി കുറയ്ക്കുമെന്ന് ബാഡെനോക് വ്യക്തമാക്കുന്നു. 25 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി കുറയ്ക്കാനാണ് തങ്ങള്‍ പദ്ധതിയിടുന്നതെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ തിരിച്ചുവരവിന്റെ പാതയിലെത്തിക്കാന്‍ ശ്രമിക്കുന്ന നേതാവ് പ്രഖ്യാപിച്ചു. സമ്പദ് വ്യവസ്ഥയെ പൊളിച്ചടുക്കുന്ന നികുതികള്‍ താഴ്ത്തുമെന്നാണ് കണ്‍സര്‍വേറ്റീവ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions