ഹമാസ് ഭീകരാക്രമണ വാര്‍ഷികത്തില്‍ പലസ്തീന് അനുകൂല പ്രകടന നീക്കത്തെ അപലപിച്ച് പ്രധാനമന്ത്രി
ഇസ്രയേലിന്റെ ഗാസ യുദ്ധത്തിന് വഴിയൊരുക്കിയ ഹമാസ് ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ബ്രിട്ടനില്‍ പലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ നടത്തുന്നതിനെതിരെ ജനരോഷം ഉയരുന്നു. ഒക്ടോബര്‍ 7 ഭീകരാക്രണത്തിന്റെ വാര്‍ഷികത്തില്‍ ഇത്തരം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത് ബ്രിട്ടന് നിരക്കാത്തതാണെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ കുറ്റപ്പെടുത്തി.
ബ്രിട്ടനിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ നടത്താനിരിക്കുന്ന പ്രതിഷേധങ്ങള്‍ മറ്റുള്ളവരോട് ബഹുമാനമില്ലാത്താണെന്ന് സ്റ്റാര്‍മര്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിച്ചു. ചിലര്‍ ബ്രിട്ടനിലെ ജൂതരെ അക്രമിക്കാനുള്ള ന്യായമായി ഈ റാലികളെ ഉപയോഗിക്കുകയാണ്, പ്രധാനമന്ത്രി പ്രസ്താവിച്ചു.
ഹമാസ് ഇസ്രയേല്‍ മണ്ണില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 1200 പേര് കൊല്ലപ്പെടുകയും, 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം യുകെ ജൂത സമൂഹത്തിന് എതിരായ വിദ്വേഷം വളരുകയാണ്
More »
ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ധീരതാ പുരസ്കാരം ഇന്ത്യന്‍ വംശജയ്ക്ക്
ബ്രിട്ടനിലെ നോട്ടിങ്ഹാമില്‍ കത്തികുത്തില്‍ നിന്ന് സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കവേ കൊല്ലപ്പെട്ട ഗ്രേസ് കുമാര്‍ എന്ന ഇന്ത്യന്‍ വംശജയായ യുവതിയ്ക്ക് മരണാനന്തര ബഹുമതിയായി ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ധീരതാ ധീരതാ പുരസ്കാരമായ ജോര്‍ജ് മെഡല്‍. നോട്ടിങ്ഹാം സര്‍വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു 19 കാരിയായ ഗ്രേസ്.
2023ല്‍ വാര്‍ഷിക പരീക്ഷയ്ക്ക് ശേഷം ഗ്രേസും കൂട്ടുകാരന് ബാര്ണാബിയും രാത്രി നടക്കാനിറങ്ങിയപ്പോഴാണ് കത്തിയുമായി എത്തി അക്രമി ബര്‍ണാബിയെ ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച ഗ്രേസ് ആദ്യം കുത്തേറ്റ് മരിച്ചു. പിന്നാലെ ബര്‍ണാബിയും അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. മാനസിക പ്രശ്നങ്ങളുള്ള കൊലയാളി ഇപ്പോള്‍ ചികിത്സയിലാണ്.
ബ്രിട്ടനില്‍ ഡോക്ടര്‍മാരായ സഞ്ജയ് കുമാറിന്റെയും സിനീദ് ഓമാലിയുടേയും മകളാണ് ഗ്രേസ്. സിനീദ് ഐറിഷ് വംശജയാണ്.
More »
ബ്രിട്ടനില്‍ മദ്യത്തിന്റെയും ലഹരിമരുന്നിന്റെ ഉപയോഗത്തിലും വന്‍ വര്‍ധനവ്; മഹാമാരിയെന്ന് ആരോഗ്യ വിദഗ്ധര്‍
ബ്രിട്ടനില്‍ മദ്യത്തിന്റെയും ലഹരിമരുന്നിന്റെ ഉപയോഗത്തിലും ആശങ്കപ്പെടുത്തുന്ന വര്‍ധനവ്. രാജ്യത്തെ നാല് പേരില്‍ ഒരാള്‍ക്ക് തങ്ങളുടെ പങ്കാളി, ബന്ധു അല്ലെങ്കില്‍ സുഹൃത്ത് അമിതമായി മദ്യം കഴിക്കുന്നുവെന്ന ഭയം ഉണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോള്‍ട്ടുകള്‍ പുറത്തുവന്നു. 2,000 പ്രായപൂള്‍ത്തിയായവരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ ആറില്‍ ഒരാള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവര്‍ ലഹരിമരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നുവെന്ന ആശങ്കയും പ്രകടിപ്പിച്ചു. കൊക്കെയ്ന്‍, കാനബിസ് തുടങ്ങിയ മയക്കുമരുന്നുകളുടെ ആസക്തിയും മദ്യലഹരിയുമാണ് വിദഗ്ധള്‍ 'വ്യാപകമായ മഹാമാരി'യായി വിശേഷിപ്പിക്കുന്നത്.
ഇംഗ്ലണ്ടില്‍ ഓരോ വര്‍ഷവും 3 ലക്ഷത്തിലധികം പേര്‍ക്ക് മദ്യം അല്ലെങ്കില്‍ ലഹരിമരുന്ന് സംബന്ധമായ ചികിത്സ നല്‍കുകയാണെന്ന് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു. 2009-10 നുശേഷം ഇത്രയും ഉയര്‍ന്ന തോതിലുള്ള ചികിത്സ വേണ്ടി വരുന്നത് ഇത് ആദ്യമായാണ്. 2019
More »
വാട്ടര്‍ കമ്പനികളുടെ പിടിവാശി: ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വാട്ടര്‍ ബില്ലുകള്‍ കുതിയ്ക്കും
ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വാട്ടര്‍ ബില്ലുകള്‍ ഷോക്കായി മാറാന്‍ ഇടയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആംഗ്ലിയന്‍, നോര്‍ത്തംബ്രിയന്‍, സൗത്ത്, വെസെക്സ്, സൗത്ത് ഈസ്റ്റ് എന്നീ അഞ്ച് വാട്ടര്‍ കമ്പനികള്‍ തങ്ങളുടെ ചെലവുകള്‍ക്കായി കൂടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന് (CMA) മുന്നില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. തെയിംസ് വാട്ടര്‍, രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായിട്ടും കടബാധ്യതകള്‍ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി താത്കാലികമായി അപ്പീല്‍ പ്രക്രിയ പിന്‍വലിച്ചിട്ടുണ്ട്.
വാട്ടര്‍ റെഗുലേറ്റര്‍ 'ഓഫ്വാട്ട്' ഡിസംബറില്‍ പ്രഖ്യാപിച്ച പ്രകാരം, 2030-ഓടെ കുടുംബങ്ങളുടെ വാര്‍ഷിക ചിലവ് ശരാശരി 36% ഉയര്‍ന്ന് 597 പൗണ്ട് ആകുമെന്നാണ് കണക്കാക്കുന്നത് . എന്നാല്‍, കമ്പനികള്‍ പഴകിയ സൗകര്യങ്ങള്‍ നവീകരിക്കാനും മലിനജല ചോര്‍ച്ചയും കുടിവെള്ള നഷ്ടം തടയാനും വലിയ പദ്ധതികള്‍ക്കായി കൂടുതല്‍ നിക്ഷേപം
More »
മുഖം മിനുക്കല്‍ ലക്ഷ്യം കാണുന്നില്ല; കീര്‍ സ്റ്റാര്‍മറിന് പിന്തുണ കുറയുന്നു, റിഫോം യുകെയ്ക്ക് കയറ്റം
ജനങ്ങളെ കൈയിലെടുക്കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ വിജയം കണ്ടില്ലെന്നു പുതിയ സര്‍വേ റിപ്പോര്‍ട്ട്. ലിവര്‍പൂളില്‍ കഴിഞ്ഞയാഴ്ച നടന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ റിഫോം യുകെയുടെ കുടിയേറ്റ വിരുദ്ധത വംശീയ വിവേചനമാണെന്നായിരുന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എന്നാല്‍ പുതിയ അഭിപ്രായ സര്‍വേയിലും റിഫോം യുകെയ്ക്ക് പിന്തുണ കൂടുകയും ലേബര്‍ പാര്‍ട്ടിയോടുള്ള താല്പര്യം കുറഞ്ഞിരിക്കുകയാണെന്നുമാണ് കണക്കുകള്‍.
ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ, കഴിഞ്ഞയാഴ്ചയിലേതിനേക്കാള്‍ ഒരു പോയിന്റ് കുറഞ്ഞ് 21ല്‍ എത്തി. അതേസമയം, റിഫോം യുകെയുടെ പിന്തുണ രണ്ട് പോയിന്റ് വര്‍ദ്ധിച്ച് 34 ശതമാനത്തിലെത്തി. റിഫോമിന് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും വലിയ സ്കോര്‍ ആണിത്.
സ്റ്റാര്‍മറുടെ വ്യക്തിഗത റേറ്റിംഗ് വീണ്ടും മൂന്ന് പോയിന്റ് താഴ്ന്ന് മൈനസ് 44 ല്‍ എത്തി. ഏറ്റവും നല്ല പ്രധാനമന്ത്രി ആരാകും എന്ന
More »
ബ്രൈറ്റണ് സമീപം മോസ്കിന് തീയിട്ടു; വംശവെറിയ്ക്ക് കേസെടുത്ത് പോലീസ്
ബ്രൈറ്റണില്‍ നിന്നും ആറ് മൈല്‍ അകലെ ഈസ്റ്റ് സസ്സെക്സിലെ പീസ്ഹെവനിലെ മോസ്കിന് തീയിട്ട സംഭവത്തില്‍ വംശീയ വെറി കുറ്റം ചുമത്തി കേസെടുത്തു പോലീസ്. മോസ്കിനൊപ്പം അതിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറും പൂര്‍ണ്ണമായി നശിച്ചു. ശനിയാഴ്ച രാത്രി 10 മണിക്ക് മുന്പായിട്ടായിരുന്നു മോസ്ക് അഗ്നിക്കിരയായ വിവരം അറിഞ്ഞതെന്ന് പോലീസ് പറയുന്നു. ആര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടില്ല.
തീപിടുത്തത്തിന് ഏതാനും സെക്കന്റുകള്‍ക്ക് മുന്‍പ് കറുത്ത ജാക്കറ്റ് അണിഞ്ഞ ഒരാള്‍ പീസ്ഹെവന് മോസ്കിന്റെ പ്രവേശന കവാടത്തിന് സമീപം പ്രത്യക്ഷപ്പെട്ടതായി വീഡിയോ ഫൂട്ടേജുകളില്‍ കാണുന്നുണ്ട്. ഈ സമയം ഒരാള്‍ പീസ് കമ്മ്യൂണിറ്റി സെന്ററിനും പീസ്ഹെവനിലെ മോസ്കിനും അകത്തുണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്.
തീപിടുത്തത്തില്‍ കത്തി നശിച്ച കാറിനടുത്ത് രണ്ടു പേര് നില്ക്കുന്ന ദൃശ്യങ്ങളും ലഭ്യമാണ്. സായാഹ്ന
More »
750,000 അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും; ട്രംപ് സ്റ്റൈല്‍ റിമൂവല്‍സ് ഫോഴ്സിനെ നിയോഗിക്കാന്‍ കെമി ബാഡെനോക്
ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പ്രധാന വിഷയം ഇപ്പോള്‍ കുടിയേറ്റമാണ്. ജനരോഷം തിരിച്ചറിഞ്ഞ റിഫോം പാര്‍ട്ടി നേതാവ് നിഗല്‍ ഫരാഗിന്റെ പ്രഖ്യാപനങ്ങള്‍ക്ക് വന്‍ പൊതുജന സ്വീകാര്യത സിദ്ധിക്കുമ്പോള്‍ മറ്റ് പാര്‍ട്ടികള്‍ക്കും ഈ മാര്‍ഗ്ഗം സ്വീകരിക്കേണ്ടി വരികയാണ്.
ഇപ്പോള്‍ ടോറികളാണ് തങ്ങളുടെ വക കുടിയേറ്റം നിയന്ത്രിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തിറങ്ങുന്നത്. ടോറികള്‍ അധികാരത്തിലെത്തിയാല്‍ യുഎസ് മാതൃകയില്‍ 'റിമൂവല്‍സ് ഫോഴ്സിനെ' ഇറക്കി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുമെന്നാണ് പാര്‍ട്ടി പ്രഖ്യാപനം.
നേതാവ് കെമി ബാഡെനോകിന്റെ ബോര്‍ഡര്‍ പ്ലാനില്‍ സുപ്രധാന നടപടിയാണ് ഇത്. തന്റെ രാഷ്ട്രീയ ഭാവി ശോഭനമാക്കാന്‍ ഈ പദ്ധതിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബാഡെനോക്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സ് ആരംഭിക്കാന്‍ ഇരിക്കവെയാണ് ഈ പ്രഖ്യാപനം.
പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് 7
More »
യുകെയില്‍ വീട് വില്‍പ്പന കുതിക്കും; വാങ്ങല്‍ പ്രക്രിയ ലാഭകരവും, വേഗത്തിലും, എളുപ്പത്തിലുമാകും
യുകെയില്‍ വീട് വാങ്ങുമ്പോഴുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍. പുതിയ നിര്‍ദ്ദേശപ്രകാരം വീട് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ നാലാഴ്ചയെങ്കിലും കുറയ്ക്കാനുള്ള നീക്കമാണ് മന്ത്രിമാര്‍ നടത്തുന്നത്. ഇതുകൂടാതെ വീട് വാങ്ങുമ്പോഴുള്ള ചില ചെലവുകള്‍ വാങ്ങുന്നവരുടെ തലയില്‍ നിന്നും മാറ്റി വില്ക്കുന്നവരുടെ തലയിലാക്കാനും ആലോചന തുടങ്ങിയിട്ടുണ്ട്.
വീടിന്റെ അവസ്ഥ പൂര്‍ണ്ണമായി അറിയിക്കുക, ലീസ്ഹോള്‍ഡ് ചെലവുകള്‍ മുന്‍കൂറായി അറിയിക്കുക എന്നിവയും ഇതില്‍ പെടും. അവസാന നിമിഷം സര്‍പ്രൈസായി ഇത് അറിയിച്ച് വില്‍പ്പന ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാണ് നിര്‍ദ്ദേശങ്ങള്‍ വഴി ശ്രമിക്കുന്നതെന്ന് ഹൗസിംഗ്, കമ്മ്യൂണിറ്റീസ്, ലോക്കല്‍ ഗവണ്മെന്റ് മന്ത്രാലയം പറഞ്ഞു.
ഈ നീക്കങ്ങള്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ചുരുങ്ങിയത് 710 പൗണ്ടാണ് ശരാശരി ലാഭം പകരും. മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്നറാണ് ഈ
More »
ആമി കൊടുങ്കാറ്റില്‍ വലഞ്ഞ് രാജ്യം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു ; ഒരു ലക്ഷത്തിലേറെ വീടുകളില്‍ വൈദ്യുതി നിലച്ചു
മണിക്കൂറില്‍ 100 മൈല്‍ വേഗതയിലെത്തിയ ആമി കൊടുങ്കാറ്റ് യുകെയിലെ നിരവധി കെട്ടിടങ്ങളെ തകര്‍ത്തു. മരങ്ങള്‍ കടപുഴകി വീണപ്പോള്‍ കാര്‍ തകര്‍ന്നു. ഒരു ലക്ഷത്തിലധികം വീടുകളിലാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്.
ബെല്‍ഫാസ്റ്റില്‍ നടത്താനിരുന്ന മാന്‍ഫോര്‍ഡിന്റേതടക്കം നിരവധി പരിപാടികള്‍ പ്രതികൂല കാലാവസ്ഥ മൂലം റദ്ദ് ചെയ്യുകയോ നീട്ടിവയ്ക്കുകയോ ചെയ്തു. വിമാനം ഇറങ്ങുന്നതിനായി റണ്‍വേക്കരികില്‍ എത്തുന്നതിന്റെയും, കാറ്റില്‍ ആടിയുലയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അയര്‍ലന്‍ഡില്‍ ഒരു ലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി വിതരണം ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. സ്കോട്ട്ലാന്‍ഡില്‍ 63,000 വീടുകളോളം ഇപ്പോഴും ഇരുട്ടിലാണ്. യുകെയില്‍ നിരവധി കെട്ടിടങ്ങള്‍ക്കും കാറുകള്‍ക്കും ശക്തമായ എയ്മി കൊടുങ്കാറ്റ് കനത്ത നാശമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗ്ലാസ്ഗോ, ബൂമിലോയില്‍ ആളൊഴിഞ്ഞ ഒരു കെട്ടിടം
More »