ഡിജിറ്റല്‍ ഐഡി കാര്‍ഡ് ബെനഫിറ്റ് തട്ടിപ്പുകള്‍ തടയുമെന്ന് ഹോം സെക്രട്ടറി
യുകെയില്‍ ജോലി ചെയ്യുന്നതിന് ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതി അടുത്തവര്‍ഷം ആദ്യം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും നിയമവിരുദ്ധമായ കുടിയേറ്റം തടയുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പിന്നാലെ ഡിജിറ്റല്‍ ഐഡി കാര്‍ഡിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു.
എന്നാല്‍ ഇതിനു ഉപകാരങ്ങള്‍ പലതുണ്ടെന്നാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് വ്യക്തമാക്കുന്നത്. ഇതൊരു തിരിച്ചറിയല്‍ രേഖ മാത്രമല്ല ബെനഫിറ്റുകളില്‍ തട്ടിപ്പു നടത്തുന്നത് തടയാനും ഉപയോഗപ്പെടുമെന്ന് ഹോം സെക്രട്ടറി പറയുന്നു. ബ്രിട്ടനില്‍ ജോലി ചെയ്യാനുള്ള അവകാശം വ്യക്തമാക്കുന്ന ഐഡി കാര്‍ഡ് എന്നായിരുന്നു ആദ്യ സമയത്തെ പ്രഖ്യാപനം. എന്നാല്‍ ചര്‍ച്ചയായതോടെ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതു
More »
ഇംഗ്ലണ്ടില്‍ ഇന്ന് മുതല്‍ ജിപി ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം; ഇടഞ്ഞു ബിഎംഎ
ഇംഗ്ലണ്ടിലുടനീളം ഇന്ന് (ഒക്ടോബര്‍ ഒന്ന്) മുതല്‍ ജിപി ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നിലവില്‍ . പുതിയ സംവിധാനത്തിലൂടെ രോഗികള്‍ക്ക് ഡോക്ടറുടെ അതേ ദിവസത്തെ ബുക്കിങ്ങിനായി അല്ലെങ്കില്‍ ക്ലിനീഷ്യന്റെ ഫോണ്‍ കോളുകള്‍ക്കായി ദിവസത്തില്‍ ഏതെങ്കിലും സമയത്ത് ഓണ്‍ലൈനായി അപേക്ഷിക്കാനാകും. എന്നാല്‍ പുതിയ സംവിധാനത്തിനെതിരെ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് (ബിഎംഎ) ഇടഞ്ഞു നില്‍ക്കുകയാണ്.
രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കകള്‍ ശക്തമാണെന്നും അടിയന്തിര ആരോഗ്യ പ്രശ്നങ്ങളും സാധാരണ അഭ്യര്‍ത്ഥനകളും തമ്മില്‍ വ്യക്തമായ വ്യത്യാസം തിരിച്ചറിയാന്‍ സംവിധാനത്തിന് സാധിക്കില്ല എന്നും ബിഎംഎ മുന്നറിയിപ്പ് നല്കുന്നു. ഇതോടെ ഗുരുതരമായ രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും രോഗികള്‍ക്ക് ആവശ്യമായ ചികിത്സ വൈകുകയും ചെയ്യാനുള്ള അപകടസാധ്യത ഉണ്ടെന്നതാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ആവശ്യമായ ആരോഗ്യപ്രവര്‍ത്തകരെ
More »
എയര്‍ ഇന്ത്യ ദുരന്തത്തില്‍ മരിച്ച മലയാളി അമ്മയുടെയും മകളുടെയും കല്ലറ 40 വര്‍ഷം പരിപാലിച്ച വ്യക്തിയ്ക്ക് ആദരം
1985-ലെ എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ മരിച്ച മലയാളി അമ്മയും മകളും ആരും അവകാശപ്പെടാതെ പോയപ്പോള്‍, അവരുടെ കല്ലറ നാല്പത് വര്‍ഷം പരിപാലിച്ച ഫിന്‍ബാര്‍ ആര്‍ച്ചറിന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം. കോര്‍ക്ക് നഗരത്തിലെ സെന്റ് മൈക്കിള്‍സ് ശ്മശാനത്തില്‍ അടക്കം ചെയ്ത അന്ന അലക്സാണ്ടറുടെയും മകള്‍ റീനയുടെയും കല്ലറ സംരക്ഷിച്ച ഫിന്‍ബാര്‍ ആര്‍ച്ചറിന് കോര്‍ക്ക് സര്‍ബോജോണിന്‍ ഡര്‍ഗോട്സാബ് (Cork Sarbojonin Durgotsab - CSD) പ്രഖ്യാപിച്ച ആദ്യ ഷാംറോക്ക് ലോട്ടസ് അവാര്‍ഡ് സമ്മാനിച്ചു.
1985 ജൂണ്‍ 23-ന് കാനഡയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ അയര്‍ലന്‍ഡിന്റെ തീരത്ത് 190 കിലോമീറ്റര്‍ അകലെയുണ്ടായ എയര്‍ ഇന്ത്യ 182 വിമാന സ്ഫോടനത്തില്‍ 329 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു. ഇത് അയര്‍ലന്‍ഡും കാനഡയും കണ്ട ഏറ്റവും വലിയ വിമാനാപകടമായി ഇന്നും രേഖപ്പെടുത്തിയിരിക്കുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വംശജരായിരുന്നു.
More »
സ്റ്റാര്‍മര്‍ക്കെതിരെ നേതൃപോരാട്ടത്തിന് ഇറങ്ങാന്‍ ശ്രമിച്ച ആന്‍ഡി ബേണ്‍ഹാം പിന്നോട്ട്
ലേബര്‍ പാര്‍ട്ടിയുടെ അവസ്ഥ അധികാരത്തിലെത്തി 15 മാസം പിന്നിടുമ്പോള്‍ വളരെ മോശമാണ്. ഏറ്റവും താഴ്ന്ന റേറ്റിംഗിലാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ബ്രിട്ടനിലെ മുന്‍നിര ഇലക്ഷന് ഗുരു പ്രൊഫ. ജോണ്‍ കര്‍ട്ടിസ് പറഞ്ഞത് സ്റ്റാര്‍മറുടെ തിരിച്ചുവരവ് പ്രയാസമാണെന്നാണ്. സ്റ്റാര്‍മറുടെ മനസ്സിലിരുപ്പ് എന്താണെന്ന് പോലും വോട്ടര്‍മാര്‍ക്ക് മനസ്സിലാകുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധി.
'2029-നകം സമ്പദ് വ്യവസ്ഥ സ്ഥിതി മെച്ചപ്പെടുത്തണം, വെയ്റ്റിംഗ് ലിസ്റ്റും ചുരുങ്ങണം', ഇത് രണ്ടും സംഭവിച്ചാല്‍ ലേബറിന് ഒരു തിരിച്ചുവരവ് സാധ്യത അവശേഷിക്കുന്നുവെന്ന് പ്രൊഫ. ജോണ്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ നിലവിലെ ശോചനീയാവസ്ഥയില്‍ നിന്നും ഇത്തരമൊരു മുന്നേറ്റം സൃഷ്ടിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ക്കുള്ള കഴിവിനെ കുറിച്ച് അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.
ഈ സംശയം വ്യാപകമാകുമ്പോള്‍ സ്റ്റാര്‍മര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍
More »
വൂള്‍വിച്ചിലെ മലയാളി യുവതിയുടെ മരണം ലുക്കീമിയ ചികിത്സയ്ക്കിടെ
മലയാളി സമൂഹത്തിനു വേദനയായി വൂള്‍വിച്ചിലെ മലയാളി യുവതിയുടെ മരണം. തൃശൂര്‍ സ്വദേശിനിയായ കാതറിന് ജോര്‍ജ്(29) ആണ് മരണമടഞ്ഞത്. ലുക്കീമിയ ബാധിച്ച് ചികിത്സയിലിരിക്കേയാണ് രണ്ടു ദിവസം മുമ്പ് കാതറിന് മരിച്ചത്. 2024 സെപ്തംബറിലാണ് രോഗം തിരിച്ചറിഞ്ഞത്. സ്റ്റെം സെല്‍ മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെ നടത്തിയിരുന്നു.
2023ലായിരുന്നു ചങ്ങനാശേരി സ്വദേശിയായ സെബിന് തോമസുമായി കാതറിന്റെ വിവാഹം. ഒരു വര്‍ഷത്തിലേറെ മാത്രം നീണ്ടു നിന്ന ദാമ്പത്യജീവിതം അവസാനിച്ച് കാതറിന് മരണത്തിന് കീഴടങ്ങിയത് പ്രിയപ്പെട്ടവരെയെല്ലാം ദുഃഖത്തിലാഴ്ത്തി.
ചാലക്കുടി സ്വദേശിയായ കാതറീന് എംഎസ് സി പഠന ശേഷം യുകെയിലെ സാല്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഡാറ്റാ സയന്‍സില്‍ മാസ്റ്റേഴ്സ് പഠനത്തിനായി എത്തി. പഠനം പൂര്‍ത്തിയാക്കി
ഫോസ്റ്റര്‍ പ്ലസ് പാര്‍ട്ണേഴ്സ് എന്ന സ്ഥാപനത്തില്‍ ഡാറ്റാ അനലിസ്റ്റായി ജോലിയും ലഭിച്ചു. പിന്നാലെയാണ് സെബിന്
More »
ഗാന്ധി ജയന്തിക്ക് മുമ്പ് ലണ്ടനിലെ പ്രശസ്തമായ ഗാന്ധി പ്രതിമ വികൃതമാക്കി
ഗാന്ധി ജയന്തി ആഘോഷം അടുത്തിരിക്കേ ലണ്ടനിലെ പ്രശസ്തമായ ഗാന്ധി പ്രതിമ വികൃതമാക്കി ഇന്ത്യാ വിരുദ്ധ വാക്കുകള്‍ എഴുതി. ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറില്‍ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ ഇന്ത്യാ വിരുദ്ധ വാക്കുകള്‍ എഴുതിയും പെയിന്റടിച്ചും ആണ് വികൃതമാക്കിയത്. സംഭവത്തെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ശക്തമായി അപലപിച്ചു. ലജ്ജാകരമായ പ്രവൃത്തിയെന്ന് ഹൈക്കമ്മിഷന് പ്രതികരിച്ചു.
പ്രതിമ വികൃതമാക്കിയ സംഭവം ഹൈക്കമ്മിഷന് ബ്രിട്ടീഷ് അധികാരികളെ അറിയിച്ചു. പ്രതിമ പഴയ രീതിയിലാക്കാന്‍ നടപടി സ്വീകരിച്ചതായും ഹൈക്കമ്മിഷന് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
എല്ലാ വര്‍ഷവും ഗാന്ധി ജയന്തി ദിനത്തില്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താറുണ്ട്. 1968 ലാണ് ടാവിസ്റ്റോക്ക് സ്ക്വയറില്‍ പ്രതിമ അനാച്ഛാദനം ചെയ്തത്. ലണ്ടനില്‍ നിയമ വിദ്യാര്‍ത്ഥിയായിരുന്ന മഹാത്മാഗാന്ധിയോടുള്ള ആദര
More »
സ്കൂള്‍ ഫീസിന് പിന്നാലെ പ്രൈവറ്റ് ഹെല്‍ത്ത്കെയറിന് വാറ്റ് ഏര്‍പ്പെടുത്താന്‍ റീവ്സ്
ബ്രിട്ടീഷ് ജനതയ്ക്ക് നികുതി വര്‍ധനവിന്റെ മുന്നറിയിപ്പ് നല്കി ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. നികുതികള്‍ ഇനി വര്‍ധിപ്പിക്കില്ലെന്ന മുന്‍ വാഗ്ദാനം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച ചാന്‍സലര്‍ ലോകം മാറിപ്പോയെന്നാണ് ഇതിന് കാരണം പറയുന്നത്. സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും എതിരെ കടുത്ത ജനരോഷം നിലനില്‍ക്കെയാണ് ഇത്തരമൊരു നടപടിക്കൊരുങ്ങുന്നത്.
ബജറ്റില്‍ വാറ്റ് വര്‍ധിപ്പിക്കില്ലെന്ന് ഉറപ്പിച്ച് പറയാന്‍ പ്രധാനമന്ത്രിയുടെ ചീഫ് സെക്രട്ടറി ഡാരെണ്‍ ജോണ്‍സ് തയ്യാറായില്ല. ലേബര്‍ പ്രകടനപത്രികയില്‍ ഇത്തരമൊരു വാഗ്ദാനം നല്കിയ ശേഷമാണ് ഇത് ലംഘിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നത്. നിലവില്‍ വാറ്റ് ഇളവ് ലഭിക്കുന്ന സേവനങ്ങളില്‍ ഇത് ഉള്‍പ്പെടുത്താനുള്ള വഴികള്‍ പരിശോധിക്കുന്നതായി ട്രഷറി വൃത്തങ്ങളെ ഉദ്ധരിച്ച് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രൈവറ്റ് ഹെല്‍ത്ത് കെയര്‍, ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ എന്നിവ
More »
കെയര്‍ മേഖലക്കായി 500 മില്ല്യണ്‍ പൗണ്ട്; ഇംഗ്ലണ്ടിലെ കെയര്‍ ജോലിക്കാര്‍ക്ക് വന്‍ ശമ്പളവര്‍ധന വരുന്നു
കെയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ 500 മില്ല്യണ്‍ പൗണ്ട് ഇറക്കാന്‍ സര്‍ക്കാര്‍. ജീവനക്കാര്‍ കെയര്‍ ജോലി വിട്ടുപോകുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. ഇംഗ്ലണ്ടിലെ കെയര്‍ ജോലിക്കാര്‍ക്ക് ശമ്പളവര്‍ധന നല്കി പിടിച്ചു നിര്‍ത്തുകയാണ് ലക്ഷ്യം .
ഇംഗ്ലണ്ടിലെ കെയര്‍ മേഖലയില്‍ ആവശ്യത്തിന് വരുമാനമില്ലാത്തതും, മോശം തൊഴില്‍ സാഹചര്യങ്ങളും ജോലിക്കാരെ ഇതില്‍ തുടരുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്. ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം കാണാനാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ പദ്ധതി.
2028 മുതല്‍ ശമ്പളവര്‍ധന നല്‍കാനാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ നീക്കം. ട്രേഡ് യൂണിയനുകളുടെയും, എംപ്ലോയര്‍മാരുടെയും പുതിയ സംഘത്തെ നിയോഗിച്ച് ചര്‍ച്ചകള്‍ വേഗത്തിലാക്കാനും, മേഖലയിലെ വരുമാനവും, തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്തി ജോലിക്കാര്‍ ഒഴിഞ്ഞ് പോകുന്നത് തടയുകയാണ് ലക്ഷ്യം.
More »
അയര്‍ലന്‍ഡില്‍ നിന്ന് സ്വമേധയാ നാട്ടിലേക്ക് മടങ്ങാന്‍ തയാറാകുന്ന അഭയാര്‍ത്ഥി കുടുംബത്തിന് പത്തുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും
അയര്‍ലന്‍ഡിലെ അഭയാര്‍ത്ഥി കുടിയേറ്റ സമ്മര്‍ദ്ദം കുറയ്ക്കാന്‍ വൊളന്ററി റിട്ടേണ്‍ പ്രോഗ്രാമുമായി സര്‍ക്കാര്‍. രാജ്യാന്തര സംരക്ഷണ അവകാശ വാദം ഉപേക്ഷിക്കുന്ന കുടുംബങ്ങള്‍ക്ക് 10000 യൂറോ (പത്തുലക്ഷം രൂപ)യാണ് വാഗ്ദാനം. ഇതു സംബന്ധിച്ചുള്ള ഉത്തരവില്‍ ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗന്‍ ഒപ്പുവച്ചു.
സെപ്തംബര്‍ 28ന് മുമ്പ് അയര്‍ലന്‍ഡില്‍ അഭയം തേടിയവര്‍ക്കും അവരുടെ പദവി സംബന്ധിച്ച തീരുമാനം കാത്തിരിക്കുന്നവര്‍ക്കും സ്വമേധയാ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപോകുന്നതിന് 10000 യൂറോ ലഭിക്കും. കുടിയേറ്റത്തിലെ സമ്മര്‍ദ്ദം കുറക്കാനാണ് നീക്കം.
കഴിഞ്ഞ സെപ്തംബര്‍ 19 വരെയുള്ള കണക്കു പ്രകാരം ഈ വര്‍ഷം ഇതുവരെ 1159 പേര് സ്വമേധയാ അയര്‍ലന്‍ഡ് വിട്ടുപോയതായി ജസ്റ്റിസ് വകുപ്പ് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 129 ശതമാനം വര്‍ദ്ധനവാണിത്. പദ്ധതി അനുസരിച്ച് അയര്‍ലന്‍ഡ് വിട്ടുപോകുന്ന ഓരോ അഭയാര്‍ത്ഥിക്കും ഇപ്രകാരമുള്ള തുക
More »